Friday, October 18, 2024

ad

വിലക്കയറ്റം

• വിലക്കയറ്റത്തിന്റെ വിഷയമെടുത്താൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേക്കാളും വിലക്കയറ്റം സമീപ കാലങ്ങളിലെല്ലാം ഏറ്റവും കുറഞ്ഞുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. 2023 ആഗസ്ത് മാസത്തിലെ വിലക്കയറ്റം അഖിലേന്ത്യാ തലത്തിൽ 6.83 ശതമാനമായിരിക്കുമ്പോൾ കേരളത്തിലേത് 6.26 ശതമാനമാണ്. ആന്ധ്രപ്രദേശിൽ 7.78 ശതമാനവും രാജസ്താനിൽ 8.6 ശതമാനവും തമിഴ്നാട്ടിൽ 7.76 ശതമാനവുമാണ്.

• കേരളം ഒരു ഉപഭോക്തൃസംസ്ഥാനമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. മിക്ക ചരക്കുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്ഥിതിയാണ്. ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളേക്കാളും പല ചരക്കുകൾക്കും കേരളത്തിൽ വില കുറഞ്ഞിരിക്കുന്നത് നമ്മുടെ പൊതുവിതരണ സമ്പ്രദായത്തിലൂടെ സർക്കാർ നടത്തുന്ന ഇടപെടലിലൂടെയാണ്.

സംസ്ഥാന ജീവനക്കാരുടെ 
പേരിൽ
മുതലക്കണ്ണീർ
ഒഴുക്കുന്നവരോട്

• 2001-ൽ അധികാരത്തിൽ വന്ന എ.കെ. ആന്റണി സർക്കാർ ലീവ് സറണ്ടർ മാത്രമല്ല, ജീവനക്കാരന്റെ അവകാശങ്ങളിലാകെ കൈകടത്തി ശമ്പള പരിഷ്കരണം തന്നെ വൈകിപ്പിച്ചത് ഓർമ്മയുണ്ടോ…

• ആന്റണിയുടെ അന്നത്തെ പ്രശസ്തമായ ഒരു വാചകമുണ്ട് – ഒരുമാസം സർക്കാർ ഓഫീസുകൾ അടച്ചിട്ടാലും ജനങ്ങൾക്ക് ഒരു നഷ്ടവുമില്ല. നഷ്ടം സർക്കാർ ജീവനക്കാർക്കു മാത്രമാണ്

• രമേശ് ചെന്നിത്തല മുൻപു പറഞ്ഞത് ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള പോംവഴി സർക്കാർ ജീവനക്കാരുടെ 25 ശതമാനം ശമ്പളം പിടിച്ചുവെയ്ക്കുക എന്നതാണ്.

• യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന സർവ്വീസ് സംഘടനകൾക്ക് യു.ഡി.എഫിനെതിരെ സമരം ചെയ്യേണ്ടതായി വന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ എ.കെ. ആന്റണിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച കോൺഗ്രസ്സ് സംഘടനക്കാർ ഇപ്പോഴും അവിടെയുണ്ടാകും.

• കോവിഡും ആഗോള സാമ്പത്തിക മാന്ദ്യവും ലോകത്തിലാകെയുള്ള തൊഴിൽ രംഗങ്ങളിൽ വരുത്തിയ മാറ്റം ഏവർക്കുമറിയാം. കോടിക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. എത്രയോപേരുടെ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടു.
• കോവിഡ് കാലത്ത് ശമ്പള പരിഷ്കരണം കൃത്യമായി നടത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ഏകദേശം 20,000-ത്തോളം കോടി രൂപയുടെ സാമ്പത്തിക ഉത്തരവാദിത്തമാണ് സർക്കാർ ഏറ്റെടുത്തത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × four =

Most Popular