Saturday, November 23, 2024

ad

Homeസംസ്ഥാനങ്ങളിലൂടെമാറുന്ന പശ്ചിമബംഗാൾ രാഷ്‌ട്രീയം

മാറുന്ന പശ്ചിമബംഗാൾ രാഷ്‌ട്രീയം

ഷുവജിത്‌ സർക്കാർ

2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഇടതുപക്ഷത്തിന് അനുകൂലമായിരുന്നല്ല. ആർഎസ്എസിന്റെ വിനാശകരവും വിഷലിപ്തവുമായ വർഗീയ രാഷ്ട്രീയം പൊതു സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെട്ടു. 2011 മുതൽ അധികാരത്തിലിരിക്കുന്ന പാർട്ടിയായ തൃണമൂൽ കോൺഗ്രസാണ് സംഘ പരിവാർശക്തികളെ ഇവിടേക്കെത്തിച്ചത്. തിരഞ്ഞെടുപ്പ് കാമ്പെയ്ൻ കാലത്ത് തൃണമൂൽ ബിജെപിയെ എതിർത്തിട്ടുണ്ടാകാം. എന്നാൽ തൃണമൂൽ അധികാരമേറ്റ് തുടക്കം മുതൽ ബിജെ പിയെ സ്വീകരിക്കുകയായിരുന്നു. തൃണമൂൽ ഒരിക്കലും ബിജെപിയ്ക്കെതിരെ ശബ്ദമുയർത്തിയില്ലെന്നു മാത്രമല്ല, ആർഎസ്എസിനെയും അതിന്റെ പ്രവർത്തനങ്ങളെയും പ്രകീർത്തിക്കുകയുമായിരുന്നു. നിയമസഭാതിരഞ്ഞെടുപ്പിൽ ആർഎസ്എസിന്റെ തന്ത്രം വിജയിക്കുകയും അതിന്റെ പ്രത്യയ ശാസ്ത്രം സംസ്ഥാനത്ത് ഉറപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങൾ തൃണമൂലിനെതിരെ ബിജെപിയ്ക്കെതിരെ വോട്ടു ചെയ്തു. ഇവരുടെ മുഖ്യ തന്ത്രം തൃണമൂലിനെ തോൽപിക്കുക എന്നതായിരുന്നു. ബിജെപിയും തൃണമൂലുമാണ് യഥാർഥ പ്രതിപക്ഷങ്ങളെന്ന് ജനങ്ങൾ കരുതി. തൃണമൂലും ബിജെപിയും വേർതിരിക്കാനാവാത്ത ഒരൊറ്റ മുറിയാണെന്ന്, അതായത് പുറമേ കാണാൻ കഴിയാത്ത സഖ്യമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അതിനെതിരെ ഞങ്ങളുയർത്തിയ ബിജെമൂൽ (ബിജെപി+തൃണമൂൽ) എന്ന മുദ്രാവാക്യം ജനങ്ങൾ ഗൗരവമായെടുത്തില്ല. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം എല്ലാവർക്കും അത് ബോധ്യപ്പെട്ടു. ഒരോദിനവും ഉണരുന്നത് കാലുമാറ്റത്തിന്റെ കഥകൾ കേട്ടാണ്. മുമ്പ് തൃണമൂലിലായിരുന്നവർ ബിജെ പിയിലേക്ക് മാറി മൽസരിച്ചു വിജയിച്ചശേഷം തൃണമൂലിലേക് വീണ്ടും മടങ്ങുന്നു; ഒരു ഉദാഹരണം, മുൻ എൻഡിഎ ഗവൺമെന്റിൽ മന്ത്രിയും ബിജെപി എംപിയുമായ ബബുൽസുപ്രിയ ബിജെപി വിട്ടപ്പോൾ ബലിയഗഞ്ച് ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാർ തൃണമൂൽ കോൺഗ്രസ് അയാൾക്ക് ടിക്കറ്റ് നൽകി. ഇതേ ബബുൽസുപ്രിയ ഏതാനുംവർഷo മുമ്പ് അസൻസോളിൽ നടന്ന വർഗീയ കലാപങ്ങളിൽ നേരിട്ടു പങ്കെടുത്തയാളാണ്. മുസ്ലീം വിഭാഗത്തിനെതിരെ നിരന്തരം വിദ്വേഷപ്ര സംഗങ്ങൾ നടത്തുന്ന പ്രമുഖ ബിജെപി നേതാക്കളിലൊരാളും വർഗീയകലാപത്തിൽ ഇമാമിന്റെ മകനെ കൊലപ്പെടുത്തിയതിൽ നേരിട്ടു പങ്കുള്ളയാളുമാണ് ഇദ്ദേഹം. അതറിയാമായിരുന്നിട്ടും തൃണമൂൽ കോൺഗ്രസ് മുസ്ലീങ്ങൾ വലിയൊരു വിഭാഗം വരുന്ന, അവർ സമാധാനമായി കഴിഞ്ഞു പോരുന്ന ബല്ലി ഗഞ്ചിൽ ഇയാൾക്ക് സ്ഥാനാർഥിത്വം നൽകി. തൃണമൂലിന്റെ ഈ നീക്കത്തെ ജനങ്ങൾ ശക്തമായി വിമർശിച്ചു. ഈ സ്ഥാനാർഥിത്വത്തിലൂടെ ബിജെപിയും തൃണമൂലും ഒന്നാണ് എന്ന് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടു. ചെറിയ വ്യത്യാസത്തിലാണ് ബബൂൽ ഉപതിരഞ്ഞെടുപ്പിൽവിജയിച്ചത്. അതേ സമയം സിപിഐ എമ്മിന്റെ വോട്ടിങ് ശതമാനം 2021 ലെ 8 ശതമാനത്തിൽ നിന്നും 30 ശതമാനം വർധിച്ച് രണ്ടാംസ്ഥാനത്തെത്തുകയും ബിജെപി യ്ക്ക് 2021ൽ 20 ശതമാനം വോട്ടു ലഭിച്ചത് 12 ശതമാനമായി കുറഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത് തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും തിരിച്ചടിയായി. പിന്നീട് വിവിധ മേഖലകളിൽ നടന്ന നിരവധി ചെറിയ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ ഇടതുപക്ഷത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് സാക്ഷ്യം വഹിച്ചു. തൃണമൂലിനെയും ബിജെപിയെയും നിരന്തരം വിമർശിച്ചിരുന്ന അനിസ് ഖാന്റെ മരണത്തെത്തുടർന്ന് ഈയടുത്തകാലത്ത്‌ വിദ്യാർഥി – യുവജന സംഘടനകൾ നിരന്തരം തെരുവിൽ പ്രക്ഷോഭത്തിലായിരുന്നു. പോലീസുകാരാലാണ് അവൻ കൊല്ലപ്പെട്ടത്.അവന്റെ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിട്ടും തൃണമൂലിനു മുന്നിൽ മുട്ടുമടക്കാൻ അവർ തയാറായില്ല. ഇടതുപക്ഷം അവരെ ചേർത്തു നിർത്തി, തൃണമൂലിനെതിരെ ശബ്ദമുയർത്തുന്ന അനിസ് ഖാന്റെ സഹോദരനെയും അച്ഛനെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇടതുപക്ഷ യോഗങ്ങളിൽ മിക്കവാറും കാണാറുണ്ട്. തൊഴിലന്വേഷകരെല്ലാം ഗവൺമെന്റിനെതിരായിരിക്കുകയാണ്. കഴിഞ്ഞ നൂറു ദിവസത്തിലേറെയായി അവർ കുത്തിയിരുപ്പ് സമരത്തിലാണ്. നിരാഹാര സത്യാഗ്രഹവും കുത്തിയിരിപ്പു സമരവും തുടർച്ചയായി നടന്നുവരികയാണ്. തൃണമൂലിനു കീഴിൽ ജനങ്ങൾ അസംതൃപ്തരാണ്. തൃണമൂലും ബിജെപിയും ഒന്നുതന്നെയെന്ന തിരിച്ചറിഞ്ഞ അവർ ഒന്നുപോലെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കെതിരാണ്. ഇടത് വിദ്യാർഥിസംഘടനകൾ സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള ജനങ്ങളുടെ പ്രശ്നങ്ങളിലെല്ലാം ഇടപെടുന്നു. സിപിഐ എമ്മിന്റെ പുതിയ തലമുറയെയും ഇടതുപക്ഷത്തെ ഒന്നാകെയും ജനങ്ങൾ സ്വാഗതം ചെയ്യുകയാണ്. പൊതുജനങ്ങളിൽനിന്നും അകന്നുകൊണ്ടിരിക്കുന്ന സംസ്ഥാന ഗവൺമെന്റിന് ജനങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയുന്നില്ല. ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ തമ്മിലുള്ള ഭിന്നത ജനങ്ങളെ അവർക്കെതിരാക്കിയിരിക്കുന്നു. ജനാധിപത്യത്തിന്മേലുള്ള കടന്നാക്രമണങ്ങളും അധീശാധിപത്യവും ജനത്തിനു മടുത്തുകഴിഞ്ഞു. സംസ്ഥാനത്തെ ഇന്നത്തെ നീറുന്ന രാഷ്ട്രീയ സാഹചര്യവുമായി താരതമ്യംചെയ്യുമ്പോൾ എത്രയോ മികച്ചതായിരുന്നു മുപ്പത്തിനാലു വർഷത്തെ ഇടതുഭരണം എന്ന് അവർ മനസിലാക്കുന്നു എല്ലാ മതത്തിൽപ്പെട്ടവരും സമാധാനത്തോടെ ജീവിക്കുകയും യാതൊരു തടസ്സവുമില്ലാതെ അവർ തങ്ങളുടെ മതപരമായ വിശ്വാസങ്ങൾ അനുഷ്ഠിക്കുകയും ചെയ്തിരുന്ന പശ്ചിമ ബംഗാളിന് മുമ്പ് ഇത്തരം വർഗീയകലാപങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടില്ലെന്ന യാഥാർഥ്യം, രാമനവമിയുടെ പേരിൽ സംസ്ഥാനത്ത് ഈയിടെ നടന്ന കലാപങ്ങൾ ജനങ്ങളെ ഓർമ്മിപ്പിച്ചു. ബിജെപിയും തൃണമൂലും അവരടെ അജൻഡയനുസരിച്ച് കളിക്കുകയാണെന്ന് ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടപ്പെട്ടു. അതു കൊണ്ട് നിലവിൽ ഈ രണ്ട് പാർട്ടികളെയും അവർ അംഗീകരിക്കുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടതുപക്ഷം മാത്രമാണ് ബദൽ. കോൺസ്, ഐഎസ്എഫ് (ഇന്ത്യൻ സെക്കുലർ ഫ്രണ്ട്) തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ തൃണമൂലിനും ബിജെപി യ്ക്കുമെതിരെ എല്ലാ സമരങ്ങളിലും സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും പിന്തുണയ്ക്കുന്നു. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായ രീതിയിൽ നടക്കുകയാണെങ്കിൽ അത് ഇടതു പക്ഷത്തിന് വലിയ നേട്ടമുണ്ടാക്കുമെന്നും ഇടതുപക്ഷത്തിന്റെ ഉയർത്തെഴുന്നേൽപ്പ് അവിടെ നിന്നു തുടങ്ങുമെന്നും മനസിലാക്കിയ തൃണമൂൽ ഗവൺമെന്റ് അതു കൊണ്ടു തന്നെ പഞ്ചായത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. സംസ്ഥാനത്ത് സി പി ഐ മ്മിന് നഷ്ടമായ നില വീണ്ടെടുക്കുകയാണെന്നതിന്റെ തെളിവാണിത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 3 =

Most Popular