Monday, May 20, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബീഹാറിൽ ആശ വർക്കർമാർ പോരാട്ടത്തിൽ

ബീഹാറിൽ ആശ വർക്കർമാർ പോരാട്ടത്തിൽ

നിരഞ്ജനദാസ്

ന്ത്യയിലെ ഗ്രാമീണസമൂഹത്തെ പൊതു ആരോഗ്യസംവിധാനവുമായി ബന്ധപ്പിക്കുന്ന പ്രധാന ഇടനിലയായി പ്രവർത്തിക്കുന്ന വിപുലമായ ചുമതലകളുള്ള, പരിശീലനം നേടിയ വനിതാ ആരോഗ്യപ്രവർത്തകരാണ് ആശ വർക്കർമാർ. കാലങ്ങളായി ഏറെ അവഗണിക്കപ്പെടുന്ന വിഭാഗമാണിവർ. ബിഹാറിൽ ആശ വർക്കർമാർ ഏറെനാളായി ന്യായമായ വേതനവും പെൻഷനും ആവശ്യപ്പെട്ടു വരികയാണ്.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാരിനുമുമ്പാകെ തങ്ങൾ ഉന്നയിച്ച ഒമ്പത് ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് 90000 ത്തോളം വരുന്ന ആശ വർക്കർമാർ ആഗസ്റ്റ് 3ന് ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ പ്രതിഷേധ പ്രകടനം നടത്തി. പറ്റ്നയിലെ ഗാർഡനിബാഹിൽ ഒത്തുചേർന്ന ആയിരങ്ങൾ ബിഹാർ സംസ്ഥാന നിയമസഭാ മന്ദിരത്തിനു മുന്നിൽ കുത്തിയിരുപ്പു സമരം നടത്തി, തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടാൽ വരുംദിനങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് അവർ മുന്നറിയിപ്പു നൽകി.

വിവിധ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സംയുക്തവേദിയായ സംയുക്ത സംഘർഷ് മഞ്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഫലമെന്ന നിലയിൽ നിലവിൽ ലഭിക്കുന്ന ആയിരം രൂപയെന്നത് 10,000 രൂപയായി വർധിപ്പിച്ച് സ്ഥിരം പ്രതിമാസവേതനവും പെൻഷനും നൽകണമെന്ന് ആശ വർക്കർമാർ ആവശ്യപ്പെടുന്നു. പ്രതിമാസം ലഭിക്കുന്ന തുച്ഛമായ 1000 രൂപയല്ല തങ്ങൾക്കു വേണ്ടതെന്നും പ്രതിമാസം 10,000 രൂപ ഓണറേറിയവും റിട്ടയർമെന്റിനുശേഷം പെൻഷനും ലഭിക്കുന്നതിനുവേണ്ടിയാണ് തങ്ങളുടെ സമരമെന്നുമാണവർ പറയുന്നത്.

കമ്യൂണിറ്റി ഹെൽത്ത് പ്ലാനിങ് മുതൽ പ്രത്യുൽപാദന, ശിശു ആരോഗ്യത്തിനുവേണ്ടിയുള്ള അനുബന്ധസേവനങ്ങൾ, ശുചിത്വവും പോഷണവും രോഗ പ്രതിരോധ പരിചരണവും ചികിത്സയും, പ്രസവത്തിനുമുമ്പും പ്രസവാനന്തരവുമുള്ള പരിചരണം പ്രതിരോധ കുത്തിവെപ്പുകൾ, കൗൺസിലിങ് തുടങ്ങി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങൾ എത്തിക്കുന്നതുവരെയുള്ള നിരവധി ജോലികൾ നിർവഹിക്കുന്നതിനുള്ള പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരാണ് ആശമാർ. നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ കീഴിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച ഈ ആരോഗ്യ പ്രവർത്തകരെ ഗ്രാമീണ സമൂഹങ്ങളിൽ നിന്നു തന്നെയാണ് തിരഞ്ഞെടുക്കുന്നത്. ഇവർ പൊതുജനാരോഗ്യസംവിധാനം ഗ്രാമങ്ങളിലെ ജനങ്ങളിലേക്കെത്തിക്കാനാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.

വേതനത്തിന്റെ കാര്യത്തിൽ അവർ നേരിടുന്ന വിവേചനത്തിനും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുള്ള അവഗണനയ്ക്കുമെതിരെ ആശവർക്കർമാർ നിരന്തരം പ്രക്ഷോഭം നടത്തുകയുണ്ടായി. ആശമാർക്കും സർക്കാർ ജീവനക്കാർക്കും തുല്യമായ പദവി, റിട്ടയർമെമെന്റ്. പാക്കോജിന്റെ ഭാഗമായുള്ള പെൻഷൻ, 2019 ഏപ്രിൽ മുതൽ 2000 വരെയായി മുടങ്ങിക്കിടക്കുന്ന വേതനം അടിയന്തരമായി വിതരണം ചെയ്യുക എന്നിവയാണ് അടിയന്തിരമായും പരിഹരിക്കേണ്ട ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 12 മുതൽ ഇവർ അനിശ്ചിതകാല പണിമുടക്കിലാണ്.

സംസ്ഥാനത്തെ നൂറുകണക്കിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, റഫറൽ ആശുപത്രികൾ എന്നിവിടങ്ങളിലെ പ്രതിരോധ കുത്തിവെപ്പുകൾ പ്രസവ‐-ശിശുസംരക്ഷണം തുടങ്ങിയ അടിസ്ഥാനതലത്തിലുള്ള ആരോഗ്യസേവനങ്ങളെയെല്ലാം സമരം സാരമായി ബാധിച്ചു.

“കോവിഡ്-19 മഹാമാരിയുടെ സമയത്ത് ആരോഗ്യസേവനങ്ങൾ നൽകാനും വൈറസ് വ്യാപനത്തിനെതിരായ അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കാനും ആശാവർക്കർമാർ തങ്ങളുടെ ജീവൻ പണയംവെച്ചാണ് പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ പ്രതിമാസ ഓണറേറിയം, സർക്കാർ ജീവിനക്കാരുടെ പദവി, പെൻഷൻ എന്നിവ അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുകതന്നെ വേണം, എന്നാൽ സർക്കാർ അവരെ അവഗണിക്കുകയാണ്.” – സമരം നടത്തുന്ന തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് സിപിഐ എമ്മിന്റെ സത്യേന്ദർ യാദവ് പറഞ്ഞു. പാർട്ടിയുടെ പൂർണ്ണ പിന്തുണ ഇവർക്കുണ്ടാകുമെന്നും അവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ബീഹാറിലെ ആസാവർക്കർമാരുടെ സമരം അതിന്റെ ലക്ഷ്യം കാണുംവരെ ഇനിയും തുടരുമെന്നുമാത്രമല്ല വരുംദിവസങ്ങളിൽ അത് കൂടുതൽ ശക്തിപ്പെടുകതന്നെ ചെയ്യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 2 =

Most Popular