Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബംഗാളിൽ ആലിയ സർവകലാശാലയിൽ എസ് എഫ് ഐയ്ക്കു നേരെ തൃണമൂൽ ആക്രമണം

ബംഗാളിൽ ആലിയ സർവകലാശാലയിൽ എസ് എഫ് ഐയ്ക്കു നേരെ തൃണമൂൽ ആക്രമണം

ഷുവജിത് സർക്കാർ

ശ്ചിമബംഗാളിലെ ഏറ്റവും പ്രശസ്തമായ സർവകലാശാലകളിലൊന്നാണ് ആലിയ സർവകലാശാല. മുൻ ഇടതുമുന്നണി സർക്കാർ സ്ഥാപിച്ച ഈ സർവകലാശാലയിൽ ബഹുഭൂരിപക്ഷവും ന്യൂനപക്ഷവിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളാണ്. നിലവിലെ തൃണമൂൽ വാഴ്ചയിൻ കീഴിൽ ഒട്ടനവധി പ്രശ്നങ്ങളിലൂടെയാണ്‌ ഈ സർവകലാശാല കടന്നുപോകുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്, ജനാധിപത്യ ഇടത്തിന്റെ അഭാവവും നേരിടുന്നുണ്ട്. കഴിഞ്ഞ വർഷമാണ് യൂണിവേഴ്‌സിറ്റിയിലെ ന്യൂടൗൺ കാമ്പസിൽ എസ് എഫ് ഐയുടെ യൂണിറ്റ് രൂപീകരിച്ചത്. ഈ വർഷം അവസാനത്തോടെ സംഘടന കെട്ടിപ്പടുക്കുന്നതിന് എസ് എഫ് ഐ പ്രവർത്തകർ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. നവംബർ 30, മൂന്ന് യൂണിറ്റുകളുടെ സമ്മേളന ദിവസമായിരുന്നു. ന്യൂടൗൺ കാമ്പസിനുള്ളിൽ രണ്ടു സമ്മേളനങ്ങൾ വിജയകരമായി നടത്തി. യൂണിവേഴ്സിറ്റിയിലെ ന്യൂടൗൺ കാമ്പസിൽ സയൻസ്, ടെക്നോളജി യൂണിറ്റുകൾ രൂപീകരിച്ചു. കഴിഞ്ഞ വർഷം സമ്മേളനത്തിനു നേരെ ആക്രമണമുണ്ടായതുകൊണ്ട്‌ കാമ്പസിനു പുറത്തുവെച്ചാണ്‌ സമ്മേളനം പൂർത്തിയാക്കിയത്‌.

ഇത്തവണ, എസ് എഫ് ഐ പ്രവർത്തകർ തൃണമൂൽ ആക്രമികളുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കാമ്പസിനുള്ളിൽത്തന്നെ സമ്മേളനം നടത്താൻ തീരുമാനിച്ചു. പാർക്ക് സർക്കസ് ക്യാന്പസിൽ ഉച്ചയ്ക്കുശേഷം നടത്താൻ സമ്മേളനം തീരുമാനിച്ചിരുന്നു. എന്നാൽ പുറത്തുനിന്നുള്ളവരുടെ പിന്തുണയോടെ തൃണമൂൽ ഗുണ്ടകൾ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചു. കാമ്പസിനുള്ളിൽ വച്ച് എസ്എഫ്ഐ മുൻ യൂണിറ്റ് പ്രസിഡന്റ് അഞ്ജറുലിനെ ക്രൂരമായി മർദ്ദിച്ചു. മുൻ സെക്രട്ടറി അഞ്ജറുലിനെയും ഒപ്പമുണ്ടായിരുന്ന പ്രവർത്തകരെയും ആക്രമിച്ചു. എന്നിട്ടും അവർ ചെറുത്തുനിന്നു. കോളേജധികൃതരും ലോക്കൽ പൊലീസും തൃണമൂൽ ഗുണ്ടകൾക്കൊപ്പം നിന്നു. എന്നാൽ എസ് എഫ് ഐ പ്രവർത്തകരും ഒരു രാഷ്ട്രീയവുമില്ലാത്ത വിദ്യാർഥികളും ഒറ്റക്കെട്ടായി തൃണമൂൽ ഗുണ്ടകളുടെ ആക്രമണത്തെ ചെറുക്കുകയും തിരിച്ചടിക്കുകയും ചെയ്തു. അതോടെ അക്രമികൾക്ക്‌ നാണംകെട്ട് പിന്തിരിയേണ്ടി വന്നു.

കാമ്പസിനുപുറത്ത് സമ്മേളനം നടത്തിയപ്പോൾ തൃണമൂൽ ഗുണ്ടകൾ അതും അലങ്കോലമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. തൃണമൂലിന്റെ വിജ്യാർഥിസംഘടനയിലേക്ക് എസ് എഫ് കടന്നുകയറുകയും പൊതുവിദ്യാർഥികളെ സംഘടിപ്പിക്കുകയും ചെയ്തത് അഴിമതിയുടേയും മേലാളന്മാരുടെയും കുത്തക നിലനിർത്തുന്നതിന് തടസ്സമാകുമെന്ന് തൃണമൂൽ ഗുണ്ടകളും അവരെ പിന്തുണയ്‌ക്കുന്ന കോളേജിനു പുറത്തുനിന്നുള്ളവരും ഭയപ്പെട്ടു. ഈ സംഭവം ജനങ്ങൾ ശ്രദ്ധിക്കുകയും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നും ഇതിനെതിരെ വിമർശനം ഉയരുകയും ചെയ്തു. സംഘടനകൾ രൂപീകരിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) നൽകുന്നുണ്ട്. അതിനാൽ പൊതുജനനന്മയ്ക്കായി പ്രവർത്തിക്കുന്നതിന് അംഗീകൃത സംഘടനകളെയോ അസോസിയേഷനുകളെയോ തടയാൻ ആർക്കും അവകാശമില്ല. കാമ്പസുകളിൽ തങ്ങളുടെ കുത്തക നിലനിർത്താൻ തൃണമൂൽ നടത്തുന്ന അക്രമം ജനാധിപത്യത്തിനു ഭീഷണിയാണ്. മറ്റു ജനാധിപത്യ സംഘടനകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവർ അനുവദിക്കില്ല. എന്നാൽ ഇതിനെതിരെ സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ എസ് എഫ് ഐ ശക്തമായി പോരാടുന്നതിനാൽ സ്ഥിതി ക്രമേണ മാറുകയാണ്. പോയവർഷങ്ങളിൽ വിദ്യാർഥികൾക്കായി ഒന്നും ചെയ്യാത്ത ഭരണ കക്ഷിയ്ക്കും അതിന്റെ വിദ്യാർഥി സംഘടനയ്ക്കും എസ് എഫ് ഐ യുടെ പോരാട്ടം പേടിസ്വപ്നമായിത്തീർന്നിരിക്കുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + 18 =

Most Popular