ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ദരിദ്രരും അശരണരുമായ ജനങ്ങൾക്കാകെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവച്ചാണ് 2018ൽ ആയുഷ്-മാൻ ഭാരത് പദ്ധതി അവതരിപ്പിച്ചത്.
ആയുഷ്-മാൻ ഭാരത്പദ്ധതിയിൽ 7.5 ലക്ഷം ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്തത് ഒരു മൊബെെൽ ഫോൺ നമ്പറിൽ നിന്നാണെന്ന് സിഎജി കണ്ടെത്തി. മാത്രമല്ല 4,761 പേരുടെ രജിസ്ട്രേഷൻ നടന്നത് ആകെ ഏഴ് ആധാർ നമ്പറുകളുമായി ബന്ധപ്പെടുത്തിയാണ്; രോഗികളെ ഒന്നിലധികം ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായും സിഎജി കണ്ടെത്തി. 3,950 പേർ ആധാർ കാർഡ് ഇല്ലാതെ ഒന്നിൽ കൂടുതൽ പ്രാവശ്യം നഷ്ടപരിഹാരത്തിന് അപേക്ഷിച്ചു. ആധാർ കാർഡ് ഇല്ലെന്നതോ ഒന്നിൽ കൂടുതൽ പ്രാവശ്യം അപേക്ഷിച്ചുവെന്നതോ മൂലം അത്തരക്കാരെയൊന്നും മോദി കൃപയാൽ നിരാശപ്പെടുത്തിയില്ല. ഇവർക്കായി അനുവദിച്ചത് 1,679 കോടി രൂപ. ജീവിച്ചിരിപ്പില്ലാത്തവർക്കും ആയുഷ്-മാൻ ആനുകൂല്യം. മരിച്ചുപോയ 88,670 ആളുകളുടെ പേരിൽ ചികിത്സ നടത്താനുള്ള ഇൻഷുറൻസ് തുക കെെമാറി. പക്ഷേ, ആരാണ് ഈ പണം കെെപ്പറ്റിയത് എന്നതിനെക്കുറിച്ച് ഒരു രേഖയുമില്ല. എന്തായാലും മരിച്ചയാൾ വന്ന് പണം കെെപ്പറ്റില്ലല്ലോ. വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ട, അതായത് ഈ പദ്ധതി നിലവിൽ വരുമ്പോൾ ജീവിച്ചിരിപ്പില്ലാത്ത 3,446 ‘രോഗി’കളുടെ ചികിത്സയ്ക്കായി 6.97 കോടി രൂപ ഈ ഫണ്ടിൽനിന്ന് അനുവദിച്ചു. ആരോ തുകയെല്ലാം കെെപ്പറ്റുകയും ചെയ്തു. അത് മരിച്ചവരുടെ ‘ആത്മാക്കളാ’കുമോ ആവോ? ‘മരിച്ചു’ എന്ന് രേഖപ്പെടുത്തപ്പെട്ട 3,903 പേർക്ക് തുടർചികിത്സയ്ക്കായി പണം നൽകി. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷകളിൽ 48,846 ഉം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിനും മുൻപുതന്നെ അവർ ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്നാണ് രേഖ. ഇതിലെല്ലാം കൂടി 71,000 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് സിഎജിയുടെ കണ്ടെത്തൽ. സർക്കാരിലെ ഉന്നത അധികൃതർ അറിയാതെയാണ് ഈ വെട്ടിപ്പ് നടന്നതെങ്കിൽ സിഎജി റിപ്പോർട്ടിന്മേൽ അടിയന്തരമായി നടപടി സ്വീകരിക്കുകയും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇവിടെ അതല്ല സംഭവിച്ചത്. മേലാൽ ഇത്തരം കാര്യങ്ങളൊന്നും സിഎജി അനേ-്വഷിക്കേണ്ടതില്ല എന്ന തീട്ടൂരമാണ് മോദിയിൽനിന്നു വന്നത്. അങ്ങനെ തങ്ങൾ നടത്തുന്ന കൊള്ളകൾ പുറം ലോകമറിയാനുള്ള പഴുത് പൂർണമായി മോദിയും കൂട്ടരും അടച്ചു. ഇതാണ് മോദിയുടെ ഗ്യാരന്റി! ♦ |