Monday, May 20, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഷിംലയിൽ മുൻസിപ്പൽ കോർപ്പറേഷൻ തൊഴിലാളികളുടെ പണിമുടക്ക്

ഷിംലയിൽ മുൻസിപ്പൽ കോർപ്പറേഷൻ തൊഴിലാളികളുടെ പണിമുടക്ക്

നിരഞ്ജന ദാസ്

ഴാം ശമ്പളകമ്മീഷൻ അനുസരിച്ചുള്ള വേതനവർധനയും സേവനങ്ങൾ റെഗുലറൈസ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങൾ ഷിംല മുൻസിപ്പൽ കോർപറേഷൻ ജീവനക്കാർ ദീർഘകാലമായി ഉന്നയിച്ചുവരികയാണ്. എന്നാൽ അതിനോട് തികഞ്ഞ നിസ്സംഗത പുലർത്തുകയാണ് സർക്കാർ. അതിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഷിംല മുൻസിപ്പൽ കോർപ്പറേഷനുമുന്നിൽ തൊഴിലാളികൾ ഒത്തുചേർന്നു. സംസ്ഥാന സർക്കാരിനെതിരായ അസംതൃപ്തിയും രോഷവും നിറഞ്ഞ മുദ്രാവാക്യങ്ങൾകൊണ്ട് അവിടെ മുഖരിതമായി.

തൊഴിലാളികളും സൂപ്പർവൈസർമാരും നേരിടുന്ന സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ അവർ ഉയർത്തിക്കാട്ടി. തൊഴിൽ നിമയമങ്ങൾക്കു വിരുദ്ധമായ നിലപാടാണ് മുൻസിപ്പൽ കോർപ്പറേഷൻ സ്വീകരിക്കുന്നത്. അതിനായുള്ള തന്ത്രങ്ങളും മെനഞ്ഞു. മിക്കവാറും എല്ലാ മാസവും തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും ശമ്പളം തടഞ്ഞുവെക്കുന്നു. 1936ലെ പെയ്മെന്റ്സ് ഓഫ് വേജസ് ആക്ടിന്റെ നഗ്നമായ ലംഘനമാണിത്. ഏഴാം ശമ്പളക്കമ്മീഷൻ ശുപാർശപ്രകാരം തൊഴിലാളികളുടെ സേവനങ്ങൾ റെഗുലറൈസ് ചെയ്യണമെന്നും പ്രതിമാസവേതനം 26,000 രൂപയായി ഉയർത്തണമെന്നുമുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ സമരത്തിൽ ഉന്നയിക്കപ്പെട്ടു. എല്ലാ അധികജോലിയ്ക്കും കൂലിയും 39 ദിവസം ശമ്പളത്തോടുകൂടിയ അവധിയും വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

ദീർഘകാലമായി തങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ ആവശ്യങ്ങളിൽനിന്നും ഒരടിപിന്നോട്ടില്ലെന്നും തൊഴിലാളികളെന്ന നിലയിലുള്ള തങ്ങളുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും നേരെ ഉദാസീനമായ നിലപാടുവെച്ചു പുലർത്തുന്ന സർക്കാരിനെതിരെ ശക്തമായ സമരങ്ങൾക്കാണ് വരും നാളുകൾ സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്നും അവർ ഒന്നടങ്കം പറയുന്നു.

മോദിവാഴ്ചയിൻ കീഴിൽ എല്ലാസംസ്ഥാനങ്ങളിലെയും മറ്റ് മേഖലകളിലെന്നപോലെ തൊഴിൽമേഖലയിലും കടുത്ത അസംതൃപ്തി വളർന്നുവരികയാണ്. അതിനെതിരായ വലിയ പ്രക്ഷോഭങ്ങൾ രാജ്യമൊട്ടാകെ വരുംനാളുകളിൽ കൂടുതൽ ശക്തമാക്കുമെന്നത് തീർച്ചയാണ്. അതിന്റെ ഒരു പരിച്ഛേദമാണ് ഷിംലയിലെ മുൻസിപ്പൽ തൊഴിലാളികളുടെ സമരം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 3 =

Most Popular