Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഗുവഹാത്തി യൂണിവേഴ്‌സിറ്റിയിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം

ഗുവഹാത്തി യൂണിവേഴ്‌സിറ്റിയിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം

നിരഞ്‌ജന ദാസ്‌

2019 ഡിസംബറിൽ പാർലമെന്റ്‌ പൗരത്വഭേദഗതി നിയമം പാസാക്കിയപ്പോൾ ആസമിലുടനീളം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭകർക്കു നേരെ പൊലീസ്‌ നടത്തിയ വെടിവെപ്പിൽ അഞ്ചുപേരെങ്കിലും അന്ന്‌ കൊല്ലപ്പെട്ടിരുന്നു. തുടർന്ന്‌ പ്രക്ഷോഭം രാജ്യം മുഴുവൻ പടർന്നു.
പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മാർച്ച്‌ 12ന്‌ 200ലേറെ വിദ്യാർഥികൾ ചേർന്ന്‌ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ‘‘ഞങ്ങൾ, ആസാമിലെ വിദ്യാർഥികൾ, ഒരു കാരണവശാലും സിഎഎ അംഗീകരിക്കില്ല’’ എന്നവർ ഒന്നടങ്കം പറയുന്നു. തുടർന്ന്‌ വിദ്യാർഥികൾ നിയമത്തിന്റെ പകർപ്പ്‌ പരസ്യമായി കത്തിച്ചു. പ്രതിഷേധം ശക്തമാകുമെന്നുവെന്നു കണ്ടപ്പോൾ ക്യാമ്പസിനകത്ത്‌ 80ലേറെ പൊലീസുകാരെ വിന്യസിച്ചു. അസമിൽ നിയമം നടപ്പാക്കുന്നതിനെതിരെ ഓൾ അസം സ്റ്റുഡന്റ്‌സ്‌ യൂണിയൻ (എഎഎസ്‌യു) പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്‌. സിഎഎ നടപ്പാക്കുന്നത്‌ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ എഎസ്‌യു സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്‌.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2019ൽ പുറത്തിറങ്ങിയ എൻആർസി (നാഷണൽ രജിസ്‌ട്രി ഓഫ്‌ സിറ്റിസൺസ്‌)യുടെ അന്തിമ പട്ടികയിൽനിന്ന്‌ അസമിലെ 19,06,657 പേരെയാണ്‌ ഒഴിവാക്കിയത്‌. അസമിലെ തടങ്കൽപാളയങ്ങളിൽ 31 പേരാണ്‌ മരണപ്പെട്ടത്‌.

പ്രതിഷേധം കനക്കുന്ന ഗുവാഹത്തി യൂണിവേഴ്‌സിറ്റിയിൽ മറ്റ്‌ പതിനൊന്നു സംഘടനകളും എഎഎസ്‌യുവിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്‌. പ്രതിഷേധക്കാർക്കെതിരെ പൊലീസ്‌ ക്രൂരമായ അടിച്ചമർത്തൽ നടപടികളാണ്‌ കൈക്കൊള്ളുന്നത്‌. സർവകലാശാല പൂർണമായും അടച്ചിടാനാണ്‌ ഇപ്പോൾ അധികൃതരുടെ തീരുമാനം. എന്നാൽ എന്തു വിലകൊടുത്തും ഭരണഘടനാവിരുദ്ധമായ സിഎഎ നടപ്പാക്കുന്നതിനെ ചെറുത്തുനിൽക്കാൻ തന്നെയാണ്‌ വിദ്യാർഥികളുടെ തീരുമാനം. മോദി ഗവൺമെന്റിന്റെ സ്വേച്ഛാധിപത്യപരമായ നയങ്ങളും തീരുമാനങ്ങളും നടപ്പാക്കാനുള്ള ശ്രമങ്ങളെ ശക്തമായ പ്രക്ഷോഭസമരങ്ങളിലൂടെ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കുന്ന വിദ്യാർഥികൾക്ക്‌ പിന്തുണയേറിവരികയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four − 2 =

Most Popular