Friday, May 17, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻമോദിയുടെ 
ഗ്യാരന്റി 
കർഷകരെ 
വഞ്ചിക്കൽ

മോദിയുടെ 
ഗ്യാരന്റി 
കർഷകരെ 
വഞ്ചിക്കൽ

തൊഴിലുറപ്പിലെ വാഗ്ദാന ലംഘനം
2014ൽ ബിജെപിയും മോദിയും വോട്ടർമാർക്ക് നൽകിയ വാഗ്ദാനം 200 ദിവസത്തെ തൊഴിൽ ഉറപ്പാക്കുമെന്നും ഉയർന്ന കൂലി നൽകുമെന്നുമായിരുന്നു.

ഈ വാഗ്ദാനത്തിന്റെ ഗതിയെന്തായി?
ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ബജറ്റ് വകയിരുത്തൽ തുടർച്ചയായി വെട്ടിക്കുറയ്ക്കപ്പെടുകയായിരുന്നു. 2014–15 ൽ മൊത്തം ബജറ്റിന്റെ 1.85 ശതമാനമായിരുന്നു തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തൽ; ഇത് 2023–24 ആയപ്പോൾ 1.33 ശതമാനമായി തലകുത്തി വീണു. 100 ദിവസം തൊഴിൽ കൊടുക്കുന്നതിന് രണ്ട് ലക്ഷം കോടി രൂപയിലധികം വേണമെന്നിരിക്കെ 2023–24ലെ ബജറ്റിൽ വകയിരുത്തിയത് വെറും 60,000 കോടി രൂപ മാത്രമാണ് അതായത് മുൻ വർഷം ബജറ്റിൽ വകയിരുത്തിയതിലും 33 ശതമാനം കുറവ്.

2023–24ലേക്കുള്ള പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 86,000 കോടി രൂപയായിരുന്നു; 2024–25 ലേക്കുള്ള ബജറ്റ് എസ്റ്റിമേറ്റിൽ വർധന വരുത്തിയതുമില്ല. ആയിരക്കണക്കിന് കോടി രൂപയുടെ കൂലി കുടിശ്ശിക നിലനിൽക്കെയാണ് ഇത്തരത്തിൽ ബജറ്റ് വകയിരുത്തലിൽ വെട്ടിക്കുറവ് വരുത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള കൂലി കുടിശ്ശിക കൊടുത്തുതീർക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കുള്ള വിഹിതം നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ല. തന്മൂലം ദശലക്ഷക്കണക്കായ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അവർ ചെയ്ത ജോലിയുടെ കൂലിയാണ് നിഷേധിക്കപ്പെട്ടത്.

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 82

മഹാമാരിയുടെ കാലം ഉൾപ്പെടെയുള്ള കഴിഞ്ഞ 6 വർഷത്തെ കണക്ക് നാം പരിഗണിച്ചാൽ ഓരോ വർഷവും ശരാശരി 50 ദിവസം പോലും തൊഴിൽ നൽകിയിട്ടില്ല. ലിബ് ടെക് ഇന്ത്യ (Lib Tech India) എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടുപ്രകാരം കഴിഞ്ഞ 21 മാസത്തിനിടയിൽ ഈ പദ്ധതിയിൽനിന്ന് 7.6 കോടി തൊഴിൽ കാർഡുകളാണ് ഒഴിവാക്കപ്പെട്ടത്–അതായത് 7.6 കോടി മനുഷ്യർ തൊഴിലുറപ്പ് പദ്ധതിയിൽനിന്നു പുറത്താക്കപ്പെട്ടുവെന്നർഥം. തൊഴിലാളികൾക്ക് ശരാശരി പ്രതിദിനം 240 രൂപയിലും കുറഞ്ഞ കൂലിയാണ് നൽകപ്പെട്ടിരിക്കുന്നത്. ആധാർ കാർഡ് അടിസ്ഥാനമാക്കി കൂലി നൽകൽ, ഓൺലെെൻ അറ്റൻഡൻസ്, ജാതി തിരിച്ചുള്ള ഫണ്ട് വകയിരുത്തൽ എന്നിവയെല്ലാം തൊഴിലുറപ്പ് തൊഴിലാളികളെ പ്രതികൂലമായി ബാധിച്ച ഘടകങ്ങളാണ്. പ്രതിവർഷം 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ പ്രഖ്യാപനം കടലാസിൽ മാത്രം! ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ !!

ഹർ ഖേത് കോ പാനി 
(എല്ലാ പാടങ്ങളിലും വെള്ളം ലഭ്യമാക്കൽ)
മറ്റൊരു മോദി ഗ്യാരന്റി: 
നടന്നോ? ഒന്നും സംഭവിച്ചില്ല

2015ലാണ് പ്രധാനമന്ത്രിയുടെ കാർഷിക ജലസേചനപദ്ധതി (പിഎംകെഎസ്-വെെ) അവതരിപ്പിക്കപ്പെട്ടത്. അടുത്ത 5 വർഷത്തേക്ക് ഈ വാഗ്ദാനം നിറവേറ്റാനായി 50,000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും (അതായത് പ്രതിവർഷം 10,000 കോടി രൂപ വീതം) സർക്കാർ അവകാശപ്പെട്ടു. എന്നാൽ ഇത് 2026 വരെ നീട്ടിയിരിക്കുകയാണ്. ഒരുവർഷം പോലും 10,000 കോടി രൂപയോ അതിലധികമോ വകയിരുത്തപ്പെട്ടിട്ടില്ല; വാഗ്ദാനം ചെയ്തതനുസരിച്ച് 10 വർഷംകൊണ്ട് ഒരു ലക്ഷം കോടി രൂപ വകയിരുത്തണമായിരുന്നു; എന്നാൽ കഷ്ടിച്ച് 30,000 കോടി രൂപ മാത്രമേ ബജറ്റ് വകയിരുത്തൽ ഉണ്ടായുള്ളൂ. ഇനി പിഎംകെഎസ്-വെെ തന്നെ മോദിയുടെ പുതുമയുള്ള എന്തെങ്കിലും പദ്ധതി ആയിരുന്നോ? അല്ല. 2014നുമുൻപ് തന്നെ രാജ്യത്ത് നിലവിലുണ്ടായിരുന്ന എഐബിപി (Accelerated Irrigation Benefits Programme), കമാൻഡ് ഏരിയ ഡവലപ്മെന്റ് ആന്റ് വാട്ടർ മാനേജ്മെന്റ്, സൂക്ഷ്മ ജലസേചന പദ്ധതികൾക്കായുള്ള സബ്സിഡികൾ എന്നിവയെല്ലാം ഏച്ചുകെട്ടി പുതിയ പേരുനൽകിയതാണ് പിഎംകെഎസ്-വെെ.

മോദിയുടെ ഈ സ്കീം സമ്പൂർണ പരാജയമായിരുന്നു; 2015 മുതൽ 2021 വരെയുള്ള ആറ് വർഷത്തിനിടയിൽ ഭൂഗർഭ ജലസേചന പദ്ധതി കൊണ്ടുള്ള നേട്ടം (കിണറുകൾ കുഴിക്കുകയും ഗ്രൗണ്ട് വാട്ടർ പമ്പുകൾ സ്ഥാപിക്കുകയും ചെയ്തതുകൊണ്ടുള്ള നേട്ടം) 35,953 കർഷകർക്ക് മാത്രമേ ലഭ്യമായുള്ളൂ.

2019 ഡിസംബറിൽ പൂർത്തിയാകുമെന്ന് കണക്കാക്കപ്പെട്ടിരുന്ന എഐബിപിയിലെ 99 പ്രൊജക്ടുകൾ പൂർത്തിയാക്കിയിരുന്നെങ്കിൽ 76 ലക്ഷം ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താനുള്ള സാധ്യത ഉണ്ടായിരുന്നു; എന്നാൽ മോദിയുടെ പുതിയ പദ്ധതിപ്രകാരം 24 ലക്ഷം ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താനുള്ള സംവിധാനം മാത്രമേ 2016നും 2022നും ഇടയിൽ സൃഷ്ടിക്കപ്പെട്ടുള്ളൂ. ഇത് 10–ാം പഞ്ചവത്സര പദ്ധതിക്കാലത്തും (2002–2007) 11–ാം പഞ്ചവത്സര പദ്ധതിക്കാലത്തും (2007–2012) സൃഷ്ടിക്കപ്പെട്ട ജലസേചന സാധ്യതാ പ്രദേശത്തെക്കാൾ വളരെ കുറവാണ്–യഥാക്രമം 45.9 ലക്ഷം ഹെക്ടറും 57.7 ലക്ഷം ഹെക്ടറുമായിരുന്നു 2002–2012 കാലത്തെ നേട്ടം. പിഎംകെഎസ്-വെെയിലെ ‘‘ഓരോ തുള്ളിയും കൂടുതൽ വിളവിന്’’ (Per Drop More Crop) സ്കീം ലക്ഷ്യമിട്ടത് 2015–2020 കാലത്തിനകം (5 വർഷം) ഒരു കോടി ഹെക്ടറോളം സ്ഥലത്ത് ജലസേചന സൗകര്യം ഉറപ്പാക്കലായിരുന്നു. എന്നാൽ ടാർഗറ്റിന്റെ അടുത്തുപോലും എത്തുന്ന വിധം പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല; 2022 ഓടുകൂടി (7 വർഷം) ഈ സൂക്ഷ്മ ജലസേചന പദ്ധതി പ്രകാരം 62 ലക്ഷം ഹെക്ടർ സ്ഥലത്തുമാത്രമേ ഇത് നടപ്പാക്കാനായുള്ളൂ.

ഇപ്പോൾ പോലും നമ്മുടെ രാജ്യത്ത് ഒരു സ്രോതസ്സിൽ നിന്നുപോലും ജലസേചനം ലഭ്യമാകാത്ത 14 കോടിയോളം കൃഷിയിടങ്ങളുണ്ട്. 2015–2021 കാലത്ത് (6 വർഷം) കടുത്ത വരൾച്ച നേരിട്ടിരുന്നുവെന്നും നാം ഓർക്കണം. തന്മൂലം 3.5 കോടി ഹെക്ടർ സ്ഥലത്താണ് വിളനാശം സംഭവിച്ചത് എന്നാണ് മാധ്യമപ്രവർത്തകനായ വിവേക് ഗുപ്ത വിവരാവകാശനിയമപ്രകാരം ചോദിച്ചപ്പോൾ കാർഷിക–കർഷകക്ഷേമത്തിനായുള്ള കേന്ദ്ര മന്ത്രാലയത്തിലെ വരൾച്ചാ നിയന്ത്രണ സെൽ മറുപടി നൽകിയത്. ദക്ഷിണേന്ത്യയിൽ 2016ലുണ്ടായ വരൾച്ച 1876നു ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ ഒന്നായിരുന്നു. മൊത്തം കൃഷിക്കാരുടെ 80 ശതമാനത്തിലധികം വരുന്ന നാമമാത്ര–ചെറുകിട കർഷകരും കുടികിടപ്പുകാരുമാണ് ഈ കാലാവസ്ഥാ ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകൾ.

ഹർ ഖേത് കോ പാനി (എല്ലാ പാടങ്ങളിലും വെള്ളം) യെക്കുറിച്ചുള്ള മോദിയുടെ വാചകമടി അങ്ങനെ വെറും പൊള്ളയായ ഒന്നായി പരിണമിച്ചു. മോദിയുടെ ഗ്യാരന്റി ഇത്രയേയുള്ളൂ.

60 വയസ്സു കഴിഞ്ഞ 
കർഷകർക്കെല്ലാം പെൻഷൻ
മോദിയുടെ മറ്റൊരു ഗ്യാരന്റി–ലഭിച്ചോ? അതും ഏട്ടിലെ പശു തന്നെ!
60 വയസ്സുകഴിഞ്ഞ എല്ലാ കർഷകർക്കും പെൻഷൻ നൽകുന്നതിനു പകരം പ്രധാൻമന്ത്രി കിസാൻ മന്ധൻ യോജന (PMKMY) പ്രകാരം അർഹരായ ചെറുകിട–നാമമാത്ര കർഷകർക്ക് 3000 രൂപ പെൻഷനാണ് വാഗ്ദാനം നൽകുന്നത‍്. 18 വയസ്സിനും 40 വയസ്സിനുമിടയിൽ പ്രായമുള്ള താൽപ്പര്യമുള്ള കർഷകർക്ക് ഇതിൽ ചേരാം; കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതിയാണിത്. ഇതേവരെ ഒരൊറ്റ രൂപപോലും ഒരു കർഷകനും ഇതനുസരിച്ച് പെൻഷൻ ലഭിച്ചിട്ടില്ല. വിശ്വാസ്യത ഇല്ലാത്ത ഇൗ പദ്ധതിയിൽ കേവലം 22 ലക്ഷം കർഷകർ മാത്രമേ ചേർന്നിട്ടുള്ളൂ. ഇതും മോദിയുടെയും ബിജെപിയുടെയും മറ്റൊരു പിത്തലാട്ടം മാത്രം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight − 7 =

Most Popular