Monday, May 6, 2024

ad

Homeലേഖനങ്ങൾകുടിയേറ്റ തൊഴിലാളികളും കേരളവും

കുടിയേറ്റ തൊഴിലാളികളും കേരളവും

അരക്കൻ ബാലൻ

1970 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിൽനിന്ന് യുവാക്കൾ ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവഹിച്ചതുപോലെ നിറഞ്ഞ പ്രതീക്ഷയോടെയും ഉത്സാഹത്തോടെയും ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. അവരെ സംബന്ധിച്ച് പരിശോധിച്ചാൽ കുറച്ചുവർഷം മുമ്പുവരെ നാം കണ്ട ഗൾഫ് മേഖലപോലെയാണ് കേരളം. ജോലി, മോശമല്ലാത്ത വേതനം, സ്വന്തം സംസ്ഥാനത്ത് സ്വപ്നംകാണാൻ കഴിയാത്ത ജീവിത ചുറ്റുപാട്, തികച്ചും അവരുടെ നാട്ടിൽ കാണാൻ കഴിയാത്ത സാംസ്കാരിക-സാമൂഹ്യ പശ്ചാത്തലം. എന്നാൽ ഈ പളപളപ്പിലേക്കല്ല ബഹുഭൂരിപക്ഷം അന്യസംസ്ഥാന തൊഴിലാളികളും എത്തിപ്പെടുന്നത് എന്നതാണ് യാഥാർത്ഥ്യം.

കേരളത്തിൽ ഇപ്പോൾ 25 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ 278/-‐ രൂപ ദിവസക്കൂലി ലഭിക്കുമ്പോൾ, കേരളത്തിൽ ഇതിന്റെ ഇരട്ടിയില ധികം രൂപ കൂലിയായി ലഭിക്കുന്നുണ്ട്. കേരളത്തിലെ തൊഴിലാളികളെക്കാൾ കുറഞ്ഞ കൂലി വാങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾ 30,000 കോടിയിലധികം രൂപ പ്രതിവർഷം സ്വന്തം നാട്ടിലേക്ക് അയച്ചുകൊടുക്കുന്നുണ്ട്. അഭ്യസ്‌തവിദ്യരല്ലാത്തിനാൽ ഭൂരിഭാഗം തൊഴിലാളികൾക്കും അവരുടെ മാതൃഭാഷ മാത്രമേ വശമുളളൂ. മലയാളഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള പ്രയാസം കാരണം അവരുടെ പരിദേവനങ്ങൾ മറ്റുളളവരുമായി പങ്കുവയ്ക്കാൻ കഴിയുന്നില്ല എന്നതാണ് ഇവരെ വേട്ടയാടുന്ന പ്രധാന പ്രശ്നം. 25 ലക്ഷത്തിലധികം വരുന്ന ഇവരിൽ ഭൂരിഭാഗവും ബീഹാർ, തമി ഴ്നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ആസ്സാം, ഒറീസ്സ, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുളളവരാണ്. നിർമ്മാണമേഖല, കാർഷികമേഖല, വ്യവസായമേഖല, ഗാർഹിക ജോലികൾ, ഹോട്ടൽ ജോലി തുടങ്ങി എല്ലാ മേഖലകളിലും കഠിന ജോലികൾ ചെയ്യുന്ന ഈ തൊഴിലാളികളിൽ വലിയൊരു വിഭാഗം നിർമ്മാണമേഖലയിലാണ് ജോലി ചെയ്യുന്നത്. രാത്രിയെന്നോ പകലെന്നോ മഴയെന്നോ വെയിലെന്നോ നോക്കാതെ 18 മണിക്കൂർ വരെ നീളുന്ന ജോലി, പ്രാഥമിക ആവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ സൗകര്യമില്ലാത്ത വൃത്തിഹീനമായ താമസ സ്ഥലം, തൊഴിലുടമകളിൽ നിന്നുളള മാനസികപീഡനം, സ്വന്തം നാട്ടിൽ നിന്നുള്ളവരും തദ്ദേശീയരുമായ ഇടത്തട്ടുകാരുടെ കൊടും ചൂഷണം ഇവ അതിജീവിക്കാൻ നിർബന്ധിക്കപ്പെടുന്നതാണിവരുടെ ജീവിതം.

1960-‐1970 കാലഘട്ടത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെ സംസ്ഥാനത്ത് പരിഹരിച്ചത് നമ്മുടെ യുവാക്കൾ വിദേശരാജ്യങ്ങളിൽ പോയി ജോലി ചെയ്തുകിട്ടുന്ന സമ്പത്ത് നാട്ടിൽ അയച്ചതുകൊണ്ടാണ്. ഗൾഫ് രാജ്യങ്ങളിലേക്കായി ജോലി തേടിപ്പോകുന്നതിനുവേണ്ടി കെട്ടുതാലിയും, പുരയിടവും പണയപ്പെടുത്തിയും, വിറ്റുമാണ് യാത്രക്കൂലി കണ്ടെത്തിയത്. എന്നാൽ അവർ നാട്ടിലേക്ക് അയക്കുന്ന സംഖ്യകൊണ്ട് കുടത്തിൽ നിന്ന് മോചനവും നാട്ടിൽത്തന്നെ സൗകര്യപ്രദമായ വീടും മറ്റ് സൗകര്യങ്ങളും വഴി വലിയ മാറ്റം വന്നുചേർന്നു. മാത്രമല്ല 1956 നവംബർ 1ന് കേരളം പിറവികൊണ്ടതിനുശേഷം 1957 ഏപ്രിൽ 5ന് നിലവിൽ വന്ന പ്രഥമ ഗവൺമെന്റ് തൊട്ട് 1967, 1980, 1987, 1996, 2006, 2016 കാലഘട്ടങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ സർക്കാരുകൾ നടത്തിയ പ്രവർത്തനങ്ങളാണ് സാമൂഹ്യപുരോഗതിയിൽ കേരളത്തെ ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനത്തെത്തിച്ചിട്ടുള്ളത്. ജന്മിത്തവും നാടുവാഴിത്തവും ഫ്യൂഡലിസവും കാർഷിക പരിഷ്കരണം വഴി മാറ്റിയെടുക്കാൻ കഴിഞ്ഞു. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്‌മ, ജാതിവിവേചനം എന്നിവ അവസാനിപ്പിക്കാൻ കഴിഞ്ഞു. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ സാർവത്രിക വിദ്യാഭ്യാസവും സാർവത്രിക സൗജന്യ ചികിത്സ എന്നിവയും, കാർഷിക പരിഷ്കരണവും നടപ്പിലാക്കി. തുടർന്നുള്ള ഗവൺമെന്റുകൾ സമ്പൂർണ്ണ സാക്ഷരത, ജനകീയ ആസൂത്രണം, അധികാരവികേന്ദ്രീകരണം എന്നിവ നടപ്പിലാക്കി. വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ വീടുനിർമ്മാണം, സാർവത്രിക പെൻഷൻ പദ്ധതി എന്നിവയും ഇപ്പോൾ നടപ്പിലാക്കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായി കേരളത്തിലെ ഭൂരിഭാഗം മേഖലയിലെയും തൊഴിലാളികൾക്ക് ക്ഷേമനിധി പദ്ധതിയും ആനുകൂല്യങ്ങളും, അധികാരം അടിത്തട്ടിലെത്തിച്ചുകൊണ്ടുളള വികേന്ദ്രീകരണ ആസൂത്രണം, വിലക്കയറ്റം പിടിച്ചുനിർത്താനായി ശക്തമായ പൊതുവിതരണ സമ്പ്രദായം എന്നിവയും നടപ്പിലാക്കി. 60 വയസ്സ് കഴിഞ്ഞ് മുഴുവൻ തൊഴിലാളികൾക്കും 1600/‐- രൂപ നിരക്കിൽ പ്രതിമാസം പെൻഷനും നൽകിവരുന്നു. വിവിധ മേഖലകളിൽ പണിയെടുക്കുന്ന ഇത്രയധികം തൊഴിലാളികൾക്ക് ഇത്രയധികം ക്ഷേമനിധി പദ്ധതികൾ കൊണ്ടുവന്ന ഒരു സംസ്ഥാനവും ഇന്ത്യയിലില്ല.

പലപ്പോഴായി അധികാരത്തിൽ വന്ന കോൺഗ്രസ്സ് നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരുകൾ കേരളം കൈവരിച്ച ഈ നേട്ടങ്ങൾ ഓരോന്നും തകർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഉദാഹരണത്തിന് 1959 ജൂലായ് 31ന് കേരളത്തിലെ ആദ്യത്തെ ഇ.എം.എസ്. ഗവൺമെന്റിനെ പിരിച്ചുവിട്ടതിനുശേഷം 1950ലെ തിരഞ്ഞെടുപ്പിൽ പട്ടം താണുപിളള, ആർ.ശങ്കർ ഗവൺമെന്റ് അധികാര ത്തിൽ വന്നു. 1957 ഏപ്രിൽ 11 ന് ചേർന്ന ഇ.എം.എസ്. മന്ത്രിസഭ, കുടിയൊഴിപ്പിക്കാൻ പാടില്ലെന്ന തീരുമാനം കൈക്കൊണ്ടു. എന്നാൽ 1960ൽ മുക്കൂട്ട് മുന്നണി ഗവൺമെന്റ് അമരാവതിയിൽ കുടിയൊഴിപ്പിക്കൽ തീരുമാനമെടുത്തു. അതിനെതിരായി മഹാനായ എ.കെ.ജി. 12 ദിവസം നിരാഹാര സമരം നടത്തിയതുകൊണ്ടാണ് കുടിയൊഴിപ്പിച്ചവരെ കുടിയിരുത്തിയത്.

അതിഥി തൊഴിലാളികൾക്ക് ഇന്ത്യയിൽ ആദ്യമായി സാമൂഹ്യ സുരക്ഷിതത്വത്തിന് വഴി ഒരുക്കുന്ന ക്ഷേമനിധി പദ്ധതി 2006ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ കൊണ്ടുവരാനും പടിപടിയായി നടപ്പിലാക്കുന്നതിന് ഇടപെട്ടുകൊണ്ടിരിക്കുമ്പോഴാണ് യുഡി.എഫ് ഗവൺമെന്റ് അധികാരത്തിൽ വന്നത്. 1979ൽ പാസ്സാക്കിയ ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ്സ് വർക്ക്മെൻസ് ആക്ട്‌ പ്രകാരം, അന്യസംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിക്കുമ്പോൾ സ്ഥാപനങ്ങൾ ആയാലും, കോൺട്രാക്റ്റർമാർ ആയാലും സർക്കാറിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാതെ പണിയെടുപ്പിക്കുന്നത് നിയമപ്രകാരം തന്നെ നിരോധിച്ചിട്ടുളളതാണ്. അങ്ങനെ രജിസ്റ്റർ ചെയ്യാതെ ജോലി ചെയ്യിക്കുന്ന വിവരം 15 ദിവസത്തിനകം സർക്കാറിനെ അറിയിക്കണം. ഈ നടപടിക്രമം കൃത്യമായി പാലിക്കാതിരുന്നാൽ സർക്കാരിന് പ്രത്യക്ഷത്തിൽ ഇടപെടുന്നതിന് അധികാരമുള്ള നിയമമാണിത്. ഈ നിയമപ്രകാരം, ജോലി ചെയ്യിക്കുന്ന തൊഴിലാളികൾക്ക് മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകൾ രേഖപ്പെടുത്തിയ ഫോട്ടോ പതിച്ച പാസ്സ്ബുക്ക് നൽകേണ്ടതാണ്. തൊഴിൽ ചെയ്യുന്ന സ്ഥലം, തൊഴിൽ ഉടമയുടെ പേര്, ജോലിയുടെ കാലയളവ്, വേതനനിരക്ക് എന്നീ വിവരങ്ങൾ പാസ്‌ ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ്. അതത് പ്രദേശത്തെ തൊഴിലാളികൾക്ക് കൊടുക്കുന്ന വേതനനിരക്ക് ഇവർക്കും ബാധകമാണ്. ഒരു സ്ഥലത്തുനിന്ന് മറ്റൊരു ജോലി സ്ഥലത്തേക്ക് മാറുന്ന കാലയളവ് ഡ്യൂട്ടിയായി കണക്കാക്കുകയും, യാത്രാ അലവൻസ് നൽകുകയും ചെയ്യണമെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ കുടുംബസമേതം ഇവിടെ വന്ന് ജോലി ചെയ്യുമ്പോൾ, 1973ലെ 8‐ാമത് ലോക തൊഴിലാളി കോൺഗ്രസ്സ് തീരുമാനിച്ചതുപോലെ തുല്യജോലിക്ക് തുല്യവേതനം, ലിംഗഭേദമില്ലാതെ നൽകുവാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങളും, കരാറുകാരും ബന്ധപ്പെട്ട തൊഴിലാളികൾക്ക് താമസസ്ഥലം, യൂണിഫോം, വൈദ്യസഹായം എന്നിവ സൗജന്യമായി ലഭ്യമാക്കണം. മാരകമായ അപകടം സംഭവിക്കുകയാണെങ്കിൽ രണ്ട് സംസ്ഥാന സർക്കാറുകളെയും, തൊഴിലാളിയുടെ അടുത്ത ബന്ധുക്കളെയും വിവരം അറിയിക്കേണ്ടതാണ്.

1980ലെ ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ്സ് റൂൾ പ്രകാരം, ലൈസൻസിങ്ങ് ഓഫീസർ, തൊഴിലാളികൾക്ക് വൈദ്യസഹായം, യൂണിഫോം, ശുദ്ധജലം, മൂത്രപ്പുര, തുണി കഴുകുന്നതിനുള്ള സൗകര്യം, വിശ്രമമുറികൾ, കാന്റീൻ, ക്രഷ് (കുട്ടികൾക്ക്), ജോലിസമയം, താമസ സൗകര്യം, യാത്രാ അലവൻസ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത് ലംഘിക്കുന്നവർക്കെ തിരെ പിഴ ഈടാക്കുന്നതിനുള്ള അധികാരവും ഈ നിയമം അനുശാസിക്കുന്നു.

കേരളത്തിൽ അതിഥി തൊഴിലാളികൾ 25 ലക്ഷം പേർ ഉളളതുപോലെതന്നെ, ലോകമാകെയുള്ള രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമായി 25 ലക്ഷത്തോളം മലയാളികൾ കഴിഞ്ഞുകൂടുന്നുണ്ട്. 2020ലെ കണക്കുകൾ പ്രകാരം മറ്റു രാജ്യങ്ങളിലെ മലയാളികൾ കേരളത്തിലെ ബാങ്കുകളിൽ 1,90,055 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട് എന്നത് പ്രവാസികൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ മുഖ്യപങ്ക് വഹിക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ്.

സാമൂഹ്യമായി നോക്കിയാൽ കേരളീയരെക്കാൾ പതിറ്റാണ്ടുകൾക്ക് പിറകിലാണ് അതിഥി തൊഴിലാളികൾ. പ്രത്യേകിച്ചും ഒഡീഷ, ഛത്തീസ്ഗഡഢ്‌, ബീഹാർ, യു.പി, രാജസ്‌താൻ, ഗുജറാത്ത് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുളളവർ. നിരക്ഷരത, ഭാഷാപരമായ പ്രശ്നങ്ങൾ, തൊഴിലാളികളിൽ അവശ്യം വേണ്ട അവബോധത്തിന്റെ കുറവ്, തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവയെല്ലാം പ്രശ്നം കൂടുതൽ ദയനീയമാക്കുന്നു. തീർത്തും അടിമസമാനമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ടവരാണ് അന്യസംസ്ഥാന തൊഴിലാളികൾ എങ്കിലും കേരളത്തിൽ ഇവരുടെ ക്ഷേമത്തിനായി ഇടതുസർക്കാറുകൾ സ്വീകരിച്ച നടപടികൾ ഇവരുടെ ജീവിതം പ്രകാശമാനമാക്കിയിട്ടുണ്ട്. ക്ഷേമനിധി അടക്കമുള്ള ക്ഷേമപദ്ധതികളും, പല കേന്ദ്രങ്ങളിലും ഇവർക്ക് പാർപ്പിടസമുച്ചയം നിർമ്മിച്ച് നൽകിയതും ഇവയിൽ ചിലത് മാത്രമാണ്. കോവിഡ് പടർന്നുപിടിച്ച് ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിഥിതൊഴിലാളികളുടെ ദുരിതപൂർണ്ണമായ പലായനം നാം കണ്ടതാണ്. കുട്ടികളെ ചുമലിൽ എടുത്ത് ആയിരത്തോളം കിലോമീറ്ററുകൾ നടന്ന് തങ്ങളുടെ നാട്ടിലെത്താൻ കുടുംബസമേതം നടന്നുനീങ്ങുന്നതും, ദിവസങ്ങൾ നീണ്ട യാത്രകൾക്ക് ശേഷം തളർന്നുവീഴുന്നതും, റെയിൽവേ പാളത്തിൽ തളർന്ന് കിടന്നുറങ്ങിപ്പോയ തൊഴിലാളികളുടെ മേൽ തീവണ്ടി പാഞ്ഞുകയറിയ ദാരുണ സംഭവവും നാം കണ്ടതാണ്. കേരളത്തിൽ നിലവിലുളളതുപോലെ ഒരു നിയമം, ദേശീയാടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരാത്തതാണ് ഇതിന് കാരണം. എന്നാൽ കേരളത്തിൽ ഇതിൽനിന്നെല്ലാം വ്യത്യസ്ത സാഹചര്യമായിരുന്നു. നാട്ടിൽ പോകാൻ തയ്യാറുള്ള മുഴുവൻ അതിഥി തൊഴിലാളികളെയും പ്രത്യേക ട്രെയിനുകളിൽ വിവിധ ജില്ലകളിൽ നിന്ന് അവരവരുടെ സംസ്ഥാനങ്ങളിലേക്ക് വെള്ളവും ഭക്ഷണക്കിറ്റും നൽകി സർക്കാർ യാത്രയാക്കിയത് ലോകശ്രദ്ധയാകർഷിച്ച സംഭവമായിരുന്നു.

സംസ്ഥാന സർക്കാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും മനസ്സുവച്ചാൽ മാത്രമേ അതിഥി തൊഴിലാളികളുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കൂ. ഇവരും മനുഷ്യരാണ് എന്ന ബോധം നമുക്ക് എല്ലാവർക്കുമുണ്ടാവണം. കേരളത്തിൽ എത്തുന്ന മുഴുവൻ തൊഴിലാളികളെ അപ്പോൾത്തന്നെ നിർബന്ധമായും നിയമപരമായും രജിസ്റ്റർ ചെയ്യണം. അതോടൊപ്പം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുഖേന ഇവർക്ക് തിരിച്ചറിയൽ കാർഡ് നൽകണം. അതിന് ഒരു പ്രത്യേക ഏജൻസിയെ നിയോഗിക്കുകയും വേണം. കേരളത്തിൽ നിലവിലുള്ള തൊഴിലാളികളുടെ എണ്ണവും, ജീവിത നിലവാരവുമടക്കമുള്ള മറ്റ് വിശദാംശങ്ങളും കണ്ടെത്താനുള്ള സർവ്വെയാണ്‌ ആദ്യം വേണ്ടത്. അതോടൊപ്പം ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കു ന്നതിനായി തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ, പൊലിസ്, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട കമ്മറ്റികൾ രൂപീകരിക്കുന്നത് ഏറെ പ്രയോജനം ചെയ്യും.

ഇവരുടെ ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുമ്പിൽ ചില നിർദ്ദേശങ്ങൾ മുമ്പോട്ട് വയ്ക്കുന്നു.

ഇവർക്ക് വേണ്ടി എൽ.ഡി.എഫ്. ഗവൺമെന്റ് പാസാക്കിയ സാമൂഹ്യ സുരക്ഷാനിയമം (ക്ഷേമനിധി) കർശനമായി നടപ്പിൽ വരുത്തുക, സ്ത്രീ തൊഴിലാളികളെ 8 മണിക്കൂറിൽ അധികം ജോലി ചെയ്യിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, വൃത്തിയുള്ള താമസസ്ഥലം, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം, തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് ഡേ കെയർ സൗകര്യം എന്നിവ ഉറപ്പുവരുത്തുക. തൊഴിൽ ഉടമകളും, മധ്യവർത്തികളും തൊഴിൽനിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും, വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുക, ഗർഭിണികളും മുലയു ട്ടുന്ന അമ്മമാരുമായ തൊഴിലാളികൾക്ക് ജോലിസ്ഥലത്തോടനുബന്ധിച്ച് പ്രത്യേക വിശ്രമസ്ഥലങ്ങൾ ഏർപ്പെടുത്താൻ നിർബന്ധമായി തന്നെ തൊഴിൽ ഉടമകളോട് നിഷ്കർഷിക്കുക, തൊഴിൽ നിയമങ്ങളെക്കുറിച്ചും, കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും അറിവുപകരുന്നതിന് തൊഴിൽവകുപ്പ് മുൻകൈ എടുത്ത് വ്യത്യസ്ത ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ ഇറക്കുക ബാലവേല ചെയ്യിക്കുകയോ അതിന് കൂട്ടുനിൽക്കുകയോ ചെയ്യുന്ന തൊഴിൽ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുക, ലൈംഗിക ചൂഷണത്തിന് വിധേയമാകുന്ന സ്ത്രീ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും പുനനരധിവസിപ്പിക്കുന്നതിനും സംവിധാനം ഉണ്ടാക്കുക, തൊഴിലാളികളെ ഇൻഷ്വർ ചെയ്യുന്നതിനും അവർക്ക് മെഡിക്കൽ സഹായം ലഭ്യമാക്കുന്നതിനും ഗവൺമെന്റ് കോൺട്രാക്ടർമാർക്ക് കർശന നിർദ്ദേശം നൽകുക, കുടിയേറ്റ തൊഴിലാളികൾക്ക് കേരളത്തിൽ മാത്രമുള്ള ക്ഷേമനിധി നിയമം അഖി ലേന്ത്യാടിസ്ഥാനത്തിൽ കൊണ്ടുവരുവാൻ സർക്കാർ തന്നെ മുൻകൈയെടുക്കുക.ഇന്ത്യയിൽനിന്നു ള്ള കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷനുവേണ്ടിയും അവരുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടിയും ഒരു സമഗ്ര നിയമം കേന്ദ്ര ഗവൺമെന്റ് നടപ്പിൽ വരുത്തുക. അന്താരാഷ്ട്ര കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി ഇന്ത്യയിലും വിദേശത്തും സാമൂഹ്യക്ഷേമ ഓഫീസുകൾ ആരംഭിക്കുക.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 19 =

Most Popular