Thursday, March 28, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്കുനേരെ പൊലീസ്‌ അതിക്രമം

ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്കുനേരെ പൊലീസ്‌ അതിക്രമം

അഡ്വ. കെ എം അഖിൽ

ൽഹിയിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയേറുന്നു. വിദ്യാർത്ഥികൾ നടത്തിയ ഐക്യദാർഢ്യ മാർച്ചിന് നേരെ പോലീസ് അതിക്രമം.
ലൈംഗികാതിക്രമക്കേസിലെ പ്രതിയായ റസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ (WFI) പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ടാണ് ദേശീയ ഗുസ്തി താരങ്ങൾ സമരം ആരംഭിച്ചത്.ഡൽഹി ജന്തർ മന്ദിറിൽ അനിശ്ചിതകാല ധർണ്ണ 2 ആഴ്ചയിലധികമായി തുടരുകയാണ്.

ആറ് വനിതാ ഗുസ്തി താരങ്ങളും പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയും സിംഗിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ്‌ ഏപ്രിൽ 23ന് സമരം തുടങ്ങുന്നത്. സുപ്രീംകോടതിയുടെ നോട്ടീസിനെ തുടർന്ന് ഏപ്രിൽ 28 ന് ഡൽഹി പോലീസ് രണ്ട് എഫ്‌ഐആറുകൾ ഫയൽ ചെയ്തിരുന്നു.എങ്കിലും ഡബ്ലിയു.എഫ്.ഐ നടപടി എടുക്കാൻ തയ്യാറായില്ല. ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, വിനേഷ് പൊഗാട്ട്, ബാജ്രംഗ് പൂനിയ ഉൾപ്പെടെയുള്ളവർ സമരത്തിന്റെ നേതൃത്വത്തിലുണ്ട്.

സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് നിരവധി ആളുകൾ സമരത്തിന് പിന്തുണയുമായി എത്തുന്നത് തുടരുകയാണ്.ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടുന്ന വിദ്യാർത്ഥി-യുവജനസംഘടനകളും, വനിതാ സംഘടനകളും, കർഷക സംഘടനകളും, ഖാപ് പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ എല്ലാം ശക്തമായ നിലയിൽ സമരത്തിന്‌ ഐക്യദർഢ്യവുമായി എത്തിയിരുന്നു.

പ്രത്യേകിച്ച് ഡൽഹിയിലെ വിവിധ സർവകലാശാലകളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമരത്തിന്റെ ഭാഗമാവുകയാണ്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധിച്ച ഡൽഹി സർവകലാശാല നോർത്ത് ക്യാമ്പസിൽ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ സമാധാനപരമായി സംഘടിപ്പിച്ച വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെ ക്രൂരമായ പൊലീസ് അതിക്രമമാണ് ഉണ്ടായത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള നിരവധി വിദ്യാർഥികളെ സമരസ്ഥലത്ത് നിന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു.

സമരത്തിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗസ്ഥരെയും ഗുസ്തി താരങ്ങളുടെ കുടുംബാംഗങ്ങളെയും പൊലീസ് ആക്രമിച്ചു. എസ്‌എഫ്‌ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഐഷി ഘോഷ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെയാണ് പൊലീസ് മർദ്ദിച്ചത്.

വിദ്യാർത്ഥികളുടെ സമാധാനപരമായ പ്രതിഷേധത്തിനുനേരെ ഡൽഹി പൊലീസ് മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ നടത്തിയ ആക്രമണം ബിജെപി സർക്കാരിന്റെ നിർദ്ദേശത്തിന്റെ ഭാഗമാണ് എന്ന് എസ്എഫ്ഐ പ്രതിഷേധക്കുറിപ്പിൽ വ്യക്തമാക്കി.

സംയുക്ത കിസാൻ മോർച്ച സമരത്തിന് പിന്തണ പ്രഖ്യാപിക്കുകയും മറ്റ് സംഘടനകൾ മുന്നോട്ട് വരികയും ചെയ്തതിന് പിന്നാലെ വലിയ രീതിയിൽ കർഷകരും സമര സ്ഥലത്തേക്ക് എത്തിത്തുടങ്ങി. സമര സ്ഥലത്തേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞതിന് പിന്നാലെ ബാരിക്കേഡ് മറികടന്നാണ് കർഷകൾ ജന്തർ മന്ദിറിൽ എത്തിയത്.
അതേസമയം കനത്ത സന്നാഹമാണ് ജന്തർ മന്ദിർ റോഡിന് ചുറ്റും പൊലീസ് ഒരുക്കിയിരിക്കുന്നത്. സമര വേദിയിൽ വൈദ്യുതി വിച്ഛേദിച്ചും, മഴക്കാലത്ത് ശരിയായ രീതിയിൽ ടെൻ്റ്റ് ഒരുക്കാൻ അനുവദിക്കാതെയും കേന്ദ്രസർക്കാർ സമരത്തിൽ പങ്കെടുക്കുന്ന ഗുസ്തി താരങ്ങളെ പിന്തിരിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി വരുന്നുണ്ട്.

ബ്രിജ് ഭൂഷൺ സിംഗിനെ അനുകൂലിച്ചുള്ള പ്രചാരണങ്ങളും ഒരു വശത്ത് നടന്നു വരുന്നുണ്ട്.

എന്നാൽ തങ്ങൾക്ക് നീതി ലഭിക്കുകയും ബ്രിജ് ഭൂഷണെ ഡബ്ല്യുഎഫ്‌ഐ തലവൻ സ്ഥാനത്ത് നിന്ന് നീക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്നത് വരെ തങ്ങൾ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറല്ല എന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − six =

Most Popular