Friday, October 18, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർസംഘികളുടെ ചോരക്കൊതി ജീവനെടുത്ത ധീരസഖാക്കൾ

സംഘികളുടെ ചോരക്കൊതി ജീവനെടുത്ത ധീരസഖാക്കൾ

ജി വിജയകുമാർ

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് തെന്മലയോരത്തുള്ള പുത്തൻപാടം ആദിവാസി കോളനിയിലെ വിജയൻ എന്ന 32 വയസ്സുകാരനെ ആർഎസ്എസ് – ബിജെപി ക്രിമിനൽസംഘം കൊലപ്പെടുത്തിയത് ആ കോളനിയിൽ തമ്പടിച്ച കള്ളച്ചാരായവാ റ്റുകാരെ ചോദ്യംചെയ്തതിനാണ്. സംഘപരിവാറുകാരുടെ സംരക്ഷണയിൽ അഷ്ടകുമാരൻ, ബാബു എന്നിവരടങ്ങുന്ന ഒരു സംഘമാണ് വ്യാജചാരായം വാറ്റിയിരുന്നത്. ആന ദൈവാന എന്ന ഒരു സ്ത്രീയും ഈ ക്രിമിനൽ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരുടെ നിയമവിരുദ്ധ നടപടികളെ ചോദ്യം ചെയ്തതിനാണ് വിജയനെ സംഘികൾ വകവരുത്തിയത്.

ചുമട്ടുതൊഴിലാളിയായ വിജയൻ ഡിവൈഎഫ്ഐയുടെയും സിഐടിയുവിന്റെയും സജീവപ്രവർത്തകനായിരുന്നു. കോളനിയിൽ കള്ളവാറ്റും ചാരായക്കച്ചവടവും നടത്തുന്നത്‌ വിജയന്റെ അച്ഛൻ വീമ്പൻ, ബന്ധുവായ പുത്തൻപാടം ചാമിയുടെ മകൻ മൊട്ട എന്നറിയപ്പെടുന്ന സുബ്രഹ്മണ്യൻ, വിജയൻ എന്നിവർ കോളനിയിലെ ആളുകളെ സംഘടിപ്പിച്ച് ഈ ക്രിമിനൽ നടപടിയിൽനിന്നും അവരെ പിന്തിരിപ്പിക്കാനും പലവട്ടം ശ്രമിച്ചിരുന്നു. ഇതിൽ അരിശംപൂണ്ട് ബിജെപി ക്രിമിനൽസംഘം 2000 ജൂലൈ 10ന് തിങ്കളാഴ്ച രാത്രി 11 മണിക്ക് കോളനിയിലെ വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന വിജയനെയും അച്ഛൻ വീമ്പനെ (60 വയസ്സ്)യും ബന്ധു സുബ്രഹ്മണ്യനെയും (40) ആക്രമിക്കുകയാണുണ്ടായത്. കള്ളവാറ്റ് സംഘത്തിന്റെ തലവനായ അഷ്ടകുമാരന്റെ കൈവശമുണ്ടായിരുന്ന കള്ളത്തോക്കുപയോഗിച്ച് ആദ്യം വിജയനെ വെടിവെയ്ക്കുകയാണുണ്ടായത്. വിജയന്റെ ദേഹത്ത് പരിക്കേൽപിച്ച വെടിയുണ്ട വീടിന്റെ ചുവരിൽ തുളച്ചുകയറി. പെട്ടെന്നുള്ള ആക്രമണത്തിൽ സ്തംഭിച്ചുപോയ വിജയനെ ആ ക്രിമിനൽസംഘം തുടർന്ന് തലയിലും വയറിലും തുരുതുരാ വെട്ടുകയാണുണ്ടായത്. ഇടതുകൈ വെട്ടിമാറ്റി അക്രമികൾ കോളനിക്കുപുറത്ത് കൊണ്ടുപോയി വലിച്ചെറിയുകയായിരുന്നു. പിറ്റേന്നാണ് ആ കൈ കണ്ടെടുത്തത്. ആ വീട്ടിൽ തന്നെ കിടന്നുറങ്ങുകയായിരുന്ന വീമ്പന്റെയും സുബ്രഹ്മണ്യത്തിന്റെയും കാലുകൾ വെട്ടിയെടുക്കാനും ആർഎസ്എസ് ക്രിമിനലുകൾ ശ്രമിച്ചു. സു ബ്രഹ്മണ്യന്റെ കാലുകളിൽ മാരകമായവിധം വെട്ടേൽക്കുകയുണ്ടായി. ഒരു കാൽ അറ്റുതൂങ്ങിയിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് വിജയൻ അന്ത്യശ്വാസംവലിച്ചത്. ദീർഘനാളത്തെ ചികിത്സയെത്തുടർന്ന് വീമ്പനും സുബ്രഹ്മണ്യനും ജീവൻ നിലനിർത്താനായി.

കള്ളവാറ്റുസംഘത്തെ കൂടാതെ കൊല്ലങ്കോട് പയ്യല്ലൂരിൽനിന്നെത്തിയ ഒരുസംഘം ആർഎസ്എസ് ക്രിമിനലുകളും ചേർന്നാണ് ഈ ആക്രമണം നടത്തിയത്, വിജയനെ പൈശാചികമായി വധിച്ചത്. ഈ അക്രമങ്ങൾ നടത്തുന്നതിനു ഒരുമാസംമുൻപ് ബിജെപിക്കാരായ ഇതേ ഗുണ്ടാസംഘം സുബ്രഹ്മണ്യനെ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. മാരകമായി പരിക്കേറ്റ സുബ്രഹ്മണ്യൻ ആഴ്ചകൾ നീണ്ട ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ദിവസമായിരുന്നു ഈ ആക്രമണം.

ഡിവൈഎഫ്ഐ മണ്ണാമ്പളം യൂണിറ്റ് പ്രസിഡന്റായിരുന്നു വിജയൻ. ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) അംഗവുമായിരുന്നു. വിജയന് ഭാര്യയും മൂന്നുമക്കളുമുണ്ടായിരുന്നു. വിജയനൊഴികെ ആ ആദിവാസി കുടുംബത്തിലെ മറ്റെല്ലാപേരും കർഷകത്തൊഴിലാളികളാണ്. ചുമട്ടുതൊഴിലാളിയായ വിജയൻ തന്റെ പെരുമാറ്റത്തിലൂടെ നാട്ടിലെല്ലാപേരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്ന പൊതുപ്രവർത്തകനായിരുന്നു. വിജയൻ കൊല്ലപ്പെട്ടതോടെ യുവതിയായ ഭാര്യയും മൂന്നു പിഞ്ചുകുഞ്ഞുങ്ങളും അടങ്ങിയ ആ ദരിദ്രകുടുംബം അനാഥമായി.

ടി എസ് മുരളീധരൻ
2000ത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പരാജയ ത്തിൽ ഹാലിളകിയ ബിജെപി ക്രിമിനലുകളാണ് കൊടുങ്ങല്ലൂരിൽ സിപിഐ എം പ്രവർത്തകനായ ടി എസ് മുരളീധരനെ കുത്തിക്കൊലപ്പെടുത്തിയത്. കൊടുങ്ങല്ലൂർ ഭാഗത്ത് ബിജെപിയും കോൺഗ്രസും പരക്കെ കൂട്ടുകെട്ടുണ്ടാക്കിയിട്ടും പാടെ പരാജയപ്പെട്ടതിൽ രോഷാകുലരായ കോൺഗ്രസുകാരും ബിജെപിക്കാരും ചേർന്ന് ആ പ്രദേശത്താകെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു.

2000 ഒക്ടോബർ ഒന്നിന് (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് മേത്തല കുന്നുംപുറം എൽത്തുരുത്ത് കർഷകസംഘം ആപ്പീസ് പരിസരത്ത് സുഹൃത്തുക്കളോട് സംസാരിച്ചുനിൽക്കവെയാണ് പിന്നിലൂടെ പതുങ്ങിവന്ന് ആർഎസ്എസുകാരനായ സുജി എന്ന ക്രിമിനൽ മുരളിയെ കുത്തിവീഴ്ത്തിയത്. കഴുത്തിലും ശ്വാസകോശത്തിലും നിരവധി കുത്തുകളേറ്റു. മാരകമായ നിരവധി മുറിവുകളേൽപിച്ച് മരണം ഉറപ്പായശേഷം കൊലയാളി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയാണുണ്ടായത്.

തൽക്ഷണം മുരളിയെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 7.45ന് മുരളി അന്തരിച്ചു. ശ്വാസകോശത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്.

കൊടുങ്ങല്ലൂർ മേത്തല കുന്നുംപുറം തണ്ടാശ്ശേരി സുബ്രഹ്മണ്യ ന്റെ മകനാണ് മുരളി. കൊല്ലപ്പെടുമ്പോൾ 29 വയസ്സായിരുന്നു പ്രായം. ബീനയാണ്‌ മുരളിയുടെ ഭാര്യ, മുരളി കൊല്ലപ്പെടുമ്പോൾ മക്കളായ നീതി 4-‐ാം ക്ലാസിലും നിതിൻ 2‐-ാം ക്ലാസിലും പഠിക്കുകയായിരുന്നു. മണൽവാരൽ തൊഴിലാളിയായിരുന്ന മുരളി നാടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു.

രാജപ്പൻ
2003 ഏപ്രിൽ 5ന് ആലപ്പുഴ എസൽപുരം മാരാരിക്കുളം മണ്ണ ഞ്ചേരിയിൽ ചേന്നനാട്ടുവെളിയിൽ സിപിഐ എം പ്രവർത്തകനായ രാജപ്പനെ അതിക്രൂരമാംവിധം വെട്ടിക്കൊലപ്പെടുത്തിയത് ഒരുകൂട്ടം ബിഎംഎസ് അക്രമികളായിരുന്നു. രാജപ്പനെ ഇങ്ങനെ ക്രൂരമായി കൊലപ്പെടുത്തത്തക്കവിധം എടുത്തുപറയത്തക്ക പ്രശ്നങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. പാർടിയുടെ നിസ്വാർഥരായ പ്രവർത്തകരെ ഇല്ലാതാക്കുകയെന്നത് ആർഎസ്എസ് സംഘികളുടെ അലിഖിത അജൻഡയാണല്ലോ. അതുകൊണ്ടുതന്നെ ബിഎംഎസ് ഗുണ്ടാസംഘം രാജപ്പനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവദിവസം വൈകിട്ട് മൂന്നര മണിയോടെ നാൽപതോളം ബിഎംഎസ് ഗുണ്ടകൾ മാരകായുധങ്ങളുമായി രാജപ്പന്റെ വീട്ടിനു മുന്നിലെത്തി കൊലവിളി നടത്തി. അക്രമികളെകണ്ട് രാജപ്പൻ വീട്ടിനുള്ളിൽ കടന്ന് കതകടച്ചെങ്കിലും ആ കാപാലികസംഘം കതക് ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് രാജപ്പനെയും 26 വയസ്സുള്ള മകൻ ബോബിയേയും വെട്ടുകയായിരുന്നു. നിലവിളികേട്ടെത്തിയ നാട്ടുകാരും സിപിഐ എം പ്രവർത്തകരുമാണ് രക്തത്തിൽ കുളിച്ചുകിടന്ന ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തി അൽപസമയ ത്തിനകം തന്നെ രാജപ്പൻ മരിച്ചു. കൊല്ലപ്പെടുമ്പോൾ രാജപ്പന് 65 വ യസ്സായിരുന്നു.

സിപിഐ എമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു രാജപ്പൻ. ഭാര്യ രത്നമ്മ, മകൾ സീന.

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 7 =

Most Popular