Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെഗാസയ്ക്കായി ഇറ്റാലിയൻ വിദ്യാർത്ഥികൾ

ഗാസയ്ക്കായി ഇറ്റാലിയൻ വിദ്യാർത്ഥികൾ

പത്മരാജൻ

റ്റലിയിലെ നേപ്പിൾസിലെ ഓറിയന്റലെ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ നവംബർ 6ന് സർവ്വകലാശാല വളഞ്ഞുകൊണ്ട് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നു. പലസ്തീനിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടും ഇസ്രായേലിലെ രാഷ്ട്രീയ സൈനിക സാമ്പത്തിക സ്ഥാപനങ്ങളുമായി തങ്ങളുടെ സർവ്വകലാശാല മുന്നോട്ടുകൊണ്ടുപോകുന്ന എല്ലാവിധ സഹകരണങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് വിദ്യാർഥികളുടെ പ്രക്ഷോഭം. അമേരിക്കയുടെയും ഇറ്റാലിയൻ ഗവൺമെൻറ് അടക്കമുള്ള മറ്റ് പാശ്ചാത്യ ഗവൺമെന്റുകളുടെയും പിന്തുണയോടു കൂടി ഒരു മാസത്തിലേറെയായി ഗസാചീന്തിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യത്വരഹിതമായ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചുകൊണ്ട്, ഗാസയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാർഥികളുടെ ഈ പ്രക്ഷോഭം. “നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ശരിക്കും വംശഹത്യയാണ്. ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്നുകൾ എന്നിവയെല്ലാം ഗാസയ്ക്ക് നിഷേധിക്കപ്പെടുമ്പോൾ അവരുടെ വീടുകളും വിദ്യാലയങ്ങളും ആശുപത്രികളും ലക്ഷ്യംവെച്ചുകൊണ്ട് ബോംബ് വർഷിക്കുന്നത് അനുദിനം തുടരുന്നു”- വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു.

“പലസ്തീനിൽ നടക്കുന്ന ഈ കൂട്ടക്കുരുതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. പലസ്തീനിന്റെ അതിർത്തികളിൽ ഇസ്രായേലിൽ ഗവൺമെന്റ്‌ നിയമവിരുദ്ധമായി കിടന്നുകയറാൻ തുടങ്ങിയിട്ട് 75 വർഷത്തോളമായി. ഇന്ന് അന്താരാഷ്ട്ര കൺവെൻഷനുകൾ നിരോധിച്ചിട്ടുള്ള വൈറ്റ് ഫോസ്ഫറസ് ബോംബുകൾ അടക്കമുള്ള നിരോധിത ആയുധങ്ങൾപോലും ഇസ്രയേൽ ഗാസയ്ക്ക് നേരെ പ്രയോഗിക്കുകയാണ്. നമ്മുടെ എല്ലാവരുടെയും കൺമുന്നിൽ ഈ കാഴ്ചകൾ ഇങ്ങനെ തെളിഞ്ഞു കാണുമ്പോഴും ഇസ്രായേൽ സർക്കാർ അവരുടെ ലക്ഷ്യത്തിലേക്ക് കൂടുതൽ ശക്തമായി നടന്നടുക്കുകയാണ്- അതായത് വംശപരമായ ശുദ്ധീകരണമെന്ന അവരുടെ ലക്ഷ്യത്തിലേക്ക്‌.- വിദ്യാർത്ഥികൾ പറയുന്നു. ഈ കൂട്ടക്കുരുതിയെ പിന്തുണയ്ക്കുന്ന ഇറ്റലിയിലെ സർവകലാശാലയുടെ അധികൃതർക്ക്‌ എതിരായി വിദ്യാർത്ഥികൾ ശക്തമായ നിലപാട് എടുത്തുകൊണ്ടാണ് മുന്നോട്ടുവന്നിരിക്കുന്നത്. “ഞങ്ങൾ സർവ്വകലാശാലയിൽ നിന്നും കേട്ടത് ഇസ്രായേൽ ഗവൺമെന്റിനെ അനുകൂലിച്ചുകൊണ്ടുള്ള ശബ്ദങ്ങളാണ്. ഇപ്പോൾ പലസ്തീനെ അനുകൂലിച്ചു കൊണ്ടുള്ള ശബ്ദവും ഞങ്ങൾ മുന്നോട്ടുകൊണ്ടുവരികയാണ്”. ഇറ്റലിയിലെ സർവ്വകലാശാലകളും സയണിസ്റ്റ് ഭരണകൂടവും തമ്മിൽ അനവധി രാഷ്ട്രീയ സാമ്പത്തിക സൈനിക സഹകരണങ്ങൾ നടക്കുന്നുണ്ട് എന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. നാറ്റോയും നേപ്പിൾസ് സർവ്വകലാശാലയും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള ധാരണയുടെ ഭാഗം കൂടിയാണ് ഇസ്രായേൽ നടത്തുന്ന ഈ കൂട്ടക്കുരുതിയെ അന്ധമായി സർവ്വകലാശാല പിന്തുണയ്ക്കുന്നത് എന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 10 =

Most Popular