Wednesday, October 4, 2023

ad

Homeസംസ്ഥാനങ്ങളിലൂടെബംഗാൾ കത്തുന്നു

ബംഗാൾ കത്തുന്നു

ഷുവജിത് സർക്കാർ

ശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അതിക്രമങ്ങൾക്ക് രാജ്യത്തെ ജനങ്ങൾ സാക്ഷ്യം വഹിക്കുകയുണ്ടായി. സംസ്ഥാനത്ത് സമ്പൂർണ നിയമരാഹിത്യമാണ് നിലനിൽക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള വിവധ സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന ഭരണകൂടം പിന്തിരിഞ്ഞുനിൽക്കുകയാണ്. തിരഞ്ഞെടുപ്പിനുശേഷമുള്ള സംസ്ഥാനത്തെ സ്ഥിതി പരിതാപകരമാണ്. തങ്ങൾ സുരക്ഷിതരല്ല എന്ന ആശങ്ക ജനങ്ങൾക്കുണ്ട്. പ്രതിപക്ഷത്തിന്റെ ശിങ്കിടിസേനകളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് ഭരിയ്ക്കുന്ന പാർടിയുടെ നേതാക്കൾ പറയുന്നത്. എന്നാൽ ഇതല്ല വാസ്തവം, സാമൂഹ്യമായ വിഷയങ്ങളുമായും ലിംഗനീതിയുടേതായ വിഷയങ്ങളുമായും ബന്ധപ്പെട്ട്‌ രാഷ്ട്രീയമായ അതിക്രമങ്ങൾക്ക് ഞങ്ങൾ സാക്ഷികളായിട്ടുണ്ട്. സ്ത്രീകൾക്കു നേരെ നിരവധി ആക്രമണങ്ങളുണ്ടായി. സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുകയും കൊലപ്പെടുത്തപ്പെടുകയും ചെയ്തു; അവർ പരസ്യമായി ശാരീരികാതിക്രമങ്ങൾക്ക് വിധേയരാക്കപ്പെട്ടു. ഭരണകൂടം കൃത്യസമയത്ത് ഇടപെട്ട് ശരിയായ നടപടി കൈക്കൊള്ളാതിരുന്നത്, സംസ്ഥാനത്തെ പൂർണമായും നിയമവാഴ്ചതകർന്ന സ്ഥിതിയിലേക്കു എത്തിച്ചു. ഗുരുതരമായ സാഹചര്യങ്ങളോട്‌ മുഖ്യമന്ത്രി മമത ബാനർജി ലാഘവത്തോടെ പ്രതികരിക്കുകയും ഭരണകൂടം തുടക്കത്തിലേതന്നെ മിക്ക സംഭവങ്ങളും കണ്ടില്ലെന്നു നടിക്കുകയുമാണ് ചെയ്തത്. സ്ത്രീകൾക്കുനേരെയുണ്ടായ ശാരീരികാതിക്രമങ്ങൾ നിസ്സാരകാര്യമാണെന്നാണ് ഒരു വനിതകൂടിയായ മുഖ്യമന്ത്രി തന്നെ പറഞ്ഞത്‌. പെൺകുട്ടിയ്ക്കു നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട ഒരു കേസിൽ പെൺകുട്ടിയ്ക്കുണ്ടായിരുന്ന പ്രേമബന്ധമാണ് ശാരീരികാക്രമണത്തിന് കാരണമായതെന്നാണ് അവർ പറഞ്ഞ്. ഇത്തരം പ്രതികരണങ്ങളും ശരിയായസമത്ത് ശരിയായനടപടി കൈക്കൊള്ളാതിരുന്നതും യഥാർഥത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട കുറ്റവാളികൾക്ക് ഭരണകൂടം ആത്മവിശ്വസം നൽകുകയായിരുന്നു. ഇത്തരം ആളുകൾ വിവിധ ഘട്ടങ്ങളിൽ രാഷ്ട്രീയകാലാവസ്ഥയ്ക്കും രാഷ്ട്രീയ പരിതസ്ഥിതിക്കനുസരിച്ച് കൊടിയുടെ നിറം മാറ്റുന്നവരാണ്.

പശ്ചിമബംഗാളിലെ കൂച്ച്ബിഹാറിൽ കുറേ അക്രമികൾചേർന്ന് ഒരു പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണത്തിനു കീഴടങ്ങി. ഇതിൽ പ്രതിഷേധിച്ച് തൊട്ടടുത്ത ദിവസംതന്നെ എസ് എഫ് ഐ സംസ്ഥാനത്തുടനീളം വിദ്യാർഥികളുടെ സമരത്തിന് ആഹ്വാനം നൽകി. സമൂഹത്തിന്റെ നാനാമേഖലകളിൽനിന്നുള്ളവർ ഭരണത്തിനെതിരായ പ്രതിഷേധമെന്ന നിലയിൽ സമരത്തിൽ പങ്കുകൊണ്ടു. ഒരു വനിത മുഖ്യമന്ത്രിയായ സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ദുഃഖകരമാണ്. ജനങ്ങൾ ഇക്കാര്യേ ചർച്ച ചെയ്യുന്നു. സ്ത്രീകൾ ക്രൂരമായി ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊലപ്പെടുത്തപ്പെടുകയും ചെയ്യുന്നു. ജനങ്ങളുടെ പ്രക്ഷോഭം മൂലമുള്ള സമ്മർദ്ദമോ ഉന്നതങ്ങളിൽ നിന്നുള്ള ഉത്തരവിൽനിന്നുള്ള സമ്മർദമോ ഉണ്ടായശേഷം മാത്രമേ പൊലീസ് നടപടിയെടുക്കാറുള്ളൂ. ഇവിടെ എല്ലാ ക്ലേശങ്ങളിലൂടെയും കടന്നുപോകേണ്ടിവരുന്നതും മനുഷത്വവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ സാഹചര്യങ്ങളെ നേരിടേണ്ടിവരുന്നതും അടിസ്ഥാനജനവിഭാഗമാണ്.

രാജ്യത്തെ ജനങ്ങൾക്കുമുമ്പാകെ കൊണ്ടുവരേണ്ട മറ്റൊരു സംഭവം മാൽഡ ജില്ലയിലെ സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റമാണ്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ജൂലൈ 18 ന് ഒരു കടയിൽ 5 സ്ത്രീകൾ മോഷ്ടിക്കാനെത്തിയതായും നാട്ടുകാർ അവരെ പിടികൂടിയതായും പറയുന്നു. രണ്ട് ആദിവാസി സ്ത്രീകളെ ജനക്കൂട്ടം പിടികൂടി പരസ്യമായി വിവസ്ത്രരാക്കി. ഒരു പൗരപ്രവർത്തകൻ അവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അക്രമാസക്തരായ ജനക്കൂട്ടം അവരെ ആക്രമിച്ചു. മാധ്യമങ്ങളിൽ ഇതേപ്പറ്റി വാർത്തകൾ വരികയും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും വിമർശനം നേരിടുകയും ചെയ്തതിനെത്തുടർന്നാണ് പൊലീസ് ഒടുവിൽ നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല. ഇവിടവും സംസ്ഥാനമാകെയും സാമൂഹ്യവിരുദ്ധർ വിഹരിക്കുകയാണ്. ബൂത്തുകൾ പിടിച്ചെടുത്തും തിരഞ്ഞെടുപ്പാകെ അലങ്കോലമാക്കാനും ജനാധിപത്യത്തിന്റെ ഉൽസവമാകെ ഈ പൈശാചികർ ഭീതിജനകമാക്കുകയാണ്.

ക്രമസമാധാനത്തകർച്ചയും ശരിയായ ഭരണസംവിധാനം ഇല്ലാതായതുമായ മണിപ്പൂരിലെ സംഭവവികാസങ്ങളുമായി ഇവിടുത്തെ സംഭവങ്ങളെ തുലനം ചെയ്യേണ്ടതില്ലെങ്കിലും പ്രക്ഷോഭത്തിന്റെ കാര്യത്തിൽ മണിപ്പൂരെന്നോ മാൽഡയെന്നോ ഉള്ള വേർതിരിവില്ലാതെ ജനങ്ങളുടെ മേലും സ്ത്രീകൾക്കു നേരെയുമുള്ള അതിക്രമങ്ങൾക്കും ഭരിക്കുന്നവരിൽ നിന്നും യഥാസമയത്ത് ശരിയായ നടപടികളില്ലാതിരിക്കുന്നതിനുമെതിരെയുള്ള പോരാട്ടത്തിനായിരിക്കണം മുഖ്യപരിഗണന. മമത ബാനർജിയുടെ തൃണമൂൽകോൺഗ്രസും അതുപോലെ ബിജെപിയും അപകടമാണെന്ന് ജനങ്ങൾ ചിന്തിക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ആക്രമങ്ങൾ, ന്യൂനപക്ഷ സമുദായങ്ങൾക്കുനേരെയുള്ള ആക്രമങ്ങൾ, സ്ത്രീകൾക്കുനോരെയുള്ള ആക്രമണങ്ങൾ, തൃണമൂൽ നേതാക്കളുടെ വർഗീയ വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങൾ എന്നിവയിലെല്ലാം ബിജിപിയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല തൃണമൂൽകോൺഗ്രസ് എന്ന് വ്യക്തമാണ്‌. ജനവിരുദ്ധപ്രവത്തനങ്ങളിൽ സംഘപരിവാറിന്റെ അത്രത്തോളം സംഘടിതമല്ല തൃണമൂലിന്റെ പ്രവർത്തനം എന്ന ഒരേയൊരു കാര്യത്തിലാണ് തൃണമൂലും ബിജെപിയും തമ്മിൽ വ്യത്യാസമുള്ളത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + seventeen =

Most Popular