Friday, November 8, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർവേങ്ങേരിയിലെ ഇരട്ട രക്തസാക്ഷിത്വം

വേങ്ങേരിയിലെ ഇരട്ട രക്തസാക്ഷിത്വം

ജി വിജയകുമാർ

1989 ആഗസ്ത് 26: അന്നാണ് കോഴിക്കോട് വേങ്ങേരിയിൽ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ രണ്ട് സഖാക്കൾ കോൺഗ്രസ് കാപാലികരുടെ കൊലക്കത്തിക്കിരയായത്. കെ വിജയനും വിജു എന്നു വിളിക്കപ്പെടുന്ന പി പി വിജയനും. ആ നാട്ടിൽ എന്തു പ്രശ്നമുണ്ടായാലും ആ പ്രദേശത്തിന്റെ ഏതുകോണിലായാലും ഓടിയെത്തുമായിരുന്നു ഇവർ രണ്ടുപേരും. സംഭവം നടക്കുമ്പോൾ ആ പ്രദേശത്ത് സമാധാനഭംഗത്തിന്റെ ഒരു കണികപോലുമുണ്ടായിരുന്നില്ല. ഈ സഖാക്കളുടെ നേതൃത്വത്തിൽ പാർട്ടി സംഘടിപ്പിച്ച എല്ലാ പ്രവർത്തനങ്ങളിലും നല്ല ജനകീയ പങ്കാളിത്തമുണ്ടായിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടി ശക്തിപ്പെടുന്നതിൽ അവിടത്തെ കോൺഗ്രസുകാർ അസൂയാലുക്കളായിരുന്നു. പാർടിയുടെ ശക്തി ക്ഷയിക്കണമെങ്കിൽ അതിന്റെ നേതാക്കളെ ഇല്ലായ്മ ചെയ്യണം. അതിന് കോൺഗ്രസുകാർ കണ്ട വഴിയായിരുന്നു, പ്രാദേശികമായി ശക്തരായ പാർടിയുടെ ശക്തിദുർഗങ്ങളെ തകർക്കുകയെന്നത്. അതിന്റെ പരിണിതഫലമായിരുന്നു നാടിനെ വിറങ്ങലിപ്പിച്ച ആ രണ്ടു കൊലപാതകങ്ങൾ.

വേങ്ങേരിയിൽ കുഴപ്പമുണ്ടാക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസുകാർ മാസങ്ങൾക്കു മുമ്പേ ആരംഭിച്ചിരുന്നു. പാർടി സഖാക്കൾ സംയമനം പാലിച്ചുവരുകയായിരുന്നു. കൊലനടന്ന ബുധനാഴ്ചയ്ക്കുമുമ്പേ, ശനിയാഴ്ച വേങ്ങേരി യുപി സ്കൂളിനടുത്തുള്ള, കോൺഗ്രസ് ഓഫീസിൽ കോൺഗ്രസുകാർ തമ്പടിച്ചിരുന്നത് നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. എന്നാൽ അത് ഇങ്ങനെയൊരു ക്രൂരകൃത്യം നടപ്പാക്കാനായിരിക്കുമെന്ന് അവർ അറിഞ്ഞിരുന്നില്ല. ഓർക്കാപ്പുറത്താ യിരുന്നു വിജയനും വിജുവിനും ഒപ്പമുണ്ടായിരുന്ന മറ്റൊരു സഖാവ്‌ ശിവശങ്കരനും നേരെ ആക്രമണമുണ്ടായത്‌. കോൺഗ്രസ് ഓഫീസിൽ നിന്നും ഇറങ്ങിവന്ന ഏതാനുംപേർ അവരെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ അവർ പകച്ചുപോയി. കോൺഗ്രസ് കാപാലികരുടെ കൊലക്കത്തിക്കിരയായി സഖാക്കളായ വിജയനും വിജുവിനും ജീവൻ വെടിയേണ്ടിവന്നു.

കുടവൻകണ്ടി കമലാക്ഷി അമ്മയുടെയും കുമ്മിളി മാധവൻ നായരുടെയും രണ്ടാമത്തെ മകനാണ് കെ വിജയൻ. ജ്യേഷ്ഠൻ ശശി. വിജയൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ വിവാഹംകഴിഞ്ഞിട്ട് ഒരുവർഷം പോലുമായില്ല. ഭാര്യ ഗർഭിണിയായിരുന്നു. വിജു എന്ന പി പി വിജയന്റെ കുടുംബം ആ സഖാവിന്റെ മരണത്തോടെ അനാഥമായി; അദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. മാതാപിതാക്കളും മൂന്നു സഹോദരങ്ങളുമുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 2 =

Most Popular