Monday, November 25, 2024

ad

Homeസംസ്ഥാനങ്ങളിലൂടെതുഗ്ലക്കാബാദിൽ 
കുടിയൊഴിപ്പിക്കൽ

തുഗ്ലക്കാബാദിൽ 
കുടിയൊഴിപ്പിക്കൽ

ഷിഫ്‌ന ശരത്ത്‌

ൽഹിയിലെ തുഗ്ലക്കാബാദിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (എഎസ്ഐ) യുടെ നടപടികൾ മൂലം ആയിരക്കണക്കിനാളുകൾക്കാണ് കിടപ്പാടം നഷ്ടമായത്. എഎസ്ഐയും ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയും ചേർന്ന് ഏപ്രിൽ 30 നാണ് മൂന്ന് ദിവസം തുടർന്ന നടപടികൾ ആരംഭിച്ചത്.

തുഗ്ലക്കാബാദിലെ ഭൂമി കയ്യേറ്റം തടയാൻ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയോട് 2016 ൽ സുപ്രീം കോടതി ഉത്തരവിട്ടതിനെത്തുടർന്ന് ‘പൊതുഭൂമി’യിലെ അനധികൃത നിർമാണങ്ങളും കയ്യേറ്റക്കാരെയും നീക്കം ചെയ്യാൻ ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. കനത്ത പൊലീസ് ബന്തവസിലാണ് ആയിരം വീടുകൾ ജെ സി ബി ഉപയോഗിച്ച് തകർത്തത്. കുടിയൊഴിപ്പിക്കലിനെ തിരെ രൂപീകരിച്ച മസ്ദൂർ സംഘർഷ് സമിതിയുടെകണക്കനുസരിച്ച് ഏകദേശം 5000 കുടുംബങ്ങളെ ഇത്ബാധിച്ചു; ഏകദേശം 20,000 പ്രദേശവാസികൾ ഭവനരഹിതരായി. വീടുകൾ ഓരോന്നായി ബുൾഡോസർകൊണ്ട് തകർത്തു. വീട്ടുസാധനങ്ങൾ വാരിക്കൂട്ടിയിരിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. വീടുകൾ തകർന്നു വീഴുന്നതു കണ്ട് അവിടെ വസിച്ചിരുന്നവർ ആർത്തു കരഞ്ഞു.എല്ലാം നഷ്ടപ്പെട്ട തങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവരെല്ലാം ഒത്തുചേർന്നപ്പോൾ പൊലീസ് ബലം പ്രയോഗിച്ച് അവരെ പിരിച്ചുവിട്ടു. ദുരിത ബാധിതരായ കുടുംബങ്ങളുമായി സംസാരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി.

കഴിഞ്ഞ 17 വർഷമായി ബംഗാളി കോളനിയിൽ താമസിക്കുന്ന കുംങ്കും കുമാരി ഏഴുമാസം ഗർഭിണിയാണ്.അവർപറയുന്നു:” കൂലിപ്പണിക്കാരനായ എന്റെ അച്ഛൻ ജീവിത സമ്പാദ്യoമുഴുവൻ വീടുപണിയാൻ ചെലവഴിച്ചു. എന്റെ ഭർത്താവ് സെക്യൂരിറ്റി ഗാർഡാണ്. തുച്ഛമായ വരുമാനമാണുള്ളത് “. കനത്ത മഴ കൂടി പെയ്തതിനാൽ കുടുംബം എങ്ങോട്ടുപോകുമെന്ന വേവലാതിയിലാതിയിലാണവൾ. ഇവിടെ താമസിക്കുന്ന കുടിയേറ്റക്കാർ പ്രധാനമായും പശ്ചിമ ബംഗാൾ, യുപി , ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കുംങ്കുമിനെപ്പോലുള്ളവരുടെ ദയനീയാവസ്ഥ, കുടിയേറ്റത്തൊഴിലാളികൾ എത്രത്തോളം അശക്തരും യാതൊരു സാമൂഹ്യ സുരക്ഷയ ലഭിക്കാത്തവരുമാണെന്നും വെളിവാക്കുന്നു. ഈ പ്രദേശത്ത് ആറ് വർഷം മുമ്പ് ഭൂമി വാങ്ങി സ്ഥിര താമസമാക്കിയ ബീഹാറിൽ നിന്നുള്ള കുടിയേറ്റത്തൊഴിലാളിയായ രമേഷ് ശർമ്മ, അനധികൃത കയ്യേറ്റങ്ങൾ അനുവദിച്ചു കൊടുക്കുന്നതിൽ ഡൽഹി പൊലീസും ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയും തമ്മിൽ ഒരു അവിശുദ്ധ സംഖ്യമുണ്ടെന്ന് ആരോപിച്ചു. “ഭൂമിവാങ്ങുന്നത് നിയമവിരുദ്ധ’മാണെന്നറിയാതെ ഞാൻ പ്രദേശത്തെ ഒരു വസ്തു ഇടപാടുകാരിൽ നിന്നും വസ്തു വാങ്ങി. അതുകൊണ്ടു തന്നെ പോലീസിനും എ എസ് ഐ ഉദ്യോഗസ്ഥർക്കും ഇടക്കിടെ കൈക്കൂലി നൽകേണ്ടിവന്നു. 50 സെന്റ് ഭൂമിക്ക് 80000 രൂപ കൈക്കൂലി കൊടുത്തു. അതേ പൊലീസുകാരാണ് ഇപ്പോൾ എന്നെയും എന്റെ കുടുംബത്തെയും പുറത്താക്കുന്നത്.’ ഒരു സ്വകാര്യ ഫാക്ടറിയിൽ 15000 രൂപയ്ക്കാണ് ശർമ ജോലി ചെയ്യുന്നത്. താമസക്കാരെ പുനരധിവസിപ്പിക്കാതെയാണ് കുടിയൊഴിപ്പിക്കുന്നത്. ഏഴുവർഷമായി സ്ഥിരതാമസമാക്കയിട്ടുള്ള ദേവ് രത്തന് ഈ ജനുവരിയിലാണ് അറിയിപ്പ് കിട്ടിയത്. ഏപ്രൽ 30ന് നൂറുകണക്കിന് പൊലീസുകാരും പത്ത് ജെസിബിയും ഒരു മുന്നറിയിപ്പുമില്ലാതെ ആ പ്രദേശത്തേക്ക് പ്രവേശിച്ചു. സുദാമ സിങ് ആന്റ് അദേഴ്സ് വേഴ്സസ് ഡൽഹി ഗവൺമെന്റ് കേസിൽ കുടിയൊഴിപ്പിക്കൽ ബാധിതരായ എല്ലാ പൗരർക്കും മാന്യമായ പുനരധിവാസം നൽകേണ്ടതിന്റെ പ്രാധാന്യം ഹൈക്കോടതി ഊന്നിപ്പറഞ്ഞിട്ടുള്ളതാണ് എന്നിരിക്കെ, ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യക്കും ഡൽഹി ഡവലപ്മെന്റ് അതോറിറ്റിക്കും ഈ വിഷയത്തിൽ ഒരു നയം ഉണ്ടായില്ല. കുടിയൊഴിപ്പിക്കപ്പെട്ട തൊഴിലാളി കുടുംബങ്ങൾക്ക് യാതൊരു പരിഗണനയും നൽകാത്തതിനെതിരെ സമിതി കൺവീനർ നിർമ്മൽ ഗൊരാന നിശിതമായി വിമർശിച്ചു. വീടുകൾ പൊളിക്കുന്നത് നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പുനരധിവാസത്തിനായി സമിതി കേടതിയിൽ പോരാടാനുറച്ചിരിക്കുകയാണ്.

ഇത്തരത്തിൽ പൗരരെ അവരുടെ വാസസ്ഥലങ്ങളിൽ നിന്നും ബഹിഷ്കൃതരാക്കുന്നത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഡൽഹിയിൽ മാത്രം 28000 വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കുടിയിറക്കപ്പെട്ട ഈ കുടുംബങ്ങളെ അങ്ങോട്ടേക്കു മാറ്റാൻ സർക്കാരിന് എന്തുകൊണ്ട് കഴിയുന്നില്ല? കേന്ദ്രവും ഡൽഹി സർക്കാരും തൊഴിലെടുക്കുന്ന വർഗത്തോട് അവഗണന കാണിക്കുകയാണെന്നും ഗൊരാന കുറ്റപ്പെടുത്തി.ഹൈക്കോടതിയുടെ ഈ വിഷയത്തിലുള്ള ഉദ്ദേശ്യശുദ്ധിയെയും അദ്ദേഹം ചോദ്യം ചെയ്തു. ” സുദാമ സിങ് ആന്റ് അദേഴ്സ് Vs ഡൽഹി ഗവൺമെന്റ് കേസിൽ ഇത്തരം പൗരരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച അതേ കോടതിയാണ് ഇപ്പോൾ പാവങ്ങളുടെ വീടുകൾ പൊളിക്കാനും വർഷങ്ങളായി അവിടെ താമസിക്കുന്ന കുടിയേറ്റക്കാരായ കുടുംബങ്ങളെ ഒഴിപ്പിക്കാൻ സർക്കാരിനെ അനുവദിക്കുന്നത്.” ഇതിനെതിരെ പ്രദേശവാസികളും സമിതിയും ജന്തർ മന്തറിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 2 =

Most Popular