Sunday, May 19, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻഘർ വാപസിയുടെ പേരിൽ
നിർബന്ധിത മതപരിവർത്തനം

ഘർ വാപസിയുടെ പേരിൽ
നിർബന്ധിത മതപരിവർത്തനം

കോദര സഹോദരങ്ങളെപോലെ കഴിഞ്ഞിരുന്ന ഗ്രാമവാസികൾ പെട്ടെന്നാണ് തങ്ങളുടെ അയൽവാസികളായ ക്രിസ്ത്യാനികൾക്കു നേരെ തിരിഞ്ഞത്. കാടുകളിലേക്കും കുന്നുകളിലേക്കും ജീവനും കൊണ്ടോടിയ ക്രിസ്ത്യാനികളുടെ വീടുകൾ അയൽവാസികൾതന്നെ കൊള്ളയടിക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തു. ആക്രമണങ്ങൾ അരങ്ങേറിയപ്പോൾ ഗുജറാത്ത് വംശഹത്യയുടെ കാലത്തെന്നപോലെതന്നെ പൊലീസും സംസ്ഥാന ഭരണകൂടവും നോക്കുകുത്തിയായി. ദിവസങ്ങൾക്കുശേഷം ദേശീയതലത്തിൽതന്നെ പ്രതിഷേധമുയർന്നപ്പോഴാണ് ബിജെപിക്ക് പങ്കാളിത്തമുണ്ടായിരുന്ന ഒഡീഷ ഭരണം അനങ്ങിയത്.

ആയിരക്കണക്കിന് ക്രിസ്ത്യാനികളെ ആട്ടിത്തെളിച്ച് ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോയി; തലമുണ്ഡനം ചെയ്ത് ഹിന്ദുമതത്തിലേക്ക് കത്തിമുനയിൽ നിർത്തി പരിവർത്തനം ചെയ്യിച്ചു. ജസ്റ്റിസ് എ പി ഷായുടെ നേതൃത്വത്തിലുള്ള വസ്തുതാനേ-്വഷണ സമിതിയുടെ റിപ്പോർട്ടിൽ ആക്രമണങ്ങളെക്കുറിച്ച്, ക്രിസ്ത്യാനികൾക്കുനേരെ നടന്ന കൊടുംപീഡനങ്ങളെക്കുറിച്ച് അക്കമിട്ട് നിരത്തിയിട്ടുണ്ട്. ക്രിസ്ത്യാനികളെ ശുദ്ധി നടത്താനെന്ന പേരിൽ ചാണകവെള്ളം ബലംപ്രയോഗിച്ച് കുടിപ്പിച്ചു; അവർ ആരാധന നടത്തിയിരുന്ന പള്ളികൾക്ക് പലതിനും അവരെക്കൊണ്ടുതന്നെ തീകൊളുത്തിച്ചു. ആ തീയിലേക്ക് അവർ പരിശുദ്ധമായി കണ്ടിരുന്ന, വിശുദ്ധ ബെെബിളുകൾ വലിച്ചെറിയാൻ അവരെ നിർബന്ധിതരാക്കി. അതിനു തയ്യാറാകാത്തവരെ കൊല്ലാക്കൊല ചെയ്തു; ചിലപ്പോൾ കൊലപ്പെടുത്തുകയും ചെയ്തു. ഹിന്ദുമതത്തിലേക്ക് തങ്ങൾ സ്വമേധയാ ചേർന്നതായി പ്രസ്താവനകൾ അവരിൽ നിന്ന് ഒപ്പിട്ടു വാങ്ങി. കാവിക്കൊടികൾ വീടിനുമുകളിൽ ഉയർത്താനും അവരെ നിർബന്ധിച്ചു. പിൽക്കാലത്ത്, മോദി ഭരണകാലത്ത്, വ്യാപകവും കുപ്രസിദ്ധവുമായ ‘‘ഘർ വാപ്പസി’’യുടെ പരീക്ഷണമാണ് കന്ധമാലിൽ അന്ന് ക്രിസ്ത്യാനികൾക്കുനേരെ അരങ്ങേറിയത്. മതം മാറാൻ വിസമ്മതിച്ചവർക്ക് ഒന്നും രണ്ടും വർഷംവരെ അഭയാർഥി ക്യാമ്പുകളിലെ നരകജീവിതം തുടരേണ്ടതായി വന്നു. യഥാർഥത്തിൽ അവരുടെ ജീവിതംതന്നെ തകർക്കപ്പെടുകയായിരുന്നു. ഗുജറാത്തിനെപോലെതന്നെ ഒഡീഷയും സംഘപരിവാർ പരീക്ഷണശാലയാക്കപ്പെടുകയായിരുന്നു. മതന്യൂനപക്ഷങ്ങൾ, മുസ്ലീങ്ങൾ മാത്രമല്ല ക്രിസ്ത്യാനികളും, സംഘപരിവാറിന്റെ ആക്രമണലക്ഷ്യമാണെന്ന് തെളിയിക്കുകയാണ് കന്ധമാൽ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × two =

Most Popular