Sunday, May 19, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻആക്രമണം 
കന്യാസ്ത്രീകൾക്കു നേരെയും

ആക്രമണം 
കന്യാസ്ത്രീകൾക്കു നേരെയും

ഡീഷയിലെ കന്ധമാലിൽ കന്യാസ്ത്രീകൾ ഉൾപ്പെടെ 50 ഒാളം സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഒരു കന്യാസ്ത്രീയെ 40 ഓളം പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്ത സംഭവം റോയിട്ടേഴ്സ് ഉൾപ്പെടെ റിപ്പോർട്ടു ചെയ്തിരുന്നു. ഒരു ഡസനിലേറെ പൊലീസുകാർ തോക്കുംപിടിച്ച് നോക്കിനിൽക്കുകയായിരുന്നു അപ്പോൾ. ഈ ആക്രമണങ്ങൾക്കാകെ നേതൃത്വം നൽകിയത് ആർഎസ്എസും ബജ്റംഗ്-ദളും വിശ്വഹിന്ദു പരിഷത്തും ബിജെപിയും ആണ്. ഈ കൊലപാതകങ്ങളിലും കൊള്ളയിലും കൊള്ളിവയ്-പിലും ബലാത്സംഗം ഉൾപ്പെടെ മറ്റെല്ലാ കുറ്റകൃത്യങ്ങളിലും നേരിട്ട് പങ്കാളിയായ ബിജെപി എംഎൽഎ മനോജ് പ്രധാൻ 2010ൽ ശിക്ഷിക്കപ്പെട്ടു. ഇയാൾ ഉൾപ്പെടെയുള്ള അക്രമികൾക്കെതിരെ കേസെടുക്കാൻ ബിജെഡി–ബിജെപി കൂട്ടുകക്ഷി ഗവൺമെന്റിനെ നിർബന്ധിതമാക്കിയത് ശക്തമായ പ്രക്ഷോഭങ്ങളും നിയമനടപടികളുമാണ്.

ആക്രമണങ്ങൾ കന്ധമാലിൽ മാത്രം ഒതുങ്ങി നിന്നില്ല. കട്ടക്കും ഭുവനേശ്വറും ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിലേക്കും അത് വ്യാപിച്ചിരുന്നു. എല്ലായിടവും ആക്രമണലക്ഷ്യം ക്രിസ്ത്യാനികളും അവരുടെ പള്ളികളും സ്ഥാപനങ്ങളും വീടുകളുമായിരുന്നു. ബാർഗഢ് ജില്ലയിൽ ക്രിസ്ത്യൻ സഭ നടത്തുന്ന ഒരു അനാഥാലയം തകർക്കപ്പെട്ടു. അനാഥാലയത്തിലെ ജീവനക്കാരിയായ 20 വയസ്സുള്ള പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; അനാഥാലയത്തിന് തീയിട്ടപ്പോൾ അവളെയും ജീവനോടെ ചുട്ടുകൊന്നു. ചില സ്ഥലങ്ങളിൽ സംഘപരിവാറുകാർ തങ്ങൾക്കൊപ്പം ചേരാത്ത ഹിന്ദുക്കൾക്കുനേരെയും ആക്രമണം അഴിച്ചുവിട്ടു. അമ്മാവൻ (മാതൃസഹോദരൻ) ക്രിസ്ത്യൻ മതവിശ്വാസം വെടിയാൻ തയ്യാറാകാത്തതിന്റെ പേരിൽ, അമ്മയുടെ കുടുംബത്തിൽ കഴിയുകയായിരുന്ന ഹിന്ദു പെൺകുട്ടിയെ അക്രമിസംഘം ബന്ധുക്കളുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത സംഭവവും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലും വർഗീയ ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളിലുമെന്നപോലെ കന്ധമാലിലും സ്ത്രീകൾക്കുനേരെ നടന്ന വ്യാപകമായ ആക്രമണങ്ങൾ സംഘപരിവാറിന്റെ സ്ത്രീവിരുദ്ധ മനോഭാവത്തിന്റെയും ദൃഷ്ടാന്തമാണ്. മതന്യൂനപക്ഷങ്ങളെ മാനസികമായി തകർക്കലും അതിന്റെ പിന്നിലെ ലക്ഷ്യമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × five =

Most Popular