Thursday, November 21, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻമതസ്വാതന്ത്ര്യം 
ഇല്ലാതാകുന്ന ഇന്ത്യ

മതസ്വാതന്ത്ര്യം 
ഇല്ലാതാകുന്ന ഇന്ത്യ

കെ ആർ മായ

ന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് മോദി അധികാരത്തിലേറിയശേഷം അന്ത്യം കുറിയ്ക്കപ്പെട്ടിരിക്കുന്നു എന്നാണ് യുണെെറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർ നാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) പോലെയുള്ള മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. മോദി വാഴ്ചയിൽ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ ഉപയോഗിച്ചുള്ള അറസ്റ്റുകളും ശിക്ഷാവിധികളും വർധിച്ചതായും USCIRF എടുത്തുപറയുന്നു. ‘ഇന്ത്യയുടെ മതപരിവർത്തന നിയമങ്ങൾക്കെതിരായ വിമർശനം’ എന്ന തലക്കെട്ടിലുള്ള, യുഎസ് കോൺഗ്രസിന്റെ ലോ ലെെബ്രറി (Law Library) റിപ്പോർട്ട് പ്രകാരം, 2017 ഏപ്രിലിൽ ഖാണ്ട്വയിൽ മൂന്നു ക്രിസ്ത്യാനികളെ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം അറസ്റ്റുചെയ്ത് കേസെടുത്തു; ബുർഹാൻപൂരിൽനിന്നും രണ്ടുപേരെയും മഹാരാഷ്ട്രയിൽ ഒരാളെയും അറസ്റ്റു ചെയ്തതായി ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ടു ചെയ്തു. തൊട്ടുമുൻപത്തെ രണ്ട് വർഷങ്ങളിൽ സമാനമായ അറസ്റ്റുകളുണ്ടായതായും പത്രത്തിൽ പരാമർശിക്കുന്നു. 2015 ഡിസംബറിൽ ബർവാനിയിലെ മൊറാനി ഗ്രാമത്തിൽ മൂന്ന് സുവിശേഷ പ്രാസംഗികരെ അറസ്റ്റു ചെയ്തു. 2016 ജൂൺ 18ന് ധാർജില്ലയിൽനിന്ന് പന്ത്രണ്ട് പേരെയും 2016 മെയ് 23ന് സത്നജില്ലയിൽനിന്ന് മൂന്നുപേരെയും 2016 ജൂൺ 23ന് രേഖ ജില്ലയിൽ രണ്ടുപേരെയും അറസ്റ്റു ചെയ്തു. ബജ്-രംഗ്-ദളിന്റെ പരാതിയെത്തുടർന്ന് 2017 ജൂണിൽ സത്നയിൽ ഒരു കന്യാസ്ത്രീയെയും നാല് ആദിവാസി സ്ത്രീകളെയും തടഞ്ഞുവച്ചു. മതപരിവർത്തനത്തിൽ ഏർപ്പെട്ടുവെന്ന സംശയത്തിന്റെ പേരിൽ 2017 ജൂലെെയിൽ, ടെമ്പിൾ ഓഫ് ഗോഡ്ചർച്ചിന്റെ പാസ്റ്ററായ സുൽത്താൻ മസിഹിനെ പരസ്യമായി കൊലപ്പെടുത്തി.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2017ലെ റിപ്പോർട്ടും ഇത്തരം അറസ്റ്റുകൾ വർധിച്ചുവരുന്നതായി പറയുന്നു. 2017 ഡിസംബറിൽ ഒരു വീട്ടിൽ സംഘടിപ്പിച്ച മീറ്റിങ്ങിനിടെ ഏഴ് പാസ്റ്റർമാരെ പൊലീസ് അറസ്റ്റു ചെയ്തു. അതേ മാസം മധ്യപ്രദേശിലും മഥുരയിലുമായി എട്ട് ക്രിസ്ത്യൻ മതപ്രഭാഷകരെ അറസ്റ്റു ചെയ്തു. 2018ലെയും 2019ലെയും USCIRF റിപ്പോർട്ട് ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറഞ്ഞുവരികയാണെന്നാണ് റിപ്പോർട്ടു ചെയ്തത്. 2020 USCIRF റിപ്പോർട്ട് പറയുന്നു: ‘‘അധികാരികൾ പ്രധാനമായും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും മതപരിവർത്തന പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റു ചെയ്യുന്നു. എന്നാൽ ഹിന്ദുത്വ ഗ്രൂപ്പുകൾ ഘർവാപസി എന്നറിയപ്പെടുന്ന, ചടങ്ങിലൂടെ വൻതോതിലുള്ള മതപരിവർത്തനം നടത്തുന്നതിന് മതപരിവർത്തന നിയമം ബാധകമാക്കുന്നില്ല’’. ചുരുക്കിപ്പറഞ്ഞാൽ ഭരണഘടനാ നിർമ്മാണസഭയുടെ പ്രകടമായ ആഗ്രഹാഭിലാഷങ്ങൾക്കുവിരുദ്ധമായി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിൽനിന്നും പ്രത്യേകിച്ച്, ക്രിസ്ത്യാനികളിൽനിന്നും മൗലികാവകാശം പൂർണമായും എടുത്തുകളഞ്ഞിരിക്കുന്നു.

(അവലംബം: ആകാർ പട്ടേലിന്റെ Our Hindurashtra എന്ന പുസ്തകം)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 7 =

Most Popular