Thursday, March 28, 2024

ad

Homeലേഖനങ്ങൾഅൾത്താരയ്കു പിന്നിലെ 
അസംബന്ധ നാടകങ്ങൾ!

അൾത്താരയ്കു പിന്നിലെ 
അസംബന്ധ നാടകങ്ങൾ!

ഡി ശ്രീധരൻ നായർ

ടനെ അരങ്ങേറാൻ പോകുന്ന ഒരു രാഷ്ട്രീയ പദ്ധതിയുടെ കേളികൊട്ടാണു ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നതു. അരങ്ങിൽ പകർന്നാടാനായി അണിയറയിൽ കത്തിവേഷങ്ങൾ ചുട്ടികുത്തലിന്റെതിരക്കിലാണു.ആത്മവഞ്ചനകളും അസംബന്ധനാടകങ്ങളും കണ്ടുകൊണ്ടാണു ഈസ്റ്റർ ദിനം കടന്നു പോയതു. ഉയിർപ്പിൽ ഉരുത്തിരിയുന്ന രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും കൊണ്ടും, ഈ ഈസ്റ്ററിനുപ്രാധാന്യമേറെയുണ്ടു. ക്രിസ്തുമസ്സിനു നക്ഷത്ര വിളക്കുകൾ പാടില്ലെന്നും പകരം മകരവിളക്കുകളാണുവീടുകളിൽ തൂക്കേണ്ടതു എന്നും അഹ്വാനം കൊടുത്ത ബി ജെ പി യുടെ നേതാക്കൾ പള്ളികളും അരമനകളുംക്രിസ്ത്യൻ ഭവനങ്ങളും സന്ദർശിച്ചു ബീഫടിക്കുന്ന കാഴ്ചകൾക്കും ഈ ഈസ്റ്റർ സാക്ഷ്യം വഹിച്ചു. ഈസ്റ്റർ ദിനത്തിൽ മോദിയുടെ ഡൽഹിയിലെ പള്ളി സന്ദർശ്ശനം,ഒരു നാടകമായിരുന്നു. തുടർന്നു മോദി നല്ലനേതാവാണെന്നും ഇന്ത്യയിലെ ക്രൈസ്തവർഅരക്ഷിതരല്ലെന്നുമുള്ള കർദ്ദിനാൾ ആലഞ്ചേരിയുടെ പ്രസ്താവനവലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും ഇടം നൽകിയിട്ടുമുണ്ടു. ഭൂമിയിടപാടുകേസ്സിൽ ഈ ഇഡിയുടേയും എൻഐഎയുടേയും അന്വേഷണ ഭീഷണി നേരിടുന്ന സന്ദർഭത്തിലാണു കർദ്ദിനാളിന്റെ ഈ പ്രസ്താവന. കേസ്സിലെവിധിക്കെതിരെ കർദ്ദിനാൾ കോടതിക്കെതിരെ നടത്തിയ പ്രസ്താവനയിൽ മറ്റൊരു കോടതിയലക്ഷ്യ ഭീഷണിയുംനേരിടുന്നുണ്ടു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിനെയാകെ 300 റബർ കാശിനു വിലപറഞ്ഞ തലശ്ശേരിആർച്ചു ബിഷപ്പ്‌ ജോസഫ്‌ പാംപ്ലാനിയുടെ വാക്കുകൾ ഇപ്പോഴും അന്തരീക്ഷത്തിൽ ഉണ്ടു. അതൊരു നാവുപിഴയായി കണ്ടാൽ മതിയെന്നു പലരും പറഞ്ഞു ആശ്വസിച്ചെങ്കിലും താൻ പറഞ്ഞതിൽ തന്നെ ഉറച്ചുനിൽക്കുന്നു എന്നു ബിഷപ്പു പിന്നീടു ആവർത്തിച്ചപ്പോഴും കത്താത്തതു ഇവിടുത്തെ യുഡിഎഫിലെ കുഞ്ഞാടുകൾക്കാണു. കുറച്ചു മാസങ്ങൾക്കു മുൻപും ഇതേ ബിഷപ്പിന്റെ ഇതേതരത്തിലുള്ള ചിലപ്രസ്താവനകൾ വന്നിട്ടുണ്ടു. ഇതേ സഭയിലെ മറ്റു ചില ബിഷപ്പുമാരും ജോസഫ്‌ പാംപ്ലാനിനിയെപിന്തുണച്ചു രംഗത്തുവന്നിരുന്നു. ചില ആസൂത്രിത ഗൂഢാലോചനകൾ ഇതിന്റെ പിന്നിലുണ്ട്‌. അല്ലാതെ റബറിന്റെ താങ്ങുവിലയൊന്നുമല്ലയഥാർത്ഥ പ്രശ്നം. അല്ലെങ്കിൽ റബറിനു താങ്ങുവിലനൽകാൻ കഴിയില്ലെന്ന കേന്ദ്രമന്ത്രി പീയൂഷ്‌ ഗോയലിന്റെ പ്രസ്താവന വന്നുകഴിഞ്ഞിട്ടും ഇനിയും ബോധോദയം ഉണ്ടായില്ലെന്നുകരുതണമോ?

140 എം എൽ എ മാരുള്ളതിലോ,20 എംപിമാരുള്ളതിലോ ഒരാളും ബിജെപിക്കാരില്ലാത്ത ബിജെപിയുടെ ദുഖം ബിഷപ്പു നന്നേ തിരിച്ചറിയുന്നുണ്ടു. അവിടെയാണു റബറിനു 300 രൂപ നൽകിയാൽ മതി ഒരുഎം പി ഇല്ലാത്ത ബിജെപിയുടെ ഇപ്പോഴത്തെ ദുഖം മാറ്റി ഞങ്ങൾ, കുടിയേറ്റവിഭാഗം ക്രിസ്ത്യൻ സമുദായംമുഴുവൻ, ബി ജെ പി ക്കു വോട്ടു നൽകി ബിജെപിക്ക്‌ അക്കൗണ്ടു തുറക്കാൻ പ്രവർത്തിക്കും എന്നഓഫർവച്ചതു. പോത്തിന്റെ ചൊറിച്ചിലും കാക്കയുടെ വിശപ്പും ഒരേസമയം മാറുന്ന ഒരു അഡാർ ഫോർമ്മുല ! കേരളത്തിലെ ചില ലോകസഭാ മണ്ഡലങ്ങളിലെ ഫലങ്ങൾ ക്രൈസ്തവർക്കു സ്വാധീനിക്കാൻ സാധിക്കുമെന്ന തിരിച്ചറിവു പുതിയ ഒരു ചങ്ങാത്തത്തിനു സംഘപരിവാരിനുംപദ്ധതിയുണ്ടു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ഒരു വര്‍ഷം മാത്രംബാക്കിയുള്ളപ്പോൾ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് കേരളത്തിൽ നിന്നും ഒരു എം.പി പോലുമില്ലെന്നത്ബി.ജെ.പിയുടെ സംസ്ഥാന ഘടകത്തെ മാത്രമല്ല, ദേശീയ ഘടകത്തെയും വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അത് മറികടക്കാന്‍ വേണ്ട, സകല രാഷ്ട്രീയ ആഭിചാരക്രിയകളും കുതന്ത്രങ്ങളും അമിതുഷായും മോദിയുംപയറ്റിനോക്കിയിട്ടുംകേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയ സമവാക്യ സാധ്യതകളില്‍ നിന്നുകൊണ്ട് പാര്‍ലമെന്ററി നേട്ടത്തിന്റെ ഏഴ്അയലത്തെത്താൻ സാധിക്കാത്തഅനുഭവം ബി.ജെ.പി,യുടെ മുൻപിലുണ്ടു. ഇനി ന്യൂനപക്ഷങ്ങളുടെ പിന്തുണഇല്ലാതെ കേരളത്തില്‍ ഒരു ചുവട് പോലും മുന്നോട്ട് വയ്ക്കാന്‍ ആവില്ല എന്ന് തിരിച്ചറിഞ്ഞിട്ടുള്ള ബി.ജെ.പിയുടെചാണക്യബുദ്ധിയിൽ ഉരുവം കൊണ്ടതാണു സഭയേയും ബി ജെപിയേയും തമ്മിൽ ബന്ധപ്പെടുത്തുന്ന ഈ റബർപ്പാലം. അതു തിരിച്ചറിഞ്ഞു കേന്ദ്ര ഏജൻസികളെവരെയുള്ള കരുക്കള്‍ ബി.ജെ.പി നീക്കിത്തുടങ്ങി എന്ന് വേണം സമീപകാലത്തെ ചിലസംഭവവികാസങ്ങളിൽനിന്നും മനസ്സിലാക്കേണ്ടതു. ഈസ്റ്റർ ദിവസത്തെ പ്രധാന മന്ത്രിയുടെ പള്ളിസന്ദർശനം, കേരളത്തിലെ ക്രിസ്ത്യൻ വീടുകളിൽആർഎസ്എസുകാരുടെ ഗൃഹസന്ദർശ്ശനം,അതുപോലെ വിഷുദിവസം ആർഎസ്എസുകാരുടെ വീടുകളിൽസദ്യയുണ്ണാൻ ക്രിസ്ത്യാനികൾക്കുള്ളക്ഷണം, ദുഃഖവെള്ളിയാഴ്ച ആർഎസ്എസ് നേതാവ് എഎൻരാധാകൃഷ്ണന്റെ മലയാറ്റൂർ മലകയറ്റം, ( മുന്നൂറ് മീറ്റർ നടന്നിട്ടു മലകയറ്റം ഉപേക്ഷിച്ചു തിരിച്ചുപോയതു മറ്റൊരുനാടകം.) തുടങ്ങിയ നാടകങ്ങൾ ഈ പാക്കേജിൽ ഉൾപ്പെടുന്നു. എന്നാൽ ഏതെങ്കിലുംഒരു കർദ്ദിനാളോ ഒന്നോ രണ്ടോ ബിഷപ്പുമാരോ ഏതാനും കുറെ വൈദികരോ അല്ല ക്രിസ്ത്യൻ സമൂഹത്തിന്റെപ്രതിനിധാനം. ഒരു ബിഷപ്പോ ഏതാനും വൈദികരോ പറയുന്നതിനനുസരിച്ചു പറ്റമായി വോട്ടുചെയ്യുന്ന ഒരുസമൂഹമല്ല ഇപ്പോൾ കൃത്യാനികൾ. അവർ വിചാരിക്കുന്നതുപോലെ ലളിതവുമല്ല കാര്യങ്ങളുടെ കിടപ്പു.

ബി ജെ പി യുടെ ക്വട്ടേഷൻ ഇപ്പോൾ എടുത്തിട്ടുള്ളതു സീറോ മലബാര്‍ സഭയിലെ ചുരുക്കം ചില വൈദികർമാത്രമാണ്. അതിനുള്ള കാരണങ്ങളിൽഒന്നു,സഭയുടെയും സമുദായത്തിന്റെയും സാമ്പത്തിക താത്പര്യങ്ങളും അതിന്റെപേരിലെ രാഷ്ട്രീയവിലപേശലുമാണു. ന്യൂനപക്ഷം എന്ന നിലയില്‍ മുസ്ലിംസമൂഹം ആവശ്യത്തിലധികം ആനുകൂല്യങ്ങള്‍ പങ്കു പറ്റുന്നതായും ഒരു കാലത്ത് ക്രിസ്ത്യാനികളുടെപിടിയിലായിരുന്ന പല ബിസിനസ് മേഖലകളും മുസ്ലിം വിഭാഗങ്ങള്‍ സംഘടിതമായ രാഷ്ടീയസമ്മർദ്ദങ്ങളിലൂടെ കവര്‍ന്നുകൊണ്ടുപോകുന്നതായും മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികൾക്കിടയിൽ കുറെകാലമായി വ്യാപകമായഒരു അടക്കം പറച്ചിലും ഒരസഹിഷ്ണുതയും കണ്ടുവരുന്നുണ്ടു. എന്നാൽ ഇപ്പോഴത്തേതു, സ്‌Iറോ മലബാർ സഭ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ചില ആഭ്യന്തരപ്രശ്നങ്ങളാണുസുപ്രീം കോടതിയുടെ മുൻപിലുള്ള നേരത്തേ പറഞ്ഞ ഭൂമി ഇടപാടുകേസ്സുകൾ മാത്രമല്ല കുർബാനപോലുള്ള വിശ്വാസപ്രശ്നങ്ങളിലും സഭ ഗുരുതരമായ ആഭ്യന്തര സംഘർഷങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണു. കുർബാനക്കാര്യത്തിൽ വത്തിക്കാന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖ സ്വീകരിക്കാനോ കുര്‍ബ്ബാന അര്‍പ്പണം സംബന്ധിച്ചഇടയ ലേഖനം വായിക്കാനോ പല പള്ളികളും പുരോഹിതന്മാരു ഇനിയും തയ്യാറായിട്ടില്ല. ഇതു സഭയ്കുള്ളിൽവലിയ സംഘര്‍ഷത്തിനു കാരണമായിട്ടുണ്ട്. ഇതൊക്കെ മറച്ചു പിടിക്കാനുള്ള ശ്രമത്തിന്റെഭാഗമായിക്കൂടിയാണ് ആലഞ്ചേരിയുടെ ഇപ്പോഴത്തെ ഈ ഉണ്ടയില്ലാവെടികൾ എന്നു കരുതിയാലും തെറ്റില്ല.

എന്നാൽ കേരളത്തിലെ പ്രബലമായ മറ്റൊരു സഭയും ഇത് ഏറ്റുപിടിക്കുന്നില്ല എന്നതാണു ശ്രദ്ധേയമായ കാര്യം.
കാരണം അവർ നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രൂരതകളും അവരുടെ മുന്നിലുള്ള വസ്തുനിഷ്ഠയാഥാർത്ഥ്യങ്ങളും മറ്റൊന്നാണു.1999 ജനുവരി 22ന് അര്‍ദ്ധരാത്രി ഒഡീഷയിലെ കേവുംജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ഗ്രാമത്തിൽ വച്ചു ആസ്‌ത്രേലിയന്‍ മിഷണറിയായ ഗ്രഹാം സ്റ്റെയ്‌നിനെയും അദ്ദേഹത്തിന്റെ പത്തും ഏഴുംവയസായ രണ്ട് കുട്ടികളെയും പച്ചയ്ക്ക് ചുട്ടുകൊന്ന രാജ്യത്തെ നടുക്കിയ സംഭവം , 2008 ൽ ഒഡീഷയിൽ കന്ധമാലിൽ ന്യൂനപക്ഷ സമൂഹത്തിനു നേരെ സംഘടിതമായി സംഘപരിവാരം നടത്തിയവ്യാപകമായ അക്രമങ്ങൾ, മതപരിവർത്തനംനടത്തുന്നുഎന്നാരോപിച്ചു 2021 ഒക്ടോബർ മൂന്നിന് റൂർക്കിയിൽ പ്രാർത്ഥനയ്ക്കൊത്തുകൂടിയവിശ്വാസികൾക്കുനേരെ സംഘടിച്ചെത്തിയ 250ലധികം പേർ നടത്തിയ അക്രമം, മദർ തെരേസക്കു നേരെ നടന്നഅധിക്ഷേപം, സ്റ്റാൻ സ്വാമിക്കെതിരെയുള്ള കള്ളക്കേസ്സുകൾ അങ്ങനെ നിരവധി സംഭവങ്ങൾ. ഇതൊന്നും അങ്ങനെ മറക്കാൻ അവർക്കുകഴിയില്ല.ആദ്യ ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതു മുതൽരാജ്യത്തെമ്പാടും ക്രിസ്തുമത വിശ്വാസികൾക്കെതിരായി വ്യാപകമായ അതിക്രമങ്ങൾ വർധിച്ചുവെന്നതു യാഥാർത്ഥ്യമാണു. രാജ്യത്ത് 2022ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 597ഉംപള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെ 1198ഉം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതിൽഅത്ഭുതത്തിനു സ്ഥാനമില്ല. കാരണം തങ്ങളുടെ മാഗ്നാകാർട്ടാ ഗോൾവാൾക്കറുടെ ‘വിചാരധാര’ യാണെന്നുംഭരണഘടനയ്കു പകരം വിചാരധാരയാണു നടപ്പാക്കേണ്ടതെന്നും ഒരു മറയും ലജ്ജയുമില്ലാതെ വിളിച്ചുപറയുന്നപാർട്ടിയാണു ബി ജെ പി . വിചാരധാരയിൽ പേരെടുത്തു പറഞ്ഞിട്ടുള്ള മൂന്നു ശത്രുക്കളിൽ ഒന്നാണുക്രിസ്ത്യാനികൾ. മറ്റു രണ്ടെണ്ണം മുസ്ലീങ്ങളും മാർക്ക്സിസ്റ്റുകാരുമാണു. അവർഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ടു. ക്രൈസ്തവരെ പ്രധാന ആഭ്യന്തര ശത്രുവായി പ്രഖ്യാപിച്ചആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാര ധാരയെ തള്ളിപ്പറയാന്‍ സംഘപരിവാര്‍തയ്യാറുണ്ടോയെന്നതാണു ഉയർന്നു വരുന്ന പ്രധാനപ്രശ്നം. അല്ലെങ്കിൽ അതൊരു പരസ്യമായവഞ്ചനയായിരിക്കും. ഹിന്ദുത്വ പാർട്ടിക്ക് കീഴിൽ ക്രിസ്ത്യാനികൾ സുരക്ഷിതരായിരിക്കും എന്ന്‌ കർദ്ദിനാൾആലഞ്ചേരി പറയുമ്പോൾ കോഴിയെ നോക്കാൻ കുറുക്കനെഏൽപ്പിക്കുന്ന പഴയ കഥയാണു ഓർമ്മവരുന്നതു. ഒരു സത്യേതരകാല അസംബന്ധം!

ഈ അതിക്രമങ്ങൾക്കെതിരെയാണു കഴിഞ്ഞഫെബ്രുവരി 19നു രാജ്യതലസ്ഥാനമായ ഡൽഹിയിലെ ജന്തർ മന്തറിൽ വിവിധ ക്രിസ്‌ത്യൻ സഭകളടക്കം 79 സംഘടനകൾ യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറത്തിന്റെആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതു. കത്തോലിക്കാ എപ്പിസ്കോപ്പൽ സഭകൾ മുതൽ ഇവാഞ്ചലിക്കൽ, പെന്തക്കോസ്ത് സ്വതന്ത്രസഭകൾ വരെയുള്ളവർ അതിൽ പങ്കെടുത്തിരുന്നതായാണു മനസ്സിലാക്കുന്നതു. മതനേതാക്കൾ, ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, പാസ്റ്റർമാർ, കന്യാസ്ത്രീകൾ, വിശ്വാസികൾ തുടങ്ങിയവർ പ്രതിഷേധ റാലിയുടെ ഭാഗമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അപൂർവമായാണ്‌ യോജിച്ച ക്രൈസ്‌തവപ്രക്ഷോഭം രാജ്യതലസ്ഥാനത്തു അരങ്ങേറുന്നതു.അത്ര ഭീകരമാണു രാജ്യത്തെ അനുഭവങ്ങൾ. പള്ളികൾ, ആശ്രമങ്ങൾ, മറ്റ് ക്രിസ്ത്യൻ സ്ഥാപനങ്ങൾ എന്നിവ കൊള്ളയടിക്കുക, ബൈബിളിന്റെ പകർപ്പുകൾ കത്തിക്കുക, സെമിത്തേരികൾ നശിപ്പിക്കുക, പുരോഹിതരെയും മിഷനറിമാരെയും കൊലപ്പെടുത്തുക, കന്യാസ്ത്രീകളെലൈംഗികമായി പീഡിപ്പിക്കുക എന്നിവ ആക്രമണങ്ങളിൽ ഉൾപ്പെടുന്നു.ഇതവരുടെ ജീവന്റേയുംനിലനിൽപിന്റേയും പ്രശ്നമാണു. ഇതു കേവലം നീതിയുടെ പ്രശ്നമാണു.

സാധാരണക്കാരായ വിശ്വാസികളോടൊപ്പമല്ല , ശാസ്ത്രിമാരുടേയും പരീശന്മാരുടേയും പക്ഷത്താണു ബിഷപ്പും സഭയുമൊക്കെ നിൽക്കുന്നതു. കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ഗലീലിയക്കാരനായക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ക്കു ബിഷപ്പിന്റെ വാക്കുകള്‍ക്ക്‌ ചെവികൊടുക്കാൻ കഴിയില്ല. “നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾസ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” മത്തായിയുടെ വാക്യം ഇരുപത്. ഗലീലിയിലെ ഗിരിപ്രഭാഷണത്തിൽ യേശു ക്രിസ്തു പറഞ്ഞതാണ് ഈ വാക്യം. ഫ്രാൻസിസ്‌ മാർപ്പാപ്പ നിത്യേന ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണു.തലശ്ശേരിബിഷപ്പിന്റെപ്രസ്താവന വന്ന ഉടനെ തന്നെ അതിലെ അപകടം മനസ്സിലാക്കി രാജ്യത്തെ മറ്റു ക്രിസ്തീയസഭകളിൽ നിന്നും ഇതിനെതിരായ പ്രതിഷേധങ്ങളും വന്നു തുടങ്ങി.

ഡൽഹിയിൽ നിന്നുള്ള ക്രിസ്ത്യൻപ്രസിദ്ധീകരണമായ ഇന്ത്യാ കറന്റ്സ്‌ വാരികയുടെ പുതിയ ലക്കത്തിൽഇതിനെതിരെയുള്ള പ്രതിഷേധംവന്നു. ഉത്തരപ്രദേശിലെ ഗാസിയാബാദ്‌ആസ്ഥാനമായുള്ള കപ്പൂച്ചിൻ പ്രോവിൻസ്‌ ഓഫ്‌ ക്രിസ്തുജ്യോതിയുടെ മുഖപത്രമാണിതു. സംഘപരിവാറുമായിചങ്ങാത്തം സ്ഥാപിക്കാൻ ശ്രമിക്കുന്നവർ യേശുവിനേയും ഭരണഘടനയേയും വഞ്ചിക്കുകയാണെന്നാണു ആമുഖലേഖനത്തിൽ ആരോപിക്കുന്നതു. സാമൂഹ്യമാദ്ധമങ്ങളിലൂടെയും മറ്റും സംഘപരിവാർ പിന്തുണയ്കുന്നസർക്കാരിനനുകൂലമായി സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന മതമേലദ്ധ്യക്ഷർ.

വി.ഡി സവർക്കറിന്റേയും എം.എസ്സ്‌ ഗോൾവാൾക്കറിന്റേയും എഴുത്തുകൾ വായിക്കണമെന്നുംപത്രാധിപനായ ഫാ. ഡോ. സുരേഷ്‌ മാത്യൂ മുഖലേഖനത്തിൽ ഉന്നയിക്കുന്നു.ബി ജെ പി ഭരിക്കുന്ന അരുണാചൽ പ്രദേശിൽകരിസ്മാറ്റിക്‌ പ്രാർത്ഥനകളും രോഗശാന്തി ശുശ്രൂഷകളും നിരോധിച്ചതും ഇതിൽ ഓർമ്മിപ്പിക്കുന്നു.

ഏറെ വിസ്മയിപ്പിക്കുന്നതുമറ്റൊന്നാണു. എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമാണ് സത്യദീപം. ബി.ജെ.പിയ്ക്ക് എം.പിയെ നല്‍കിയാല്‍ എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്ന ചിന്ത ബാലിശമാണെന്നുംസത്യദീപം അതിന്റെ ‘ പരാജയപ്പെട്ട പ്രസ്താവന’ എന്ന മുഖപ്രസംഗത്തിൽ പറയുന്നു. കര്‍ഷകരോടുള്ള.അവഗണന തലശ്ശേരിബിഷപ്പ് ലളിതവത്കരിച്ചു എന്നും അവരുടെ ആത്മാഭിമാനത്തെയാണു വെറും 300 രൂപയ്കു ബിഷപ്പു പണയംവയ്ക്കുന്നതെന്നുംമുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. റബ്ബറിന്റെ പ്രശ്‌നംമാത്രമല്ല കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നം. വിവിധ നാണ്യവിളകള്‍ക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും വിലയിടിയുന്നസാഹചര്യമുണ്ടായിരുന്നു. ഇത്തരത്തിലൊരു സാഹചര്യത്തില്‍ റബ്ബര്‍ വിലയുടെ പ്രശ്‌നം മാത്രം ചൂണ്ടിക്കാണിച്ച്എം.പിയെ തരാമെന്ന വാഗ്ദാനം അപകടകരമാണ്. കര്‍ഷക വിരുദ്ധത അടിസ്ഥാനനയമായി സ്വീകരിച്ച ബി.ജെ.പിയെ രക്ഷകരായി കണക്കാക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന ചോദ്യവും മുഖപ്രസംഗത്തില്‍ഉന്നയിക്കുന്നു. പാംപ്ലാനിയുടെ രാഷ്ട്രീയത്തിൽ പതിയിരിക്കുന്ന അപകടത്തെ തുറന്നുകാണിച്ചുകൊണ്ടാണുഅങ്കമാലി അതിരൂപത തലശ്ശേരി ബിഷപ്പിനെതിരായ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. ഏറെ വിസ്മയിപ്പിക്കുന്നതു മറ്റൊന്നാണു. ആ മുഖപ്രസംഗംഎഴുതിക്കഴിഞ്ഞു അതിന്റെ മഷി ഉണങുന്നതിനും മുൻപാണു അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടുള്ളകർദ്ദിനാളിന്റെ ഇപ്പോഴത്തെ പ്രസ്താവന വരുന്നതു.ഇതു ഓർമ്മിപ്പിക്കുന്നതു സത്യവേദപുസ്തകത്തിലെമത്തായിയുടെ സുവിശേഷം 26/75ൽ യേശു പത്രോസിനോടു പറയുന്ന വാചകമാണു. “എന്നാറെ: കോഴികൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു പുറത്തു പോയി അതിദുഃഖത്തോടെ കരഞ്ഞു.”

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ആകെ അരക്ഷിതരാണു. അതുപോലെരാജ്യത്തെ കൃഷിക്കാരും. റബറിനുമാത്രമല്ല, കാർഷിക വിളകൾക്കെല്ലാം വിലയിടിവു തുടരുകയാണു. ഒരു വശത്തു കൃഷിനാശങ്ങളുംകാർഷികവിളകളുടെ വിലയിടിവും മൂലം ഇന്ത്യയിലെ കർഷരെല്ലാം ഇന്നു സമരഭൂമിയിലാണു. രാജ്യത്തുടനീളംനടക്കുന്ന കർഷകരുടെ വൻ റാലികളിൽ നിന്നുള്ള മുദ്രാവാക്യങ്ങളുടെ അലയൊലികളാണു ഇന്ത്യയിലെങ്ങുംമുഴങ്ങിക്കൊണ്ടിരിക്കുന്നതു. ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന ബി ജെ പി സർക്കാരിന്റെ കോർപ്പൊറേറ്റുകൾക്കുകീഴടങ്ങിയുള്ള കർഷകവിരുദ്ധ നയങ്ങളാണു ഇതിനെല്ലാം കാരണം. മറുവശത്തു രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കുനേരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന വംശഹത്യകളും അവരുടെ നിലവിളികളും ‘ഇവരുടെ രോഷാഗ്നിയിൽചിറകുകളും തൂവലും വെന്തെരിഞ്ഞു ബി ജെ പി ജീവശ്വാസത്തിനു പിടയുമ്പോഴാണു സ്വന്തം ആട്ടിൻപറ്റങ്ങളെഒറ്റു കൊടുത്തുകൊണ്ടുള്ള ഇടയന്റെ ഈ 300′ രൂപയുടെ ക്വട്ടേഷൻ പഴയ ഒറ്റിന്റെ തുക കേവലം 30 വെള്ളിക്കാശായിരുന്നു. ഇന്നതു മുന്നൂറായതു രൂപയുടെമൂല്ല്യത്തിൽ വന്ന ഇടിവു കൊണ്ടായിരിക്കും. അന്നത്തെ ഒറ്റുകാശിനു പ്രതിഫലമായിക്കിട്ടിയ ‘രക്തനില’ത്തിന്റെ കഥ വൈദികരെ പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ. ♦

കാലം എത്ര മാറിയാലും ഒറ്റ്‌ എന്നും ഒറ്റു തന്നെ !

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 5 =

Most Popular