Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെഇടതുപക്ഷ പ്രവർത്തകരെ വേട്ടയാടുന്നതിനെതിരെ ജർമനിയിൽ പ്രതിഷേധം

ഇടതുപക്ഷ പ്രവർത്തകരെ വേട്ടയാടുന്നതിനെതിരെ ജർമനിയിൽ പ്രതിഷേധം

ആര്യ ജിനദേവൻ

ടതുപക്ഷ പ്രവർത്തകർക്കുനേരെ രാജ്യത്തെ ഭരണകൂടം നടത്തുന്ന തുടർച്ചയായ വേട്ടയാടലുകൾക്കെതിരായി ജർമനിയിലെ ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ സംഘടനകൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. രണ്ടുവർഷം മുൻപ് ഒരു പ്രകടനത്തിൽ പങ്കെടുത്ത സ്കൂൾ അധ്യാപകനായ 27 വയസ്സുള്ള ലൂക്ക എന്ന ഇടതുപക്ഷ പ്രവർത്തകനെ ജർമൻ ഭരണകൂടം തുടർച്ചയായി വേട്ടയാടുകയും അദ്ദേഹത്തിന്റെ സേവനം ബഹിഷ്കരിക്കുകയും ഇനി ഒരിക്കലും സ്കൂളിൽ പഠിപ്പിക്കാൻ പറ്റില്ല എന്ന രീതിയിൽ അദ്ദേഹത്തെ അയോഗ്യനാക്കുകയും ചെയ്തു. സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് യൂത്തിന്റെ നേതൃനിരയിലും ജർമ്മൻ എജുക്കേഷൻ യൂണിയനിലും അംഗവുമാണ് ലൂക്ക. അദ്ദേഹത്തിനെതിരായി നടത്തുന്ന ഈ വേട്ടയാടലിനെ എതിർത്തുകൊണ്ട്, അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി (DKP), സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് യൂത്ത് (SDAJ), ജർമൻ എജുക്കേഷൻ യൂണിയൻ (GEW), ഡൈ ലിംകെ യുമായി ചേർന്ന് പ്രവർത്തിക്കുന്ന യുവജന വിദ്യാർഥി സംഘങ്ങൾ എന്നിവരെല്ലാം ഒന്നിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. തുടർച്ചയായി പ്രവർത്തകരെ വേട്ടയാടുന്നത് പുരോഗമന ട്രേഡ് യൂണിയൻ വിഭാഗങ്ങളിലും മറ്റ് വിവിധ ഇടതുപക്ഷ ഗ്രൂപ്പുകളിലും വലിയ രീതിയിലുള്ള പ്രതിഷേധത്തിനാണ് വഴി വച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ആസ്ട്രിയയും കമ്മ്യൂണിസ്റ്റ് സ്റ്റുഡൻസ് അസോസിയേഷനും ലൂക്കയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്.

ഈ അടുത്ത കാലത്താണ് ഫ്രാങ്ക്ഫർട് ജില്ലാ കോടതി രണ്ടുവർഷം മുൻപ് ഫ്രാങ്ക്ഫർട്ടിലെ മെയ്ദിന പ്രകടനങ്ങളിൽ പങ്കെടുത്തുകൊണ്ട് നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥരെ എതിർക്കുകയും പരിക്കേൽപ്പിക്കുകയും സമാധാനം ഭേദിക്കുകയും ചെയ്തു എന്നൊക്കെയുള്ള കുറ്റം ചുമത്തി ലുക്കയ്ക്ക് വലിയൊരു തുക പിഴ ചുമത്തിയത്. ഈ പറയുന്ന കുറ്റാരോപണങ്ങളെല്ലാം തന്നെ വ്യാജവും തെളിവില്ലാത്തതും ആണെന്ന് ഇടതുപക്ഷ ഗ്രൂപ്പുകൾ ആവർത്തിച്ച് അവകാശപ്പെടുന്നു. അതുപോലെതന്നെ ക്രിമിനൽ റെക്കോർഡ് ഉള്ളയാൾ എന്ന് ആരോപിച്ചുകൊണ്ട് ഒരു അധ്യാപകനായി തൊഴിൽ അനുഷ്ഠിക്കുന്നതിൽനിന്നും ലൂക്കയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. കൂടുതൽ കഠിനമായ ശിക്ഷ നടപ്പാക്കാനും സെപ്റ്റംബർ 27ന് ഫ്രാങ്ക്ഫർട്ടിലെ ജില്ലാ കോടതിയിൽ കേൾക്കുന്ന അപ്പീലിൽ അദ്ദേഹത്തിന് കൂടുതൽ ശിക്ഷ നൽകുവാനും ഉള്ള സമ്മർദം ചെലുത്തുകയാണ് ഫ്രാങ്ക്ഫർട് പബ്ലിക് പ്രോസിക്യൂട്ടറുടെ കാര്യാലയം. യുവാക്കളുടെ സംഘടനകളും ഇടതുപക്ഷ പ്രവർത്തകരും ട്രേഡ് യൂണിയനിസ്റ്റുകളും അതേ ദിവസം ഫ്രാങ്ക്ഫർട്ടിലേക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രകടനങ്ങൾ നടത്തുകയുണ്ടായി.

ലൂക്കയുടെ വീടുകളിലും അദ്ദേഹത്തിന്റെ കരിയറിനുമേലുള്ള കരിയർ ഉപരോധം നീക്കം ചെയ്യുന്നതിനുള്ള പരാതിയിൽ ഇപ്രകാരം പ്രസ്താവിക്കുന്നു, “തൊഴിൽപരമായ ഉപരോധങ്ങൾക്ക് ജർമ്മനിയിൽ നീണ്ടകാല പാരമ്പര്യമുണ്ട്; 50 വർഷങ്ങൾക്കു മുൻപ് ഒരു നല്ല ലോകത്തിനും ഒരു ബദൽസമൂഹത്തിനുംവേണ്ടി നിലകൊണ്ടു എന്നതിന്റെ പേരിൽ രാഷ്ട്രീയമായി സജീവമായ ഒട്ടധികം അധ്യാപകരെ പിരിച്ചുവിടുകയുണ്ടായി. ഈ പ്രവണതയെ അന്നും ഇന്നും ഒന്നിച്ച് ചെറുത്തിട്ടുണ്ട്. ലൂക്കാ അപകടകാരി അല്ല എന്ന കാര്യത്തിൽ ഞങ്ങൾക്ക് വ്യക്തത ഉണ്ട്. തീവ്രവാദികൾക്കും നവനാസികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ പൂർണമായ അനാസ്ഥ പാലിക്കുന്ന ഭരണകൂടവും നിയമവ്യവസ്ഥയും അതേസമയം ഇടതുപക്ഷ പുരോഗമന പ്രവർത്തകർക്കെതിരായുള്ള കേസുകളിൽ അസാധാരണമായ താല്പര്യമാണ് കാണിക്കുന്നത്. കഴിഞ്ഞ കുറെ അധികം വർഷങ്ങളായി തീവ്ര വലതുപക്ഷ ക്രിമിനൽ ആയ നാഷണൽ സോഷ്യലിസ്റ്റ് അണ്ടർഗ്രൗണ്ട് പോലെയുള്ള സംഘടനകളുമായി ജർമ്മനിയിലെ നിയമപരിപാലന വ്യവസ്ഥ നടത്തുന്ന ഗൂഢാലോചനകൾ നിരവധി സന്ദർഭങ്ങളിൽ പുറത്തുകൊണ്ടുവരപ്പെടുകയും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ അതിനെതിരായി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്തുതന്നെയായാലും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്കെതിരായി ജർമൻ ഭരണകൂടവും തീവ്ര വലതുപക്ഷവും നടത്തുന്ന നിരന്തരമായ കടന്നാക്രമണത്തെ ഒന്നിച്ച് ചെറുക്കുവാൻ തന്നെയാണ് ഈ രാജ്യത്തെ ഇടതുപക്ഷ പ്രവർത്തകരുടെ തീരുമാനം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + one =

Most Popular