Saturday, May 4, 2024

ad

Homeസംസ്ഥാനങ്ങളിലൂടെപശ്ചിമബംഗാളിനെ തകർക്കാൻ തൃണമൂലിന്റെ ആസൂത്രിതനീക്കം

പശ്ചിമബംഗാളിനെ തകർക്കാൻ തൃണമൂലിന്റെ ആസൂത്രിതനീക്കം

ഷുവജിത്‌ സർക്കാർ

ശ്ചിമബംഗാളിലെ നോർത്ത്‌ 24 പർഗാനാസ്‌ ജില്ലയിലെ ഒരു പ്രദേശമാണ്‌ സന്ദേശ്‌ഖാലി. ഇന്ന്‌ ഈ പ്രദേശം സംസ്ഥാനത്തെ കത്തുന്ന ഒരു വിഷയമായി മാറിയിരിക്കുകയാണ്‌. ഭരിക്കുന്ന പാർട്ടിയായ തൃണമൂലിന്റെ ഗുണ്ടയായ ഷേയ്‌ഖ്‌ ഷാജഹാൻ കുറേനാളായി പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്‌. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സദാ മുഴുകിയിരിക്കുന്ന ഒരു തികഞ്ഞ സാമൂഹ്യവിരുദ്ധനാണ്‌ ഷേയ്‌ഖ്‌ ഷാജഹാൻ. വിവിധ അന്വേഷണ ഏജൻസികൾ ഇക്കഴിഞ്ഞ മാസം ഇയാളെ പിടികൂടാൻ ശ്രമിച്ചിരുന്നു. എന്നാൽ അയാൾ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചുകൊണ്ട്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അയാളുടെ മോശം പ്രവൃത്തികൾ പൊതുജനമധ്യത്തിൽ കൊണ്ടുവന്നത്‌ മാധ്യമങ്ങളാണ്‌. അയാളുടെയും കൂട്ടാളികളുടെയും തെറ്റായ പ്രവൃത്തികളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും അവരുടെ ക്യാമറകൾ അടിച്ചുതകർക്കുകയും ചെയ്‌തു. ഇതിനെല്ലാം തൃണമൂൽ നേതാക്കളും ലോക്കൽ പൊലീസും ഭരണകൂടമൊന്നാകെയും അയാൾക്കൊപ്പം നിന്നു.

ഷാജഹാന്റെയും കൂട്ടാളികളുടെ ഭീകര പ്രവൃത്തികൾക്കെതിരെ സന്ദേശ്‌ഖാലിയിലെ സ്‌ത്രീകൾ തെരുവിലിറങ്ങിയിരിക്കുകയാണ്‌. തൃണമൂൽ ഓഫീസിലെത്തിച്ച്‌ ക്രൂരമായി പീഡിപ്പിച്ചതായും ബലാത്സംഗം ചെയ്‌തതായും അവർ തുറന്നു പറയുന്നു.

ജോലിയെടുപ്പിച്ചിട്ട്‌ തങ്ങൾക്ക്‌ കൂലി നൽകിയില്ലെന്ന്‌ പ്രദേശവാസികളായ ആൺകുട്ടികൾ ആരോപിക്കുന്നു. തദ്ദേശവാസികളുടെ ഭൂമി തൃണമൂൽ നേതാക്കൾ ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തുകയും സ്വന്തമായി പൗൾട്രി ഫാമുകളും വീടുകളും നിർമിക്കുകയും ചെയ്‌തു. സന്ദേശ്‌ഖാലിയിലെ സംഭവവികാസങ്ങൾ പശ്ചിമബംഗാൾ സംസ്ഥാനത്തിനുള്ളിൽ ഒരു സമാന്തര ഭരണകൂടം പ്രവർത്തിക്കുന്നതായി ജനങ്ങൾതന്നെ വിമർശിച്ചുതുടങ്ങിയിരിക്കുന്നു. ഇവിടെ ക്രമസമാധാനം പൂർണമായും തകർന്നിരിക്കുകയാണ്‌. എന്നാൽ ഈ ക്രിമിനലുകൾക്കെതിരെ പരാതിപ്പെട്ട നിരപരാധികളായ ഗ്രാമവാസികളിൽ ചിലരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയുണ്ടായി. ഗ്രാമങ്ങളിലെ സ്‌ത്രീകൾ പൊലീസിനെ കടുത്ത ഭാഷയിലാണ്‌ വിമർശിക്കുന്നത്‌. പൊലീസ്‌ തൃണമൂൽ നേതാക്കൾക്കു മുന്നിൽ വിനീതവിധേയരായി നിന്ന്‌ പക്ഷപാതപരമായി പെരുമാറുന്നു. ജനങ്ങളെ സേവിക്കുകയും നീതി നടപ്പാക്കുകയും ചെയ്യേണ്ട പൊലീസ്‌ അക്കാര്യം മറക്കുകയാണ്‌.

ഇടതുപക്ഷ നേതാക്കൾ വ്യക്തമായും സൂചിപ്പിച്ചത്‌, സ്വേച്ഛാധിപത്യ തൃണമൂൽ ഭരണത്തിനെതിരെ സാധാരണക്കാർ, പ്രത്യേകിച്ച്‌ ഗ്രാമങ്ങളിലെ സ്‌ത്രീകൾ ഒന്നിച്ചണിനിരക്കാനും സംഘടിക്കാനും ചെറുത്തുനിൽക്കാനും തുടങ്ങിയിരിക്കുന്നു എന്നാണ്‌. ജനകീയ പ്രതിരോധത്തിന്റെ മാതൃകയാണ്‌ സന്ദേശ്‌ഖാലി. അത്‌ തൃണമൂലിനെ പരാജയപ്പെടുത്താനും തൂത്തെറിയാനുമുള്ള ആഹ്വാനമാണ്‌. മുഖ്യമന്ത്രി മമതയും ഭരിക്കുന്ന പാർട്ടിയുടെ മറ്റ്‌ നേതാക്കളും ജനങ്ങൾക്കനുകൂലമായ വിധത്തിലുള്ള ഒരു പരാമർശവും ഇതുവരെയും നടത്തിയില്ല. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതു അനുകൂലമായ നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സന്ദേശ്‌ഖാലിയിലെ സംഭവവികാസങ്ങൾ ജനങ്ങളുടെ വിമർശിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെ തിരികെ കൊണ്ടുവന്നിരിക്കുന്നു. സാമൂഹ്യവിരുദ്ധർക്ക്‌ തങ്ങളുടെ പ്രവൃത്തികൾ സ്വച്ഛമായി നടത്താൻ സഹായിക്കുന്നതിൽ മമത സർക്കാരിന്റെയും തൃണമൂലിന്റെയും പങ്കിനെ ജനങ്ങൾ ഇപ്പോൾ പരസ്യമായി വിമർശിച്ചുതുടങ്ങിയിരിക്കുന്നു. അതാണ്‌ സന്ദേശ്‌ഖാലിയിലെ സ്‌ത്രീകളടക്കമുള്ളവർ തെരുവിലിറങ്ങി പ്രതിഷേധിച്ചതിൽ കാണുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × three =

Most Popular