വിലക്കയറ്റത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആഗോള വിലക്കയറ്റം പറഞ്ഞ് തലയൂരാൻ ബിജെപി സർക്കാരിനു കഴിയില്ല. കാരണം പെട്രോളിയം ഉൽപ്പന്നങ്ങളുടെ അഭൂതപൂർവമായ വില വർദ്ധനവിന്റെ മുഖ്യ ഉത്തരവാദി കേന്ദ്രസർക്കാരാണ്. ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിന് 9.48 രൂപയും, ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണ നികുതി വർദ്ധിപ്പിച്ചു. അങ്ങനെ പെട്രോളിന് 26.77 രൂപയും ഡീസലിന് 31.47 രൂപ യും നികുതി വർദ്ധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വർദ്ധനവാണ് ഇത്.
ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ നികുതി വർദ്ധനവാണ്. ക്രൂഡോയിലിന്റെ വില ഇടിഞ്ഞപ്പോൾ നികുതി വർദ്ധിപ്പിച്ചു ചില്ലറ വില താഴാൻ അനുവദിച്ചില്ല. എന്നാൽ ക്രൂഡോയിൽ വില ഉയർന്നപ്പോൾ വർദ്ധിപ്പിച്ച നികുതി പൂർണ്ണമായി പിൻവലിക്കാൻ ഇപ്പോഴും തയ്യാറായിട്ടില്ല. ഇപ്പോൾ മനസ്സില്ലാമനസോടെ രണ്ടുതവണ നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി.എന്നാൽ ഇപ്പോഴും മോഡി സർക്കാർ വർദ്ധിപ്പിച്ച നികുതിയിൽ പെട്രോളിനു മേൽ 12.27 രൂപയും ഡീസലിനു മേൽ 10.47 രൂപയും പിൻവലിക്കാൻ ബാക്കി കിടക്കുകയാണ്.
ഇതുപോലെ തന്നെയാണ് ദേശീയ കമ്പോളത്തിൽ വൈദ്യുതിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വില വർദ്ധനവും. ദേശീയ ഗ്രിഡ് വന്നതോടുകൂടി മറ്റു പ്രദേശങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഓരോ ദിവസവും ലേലം ചെയ്‌ത് ആവശ്യക്കാർക്കു വാങ്ങാം. എന്നാൽ കൽക്കരി ക്ഷാമംമൂലം വിദേശത്തുനിന്ന് വൈദ്യുതി ഉൽപ്പാദക കമ്പനികൾ വലിയ വിലയ്ക്ക കൽക്കരി വാങ്ങേണ്ടിവരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കൽക്കരിയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ കൽക്കരി ഖനികൾ പലതും സ്വകാര്യവൽക്കരിച്ചു. അവ ആദായകരമാക്കാൻ പൊതുമേഖലാ കൽക്കരി കമ്പനികളുടെ ഉൽപ്പാദനം കുറച്ചു. ഫലം ഇപ്പോൾ രൂക്ഷമായ കൽക്കരി ക്ഷാമമാണ്.
വിലക്കയറ്റം മോദി വാഴ്‌ചയിൽ |
സാധനങ്ങൾ | 01/05/2014 ശരാശരി വില കിലോയ്‌ക്ക് | 01/05/2014 ശരാശരി വില കിലോയ്‌ക്ക് | വില വ്യത്യാസം |
അരി | 26.17 | 35.85 | 37% |
ഗോതമ്പ് | 20.5 | 28.01 | 37% |
ആട്ട | 22.41 | 32.02 | 43% |
പയർ പരിപ്പ് | 48.35 | 72.74 | 50% |
സാമ്പാർ പരിപ്പ് | 69 | 101.99 | 48% |
ഉഴുന്ന് | 65.06 | 103.55 | 59% |
പഞ്ചസാര | 36.83 | 40.56 | 10% |
പാൽ | 35.53 | 50.7 | 43% |
കടലയെണ്ണ (പായ്‌ക്കറ്റ്) | 122.08 | 183.81 | 51% |
കടുകെണ്ണ (പായ്‌ക്കറ്റ്) | 95.39 | 183.19 | 92% |
സസ്യ എണ്ണ (പായ്‌ക്കറ്റ്) | 73.47 | 160.17 | 118% |
സോയ എണ്ണ (പായ്‌ക്കറ്റ്) | 84.75 | 166.57 | 97% |
സൂര്യകാന്തി എണ്ണ (പായ്‌ക്കറ്റ്) | 96.67 | 188.22 | 95% |
പാം ഓയിൽ (പായ്‌ക്കറ്റ്) | 74.58 | 155.89 | 109% |
തേയില | 205.78 | 289.62 | 41% |
ഉപ്പ് (അയഡൈസ്‌ഡ്) | 14.94 | 19.64 | 31% |
ഉരുളക്കിഴങ്ങ് | 17.72 | 19.74 | 11% |
ഉള്ളി | 17.24 | 22.35 | 30% |
തക്കാളി | 18.89 | 29.5 | 56% |
അവലംബം: പിടിസി ന്യൂസ്
ഇന്ധനവില |
പെട്രോൾ | ഡീസൽ | പാചകവാതകം സിലിണ്ടറിന് | |
2014 | 72.56 | 55.48 | 414 |
2023 | 96.72 | 89.62 | 912 |
2014ൽ ആഗോളവിപണിയിൽ 100 ലിറ്റർ ക്രൂഡ് ഓയിൽ വില – 95.14 ഡോളർ
2023ൽ ആഗോള വിപണിയിൽ 100 ലിറ്റർ ക്രൂഡ് ഓയിൽ വില– 80.14 ഡോളർ
ക്രൂഡ് ഓയിൽ ശുദ്ധീകരണ ചെലവ് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്.
ഇന്ത്യയിൽ എക്സെെസ് ഡ്യൂട്ടി കുത്തനെ വർധിപ്പിച്ച് മോദി സർക്കാർ ഇന്ധനവില ഉയർത്തുകയായിരുന്നു.