നമ്മുടെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പേരിൽ, ഈ സുപ്രധാന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. അന്യായവും അധാർമികവും ആത്യന്തികമായി സ്വയം വിനാശകരവുമായവയ്‌ക്കെതിരെ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ നമ്മുടെ മുഖ്യമന്ത്രി മൂന്നോ നാലോ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്, ആദ്യത്തേത് ഭരണഘടനയുടെ ആർട്ടിക്കിൾ 293 ഉപവകുപ്പ് ബി ഇന്ത്യ ഗവൺമെന്റിന്റെ ധനമന്ത്രാലയം നിയമനിർമ്മാണ അധികാരങ്ങളെ മറികടക്കാൻ ഉപയോഗിച്ചതാണ്. എഫ്ആർബിഎം ആക്ടുകൾക്ക് തത്തുല്യമായി സംസ്ഥാനങ്ങൾ സ്വന്തം കടമെടുക്കൽ പരിധി നിശ്ചയിക്കാൻ ഭരണഘടനയ്ക്കുകീഴിൽ അധികാരമുണ്ട്. എന്നിരുന്നാലും കേന്ദ്ര ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയത്തിലെ തിരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങൾ സംസ്ഥാനത്തിന്റെ നിയമനിർമ്മാണ അധികാരങ്ങളെ അസാധുവാക്കുകയും പിൻവാതിൽവഴി കടം വാങ്ങുന്നതിനുള്ള പരിധി നിശ്ചയിക്കുകയും ചെയ്യുന്നു. മുന്നോട്ടു പോകുമ്പോൾ, അവർ നമ്മുടെ സംസ്ഥാനത്തിന്റെ ജിഎസ്ഡിപിയുടെ അന്യായമായ കുറഞ്ഞ കണക്കുകൾ ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ റിലീസ് ചെയ്തതിനേക്കാൾ വളരെ താഴ്ന്ന , ജിഎസ്ഡിപിയുടെ 3% അല്ലെങ്കിൽ മൂന്നര ശതമാനം ആയി പരിധി നിശ്ചയിച്ചു. ചെന്നൈ മെട്രോ പോലുള്ള പദ്ധതികൾക്ക് യൂണിയൻ സർക്കാർ ഇക്വിറ്റിയുടെ വിഹിതം നൽകേണ്ടതുണ്ടെന്നും അതിനാൽ ആ വായ്പകൾ നമ്മുടെ കടമെടുക്കൽ പരിധിയിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചു. വർഷങ്ങളായി അവർ അത് ചെയ്യാൻ വിസമ്മതിക്കുകയും ആ കടം സംസ്ഥാനത്തിന്റെ ബാലൻസ് ഷീറ്റിൽ വരുകയും ചെയ്യുന്നതിനാൽ നമ്മുടെ മൊത്തത്തിലുള്ള വായ്പാ ശേഷിയെ അത് ബാധിക്കും. മുഖ്യമന്ത്രി ഇതിനകം തന്നെ നമ്മുടെ ഫണ്ടിംഗ് വിഹിതം നഷ്ടപ്പെടുന്ന പല വഴികളും ചൂണ്ടിക്കാട്ടി. സർചാർജുകളുടെയും സെസുകളുടെയും അമിതമായ ഉപയോഗത്തിൽ നിന്ന് അത് ആരംഭിക്കുന്നു. മോദി സർക്കാർ ആ വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടാതെ പകരം സ്വന്തം വിവേചനാധികാരത്തിൽ, സ്വന്തം സ്കീമുകളിൽ അവ എങ്ങനെ വിതരണം ചെയ്യണമെന്ന് തീരുമാനിക്കുന്നു. ഒരുകാലത്ത്, തമിഴ്‌നാട് അതിന്റെ വരുമാനത്തിന്റെ 70% യൂണിയൻ ഗവൺമെന്റിൽനിന്ന് നികുതി വിഹിതമായും 30% കേന്ദ്ര സ്‌കീമുകളിലുമായി കിട്ടിയിരുന്നു. ഇപ്പോൾ നമ്മുടെ വരുമാനത്തിന്റെ പകുതിയിൽ താഴെ നികുതി വിഹിതത്തിൽ നിന്നും ബാക്കി പകുതി കേന്ദ്ര പദ്ധതികളിൽ നിന്നുമാണ് ലഭിക്കുന്നത്. ആ പദ്ധതികളിലും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് മോദി സർക്കാർ കാണിക്കുന്നത്. ഞങ്ങൾ പിന്തുണ ആവശ്യപ്പെടുമ്പോഴെല്ലാം മൗനമാണ് പ്രതികരണം. ഞങ്ങളുടെ വിമാനത്താവളങ്ങളായി അന്താരാഷ്ട്ര വിമാനത്താവളങ്ങളായി പ്രഖ്യാപിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുമ്പോൾ അവർ അത് ചെയ്യുന്നില്ല. എന്നിട്ടവർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിമാനത്താവളങ്ങൾ തുറക്കുന്നു. യൂണിയൻ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ ഞങ്ങൾ ധനസഹായം ആവശ്യപ്പെടുമ്പോൾ അവർ അത് ചെയ്യാതെ അവയെ വെറും പ്രഖ്യാപനങ്ങളിലൊതുക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ നിന്നും ആശ്വാസം ആവശ്യപ്പെടുമ്പോൾ, അവർ ഒരു രൂപ അനുവദിക്കുന്നില്ല; ഒരു കരുണയും കാണിക്കുന്നില്ല. സത്യത്തിൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാർ ചൂണ്ടിക്കാണിച്ചതുപോലെ അവർ പദ്ധതികൾക്ക് പണം നൽകുന്ന രീതി പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.ആരംഭത്തിൽ ,സംസ്ഥാനങ്ങൾ 80%, യൂണിയൻ ഗവൺമെന്റ് 20% എന്ന നിലയിലായിരുന്നു. 2 വർഷത്തിനുള്ളിൽ, ഇത് 20, 80 ആയി , 20% അവരുടെ പണം, 80% നമ്മുടെ പണം. എന്നിട്ടും അവയെ നമ്മൾ യൂണിയൻ സ്കീമുകളായി മുദ്രകുത്തണം. പ്രധാനമന്ത്രിയുടേതാണ് നമ്മൾ ഉപയോഗിക്കേണ്ട പേര്, പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കണം. അല്ലാത്തപക്ഷം ആ 20% പോലും നമുക്ക് ലഭിക്കില്ല. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലേക്ക് പോകുമ്പോൾ, നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രം അപ്രത്യക്ഷമാകാൻ അധികനാൾ വേണ്ടിവരില്ല. പകരം പദ്ധതികളിൽ പ്രധാനമന്ത്രിയുടെ ഐഡന്റിറ്റി മാത്രം മതി, അദ്ദേഹത്തിന്റെ ചിത്രം മാത്രം മതി എന്ന സ്ഥിതിയാവും. ഇത്തരം പക്ഷപാതങ്ങൾ ജിഎസ്‌ടിയുടെ വരവോടെ കൂടുതൽ വഷളാകുകയും ചെയ്തു. ഫെഡറലിസത്തിന്റെ ഉദാഹരണമാണെന്നാണ് പലരും പറയുന്നത്. ഈ യോഗങ്ങളിൽ കേന്ദ്ര ധനമന്ത്രി അധ്യക്ഷയാകുമ്പോഴെല്ലാം അവർ മാന്യമായി പെരുമാറുകയും എല്ലാവരേയും സംസാരിക്കാൻ അനുവദിക്കുകയും ചെയ്യും. പക്ഷേ കേന്ദ്രസർക്കാരാണ് അജൻഡ തീരുമാനിക്കുന്നത്. ഏതെല്ലാം മന്ത്രിമാർ എങ്ങനെയെല്ലാം സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്. അവരാണ് ഒരു ചെയർമാനെ നാമനിർദ്ദേശം ചെയ്യുന്നത്, മെക്കാനിസത്തിന്മേൽ പൂർണ നിയന്ത്രണം അവർക്കാണ്. കൂടാതെ ഏതെങ്കിലും പ്രമേയം പാസ്സാക്കുന്നതിന് 75% വോട്ടിംഗ് ആവശ്യമുള്ള സ്ഥലത്ത് 30% വോട്ടിംഗ് അവകാശവും അവർക്കാണ്. കൂടാതെ യൂണിയൻ ഗവൺമെന്റിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി സംസ്ഥാനങ്ങൾക്ക് എന്തെങ്കിലും പ്രമേയം പാസാക്കണമെങ്കിൽ, അവർക്ക് ഇഷ്ടമില്ലാതാണെങ്കിൽ ഏത് പ്രമേയവും നിരസിക്കാൻ കഴിയും. യൂണിയനെതിരായി പോകാൻ നിങ്ങൾ കുറഞ്ഞത് 15 സംസ്ഥാനങ്ങളെ അണിനിരത്തേണ്ടതുണ്ട്. ഇത് ഫെഡറലിസമല്ല. ഞങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കുന്നതുവഴി നിങ്ങൾ ഞങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുകയാണ്. ഞങ്ങൾ എന്നാൽ വിപണിയിൽനിന്നും കടമെടുക്കാം എന്ന് കരുതിയാൽ സാധ്യമായ എല്ലാ വിധത്തിലും അവർ നമ്മുടെ കടമെടുക്കൽ ശേഷി കുറയ്ക്കുന്നു. അവർ നമ്മുടെ ജിഡിപിയെ അവരുടെ സ്വന്തം സിഎസ്ഒയുടെ എസ്റ്റിമേറ്റിൽ കൃത്രിമമായി കുറച്ചു കാണിക്കുന്നു. എന്നിട്ട് അതിൽ നിന്നും മൂന്നോ മൂന്നരയോ മൂന്നേ മുക്കാലോ ശതമാനം എടുക്കാൻ നിർബന്ധിതമാക്കും. അവരുടെ ധനക്കമ്മി അഞ്ചോ അഞ്ചരയോ അല്ലെങ്കിൽ 6 ശതമാനമോ ആണെങ്കിലും സംസ്ഥാനങ്ങളുടെ ധനക്കമ്മി മൂന്നോ നാലോ ആയി പിടിച്ചുനിർത്താൻ നമ്മളെ നിർബന്ധിക്കുകയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിക്കാനുള്ള അവകാശം ആവശ്യപ്പെടുമ്പോൾ അവർ എന്താണ് ചെയ്യുന്നത്? വിദേശയാത്രയ്ക്കുള്ള സംസ്ഥാന മന്ത്രിമാരുടെ അപേക്ഷകൾ വിദേശകാര്യ മന്ത്രാലയം പതിവായി നിരസിക്കുന്നു. ഞങ്ങളെ കാണാൻ വരുന്ന ഇൻബൗണ്ട് മിഷനുകളെ അവർ വൈകിപ്പിക്കുന്നു. അവർ തങ്ങളുടെ ഇഷ്ടപ്പെട്ട സംസ്ഥാനങ്ങളിലേക്ക് നിക്ഷേപം തിരിച്ചുവിടുന്നു. ഒരു വർഷം ഒരു സംസ്ഥാനത്ത് ഒന്നിലധികം പദ്ധതികൾക്ക് ധനസഹായം നൽകുന്നതിൽ നിന്ന് അവർ ലോകബാങ്കിനെയും എഡിബിയെയും നിയന്ത്രിക്കുന്നു. കൂടാതെ FIPB അംഗീകാരവും കാബിനറ്റ് അംഗീകാരവും വൈകിപ്പിക്കുന്നു. സാധ്യമായ എല്ലാ വിധത്തിലും, നമ്മുടെ സാമ്പത്തിക വഴക്കവും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള അവസരവും നിയന്ത്രിക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാലും നമ്മൾ ഈ പോരാട്ടം തുടരണം. വാസ്‌തവത്തിൽ, സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും ഫെഡറലിസത്തിനും വേണ്ടിയുള്ള പോരാട്ടം ഞാൻ പഠിച്ചത് എന്റെ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ നിന്നാണ്. 50 വർഷത്തിലേറെയായി അത് നയിച്ചവരിൽ നിന്നും എന്റെ മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്നുമാണ്. എന്നാൽ അണ്ണാദുരെെയിൽ നിന്ന് ഞങ്ങൾ പഠിച്ച ഒരു കാര്യം, നമ്മൾ ക്രെഡിറ്റ് എടുക്കുകയും നമ്മുടെ തത്വങ്ങളുമായി പൊരുത്തപ്പെടുന്ന എല്ലാവരുമായും ചേരുകയും അവർക്ക് ക്രെഡിറ്റ് നൽകുകയും വേണം എന്നതാണ്. ആ അർത്ഥത്തിൽ, ഫെഡറലിസത്തിനും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി ശക്തമായി നിലകൊണ്ട നമ്മുടെ ജയലളിതയെ ഞാൻ ആദരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫെഡറലിസത്തിന്റെ ചാമ്പ്യൻ ആയിരുന്ന നരേന്ദ്ര മോദിയെയും ഇവിടെ ആദരവോടെ ഓർക്കാതെ പറ്റില്ല. ആളുകൾ മാറും, സീറ്റുകൾ മാറും, ഒന്നും ശാശ്വതമല്ല. നമ്മളിൽ പലരും ഒരിക്കൽ തിരഞ്ഞെടുക്കപ്പെടാത്ത അവസ്ഥയിലായിരുന്നവരാണ്. എന്നാൽ ചില സത്യങ്ങൾ ഒരിക്കലും മാറ്റാൻ കഴിയില്ല. ചിലരിൽ നിന്ന് എത്ര പണം സ്വീകരിച്ചാലും അല്ലെങ്കിൽ നിങ്ങൾ മറ്റുള്ളവർക്ക് എത്ര പണം നൽകിയാലും, ഒരിക്കലും മാറ്റാൻ കഴിയാത്ത ഒരു സത്യം, നിങ്ങൾ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് വളർച്ച സൃഷ്ടിക്കാൻ കഴിയില്ല എന്നതാണ്. എല്ലാവരേയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം കൂടാതെ രാജ്യത്തെ തൊഴിലെടുക്കുന്ന ജനതയ്ക്ക് ആഗോള വിപണിയിൽ മത്സരിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്താതെ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നില്ല. ശക്തമായ സ്ഥാപനങ്ങളുമായി സമനില സൃഷ്ടിക്കുകയും നിക്ഷേപം ആകർഷിക്കുകയും നിക്ഷേപം നടത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ജനാധിപത്യ അന്തരീക്ഷം ഇല്ലാതെ നിങ്ങൾക്കത് ചെയ്യാൻ കഴിയില്ല. സാമുദായിക സൗഹാർദ്ദമില്ലാതെ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല. എല്ലാ ആക്രമണങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന മൂന്ന് മൂല്യങ്ങളുണ്ടെന്ന് നാം ഓർക്കണം. ഒന്നാമത്തെ മൂല്യം നമ്മുടെ സംസ്കാരമാണ്. സമൂഹത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമായ നമ്മുടെ സംസ്‌കാരം, ഐക്യം, ആത്മാഭിമാനം, സാമൂഹിക നീതി, തുല്യ പ്രവേശനം, വിദ്യാഭ്യാസം എന്നിവയിലൂന്നുന്നവയായിരിക്കണം. നമ്മുടെ സംസ്കാരം സംരക്ഷിക്കപ്പെടണം. രണ്ടാമതായി, അനുകമ്പയാണ് ഗവർണറുടെ ഏറ്റവും നല്ല ഗുണമെന്ന് നാം ഓർക്കണം. തുടർച്ചയായി എതിർക്കുന്നവർക്ക്, ശക്തി പ്രക്ഷേപണം ചെയ്യാൻ കഴിയും. എന്നാൽ ജനങ്ങളെ സേവിക്കാൻ വന്ന നമ്മളെ സംബന്ധിച്ചിടത്തോളം കരുണയാണ് നമ്മെ നിർവചിക്കുന്നത്. ഏറ്റവും ദുർബലരെ സംരക്ഷിക്കാനും അത് ഏറ്റവും ആവശ്യമുള്ളവർക്ക് നൽകാനുമുള്ള നമ്മുടെ കഴിവാണിത്. എല്ലാ ദിവസവും കൂടുതൽ നല്ല നിലയിലെത്താൻ നമ്മൾ ശ്രമിക്കണം. നമ്മുടെ വിഭവങ്ങൾ വെട്ടിക്കുറച്ചാലും നമ്മൾ മികച്ച ഉദാഹരണങ്ങൾ കൊണ്ടുവരണം. നാം എത്രത്തോളം നിലവിലെ സ്ഥിതിയെ കുറിച്ച് പഠിക്കുന്നുവോ അത്രയധികം മറ്റുള്ളവരുടെ പിന്തുണ ആവശ്യമാണെന്ന് നാം മനസ്സിലാക്കുന്നു. എല്ലാം അറിയുന്നവരായി ആരുമില്ല . ഒരു ഭരണവും ശാശ്വതമായി നിലനിൽക്കില്ല. നമ്മുടെ ധർമ്മം നമ്മുടെ മൂല്യങ്ങളിൽ ഉറച്ചുനിൽക്കുക എന്നതാണ്. എന്നെങ്കിലും ആളുകൾ എന്നെപ്പോലെ ചിന്തിക്കാൻ തുടങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നും ഞാൻ ഒരു വിശ്വാസിയാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. എന്നാൽ ഒരു മനുഷ്യനും ദൈവമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. താമസിയാതെ നാമെല്ലാവരും സീറ്റ് ഒഴിയേണ്ടവരാണ്. നമ്മുടെ മൂല്യങ്ങൾ, നമ്മുടെ സംസ്കാരം, നമ്മുടെ അനുകമ്പ, നമ്മുടെ കഴിവുകൾ എന്നിവ മികച്ച തലത്തിൽ നിലനിർത്തുക എന്നതാണ് നമ്മുടെ കർത്തവ്യം. ഒപ്പം കാര്യങ്ങൾ മാറാൻ കാത്തിരിക്കുക. നമ്മുടെ ഭാഷയെയും നമ്മുടെ ജീവിതരീതിയെയും നമ്മുടെ ചരിത്രത്തെയും അങ്ങനയേ നമുക്ക് സംരക്ഷിക്കാനാകൂ. ആളുകൾ വരും പോകും. നമ്മുടെ മൂല്യങ്ങളും നമ്മുടെ സംസ്കാരങ്ങളും നമ്മുടെ സമൂഹങ്ങളും ശക്തമായി മുന്നോട്ട് പോകും. കാരണം നമുക്ക് മൂല്യങ്ങളുണ്ട്. ♦