Sunday, November 24, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻഗ്രഹാം സ്റ്റെയിൻസിനെ മറക്കാനാവുമോ?

ഗ്രഹാം സ്റ്റെയിൻസിനെ മറക്കാനാവുമോ?

ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് പറയുമ്പോൾ നമുക്ക് ഗ്രഹാംസ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ പത്തും ആറും വയസ്സുള്ള ഫിലിപ്പ്, തിമോത്തി എന്നീ പുത്രന്മാരെയും വിസ്മരിക്കാനാവുമോ? ബജ്-റംഗ് ദൾ എന്ന പരിവാർ സംഘടനയുടെ നേതൃത്വത്തിൽ 50 ഓളം വരുന്ന ജനക്കൂട്ടം സ്റ്റെയിൻസിനെയും മക്കളെയും ജീപ്പിൽ ഉറങ്ങിക്കിടക്കവെ ജീവനോടെ ചുട്ടുകൊന്നത് 1999 ജനുവരി 23നാണ്. ഒഡീഷയിലെ ആദിവാസി മേഖലകളിലെ പരമദരിദ്രരായ കുഷ്ഠരോഗികളെ ചികിത്സിക്കുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്തതായിരുന്നു ഗ്രഹാം സ്റ്റെയിൻസ് എന്ന സുവിശേഷ പ്രവർത്തകൻ ചെയ്ത തെറ്റ്. അവർക്ക് വിദ്യാഭ്യാസം നൽകിയതും സംഘപരിവാറുകാരെ സംബന്ധിച്ചിടത്തോളം തെറ്റായിരുന്നു. ബെെബിൾ ഒറിയ ഭാഷയിലേക്കും ആദിവാസികളുടെ ഭാഷയിലേക്കും പരിഭാഷപ്പെടുത്തിയതും അവരെ സംബന്ധിച്ചിടത്തോളം കുറ്റംതന്നെ! അതിനവർ വിധിച്ചതാണീ ജീവനോടെ ചുട്ടുകൊല്ലൽ ശിക്ഷ. ആദിവാസി സ്ത്രീകൾക്ക് ബ്രേസിയറും സാനിറ്ററി പാഡും നൽകിയും ആദിവാസികൾക്ക് ബീഫ് കഴിക്കാൻ നൽകിയുമെല്ലാം അവരെ സ്റ്റെയിൻസ് വഴിപിഴപ്പിച്ചുവെന്നാണ് മഹേന്ദ്ര ഹേംറാം എന്ന കൊലയാളികളിലൊരാൾ ഹിന്ദുസ്ഥാൻ ടെെംസ് പത്രത്തോട് പിന്നീട് പറഞ്ഞത്. ആ ആക്രമണത്തിനു നേതൃത്വം നൽകിയ ദാരാസിങ്തന്നെ പിൽക്കാലത്ത് സംഘപരിവാർ നേതൃത്വത്തിന് ഈ ആക്രമണത്തിലുള്ള പങ്ക് വെളിപ്പെടുത്തിയിട്ടുണ്ട്.

2023ൽ മോദിയും കേരളത്തിലെ ബിജെപി നേതാക്കളും ബിഷപ്പ് ഹൗസുകളും പള്ളികളും ക്രിസ്-തീയ ഭവനങ്ങളും സന്ദർശിച്ച് കാലുകഴുകുകയും കെെമുത്തുകയും ചെയ്യുമ്പോൾ ഗ്രഹാം സ്റ്റെയിൻസിന്റെയും പുരോഹിതർ ഉൾപ്പെടെ മറ്റായിരക്കണക്കിന് ക്രിസ്ത്യാനികളുടെയും കൊലയാളികളാണിവർ എന്ന കാര്യം ഓർമിച്ചു കൊണ്ടേയിരിക്കണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 4 =

Most Popular