Friday, October 18, 2024

ad

Homeകൃഷിഷെഫ് ബേ മഷ്റൂം കോഫീ പൗഡർ

ഷെഫ് ബേ മഷ്റൂം കോഫീ പൗഡർ

ലാലു തോമസ്, ഷെഫ് ബേ മഷ്റൂം കോഫീ പൗഡർ, മയിലാടും പാറ

ഞാൻ ലാലു തോമസ്, കൊല്ലം ജില്ലയിൽ തലവൂർ സ്വദേശം. 15 വർഷം ഗൾഫിലെ പ്രവാസജീവിതം കഴിഞ്ഞ് കോവിഡിന്റെ സമയത്ത് നാട്ടിലേക്ക് തിരികെ വരേണ്ടതായി വന്നു. ജോലി നഷ്ടമായി നാട്ടിലെത്തിയതോടുകൂടി ജീവിതം മുന്നോട്ടു നീക്കാൻ എന്തുചെയ്യും എന്നതായിരുന്നു ആശങ്ക. പതിയെ കൂൺ കൃഷിയുടെ സാധ്യതകൾ മനസിലാക്കി കാർഷിക ട്രെയിനിങ്ങുകളിൽ പങ്കെടുക്കുവാൻ തുടങ്ങി. കേരളത്തിൽ ആവശ്യമായതിന്റെ രണ്ടു ശതമാനം മാത്രമേ കൂണിന്റെ പ്രൊഡക്ഷൻ ഉള്ളു എന്ന് മനസിലാക്കിയ ഞാൻ, വ്യത്യസ്തമായി കേരളത്തിൽ ഇതിന്റെ ഒരു ബ്രാൻഡിംഗ് ആരും തന്നെ ചെയ്തിട്ടില്ല എന്നും മനസിലാക്കി.

എന്നാൽ കൂൺ ഒരു ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാൻ കഴിയാത്തതോടെ വീണ്ടും പ്രതിസന്ധിയിലായി. എന്നാൽ കൂൺ കൊണ്ട് മൂല്യവർധിത ഉൽപന്ന നിർമാണം എന്ന ആശയം ഉദിച്ചത് അതിനു ശേഷമാണ്. അങ്ങനെയാണ് മഷ്റൂം കോഫി എന്ന ഒരാശയമുദിച്ചത്. പിന്തുണയുമായി സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രവും തലവൂർ കൃഷി ഭവനും എത്തിയതോടെ ആത്മവിശ്വാസം കൂടി. അങ്ങനെയാണ് ലാബേ മഷ്റൂം എന്ന ചെറു സംരംഭം പിറവിയെടുക്കുന്നത്.

ആദ്യഘട്ടമായ യന്ത്രങ്ങൾ പ്രധാനമന്ത്രിയുടെ മൈക്രോ പ്രോസസ്സിംഗ് എന്റർപ്രണർഷിപ്പ് സ്കീമിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചു സ്ഥാപിച്ചു. വീടിനോട് ചേർന്നുതന്നെയാണ് കൂൺ കൃഷി യുണിറ്റും കാപ്പി നിർമ്മാണ യൂണിറ്റും സ്ഥാപിച്ചിരിക്കുന്നത്. സ്വന്തമായി ഉത്പാദിപ്പിക്കുന്ന പാൽ കൂൺ, ചിപ്പിക്കൂൺ എന്നിവയ്ക്ക് പുറമേ ടർക്കിടയിൽ, ലയൻസ് മാൻ, ഛാഗ മഷ്റൂം എന്നീ വിലയുള്ളതും ഗുണമേന്മയുള്ളതുമായ കൂണുകളും മഷ്റൂം കോഫി പൗഡർ നിർമ്മിതിക്കായി ഉപയോഗിക്കുന്നു. മഷ്റൂമുകൾ നന്നായി ക്ലീൻ ചെയ്തു ഡ്രൈ ചെയ്ത്‌ യുവി സ്റ്റെറിലൈസേഷൻ സോളാർ ഡ്രയർ, ഉപയോഗിച്ച് പ്രോസസ്സ് ചെയ്തു 5 മണിക്കൂർ ഡ്രൈവിൽ ഉണക്കി എടുത്ത ശേഷമാണ് കോഫി പൗഡറുമായി മിക്സ് ചെയ്യുന്നത്. വയനാട്ടിൽ നിന്നും കൊണ്ടുവന്ന ട്രിപ്പിൾ എ ഗ്രേഡ് കോഫിയാണ് മഷ്റൂം മിക്സ് ചെയ്യാനായി ഉപയോഗിക്കുന്നത്. 12 സാഷേയടങ്ങുന്ന 30 ഗ്രാം പാക്കറ്റാക്കി ലാബേ എന്ന ബ്രാൻഡിൽ കൂൺ കാപ്പിപ്പൊടി വിപണിയിലെത്തുന്നത്.

ഓർഡർ കൂടുതൽ ലഭിച്ചതോടെ സ്വന്തമായി ഉത്പാദിപ്പിക്കുന്ന കൂൺ തികയാതെ വന്നു. കൂൺ കോഫിക്ക് ധാരാളം കൂൺ വേണ്ടതിനാൽ തലവൂർ പഞ്ചായത്തിന്‍റെയും കൃഷിഭവന്റെയും സഹകരണത്തോടെ 100 കർഷകരെ തിരഞ്ഞെടുത്ത് കൃഷിരീതികൾ പഠിപ്പിച്ച് ഉത്പാധിപ്പിക്കാനാണ് ശ്രമം. തുടർന്ന് കൂൺ ഗ്രാമം പദ്ധതിക്ക് തലവൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചു. ഏകദേശം 90 ഓളം പേർക്ക് പരിശിലനം നൽകുവാൻ എനിക്ക് അവസരം ലഭിച്ചു. ഗ്രാമ പഞ്ചായത്തിനെ കൂൺ ഗ്രാമമാക്കാനുള്ള വലിയ പരിശ്രമത്തിൽ ഒത്തൊരുമിച്ച് മുന്നോട്ടുനീങ്ങുകയാണ് chef bae. എന്ന കമ്പനി. നിർമ്മാണത്തിനായി ചെറിയ യൂണിറ്റും എട്ടോളം തൊ ഴിലാളികളും ഉണ്ട്. യു.എ.ഇ.യിലേക്ക് കയറ്റുമതി ചെയ്യാൻ നിലവിൽ യുഎഇ കമ്പനിയുമായി ഒപ്പുവച്ചു.

2023 തിരുവനന്തപുരത്ത് നടന്ന വൈഗ എക്സി ബിഷൻ പങ്കെടുക്കാനും വിഷയവതരണത്തിനും ന്യൂതന സംരംഭകൻ എന്ന നിലയിൽ കഴിഞ്ഞു. കൂടാതെ മഷ്റും സിറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമാചൽ പ്രദേശിലെ സോളനിൽ വച്ചു നടന്ന കുൺകൃഷി പരിശീലനത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കാന് സാധിച്ചു. Cooperative Expo 2023 ന്റെ ഭാഗമായി നടത്തപ്പെട്ട B 2B ബിസിനസ് മീറ്റിന്റെ ഭാഗമാകുവാനും, “Coop kerala’ ബാന്റിന്റെ ഭാഗമാകുവാനും നിലവിൽ കമ്പനിക്കു കഴിഞ്ഞു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 − one =

Most Popular