Monday, May 20, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻവ്യാജ രക്തസാക്ഷിപട്ടികയും സംഘപരിവാർ കുതന്ത്രവും

വ്യാജ രക്തസാക്ഷിപട്ടികയും സംഘപരിവാർ കുതന്ത്രവും

യോധ്യയിൽ സംഘപരിവാരം പയറ്റിയ നീചമായ കള്ളക്കളികളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, അത് ചതിയും വഞ്ചനയും കുബുദ്ധിയും നുണക്കഥകളും ബലപ്രയോഗങ്ങളുംകൊണ്ട് ഫലഭൂയിഷ്ഠമാണെന്ന് നമുക്ക് മനസ്സിലാകും. അതിനുദാഹരണങ്ങൾ ഏറെയാണ്. അതിലൊന്ന് 1990 നവംബർ കാലത്ത് സംഘപരിവാർ അയോധ്യയിൽ പള്ളി പൊളിയ്ക്കാനായി ഏർപ്പെടുത്തിയ കർസേവക സംഘത്തെ സംബന്ധിച്ചുയർത്തിയ നുണക്കഥകളാണ്. ബാബ്റി മസ്ജിദ് തകർക്കാൻ പലവിധ ശ്രമങ്ങൾ അന്നുതന്നെ ഈ കർസേവകർ നടത്തി. എന്നാൽ സമാജ്-വാദി പാർട്ടി നേതാവുകൂടിയായിരുന്ന മുഖ്യമന്ത്രി മുലായംസിങ് യാദവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഉത്തർപ്രദേശ് ഗവൺമെന്റ് ആ ശ്രമങ്ങൾക്ക് തടയിട്ടു. ഏതുവിധേനയും ബാബ്റി മസ്ജിദ് തകർക്കാനുള്ള കർസേവകരുടെ കുടിലശ്രമങ്ങൾ ശക്തമായപ്പോൾ ചില സന്ദർഭങ്ങളിൽ ഗവൺമെന്റിന് വെടിവെയ്ക്കേണ്ടതായും വന്നു. ഇതിനെതുടർന്ന് രാജ്യത്താകമാനം സംഘപരിവാറും മാധ്യമങ്ങളും ചേർന്ന് വമ്പൻ നുണക്കഥ പ്രചരിപ്പിച്ചു.

പൊലീസ് വെടിവെയ്പിൽ അയോധ്യയിൽ നൂറുകണക്കിനുപേർ രക്തസാക്ഷികളാക്കപ്പെട്ടു എന്നും അയോധ്യയിലെ സരയൂ നദിയിലൂടെയൊഴുകുന്ന ജലം കൊല്ലപ്പെട്ട കർസേവകരുടെ രക്തത്താൽ ചുവപ്പുനിറത്തിലായിരിക്കുന്നുവെന്നും ഹിന്ദി ഹൃദയഭൂമിയിലെ ഒട്ടേറെ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു; വമ്പൻ സ്റ്റോറികൾ നൽകി. അതേസമയം 30ൽ താഴെ ആളുകൾ മാത്രമേ വെടിവെയ്പിൽ കൊല്ലപ്പെട്ടിട്ടുള്ളൂ എന്ന് മുലായം സിങ് യാദവിന്റെ ഗവൺമെന്റ് പ്രതികരിച്ചു. എന്നാൽ വിശ്വഹിന്ദു പരിഷത്ത് അതിനെ എതിർക്കുകയും പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ട കർസേവകരിൽ 75 പേരുടെ ‘‘ആദ്യ പട്ടിക’’ പേരുവിവരങ്ങളോടുകൂടി തന്നെ പുറത്തുവിടുകയും ചെയ്തു.

അക്കാലത്തുതന്നെ അനേ-്വഷണാത്മക പത്രപ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്ണനും ശീതൾ പി സിങ്ങും ചേർന്ന് ഈ പട്ടികയിലെ, യുപിയിൽനിന്നുള്ളവരെക്കുറിച്ചുമാത്രം നടത്തിയ പരിശോധനയിൽ 23 പേരിൽ 4 പേർ ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. ഈ ലോകത്തെവിടെയും ജീവിച്ചിരുന്നിട്ടില്ലാത്ത വ്യക്തിയെയും ‘‘കൊല്ലപ്പെട്ടു’’ എന്നു പറഞ്ഞ് ശരൺപൂരിൽനിന്നുള്ള അഡ്രസ്സിൽ കണ്ടെത്തി എന്നു പറയുമ്പോൾ സംഘപരിവാർ നടത്തുന്ന രാഷ്ട്രീയ പിത്തലാട്ടങ്ങൾ എത്രത്തോളമെന്ന് നമുക്ക് മനസ്സിലാക്കാം. വെങ്കിടേഷ് രാമകൃഷ്ണനും ശീതൾ പി സിങ്ങും ചേർന്ന് ഈ അനേ-്വഷണാത്മക റിപ്പോർട്ട് 1991 മെയ് 24ന് ഫ്രണ്ട് ലെെനിൽ പ്രസിദ്ധീകരിച്ചു. അന്ന് ഫ്രണ്ട് ലെെനിൽ വന്ന റിപ്പോർട്ട് പട്ടികയിൽ: –

പേരു വിവരങ്ങൾ വിഎച്ച്പി കഥ യാഥാർത്ഥ്യം
1. താക്കൂർ ലാൽസിങ്, റാൽ ഗ്രാമം, മഥുര അയോധ്യയിലെ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു ജീവിച്ചിരിക്കുന്നു
2. അശുതോഷ് ദാസ്,
ബൃന്ദാവൻ, മഥുര അയോധ്യയിലെ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു ജീവിച്ചിരിക്കുന്നു
3. രാംധേവ് യാദവ്, ഹജിയാൻബാദ്, റായ്ബറേലി നവംബർ 2ന്റെ രക്തസാക്ഷി ജീവിച്ചിരിക്കുന്നു
4. ബാബ രാഘവ് ദാസ്, മഥുര കർസേവയ്ക്കിടെ രക്തസാക്ഷിയായി ജീവിച്ചിരിക്കുന്നു
5. മഞ്ചിലാൽ സത്യനാരായണൻ, ഫെെസാബാദ് അയോധ്യയിലെ പൊലീസ് 
വെടിവെയ്പിൽ കൊല്ലപ്പെട്ടു ഈ സംഭവം നടക്കുന്നതിനും 
17 വർഷങ്ങൾക്കുമുൻപേ മരിച്ചു
6. ഗോപിനാഥ് തിവാരി, മദർസ ചൗറ ഒരു പൊലീസ് ലാത്തിച്ചാർജിൽ വച്ചുണ്ടായ പരിക്കുകൾമുലം തന്റെ നാടായ ഗേരഖ്പൂരിൽ വെച്ച് മരിച്ചു. ഒരുകാലത്തും കർസേവയ്ക്കായി 
അയോദ്യയിൽ പോയിട്ടില്ല
7. രാമചന്ദ്ര യാദവ്, തെത്വ ഗ്രാമം നവംബർ 2ന്റെ പൊലീസ്
വെടിവെയ്പിൽ കൊല്ലപ്പെട്ടു കർസേവയ്ക്കുവേണ്ടി അയോധ്യ യിൽ പോയിട്ടില്ല. സ്വന്തം നാടായ ബാസ്തിയിൽ ഒരു പൊലീസ് ഏറ്റുമുട്ടലിൽ മരണപ്പെട്ടു.
8. സത്യവാൻ സിങ്, സൂദ്പൂർ, ബാസ്തി നവംബർ 2ന്റെ പൊലീസ്
വെടിവെയ്പിൽ കൊല്ലപ്പെട്ടു കർസേവയ്ക്കുവേണ്ടി അയോധ്യ യിൽ പോയിട്ടില്ല. സ്വന്തം നാടായ ബാസ്തിയിൽ ഒരു പൊലീസ് ഏറ്റുമുട്ടലിൽ മരണപ്പെട്ടു.
9. പന്നലാൽ കൊത്തേവാൾ സൊറോൺ ഇതാഹ് ഒക്ടോബർ 30നുണ്ടായ വെടിവെയ്പിൽ ബുള്ളറ്റ് കയറി പരിക്കേറ്റതുമൂലം നവംബർ 11ന് മരണപ്പെട്ടു ബുള്ളറ്റുകൾ കയറിയതുമൂല മുള്ള മുറിവുകളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. ചികിത്സയുടെ അഭാവംമൂലം നവംബർ 17ന് മരണപ്പെട്ടു
10. അനിരുദ്ധ് വർമ്മ, പിപ്പ്-രി, 
ആസാംഗാഢ് ഒക്ടോബർ 30നുണ്ടായ പരിക്കുമൂലം സ്വന്തം ഗ്രാമത്തിൽവെച്ച് മരണപ്പെട്ടു ന്യുമോണിയമൂലം സ്വന്തം നാട്ടിൽവെച്ച് മരണപ്പെട്ടു.
11. രഘുവീർ ശർമ്മ, ഷാജഹാൻപൂർ നവംബർ 2ന്റെ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു ഉറപ്പാക്കാൻ കഴിയുന്നില്ല, ആളെ കണ്ടെത്താനാവുന്നില്ല, ഇഇങ്ങനെയൊരാൾ നിലവിലില്ല
12. രാംബഹദൂർ വർമ്മ, സുൽത്താൻപൂർ കർസേവയിലുണ്ടായ പരിക്കുകൾമൂലം ആശുപത്രിയിൽവെച്ച് മരണപ്പെട്ടു ജനുവരി 4ന് മരണപ്പെട്ടു, ഡിസംബർ 27ലെ ഗവൺമെന്റിന്റെ പ്രസ്താവനയ്ക്കുശേഷം

യുപിയിൽ കൊല്ലപ്പെട്ടവരുടെ പട്ടികയിൽ സംഘപരിവാർ കൊടുത്തിട്ടുള്ള 23 ‘‘രക്തസാക്ഷികളിൽ’’ 11 പേർ ഗവൺമെന്റിന്റെ ലിസ്റ്റിലുമുണ്ട്. കൊല്ലപ്പെട്ടുവെന്ന് വിഎച്ച്പി അവകാശപ്പെടുന്ന ബാക്കി 12 പേരുടെ വിവരങ്ങളാണ് 1991 മെയ് 24ന്റെ ലക്കത്തിൽ ഫ്രണ്ട്ലെെൻ ഇങ്ങനെ പട്ടികയായി കൊടുത്തിട്ടുള്ളത്. ആ 12 പേരിൽ 4 പേർ മരിച്ചിട്ടില്ലായെന്നും 5 പേർ കർസേവയുമായി ബന്ധമില്ലാത്ത മറ്റു പല കാരണങ്ങളാലാണ് മരിച്ചത് എന്നും ഒരാളുടെ കാര്യത്തിൽ അങ്ങനെയൊരാളു തന്നെയില്ലായെന്നും മറ്റും പട്ടികയിൽ നിന്നും വ്യക്തമാകും. രാമഭക്തി തരംഗം ഉണ്ടാക്കുന്നതിനുവേണ്ടി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് സംഘപരിവാർ നടത്തിയ കുതന്ത്രങ്ങളുടെയും നുണക്കഥകളുടെയും ഒരുദാഹരണമാണിത്; ജീവിച്ചിരിക്കുന്നവരെയടക്കം രക്തസാക്ഷികളായി ചിത്രീകരിച്ച സംഘപരിവാർ വക്രബുദ്ധി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − eleven =

Most Popular