Thursday, November 21, 2024

ad

Homeരാജ്യങ്ങളിലൂടെഅർജന്റീനയിൽ ജനകീയപ്രക്ഷോഭം

അർജന്റീനയിൽ ജനകീയപ്രക്ഷോഭം

ആര്യ ജിനദേവൻ

ഡിസംബർ 27ന്‌ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ്‌ അയേഴ്‌സിലെയും മറ്റും കോടതികൾക്കു മുന്നിൽ പതിനായിരക്കണക്കിന്‌ ആളുകൾ അണിനിരന്ന മഹാപ്രകടനം നടന്നു. പ്രസിഡന്റ്‌ ഹാവിയർ മിലേയ്‌ ഡിസംബർ 20ന്‌ പ്രഖ്യാപിച്ച, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതും സന്പദ്‌ഘടനയ്‌ക്കുമേൽ സ്വകാര്യ മുതലാളിമാർക്ക്‌ അനിയന്ത്രിതമായ അവകാശങ്ങൾ ഉറപ്പാക്കുന്നതുമായ, ആവശ്യകതയും അനിവാര്യതയും സംബന്ധിച്ച ഡിക്രി, (Decree of Necessity and Urgency (DNU) റദ്ദ്‌ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. ഡിഎൻയു ഉത്തരവ്‌ പ്രകാരം 7000 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടതിലുള്ള (മറ്റൊരു ഡിക്രിയിലൂടെ ഈ പിരിച്ചുവിടലും കയ്യോടെ നടപ്പാക്കിയിരുന്നു) പ്രതിഷേധവും ഇതിലൂടെ പ്രകടിപ്പിക്കപ്പെട്ടു.

സുരക്ഷാമന്ത്രി പട്രീഷ്യ ബുൾറിച്ച്‌ ഡിസംബർ 14ന്‌ പ്രഖ്യാപിച്ച ‘‘പബ്ലിക്‌ ഓർഡർ പ്രോട്ടോക്കോൾ’’ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്കെതിരായ നിയമനടപടികൾ പ്രയോഗിക്കുമെന്ന സർക്കാരിന്റെ താക്കീതുകളെ അവഗണിച്ചാണ്‌ തൊഴിലാളികൾ പ്രകടനം നടത്തിയത്‌. ഏതെങ്കിലും ഹൈവേകളെയോ പൊതുഗതാഗത സംവിധാനത്തെയോ ഭാഗികമായോ മൊത്തമായോ തടസ്സപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതിനെതിരെ പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്തുന്നതിനുള്ള നിയമമാണ്‌ പബ്ലിക്‌ ഓർഡർ പ്രോട്ടോക്കോൾ; സാമൂഹ്യക്ഷേമ പരിപാടികളുടെ ഗുണഭോക്താക്കൾ ഇത്തരം സമരങ്ങളിൽ പങ്കെടുത്താൽ ആ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും. ഇത്തരത്തിലുള്ള കരിനിയമങ്ങളെയും മർദന നടപടികളെയും തൃണവൽഗണിച്ചാണ്‌ അർജന്റീനയിലെ തൊഴിലാളികൾ പണിമുടക്കി തെരുവിലിറങ്ങിയത്‌. പ്രമുഖ ട്രേഡ്‌ യൂണിയനുകളുടെ ആഹ്വാനപ്രകാരമാണ്‌ തൊഴിലാളി പണിമുടക്കും പ്രകടനവും നടന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − 14 =

Most Popular