Sunday, November 24, 2024

ad

Homeനാടകംഅക്ബറും സീതയും

അക്ബറും സീതയും

ബഷീർ മണക്കാട്‌

രങ്ങൊരു സിംഹക്കൂടാണ്. അതിനുള്ളിൽ അക്ബർ എന്ന ആൺ സിംഹവും സീത എന്ന പെൺസിംഹവും മാത്രം. നിലാവെളിച്ചത്തിൽഇരുവരും പ്രണയപൂർവ്വം മുഖാമുഖം നോക്കി ഇരിക്കുന്നു.പ്രണയസംഗീതം അരങ്ങിന്‌ ഉണർവ്വുപകരുകയാണ്.

അല്പനേരം ഇരുവരും ഒന്നും മിണ്ടുന്നില്ല. പ്രണയപൂർവ്വമുള്ള മൗനനോട്ടം മാത്രം.

പിന്നിലായി നിലാവെളിച്ചത്തിൽ കടൽത്തിരകൾപോലെ ഉയർന്നുതാഴുന്ന വെള്ള തിരശ്ശീലകളുടെ തിരയിളക്കം.

മുകളിൽ കുറെ നക്ഷത്രക്കണ്ണുകൾ ജ്വലിക്കുന്നു.

പ്രണയസുന്ദരമായ നിമിഷങ്ങൾ…

സീത: അക്ബർ… ഞാൻ നിന്റെ കൂട്ടിലെത്തപ്പെട്ടത് എന്റെ ഭാഗ്യം.
അക്ബർ: എന്റേയും!
സീത: ഇനി നമ്മൾ രണ്ടുപേരും ഒരുകൂടിനുള്ളിൽ.
അക്ബർ: നമ്മൾ ഒരേ കൂട്ടിൽ കഴിയുന്നത് അവർക്ക് പിടിച്ചിട്ടില്ല.
സീത: ആരാണവർ?
അക്ബർ: ഈ രാജ്യഭരണക്കാരുടെ ശിങ്കിടികളായ വീര്യമേറിയ വിഷവൈറസ്സുകൾ.
സീത: മനുഷ്യർക്കിടയിൽ വിഷം ചീറ്റി മതിയാവാത്തതുകൊണ്ടാവും ഇപ്പോ നമ്മുടെ നേർക്ക് തിരിഞ്ഞിരിക്കുന്നത്.
(പുറത്ത് അക്രമികളുടെ പ്രതിഷേധ ശബ്ദം)
അക്ബർ: (വെറുപ്പോടെ ) കലിയവതാരമെടുത്ത ദുഷ്ടന്മാർ.
സീത: ദരിദ്രരായ മനുഷ്യരുടെ അന്നം തട്ടിയെടുത്ത് ധനികരുടെ തീൻമേശയിൽ വിരുന്നൊരുക്കുന്നവർ.
അക്ബർ: വർഗ്ഗീയവിഷമുള്ള മനുഷ്യർ .
സീത: ജാതിക്കോള കുടിച്ച് മത തിളപ്പ് കൂട്ടിയവർ
അക്ബർ: രാജ്യത്തിന്റെ ശരീരകോശങ്ങളിലൂടെ വിഷംകടത്തിവിടുന്നവർ.
സീത: പള്ളി തകർത്തതുപോലെ മനുഷ്യമനസ്സുകളേയും തകർക്കാൻ നടക്കുന്ന ദുഷ്ടന്മാർ.
അക്ബർ: ആരു ശ്രമിച്ചാലും നീ എന്റെ ഒപ്പംതന്നെയുണ്ടാവും.

(പ്രണയസംഗീതം)
സീത: എന്റെ ഉള്ളിൽ അക്ബർ മാത്രം.
അക്ബർ: എനിക്ക് സീതയും.

(ഇരുവരും വേർപെടുത്താനാവാത്തവിധം അടുക്കുന്നു. പശ്ചാത്തലത്തിൽ സ്നേഹ സംഗീതം. നിലാവും നക്ഷത്രങ്ങളും പ്രണയത്തിരകളും അരങ്ങിന് അലങ്കാരമായി മാറുമ്പോൾ കാണികൾക്കിടയിൽ ജാതി-മത കറുപ്പു കലരാത്ത മനുഷ്യ സ്നേഹത്തിന്റെ പുതു പ്രണയ വെളിച്ചങ്ങൾ തെളിയുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + three =

Most Popular