ഇന്ത്യയിലെ സമ്പന്നർ മാത്രമാണ് നികുതി നൽകുന്നതെന്ന ധാരണയാണ് പൊതുവെയുള്ളത്. പ്രത്യേകിച്ചും ജിഎസ്ടി നിലവിൽവന്നതിനുശേഷം. എന്നാൽ അതല്ല യാഥാർഥ്യമെന്ന് ഏറ്റവും പുതിയ ഓക്സ്ഫാം റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ഇന്ത്യയുടെ ജിഎസ്ടി വരുമാനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും 50%വരുന്ന ദരിദ്ര ജന വിഭാഗങ്ങളിൽ നിന്നാണ് സർക്കാരിലേക്ക് എത്തുന്നതെന്ന് ഓക്സ് ഫാം റിപ്പോർട്ട് പറയുന്നു – ഏകദേശം (64.3%).സർക്കാരിന്റെ വ്യാജ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയായി സർവേ റിപ്പോർട്ടിനെ കാണാം. 3–-4% വരുന്ന മുകൾ തട്ടിലുള്ള സമ്പന്ന വിഭാഗങ്ങളുടെ ജിഎസ്ടി വിഹിതം 10% ത്തിൽ താഴെ മാത്രമാണ്. മൂന്നിൽ ഒന്നുഭാഗം മധ്യവർഗത്തിൽ നിന്നും (40%) സർക്കാരിലേക്ക് എത്തുന്നു.2021-–22ൽ മൊത്തം ജിഎസ്ടി 14.7 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്, മധ്യവർഗ്ഗത്തിൽനിന്നും സമ്പന്ന വർഗ്ഗങ്ങളിൽനിന്നും ലഭിക്കുന്ന ജിഎസ്ടി വരുമാനത്തെക്കാൾ പരോക്ഷ നികുതി വിഹിതം സർക്കാരിലേക്ക് എത്തുന്നുണ്ട്.രാജ്യത്തെ വ്യാപകമായ വരുമാന അസമത്വത്തെക്കുറിച്ചും ഓക്‌സ്ഫാം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട് . ലോകത്ത് ഏറ്റവുമധികം ദരിദ്രർ (228.9 ദശലക്ഷം) മുള്ള ഇന്ത്യയിലെ ശതകോടീശ്വരരുടെ എണ്ണം 2020 ൽ 102 ആയിരുന്നത് 2022 എത്തുമ്പോൾ 166 ആയി എന്നത് മോദി സർക്കാരിന്റെ കാലത്തെ യാഥാർഥ്യമാണ്. ♦