Sunday, May 19, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻരാമജന്മഭൂമി വിഎച്ച്പിയുടെ ആവശ്യങ്ങൾ

രാമജന്മഭൂമി വിഎച്ച്പിയുടെ ആവശ്യങ്ങൾ

(1991 ജനുവരി 6ന് വിശ്വഹിന്ദു പരിഷത്ത് 
ഇന്ത്യാ ഗവൺമെന്റിനു സമർപ്പിച്ച രേഖയിൽനിന്ന്)

വാരണാസിയിലെ കാശി വിശ്വനാഥ്, മഥുരയിലെ കൃഷ്ണ ജന്മഭൂമി, അയോദ്ധ്യയിലെ രാമജന്മഭൂമി എന്നീ ആരാധനാലയങ്ങളുടെമേൽ ഹിന്ദു സമൂഹത്തിനുള്ള അവകാശങ്ങൾ ഇന്ത്യയിലെ മുസ്ലിം സമുദായം അംഗീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

പൂർണമായും ന്യായമായ ഈ ആവശ്യത്തിനെതിരായി മറ്റൊരു കുപ്രചരണം ആരംഭിച്ചിരിക്കുകയാണ്. ഞങ്ങൾ ‘‘പ്രതികാരം’’ പ്രചരിപ്പിക്കുന്നു എന്നാണ് അവർ പറയുന്നത്. ‘‘പ്രതികാരം’’ എന്നാൽ നാം മെക്കയിലും മദീനയിലും ജെറുസലേമിലുള്ള മുസ്ലിം ആരാധനാലയങ്ങൾ നശിപ്പിക്കണമെന്നാണർത്ഥം. അതുചെയ്യണമെന്ന് ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. അതിന്റെ അർത്ഥം ആക്രമണയുദ്ധങ്ങൾ, അടിച്ചമർത്തൽ, ദശലക്ഷങ്ങളുടെ കൂട്ടക്കൊല, ദശലക്ഷക്കണക്കിനു സ്ത്രീകളെയും കുട്ടികളെയും കടത്തിക്കൊണ്ടുപോയി അടിമകളാക്കി വിൽക്കൽ. ചുരുക്കത്തിൽ, ഹിന്ദു സമൂഹത്തിനുമേൽ മുസ്ലിം അക്രമകാരികളും ഭരണാധികളും ചെയ്ത കാര്യങ്ങളുടെ പ്രതിഫലനമായിരിക്കും അത്. മുസ്ലിം സമുദായത്തിനുമേൽ (ഇത്തരത്തിലുള്ള) പ്രതികാരം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

ഞങ്ങൾ ഏതെങ്കിലും വിധത്തിലുള്ള പ്രായശ്ചിത്തമോ നഷ്ടപരിഹാരമോ ആവശ്യപ്പെടുന്നില്ല. (മുസ്ലീങ്ങൾക്ക്) അഫ്ഗാനിസ്താനോ പാകിസ്താനോ ബംഗ്ലാദേശോ തിരിച്ചുതരാൻ സാധിക്കുകയില്ല. ജിഹാദുകളുടെ ഇരയായ ദശലക്ഷങ്ങൾക്ക് ജീവൻ തിരിച്ചു നൽകാൻ അവർക്കു കഴിയുകയില്ല…

മുസ്ലിം പള്ളികളുടെ സ്ഥാപനംവഴി ഇല്ലാതായ ആയിരക്കണക്കിന് ആരാധനാലയങ്ങൾ തിരിച്ചുതരണമെന്നുപോലും ഞങ്ങൾ ആവശ്യപ്പെടുന്നില്ല. പ്രാദേശിക മുസ്ലിം സമുദായങ്ങൾക്ക് അവ തുടർന്നുപയോഗിക്കാം. ഞങ്ങൾ ആവശ്യപ്പെടുന്നത്… ഈ മൂന്നു സ്ഥലങ്ങൾ തിരിച്ചുനൽകണമെന്നാണ്…

ഞങ്ങൾ ഈ മൂന്നു പ്രാചീന ദിവ്യസ്ഥാനങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്. ഒരു ഔദ്യോഗിക ഉത്തരവനുസരിച്ച് ഇവ മുസ്ലിം സമുദായത്തിൽനിന്ന് തിരിച്ചെടുക്കുന്നതാണ് ഞങ്ങൾക്ക് അഭികാമ്യം. മുസ്ലിം സമുദായത്തിന്റെ മുൻതലമുറകൾ ഹിന്ദു സമൂഹത്തോടും ഇന്ത്യയിലും പുറത്തുമുള്ള മറ്റ് മുസ്ലിം ഇതര സമുദായങ്ങളോടും നടത്തിയ വൻകൂട്ടക്കൊലകൾ, പീഡനങ്ങൾ, കടത്തിക്കൊണ്ടുപോകൽ, അടിമപ്പണി ചെയ്യിക്കൽ, വാൾമുനയിലുള്ള മതപരിവർത്തനം, ക്ഷേത്രധ്വംസനം തുടങ്ങിയവയ്ക്കെല്ലാം സ്വമേധയാ പരിഹാരം കാണാനുള്ള നല്ല അവസരമാണിത്.

കുറിപ്പ്: ഇത്തരത്തിൽ ‘‘പരിഹാരം’’ കണ്ടില്ലെങ്കിൽ എന്തു സംഭവിക്കാമെന്നതിന്റെ നല്ല സൂചന ഈ ആവശ്യത്തിലുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six − 3 =

Most Popular