Sunday, May 19, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻജസ്റ്റിസ് ലിബർഹാൻ കമ്മീഷന്റെ ചില പ്രധാന വെളിപ്പെടുത്തലുകൾ

ജസ്റ്റിസ് ലിബർഹാൻ കമ്മീഷന്റെ ചില പ്രധാന വെളിപ്പെടുത്തലുകൾ

1992 ഡിസംബർ 6ന് ബാബറി മസ്ജിദ് തകർക്കപ്പെട്ടതിലേക്കു നയിച്ച സംഭവങ്ങളെയും അതിന് അരങ്ങൊരുക്കപ്പെട്ടതെങ്ങനെയെന്നും അനേ–്വഷിക്കുന്നതിനായി കേന്ദ്രം നിയോഗിച്ച ഏകാംഗ അനേ-്വഷണ കമ്മീഷനാണ് ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ. പള്ളി തകർക്കപ്പെട്ട് 10 ദിവസത്തിനുശേഷം, ഡിസംബർ 16ന് രൂപീകരിക്കപ്പെട്ട കമ്മീഷന്റെ കാലാവധി 3 മാസമായിരുന്നു. എന്നാൽ നീണ്ട 17 വർഷങ്ങൾക്കുശേഷം 2009ലാണ് കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞത്. 48 തവണയാണ് കമ്മീഷൻ സമയപരിധി നീട്ടി വാങ്ങിയത്. അത്രയും വിപുലവും സങ്കീർണവുമായിരുന്നു വിഷയമെന്ന് ഇത് വെളിവാക്കുന്നു. എന്നാൽ റിപ്പോർട്ട് കെെപ്പറ്റിയശേഷം 6 മാസക്കാലം മൻമോഹൻസിങ് സർക്കാർ അത് പൂഴ്-ത്തിവച്ചു. ചില മാധ്യമങ്ങൾ അതിന്റെ ചില ഭാഗങ്ങൾ ചോർത്തി പ്രസിദ്ധീകരിച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ സർക്കാർ റിപ്പോർട്ട് സഭയുടെ മേശപ്പുറത്തുവച്ചത്.

കമ്മീഷന്റെ പ്രധാന കണ്ടെത്തലുകൾ
നാല് വോള്യങ്ങളിലായി 999 പേജുകളുള്ള അനേ–്വഷണ കമ്മീഷൻ റിപ്പോർട്ട് ബിജെപിയുടെ പ്രധാന നേതാക്കൾക്കുള്ള പങ്ക് വെളിപ്പെടുത്തുന്നു. കമ്മീഷന്റെ കണ്ടെത്തലുകൾ സംഘപരിവാറിന്റെ നഗ്നമായ വർഗീയ രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്നു. പള്ളിയ്ക്കകത്ത് രാമവിഗ്രഹം എത്തിയതെങ്ങനെയെന്ന് കമ്മീഷൻ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘‘1949ൽ അയോധ്യയിൽ രാമവിഗ്രഹം കൊണ്ടുവയ്ക്കുന്നതിന് ഭരണകൂടത്തിന്റെ എല്ലാ ഒത്താശയുമുണ്ടായിരുന്നു. തർക്കം നിലനിന്നതു കാരണം പള്ളിക്കുപുറത്ത് 1949 ഡിസംബർ 10 മുതൽ പൊലീസ് പിക്കറ്റിങ് ഉണ്ടായിരുന്നു. എന്നിട്ടും 1949 ഡിസംബർ 23ന് പള്ളിക്കുള്ളിലേക്ക് രാമവിഗ്രഹം ഒളിപ്പിച്ചു കടത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ഹൻസ്-രാജ് അങ്ങനെ ചെയ്യരുതെന്ന് അഭ്യർഥിച്ചിട്ടും അക്രമി സംഘം അത് വകവച്ചില്ല. സീതേശ്വർ റാവു, അഭയ് റാം, ശിവ്ചരൺ സിങ് എന്നിവർക്കും മറ്റ് 60 പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.’’

പള്ളി തകർത്തതിന്റെ മുഖ്യ ആസൂത്രണം ആർഎസ്-എസും ബിജെപിയുമാണെന്നു കണ്ടെത്തിയ കമ്മീഷൻ, അതു നടപ്പാക്കാൻ കൂട്ടുനിന്നവരുടെയും കേസിൽ പ്രതിചേർക്കപ്പെട്ടവരുടെയും പേരുകൾ (68 പേർ) രണ്ടുപേജുകളിലായി നൽകിയിട്ടുണ്ട്. ഇതിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, മുൻ പ്രതിപക്ഷ നേതാവ് എൽ കെ അദ്വാനി, ശിവസേനാ നേതാവ് ബാൽതാക്കറെ, അന്നത്തെ യുപി മുഖ്യമന്ത്രി കല്യാൺസിങ്, ഡിജിപി ഉൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

പള്ളി തകർക്കൽ മുൻകൂട്ടി കാണുന്നതിന് കേന്ദ്ര അനേ-്വഷണ ഏജൻസികൾക്കു കഴിഞ്ഞില്ല എന്നു കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് കേന്ദ്രത്തിലെ നരസിംഹറാവു സർക്കാരിനെ കുറ്റവിമുക്തമാക്കുകയായിരുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four − three =

Most Popular