Friday, November 22, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർഅച്ഛനെ തേടുന്ന മാളൂട്ടി

അച്ഛനെ തേടുന്ന മാളൂട്ടി

ജി വിജയകുമാർ

മാളൂട്ടിക്ക് (മാളവിക) അപ്പോൾ പ്രായം ഒമ്പത് മാസമാകുന്നതേയുള്ളൂ. ഒരുനാൾ മാളൂട്ടിക്കും അമ്മ രഞ്ജിനിക്കും മുന്നിലേക്ക് മാളൂട്ടിയുടെ അച്ഛന്റെ ചേതനയറ്റ ശരീരമാണ് എത്തുന്നത്. ഇത് നടന്നത് ഏറെനാൾ മുമ്പായിരുന്നില്ല. പക്ഷേ മാധ്യമങ്ങൾ മാളൂട്ടിയുടെയും മാളൂട്ടിയുടെ അച്ഛന്റെയും കാര്യം ചർച്ചചെയ്തതേയില്ല. അറിഞ്ഞിട്ടുമില്ല.

2014 ഒക്ടോബർ 27നാണ് മാളൂട്ടിക്ക് അ ച്ഛനെ നഷ്ടപ്പെട്ടത്. കാസർകോട് കുമ്പളയിലെ ഡിവൈഎഫ്ഐ പ്രവർത്തകനായ പി മുരളിയാണ് മാളൂട്ടിയുടെ അച്ഛൻ. ഒക്ടോബർ 27 തിങ്കളാഴ്ച വൈകുന്നേരം നാലേ മുക്കാലോടുകൂടിയാണ് കാസർ കോട് സീതാംഗോളിക്കടുത്തുവെച്ച് മുരളിയെ ഒരു സംഘം ആർഎസ്എസ് ബിജെപി ക്രിമിനലുകൾ നടുറോഡിൽ തടഞ്ഞുനിർത്തി കുത്തിക്കൊന്നത്.

കുമ്പളയിൽ മരക്കച്ചവടം നടത്തുന്ന മുരളി, സുഹൃത്ത് മഞ്ചുനാഥിനൊപ്പം കച്ചവടാവശ്യത്തിന് സീതാംഗോളിയിൽ പോയി തിരിച്ചു വരുമ്പോൾ സൂരംബയലിലെ അപ്സരമില്ലിനു സമീപംവെച്ചായിരുന്നു ആക്രമണം. മഞ്ചുനാഥിനൊപ്പം ബൈക്കിൽ വരികയായിരുന്ന മുരളിയെ രണ്ടു ബൈക്കിലാ യി പിന്നിൽ നിന്നെത്തിയ നാലംഗസംഘം കുത്തിവീഴ്ത്തുകയാണുണ്ടായത്. ആഴത്തിൽ മുറിവുണ്ടാക്കാൻ കഴിയുന്ന പ്രത്യേകതരം കത്തിയാണ് ആ ക്രിമിനൽസംഘം മുരളിയെ കുത്തിവീഴ്ത്താൻ ഉപയോഗിച്ചത്. കുത്തേറ്റ് റോഡിൽ വീണ മുരളിയെ പലതവണ കുത്തി മരണം ഉറപ്പാക്കി. ശരീരത്തിൽ പ തിനഞ്ചിലേറെ കുത്തേറ്റിരുന്നു.

മുരളി കുത്തേറ്റ് വീണതിനെ തുടർന്ന് നിലവിളിച്ചോടിയ മഞ്ചുനാഥ് ആളെക്കൂട്ടി തിരിച്ചെത്തിയപ്പോൾ കൊലയാളി കൾ രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. നാട്ടുകാർ മുരളിയെ ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപിക്കാരനായ കൊടും ക്രിമിനൽ ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് മുരളിക്കൊപ്പം ഉണ്ടായിരുന്ന മഞ്ചുനാഥിന്റെ മൊഴി.

ഏകദേശം ഒന്നരവർഷം മുമ്പും ആർഎസ്എസ് ക്രിമിനലുകൾ മുരളിയെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ചിരുന്നു. അന്നവർ മുരളി മരിച്ചെന്ന് വിശ്വസിച്ച് ഉ പേക്ഷിച്ചതായിരുന്നു. പരിയാരം മെഡിക്കൽകോളേജിൽ ആറുമാസത്തോളം നീണ്ട ചികിത്സയെ തുടർന്നാണ് സാധാര ണ ജീവിതം ആരംഭിച്ചത്.

പാർടിക്കും ഡിവൈഎഫ്ഐക്കും എതിരെ ഉയരുന്ന ആക്രമണങ്ങളെ ചെറുക്കാൻ എന്നും മുന്നിൽനിന്ന് യുവ പോരാളിയായിരുന്നു മുരളി. അച്ഛൻ രാമൻകുട്ടിനായർ. അമ്മ ജാനകി വളരെ മുമ്പുതന്നെ മരിച്ചു. അഞ്ച് സഹോദരങ്ങൾ, മുരളിയുടെ അനിയൻ വേണുഗോപാലൻ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയാണിപ്പോൾ.

മുരളിയെ വധിക്കാൻ നടത്തിയ ആദ്യശ്രമത്തെ സംബന്ധിച്ചോ മുരളിയെ 2014 ഒക്ടോബറിൽ വധിച്ചതു സംബന്ധി ച്ചോ ശരിയായ അന്വേഷണം നടത്താൻ പൊലീസോ സംസ്ഥാന ഗവൺമെന്റോ തയ്യാറായില്ല. ശരത്, ഭരത് തുടങ്ങിയ കൊ ലയാളികളിൽ ഒതുങ്ങി അന്വേഷണം. അവർക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുമു ണ്ട്. വധഗൂഢാലോചനയിൽ മറ്റാർക്കും പങ്കില്ലെന്ന നിലപാടാണ് പൊലീസിന് കാസർകോട്ടെ ഉന്നതരായ പല ബിജെപി നേതാക്കൾക്കും മുരളിയെ വധിച്ചതിൽ പങ്കുണ്ടെന്ന് മുരളിയുടെ ബന്ധുക്കളും നാട്ടുകാരും ഉറച്ചു വിശ്വസിക്കുന്നു. അന്വേഷണോദ്യോഗസ്ഥർ കു റ്റവാളികളെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ സിപിഐ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തിയെങ്കിലും അതെല്ലാം ബധിരകർ ണങ്ങളിലാണ് പതിച്ചത്.

കെ കെ രമയുടെയും മകന്റെയും ചന്ദ്രശേഖരന്റെ അമ്മയുടെയും കണ്ണീരുകണ്ട നമ്മുടെ മുഖ്യധാരാമാധ്യമങ്ങൾ ഒരു വയസുപോലും തികയാത്ത മാളൂട്ടിയുടെയോ വിവാഹം കഴിഞ്ഞ് രണ്ടുവർഷം പൂർത്തിയാകുംമുമ്പ് വിധവയായ രഞ്ജിനിയുടെയോ വൃദ്ധനായ പിതാവ് രാമൻകുട്ടിനായരുടെയോ സഹോദരങ്ങളുടെയോ തോരാത്ത കണ്ണീരും ദുരിതങ്ങ ളും കാണുന്നതേയില്ല.

ജനാധിപത്യം അട്ടിമറിക്കാൻ അരുംകൊല
1982 ഫെബ്രുവരി 10ന് കാസർകോട് ജില്ലയിലെ പൂതങ്ങാനം സർ വ്വീസ് സഹകരണബാങ്ക് അംഗങ്ങളുടെ പൊതുയോഗം നടക്കുകയായിരുന്നു ബാങ്ക് ഹാളിൽ. ഭരണസമിതി പിടിച്ചെടുക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടർന്ന് ബാങ്കിന്റെ നിയമപരമായ പ്ര വർത്തനം ഒരുവിധത്തിലും അനുവദിക്കില്ലെന്ന വാശിയിലായിരുന്നു ആർഎസ്എസ് ബിജെപി സംഘം. അതിന്റെ അടിസ്ഥാനത്തിൽ അവർ നടത്തിയ ഗൂഢാലോചനയാണ് 1982 ഫെബ്രുവരി 10ന് പ്രാവർത്തികമാക്കപ്പെട്ടത്.

ബാങ്കിന്റെ പൊതുയോഗം നടന്നുകൊണ്ടിരുന്ന ഹാളിലേക്ക് തോക്കും വടിവാളും കഠാരയും കത്തിയും ഉൾപ്പെടെ മാരകായുധങ്ങളുമായി മുപ്പതോളം വരുന്ന സംഘപരിവാർ സംഘം ഇരച്ചുകയറുകയായിരുന്നു. രാവിലെ യോഗം തുടങ്ങിയിട്ട് ഏറെനേരം പിന്നിട്ടിരുന്നില്ല. സൊസൈറ്റിക്കു പിന്നിലുള്ള കുറ്റിക്കാട്ടിൽ പതിയിരുന്ന സംഘികൾ സൊസൈറ്റിയിൽ കശുവണ്ടി സംഭരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ നാട്ടുകാരുടെ മേലാണ് ആദ്യം ആക്രമണം ആരംഭിച്ചത്. ഇവർ ആത്മരക്ഷാർഥം പൊതുയോഗം നട ക്കുന്ന ഹാളിലേക്ക് ഓടിക്കയറി, ചുറ്റും കണ്ടതെല്ലാം തകർത്ത് ആർത്തട്ടഹസിച്ചുകൊണ്ട് ആയുധങ്ങളുമായി അകത്തു കടന്നുകയറിയ സം ഘികളുടെ ലക്ഷ്യം നിരായുധരും നിരപരാധികളുമായ ജനങ്ങളെ, പൊതുയോഗത്തിൽ പങ്കെടുക്കുകയായിരുന്ന സാധാരണക്കാരെ ആക്രമിച്ച് അടിച്ചോടിക്കലായിരുന്നു. അങ്ങനെ പൊതുയോഗം കലക്കൽ, അജൻഡ പ്രകാരമുള്ള തീരുമാനങ്ങൾ എടുക്കുന്നത് ബലമായി തടയുക. സംഘപരിവാറുകാരുടെ ഈ മുട്ടാളത്ത ത്തെ പൊതുയോഗത്തിൽ പങ്കെടുത്തിരുന്ന സിപിഐ എം പ്രവർത്ത കർ ചോദ്യം ചെയ്യുകയും ചെറുക്കു കയുമുണ്ടായി.

സംഘികളുടെ മറുപടി വാക്കുകളായിരുന്നില്ല; ആയുധങ്ങൾ കൊണ്ടായിരുന്നു. രണ്ടു സഖാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു ആനക്കൽ ഗോവിന്ദനും ടി തങ്കപ്പനും. 14ഓളം പേർക്ക് മാരകമായ പരിക്കുകൾ ഏറ്റു. അവരിൽ പലർക്കും – വി സി കരുണാകരൻ, വാസു, ടി ഗോപി, വെങ്ങൻ, പി കൃഷ്ണൻ, എം അ സിനാർ, കെ പി നാരായണൻ, എൻ കൃഷ്ണൻ തുടങ്ങിയവർക്ക്‌ – ആ ഴ്ചകളും മാസങ്ങളും നീണ്ടുനിന്ന ചികിത്സ വേണ്ടിവന്നു.

തലയ്ക്കും നെഞ്ചിനും ഗുരുതരമായ വെട്ടും കുത്തുമേറ്റ ഗോവിന്ദ ൻ സംഭവസ്ഥലത്തുവെച്ചുതന്നെ പിടഞ്ഞു മരിക്കുകയാണുണ്ടായത്. ശരീരമാസകലം വെട്ടേറ്റ് മാംസം തൂങ്ങിക്കിടക്കുന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തങ്കപ്പൻ ഏറെനേരം കഴിയുംമുമ്പ് അന്ത്യ ശ്വാസം വലിച്ചു. കല്ലുവെട്ടുന്ന ഗോവിന്ദനെ ആശ്രയിച്ചാണ് ഭാര്യ സുവർണ്ണിനിയും രണ്ടുവയസ് പ്രായമുള്ള മകൾ സൗമ്യയും രണ്ടു സഹോദരിമാരും ഉൾപ്പെടുന്ന കുടുംബം കഴിഞ്ഞിരുന്നത്. 28 കാരനായ ഗോവിന്ദനെ കൊലപ്പെടുത്തിയതിലൂടെ സംഘികൾ ആ ദരിദ്രകുടുംബത്തെയാകെ അനാഥരാക്കുകയാ യിരുന്നു.

40 കാരനായ തങ്കപ്പനും കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തുകയായിരുന്നു. ഭാര്യ യശോദയും പറക്കമുറ്റാത്ത 5 മക്കളും അനാഥരാക്കപ്പെടുകയായിരുന്നു, തങ്കപ്പൻ കൊല്ലപ്പെട്ടതിനെ തുടർന്ന്.

ഇരുട്ടിന്റെ മറവിൽ സംഘികളുടെ മറ്റൊരു അരുംകൊല
2013 നവംബർ 4. ഗുരുവായൂണിലെ ഡിവൈഎഫ്ഐ തൈക്കാട് മേഖലാ കമ്മിറ്റിയംഗവും എസ്എഫ്ഐ മണലൂർ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ ഫാസിലിന്റെ രക്തസാക്ഷിദിനം. ഇടതുപക്ഷത്തെ ഉശിരൻമാരായ പോരാളികളെ ഉന്മൂ ലനം ചെയ്യുകയെന്ന സംഘി അജൻഡ പ്രകാരം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കൊലപാതക പരമ്പരയിൽ പെടുന്നതാണ് 21 കാരനായ ഫാസിലിന്റെ കൊലപാതകം.

ആർഎസ്എസിന്റെ ഭീഷണിയുള്ള ആ പ്രദേശത്ത് അവരുടെ ഭീഷണിയെ അതിജീവിച്ചുകൊണ്ട് സംഘടനാ പ്രവർത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു സിപിഐ എം ബ്രഹ്മകുളം ഈസ്റ്റ് ബി അംഗവുമായിരുന്ന ഫാസിൽ, പുരോഗമന പ്രസ്ഥാനത്തിന് നല്ല മുന്നേറ്റമുള്ള മണലൂർ ഏരിയായിലെ തൈക്കാട് പ്രദേശത്തെ സംഘർഷഭരിതമാക്കാൻ ആർഎസ്എസ് ബോധപൂർവം നടത്തിയ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഫാസിലിന്റെ കൊലപാതകം. പഠിക്കുന്നതിനോടൊപ്പം കുടുംബത്തിന്റെയും അനിയൻ ഫൈസലിന്റെ പഠനത്തിന്റെയും ചിലവുകൾക്കുവേണ്ട വരുമാനം കണ്ടെത്തുന്നതിന് കെട്ടിടനിർമാന്ന പണിക്കുപോകുമായിരുന്ന ഫാസിലിനെ പണികഴിഞ്ഞുവരികെ വീട്ടുപടിക്കൽവച്ച് അക്രമിസംഘം അടിച്ചും വെട്ടിയും കൊലപ്പെ ടുത്തുമ്പോൾ ഇതൊന്നും അറിയാതെ പ്രാർത്ഥന യിലായിരുന്നു അവന്റെ ഉമ്മ. അവിടെനിന്നും ഫാസിലിനെ വാരിയെടുത്ത് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മ രണം ആ ജീവൻ കവർന്നെടുത്തിരുന്നു. 20 ഓളം വെട്ടുകളേറ്റ ആ ശരീരത്തിൽ കൈക്കും കാലിനും പൂറമെ തലയിൽ മാത്രം മാരകമായതും 6 സെന്റിമീറ്റർ താഴ്ചയുമുള്ള നിവധി മുറിവുകളും ഉണ്ടായിരുന്നു.
ഒരു നാടിന്റെ മതേതരത്വത്തെയും സമാധാനാന്തരീക്ഷത്തെയും സംരക്ഷിക്കാൻവേണ്ടി സ്വന്തം ജീവിതം മറന്നുപോരാടിയ ഫാസിലിന്റെ ജീവിതം തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റുകാരന്റേതായിരുന്നു. തൈക്കാട് മേഖലയിലെ പുരോഗമന പ്രസ്ഥാനത്തിങ്ങളുടെ സ്തൂപങ്ങളും കൊടികളും പ്രചരണ ബോർഡുകളും രാത്രിയുടെ മറവിൽ നിരന്തരം നശിപ്പിച്ച് ബോധപൂർവം ആ പ്രശ്‌നത്തെ സംഘർഷഭരിതമാക്കാൻ ശ്രമിച്ച സംഘപരിവാർ ശക്തികൾക്കെതിരെ കടുത്ത നിലപാടെടുത്ത ധീരനായ പോരാളിയായിരുന്നു ഫാസീൽ, നാട്ടിലെ യുവാക്കളെയും വിദ്യാർഥികളെയും നക്ഷത്രാങ്കിത ശുഭ്രപതാകയ്ക്ക് കീഴിൽ അണിനിരത്താൻ ഫാസിൽ എന്നും ശ്രദ്ധിച്ചിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾ അധികമൊന്നുമില്ലാത്ത ആ മേഖലയിൽ പ്രാദേശികമായി വിദ്യാർഥികളെ സംഘടിപ്പിച്ച് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുമായിരുന്നു ഫാസിൽ. ശാന്തസ്വാഭാവത്തിന് ഉടമയും, മറ്റുള്ളവരോടു ചെറുപുഞ്ചിരിയോടുകൂടി സംസാരിക്കുന്നവനുമായ ഫാസിൽ ആ നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു. സമൂഹത്തോടും വീടിനോടും പ്രസ്ഥാനത്തോടും ഒരു യുവാവ് എങ്ങനെയായിരിക്കണം എന്നതിന്റെ മാതൃകയായിരുന്നു ഫാസിൽ.

കുന്നംകോരത്ത് സലിമിന്റെയും ബുഷറയുടെയും മകനാണ് ഫാസിൽ. ഏക സഹോദരൻ ഫൈസൽ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + 3 =

Most Popular