Thursday, November 21, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻസേവന മേഖലകളിൽ നിന്ന് 
ഒളിച്ചോടുന്ന മോദി സർക്കാർ

സേവന മേഖലകളിൽ നിന്ന് 
ഒളിച്ചോടുന്ന മോദി സർക്കാർ

കെ ആർ മായ

ജറ്റവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 25 കോടിയാളുകളെ ദാരിദ്ര്യത്തിൽ നിന്ന് കെെപിടിച്ചുയർത്താൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ്. എന്നാൽ സാമ്പത്തികക്ഷേമത്തെ സംബന്ധിച്ച യഥാർഥ വിവരം അറിയണമെങ്കിൽ വരുമാന ദാരിദ്ര്യത്തിലെ പ്രവണതകളെക്കുറിച്ച് ഒരു കാര്യവും പറയാൻ ധനമന്ത്രിയോ കേന്ദ്ര സർക്കാരോ തയ്യാറാകുന്നില്ല. അതുകൊണ്ടുതന്നെ 25 കോടി ആളുകളെ ദാരിദ്ര്യമുക്തമാക്കിയെന്നത് വെറും പൊള്ളയായ അവകാശവാദം മാത്രമാണെന്ന് കരുതാനേ കഴിയുന്നുള്ളൂ.
കഴിഞ്ഞ സാമ്പത്തിക സർവെപ്രകാരം രാജ്യത്തെ പ്രതിശീർഷ വരുമാനം 2003–04ൽ 42,995 രൂപയാണ്; 2013–14ൽ അത് 68,572 രൂപയായി വർധിച്ചു; 2023–24 ലേക്കുള്ള പുതുക്കിയ ബജറ്റ് പ്രകാരമുള്ള പ്രതിശീർഷ വരുമാനം 2011–12 ലെ വില സൂചികയനുസരിച്ച് 1,04,550 രൂപയാണ്.

സാമൂഹ്യമേഖലയിലെ മിക്ക പദ്ധതികൾക്കുമുള്ള ബജറ്റ് വകയിരുത്തൽ തൊട്ടു മുൻവർഷത്തെപ്പോലെ തന്നെ തുടരുകയോ അതിനേക്കാൾ കുറയ്ക്കുകയോ ചെയ്തിരിക്കുന്നു. സ്കൂൾ–ഉന്നത വിദ്യാഭ്യാസം– ആരോഗ്യം– കുടുംബക്ഷേമ വകുപ്പുകൾക്കായുള്ള വകയിരുത്തൽ, കഴിഞ്ഞ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റുമായി താരതമ്യം ചെയ്താൽ ഇപ്പോഴത്തേതിൽ 6–8 ശതമാനത്തിന്റെ നേരിയ വർധനയേയുള്ളൂ. വിലക്കയറ്റവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറയും.

അംഗൻവാടി നവീകരണത്തിനായുള്ള സക്ഷാം അംഗൻവാടി പദ്ധതിക്കായുള്ള വകയിരുത്തൽ 2023–24ലെ പുതുക്കിയ ബജറ്റിൽ 21,523 കോടി രൂപയായിരുന്നത് ഈ ബജറ്റിൽ 21,200 കോടി രൂപയായി കുറച്ചിരുന്നു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 2023–24 ലെ പുതുക്കിയ ബജറ്റിലെ 12,800 കോടി രൂപയിൽ നിന്ന് ഈ ബജറ്റിൽ 11,600 കോടി രൂപയായി വെട്ടിക്കുറച്ചു. വൃദ്ധർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കുമായുള്ള പെൻഷൻ പദ്ധതിയായ ദേശീയ സാമൂഹ്യപിന്തുണാ പരിപാടിയ്ക്കായി 2014–15 ലെ വകയിരുത്തൽ 10,618 കോടി രൂപയായിരുന്നത് ഇപ്പോൾ 9,652 കോടി രൂപയായി കുറച്ചിരുന്നു. യഥാർഥത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ സാമൂഹ്യക്ഷേമ പദ്ധതികൾക്കായുള്ള വകയിരുത്തലിൽ 25–30% ത്തിന്റെ കുറവാണുണ്ടായത്.

ഇലക്ഷൻ കാമ്പയിൻ
സാമൂഹ്യ മേഖലയ്ക്ക് നക്കാപ്പിച്ച
സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഗ്രാമവികസനം എന്നിവയ്ക്കുകീഴിലുള്ള 
ഒട്ടുമിക്ക പദ്ധതികളുടെയും ബജറ്റ് വിഹിതം കോവിഡ് മഹാമാരിക്ക് മുമ്പുള്ള 
വർഷങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്.
വിവിധ പദ്ധതികളും ബജറ്റ് വകയിരുത്തലും (%ത്തിൽ)

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + fifteen =

Most Popular