Sunday, November 24, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻഅയോധ്യയുടെ പേരിൽ ഒഴുക്കപ്പെട്ട 
ചോരപ്പുഴകൾ, പൊലിഞ്ഞ ജീവനുകൾ 
എത്രയെത്ര

അയോധ്യയുടെ പേരിൽ ഒഴുക്കപ്പെട്ട 
ചോരപ്പുഴകൾ, പൊലിഞ്ഞ ജീവനുകൾ 
എത്രയെത്ര

രാമക്ഷേത്രത്തിന്റെ പേരിൽ അയോധ്യയിലോ ഉത്തർപ്രദേശിലോ മാത്രമല്ല, ഇന്ത്യയിലുടനീളം, ആസേതുഹിമാചലം ഒഴുക്കപ്പെട്ട ചോരപ്പുഴയ്ക്ക് കണക്കില്ല. കൊല്ലപ്പെട്ട മനുഷ്യരെ സംബന്ധിച്ചും കൃത്യമായ എണ്ണമില്ല.

1990 സെപ്തംബർ 25ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ഒക്ടോബർ 30ന് അയോധ്യയിൽ എത്തിച്ചേർന്ന് ‘കർസേവ’ നടത്താൻ നിശ്ചയിച്ച ലാൽകൃഷ്ണ അദ്വാനിയുടെ രഥയാത്രയ്ക്കിടയിൽ കൊല്ലപ്പെട്ടത് എത്ര മനുഷ്യരാണെന്നതിന് കൃത്യമായ കണക്കില്ല, 1800ൽ അധികം എന്നാണ് ഏകദേശ കണക്ക്. രഥയാത്ര കടന്നുപോയ വഴികളിലുടനീളം സംഘപരിവാർ സംഘങ്ങളുടെ അക്രമപേക്കൂത്തുകളായിരുന്നു; കൊല്ലും കൊലയും കൊള്ളിവെപ്പുകളുമായി അവർ അഴിഞ്ഞാടി. മുസ്ലീങ്ങൾ പരക്കെ ആക്രമിക്കപ്പെട്ടു. കൊല്ലപ്പെട്ടവർ ഏറെയും മുസ്ലീങ്ങളായിരുന്നു.

1992 ഡിസംബർ 6ന് ബാബ്റി മസ്ജിദ് തകർത്ത ദിവസവും തുടർന്നുള്ള ദിവസങ്ങളിലുമായി നടന്ന അക്രമസംഭവങ്ങളിൽ രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ അതിലും എത്രയോ അധികം ആളുകൾ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. മസ്ജിദ് തകർത്തതിൽ പ്രതിഷേധിച്ചവരെല്ലാം ആക്രമിക്കപ്പെട്ടു. മാത്രമല്ല, സംഘപരിവാറിന്റെ ആഹ്ലാദത്തിമിർപ്പുകൾ കലാശിച്ചത് അന്യമതസ്ഥർക്കുനേരെയുള്ള ആക്രമണങ്ങളിലാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെയാണ് കൊല്ലും കൊലയും അരങ്ങേറിയത്. അന്ന് യുഡിഎ-ഫ് ഭരണത്തിലായിരുന്ന കേരളത്തിലും 12 പേർ കൊല്ലപ്പെട്ടു. ഇടതുപക്ഷം ഭരിച്ചിരുന്ന ബംഗാളിൽ മാത്രമാണ് അക്രമസംഭവങ്ങൾ ഉണ്ടാകാതിരുന്നത്.

ഒരു വർഷത്തിനുശേഷം ഈ സംഭവങ്ങളോടുള്ള പ്രതികരണമെന്ന നിലയിൽ ബോംബെയിൽ നടന്ന സ്ഫോടന പരമ്പരയിലും നിരവധി നിരപരാധികൾ – ഹിന്ദുക്കളും മുസ്ലിങ്ങളും – കൊല്ലപ്പെട്ടു. അതും സംഘപരിവാറിന്റെ മതരാഷ്ട്രീയത്തിന്റെ അനന്തരഫലമാണെന്ന് പറയാവുന്നതാണ്.

ഇതിനെല്ലാംപുറമെ അയോധ്യയുമായും രാമക്ഷേത്രവുമായും ബന്ധപ്പെട്ട നിരവധി അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിലും ഒട്ടേറെ മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − fifteen =

Most Popular