Friday, May 17, 2024

ad

Homeരാജ്യങ്ങളിലൂടെഅമേരിക്കയുടെ പുത്തൻ ശീതയുദ്ധത്തെ ചെറുക്കുന്ന ആഫ്രിക്ക

അമേരിക്കയുടെ പുത്തൻ ശീതയുദ്ധത്തെ ചെറുക്കുന്ന ആഫ്രിക്ക

മിഖായേല ഏർസ്‌കോഗ്‌ & വിജയപ്രസാദ്‌

ഴിഞ്ഞമാസം നടന്ന മ്യൂണിച്ച് സുരക്ഷാ കോൺഫറൻസിൽ ചോദ്യശരമുയർന്നത് നമീബിയയുടെ പ്രധാനമന്ത്രി സാറാ കുങ്ങോജെൽവ അമാഥിലയുടെ നേർക്കായിരുന്നു. ഉക്രൈൻ യുദ്ധത്തിൽ റഷ്യയെ കുറ്റപ്പെടുത്തിക്കൊണ്ട് യുഎൻ പൊതുസഭ അവതരിപ്പിച്ച പ്രമേയത്തിൽനിന്ന് വിട്ടുനിൽക്കാൻ നമീബിയ എടുത്ത തീരുമാനത്തെ സംബന്ധിച്ചാണ് ചോദ്യമുയർന്നത്. തന്റെ രാജ്യമെടുത്ത നിർണായകമായ ഒരു തീരുമാനത്തെ സംബന്ധിച്ചുള്ള ചോദ്യത്തിൽനിന്നും 2018 മുതൽ നമീബിയയുടെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന സാമ്പത്തിക ശാസ്ത്രജ്ഞകൂടിയായ കുങ്ങോജെൽവ- അമാഥില ഒഴിഞ്ഞുമാറിയില്ല. അവർ കൃത്യമായ ഉത്തരം നൽകുകയുണ്ടായി:-“ആ സംഘർഷം സംബന്ധിച്ച് സമാധാനത്തിനായുള്ള പ്രമേയമാണ്‌ മുന്നോട്ടു വയ്‌ക്കേണ്ടത്‌ എന്നാണ് ഞങ്ങളുടെ താൽപര്യം .അങ്ങനെയെങ്കിൽ ആയുധങ്ങൾ ശേഖരിക്കുന്നതിനും മനുഷ്യരെ കൊല്ലുന്നതിനും ശത്രുത സൃഷ്ടിക്കുന്നതിനും വേണ്ടി ചെലവഴിക്കുന്നതിനു പകരം ആ പണം ലോകമാകെയും ലോകത്തെ എല്ലാ വിഭവങ്ങളും ലോകത്തെങ്ങുമുള്ള ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ചെലവഴിക്കാൻ സാധിക്കും’’. അവർ തുടർന്നു, ‘‘ആയുധങ്ങൾക്കു വേണ്ടി വാരിയെറിയുന്ന പണം അനേകായിരം മനുഷ്യർ കഷ്ടതകൾ നേരിടുന്ന ഉക്രൈനിലെ, ആഫ്രിക്കയിലെ, ഏഷ്യയിലെ, മറ്റ് സ്ഥലങ്ങളിലെ, യൂറോപ്പിലെ തന്നെ, വികസനത്തിനുവേണ്ടി ഉപയോഗിക്കാൻ സാധിക്കും’’.

നമീബിയയുടെ പ്രധാനമന്ത്രി മുന്നോട്ടുവെച്ച ഈ കാഴ്ചപ്പാട്, ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം പൊതു സമവായം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ, ആഫ്രിക്കൻ യൂണിയൻ ചെയർമാനും സേനഗളിന്റെ പ്രസിഡന്റുമായ മാക്കിസാൾ, വേണ്ടവിധത്തിൽ കൂടിയാലോചന നടത്തി ഈ വിഷയത്തിൽ തീർപ്പുണ്ടാക്കണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. യുദ്ധത്തെ തുടർന്നുള്ള ഉപരോധങ്ങളുടെ ദുരിതങ്ങൾ ആഫ്രിക്ക നേരിടുകയാണ് എന്നും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില ക്രമാതീതമായി ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ പ്രകോപിപ്പിച്ചു അവരെക്കൂടി ഈ സംഘർഷത്തിലേക്ക് കൊണ്ടുവരികയാണ്. ആഫ്രിക്ക ചരിത്രത്തിന്റെ ദുരന്തം മതിയാവോളം അനുഭവിച്ചുകഴിഞ്ഞു എന്നും ഒരു പുത്തൻ ശീതയുദ്ധത്തിന്റെ വിളനിലമാകുവാൻ ആഫ്രിക്ക ആഗ്രഹിക്കുന്നില്ല എന്നും നേരെമറിച്ച് ആഫ്രിക്കയുടെ എല്ലാ പങ്കാളികൾക്കുമായി തുറന്നുകൊടുക്കുന്ന സ്ഥിരതയുടെയും അവസരത്തിന്റെയും കൊടിമരമാകുവാനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹംപറയുകയുണ്ടായി.

ചരിത്രം സൃഷ്ടിച്ച ഈ ദുരന്തത്തിന്റെ അടയാളങ്ങൾ ഏറെ പ്രസിദ്ധമാണ്: അടിമവ്യാപാരം സൃഷ്ടിച്ച വൻ നശീകരണം, കൊളോണിയലിസത്തിന്റെ ഭീകരതകൾ, വർണ്ണവെറിയുടെ നിഷ്ഠൂരതകൾ, നീയോ കൊളോണിയൽ സാമ്പത്തിക ഘടനകളുടെ ഭാഗമായുണ്ടായ ക ടപ്രതിസന്ധി എന്നിവയെല്ലാംഅതിൽ ഉൾപ്പെടുന്നു. യൂറോപ്യൻ രാജ്യങ്ങളെ സമ്പുഷ്ടിപ്പെടുത്തുകയും അവിടങ്ങളിലെ വ്യാവസായിക പുരോഗതി ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം തന്നെ കൊളോണിയലിസം ആഫ്രിക്കൻ ഭൂഖണ്ഡത്തെ കേവലം അസംസ്കൃത വസ്തുക്കളുടെ ദാതാവും പൂർത്തിയാക്കപ്പെട്ട ഉൽപ്പന്നങ്ങളുടെ ഉപഭോക്താവും മാത്രമാക്കിചുരുക്കി. വ്യാപാരവുമായി ബന്ധപ്പെട്ട ഉടമ്പടികൾ ഇവിടങ്ങളിലെ രാഷ്ട്രങ്ങളെ രക്ഷനേടാൻ കഴിയാത്ത തരത്തിലുള്ള കടക്കണിയിലേക്കും ആശ്രിതത്വത്തിലേക്കും തള്ളിയിട്ടു. ഈ സാഹചര്യത്തിൽ നിന്ന് പുറത്തുകടക്കാൻ നടത്തപ്പെട്ട ശ്രമങ്ങളെ പാശ്ചാത്യ പിന്തുണയോടെ നടത്തപ്പെട്ട അട്ടിമറികളിലൂടെ പരാജയപ്പെടുത്തി; ഘാനയിൽ ക്വാമെ എൻക്രുമയും ബുർക്കിനോഫാസോയിൽ തോമസ് സങ്കാരയും നടത്തിയ ശ്രമങ്ങൾ അതിൽ പ്രധാനപ്പെട്ടവയാണ്. സാമൂഹിക പുരോഗതിയുടെ പേരിൽ സാങ്കേതിക വിദ്യാപരമായ വികാസം അസാധ്യമാക്കപ്പെട്ടു. അതുകൊണ്ടുതന്നെ, വളരെയധികം പ്രകൃതിസമ്പത്തും മാനവശേഷിയും ഉണ്ടായിട്ടും ആഫ്രിക്കൻ ജനസംഖ്യയുടെ മൂന്നിലൊന്ന് ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്; ഇത് ഏതാണ്ട് ആഗോള ശരാശരിയുടെ ഒമ്പതിരട്ടിയാണ്. 2022 അവസാനത്തോടെ സബ് സഹാറൻ ആഫ്രിക്കയുടെ മൊത്തം വിദേശകടം 78900 കോടി ബില്യൺ ഡോളർ ആയി പെരുകി; ഒരു ദശകത്തിനു മുമ്പുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയാണ് ഇത്; ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 60 ശതമാനവുമാണ്.


എൻക്രുമയും വാൾട്ടർ റോഡ്നിയും കഴിഞ്ഞ നൂറ്റാണ്ടിൽ കൊളോണിയൽ അധികാരപ്രയോഗത്തിനെതിരായി വിമർശനം ഉയർത്തിയ മുൻനിര വ്യക്തിത്വങ്ങളാണ്. എന്നാൽ ഇന്ന് ആ പാരമ്പര്യം പിന്തുടരുന്ന വ്യക്തിത്വങ്ങൾ നാമമാത്രമാണ് എന്നത് ദൗർഭാഗ്യകരമാണ്. അതില്ലാതെ, ഇപ്പോഴും പാശ്ചാത്യ സ്ഥാപനങ്ങൾ ആഫ്രിക്കൻ യാഥാർത്ഥ്യങ്ങൾക്കുമേൽ ചുമത്തുന്ന നീയോ കൊളോണിയലിസത്തിന്റെ ഇന്നത്തെ ഘട്ടത്തെ വിശകലനം ചെയ്യുന്നതിനുള്ള ആശയപരമായ വ്യക്തതയുടെ അഭാവം നമ്മൾ നേരിടുന്നു; ഘടനാപരമായ ക്രമീകരണം, ഉദാരവൽക്കരണം, അഴിമതി, നല്ലഭരണം തുടങ്ങിയ ഓഹരി സംബന്ധമായ ആശയങ്ങൾ നീയോ കൊളോണിയലിസത്തിന്റെ ഓഹരി സംബന്ധമായ ആശയങ്ങളാണ്. കുങ്ങോജെൽവ-അമാഥിലയുടെയും മാക്കിസാളിന്റെയും പ്രസ്താവനകൾ വ്യക്തമാക്കുന്നതുപോലെ കോവിഡ് മഹാമാരി, ഉക്രൈൻ യുദ്ധം, ചൈനയുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ തുടങ്ങിയ സമീപകാല പ്രതിസന്ധികൾ പാശ്ചാത്യ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ അന്തരം കൂടുതൽ വർദ്ധിച്ചുവരികയാണ് എന്നതുയർത്തി കാണിക്കുന്നു .മുൻപ്, ഭീതിജനകമായ ആണവ പന്തയംവഴി വൻശക്തി സംഘർഷത്തിലേക്ക് വീണ്ടുവിചാരമില്ലാതെ പോകുന്ന രീതിയായിരുന്നുവെങ്കിൽ ഇപ്പോൾ ഇത്തരം യുദ്ധക്കൊതിതങ്ങളുടെ വികസന ആശയങ്ങളെ കൂടുതൽ ദുർബലപ്പെടുത്തും എന്നതിനെക്കുറിച്ച് അവർ ബോധവാന്മാരാണ്.

നിലവിൽ ആഫ്രിക്കൻ രാജ്യങ്ങൾ അറ്റലാന്റിക് ശക്തികങ്ങളിൽനിന്നും അകലുകയും അവയിൽ ഒട്ടേറെ രാജ്യങ്ങൾ ചൈനയുമായി കൂടുതൽ. അടുക്കുകയും ചെയ്യുന്നു. 2021 ഓടുകൂടി 53 ആഫ്രിക്കൻ രാജ്യങ്ങൾ ചൈന-ആഫ്രിക്ക സഹകരണ വേദിയിൽ (FOCAC) ചേരുകയും ചൈനയുമായി വ്യാപാര നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുവാൻ തീരുമാനിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദശകങ്ങളായി എല്ലാകൊല്ലവും ഈ രംഗത്ത് ഉഭയകക്ഷി വ്യാപാരം വർദ്ധിച്ചുവരികയാണ്. അതായത് രണ്ടായിരത്തിൽ 1000 കോടി ഡോളർ ആയിരുന്ന ഉഭയകക്ഷി വ്യാപാരം 2021ൽ 25430 കോടി ഡോളറായി വർദ്ധിച്ചു. ഇത്തരത്തിൽ ഭൂരിഭാഗം ആഫ്രിക്കൻ രാഷ്ട്രങ്ങൾക്കും ചൈനീസ് ജനകീയ റിപ്പബ്ലിക് പ്രധാന വ്യാപാര പങ്കാളിയായി മാറുകയാണ്. ചൈന-ആഫ്രിക്ക സഹകരണവേദിയുടെ എട്ടാമത് കോൺഗ്രസിൽ, 2025 ഓടുകൂടി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും 30,000 കോടി ഡോളർ വരുന്ന നിർമ്മിത ചരക്കുകൾ ഇറക്കുമതി ചെയ്യുമെന്നും താരിഫ് മുക്ത വ്യാപാരം വർദ്ധിപ്പിക്കുമെന്നും ചൈന പ്രഖ്യാപിക്കുകയുണ്ടായി. ഏറ്റവും കുറച്ചുമാത്രം വികസിച്ച 12 ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും നികുതിയോഗ്യമായ ചരക്കുകളുടെ 98% താരിഫ് പിന്നീട് ഇളവുചെയ്യുകയുംചെയ്തു. കൊളോണിയലിസത്തിന്റെ അനന്തര ജീവിതം എന്നത് അർത്ഥമാക്കുന്നത് ആഫ്രിക്കയുടെ കയറ്റുമതികൾ ഇപ്പോഴും അസംസ്കൃതവസ്തുക്കളും ഇറക്കുമതികൾ പൂർത്തീകരിക്കപ്പെട്ട ഉൽപ്പന്നങ്ങളുമാണെന്നാണ്. 2021 നവംബറിൽ ഇറങ്ങിയ China and Africain the NewEra: A Partnership of Equals എന്ന റിപ്പോർട്ടിൽ ചൈനീസ് ഗവൺമെന്റ് പ്രാഥമിക ചരക്കുകളിലുള്ള വ്യാപാരത്തിൽ ഊന്നുന്നുണ്ടെങ്കിലും അതിനുശേഷം, ആഫ്രിക്കൻ വ്യവസായരംഗത്ത് ചൈനയുടെ നിക്ഷേപത്തിലും പ്രധാന പശ്ചാത്തല സൗകര്യം നിർമ്മിക്കുന്നതിലും അത് കേന്ദ്രീകരിക്കുകയുണ്ടായി. അത് ഒരു പരിധിവരെ ചൈനയാൽ നയിക്കപ്പെടുന്ന ആഗോള ചരക്ക് ശൃംഖല കെട്ടിപ്പടുക്കുന്നതിനുവേണ്ടിയും ഒപ്പം തായ്‌വാന്റെ അംഗീകാരവുമായി ബന്ധപ്പെട്ടതുപോലെയുള്ള ചൈനയുടെ രാഷ്ട്രീയ നിലപാടുകളിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതു പോലെയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ കണ്ടുള്ളതും ആയിരുന്നു .ഈ പ്രൊജക്ടുകളിൽ മിക്കതുംക ടമായിട്ടാണ് കൊടുത്തിട്ടുള്ളത്. പക്ഷേ അതേസമയം തന്നെ ചൈന എടുത്തുപറഞ്ഞിട്ടുള്ളതു പോലെ പിന്നീട് സമയംപോലെ തന്നാൽമതി എന്ന് പറഞ്ഞുകൊണ്ട് കടമായി നൽകുന്ന തുകയുടെ കാര്യത്തിൽ ചൈന ഒന്നാമതാണ്; അക്കാര്യത്തിൽ 19 ആഫ്രിക്കൻ രാജ്യങ്ങളുമായി സമ്മതപത്രം അതായത് കടം സസ്പെൻഷൻ കരാറുകൾ (debt service suspension agreements) ചൈന ഒപ്പിട്ടിട്ടുണ്ട്.

10,000 കോടി ഡോളറിൽ അധികം വാർഷിക കമ്മി നേരിട്ടുകൊണ്ടിരുന്ന, ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന ആഫ്രിക്കയുടെ പശ്ചാത്തല സൗകര്യ പ്രൊജക്ടുകൾക്കായി ചൈനീസ് ധനകാര്യസ്ഥാപനങ്ങൾ ഗണ്യമായ വായ്പകൾ അനുവദിക്കുകയും ചെയ്തു. നിർമ്മിതബുദ്ധി, ബയോടെക്നോളജി, ഹരിതസാങ്കേതികവിദ്യ, അതിവേഗറെയിൽ, ക്വാണ്ടംകമ്പ്യൂട്ടിംഗ്, റോബോട്ടിക്സ്, ടെലികമ്മ്യൂണിക്കേഷൻസ്‌ തുടങ്ങിയ രംഗങ്ങളിലെ ചൈനയുടെ മുന്നേറ്റം ആഫ്രിക്കൻ രാജ്യങ്ങളെ കൂടുതൽ ആകർഷിക്കുന്നു. ആഫ്രിക്കൻ കോണ്ടിനെന്റൽ ഫ്രീ ട്രേഡ് ഏരിയയുടെ വികസനം പോലെയുള്ള ആഫ്രിക്കയുടെ വ്യാവസായിക തന്ത്രങ്ങൾ സാങ്കേതിക വിദ്യയെ ആശ്രയിച്ചാണ് കിടക്കുന്നത് എന്നതാണ് അതിനൊരു പ്രധാന കാരണം .സെനഗലിന്റെ മുൻ പ്രസിഡന്റായ അബ്ദൗളായെ വേഡ് 2008ൽ ഇങ്ങനെ എഴുതി, ‘യൂറോപ്യൻ നിക്ഷേപകർ, ഡോണർ സംഘടനകൾ, ഗവൺമെന്റിതര സംഘടനകൾ തുടങ്ങിയവയുടെ മന്ദഗതിയിലുള്ളതും ആളുകളിക്കുകയും ചെയ്യുന്ന കൊളോണിയലനന്തര സമീപനത്തെക്കാൾ നമ്മുടെ ആവശ്യങ്ങളോടുള്ള ചൈനയുടെ സമീപനം കൂടുതൽ യോജിച്ചതാണ്’. ഐഎംഎഫിന്റെ കടക്കെണിയാൽ ഇപ്പോഴും ശ്വാസം മുട്ടുന് നരാജ്യങ്ങളിൽ ഈകാഴ്ചപ്പാട് വ്യാപകമായുണ്ട്.

ആഫ്രിക്കയും ചൈനയും തമ്മിലുള്ള ഈ അടുത്ത ബന്ധം വാഷിംഗ്ടണിന്റെ തിരിച്ചടിക്കിടയാക്കി. കഴിഞ്ഞവർഷം സബ് സഹാറൻ ആഫ്രിക്കയോടുള്ള തങ്ങളുടെ സമീപനം സൂചിപ്പിക്കുന്ന ഒരു നയതന്ത്രരേഖ അമേരിക്ക പ്രസിദ്ധീകരിക്കുകയുണ്ടായി. ഉന്നതനിലവാരമുള്ള, മൂല്യകേന്ദ്രമായ, സുതാര്യമായ നിക്ഷേപം എന്നാണ് അമേരിക്കയുടെ ഇടപെടലിനെ അവർ സ്വയം വിവരിച്ചിരുന്നതെങ്കിൽ അതിൽനിന്ന് വ്യത്യസ്തമായി ഈ രേഖയിൽ, നിയമകേന്ദ്രമായ അന്താരാഷ്ട്രക്രമത്തെ വെല്ലുവിളിക്കുന്നതിനും ചൈനയുടേതായ വാണിജ്യ-ഭൗമ രാഷ്ട്രീയതാൽപര്യങ്ങളിൽ നേട്ടം കാണുന്നതിനും സുതാര്യതയെ അട്ടിമറിക്കുന്നതിനും ആഫ്രിക്കൻജനങ്ങളോടും ഗവൺമെന്റുകളോടുമുള്ള അമേരിക്കയുടെ ബന്ധത്തെ ദുർബലപ്പെടുത്തുന്നതിനും വേണ്ടിയുള്ള ശ്രമമാണ് ആഫ്രിക്കൻ മേഖലയിൽ ചൈന നടത്തുന്ന നിക്ഷേപം എന്നാണ് പറഞ്ഞിരിക്കുന്നത്. വിദേശശക്തികളുടെ ഈദോഷകരമായ പ്രവർത്തനങ്ങളെ നേരിടുമെന്ന് അമേരിക്ക രേഖയിൽ പ്രതിജ്ഞ ചെയ്യുന്നുണ്ട്. അത്തരത്തിൽ നേരിടുന്നതിനുവേണ്ടി നടത്തിയ ഒരു ശ്രമം ആയിരുന്നു വിവരസ്വാതന്ത്ര്യത്തെ ആയുധവത്കരിക്കുന്നതിലൂടെ നടത്തിയത്. 2022 മാർച്ചിൽ, ഒരു അമേരിക്കൻ ലോബി വിവരിച്ചതുപോലെ, ചൈനീസ് ജനകീയ റിപ്പബ്ലിക്കിന്റെ തെറ്റായ വിവരങ്ങളെ ചെറുക്കുന്നതിനുവേണ്ടി യുഎസ് ഗ്ലോബൽ മീഡിയ ഏജൻസിക്ക് 50 കോടി ഡോളർ അനുവദിക്കുമെന്ന് ഉറപ്പു നൽകിക്കൊണ്ടുള്ള COMPETES നിയമം അമേരിക്കൻ സെനറ്റ് പാസാക്കി. കുറച്ചു മാസങ്ങൾക്ക് ശേഷം സിമ്പാബ്വേയിൽ ഒരു റിപ്പോർട്ട് പ്രചരിച്ചുതുട ങ്ങി. ചൈനയുടെ നിക്ഷേപങ്ങളെ ലക്ഷ്യമിടുകയും വിമർശിക്കുകയും ചെയ്യുന്നതിനായി മാധ്യമപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ ശില്പശാലകൾക്ക് ഫണ്ട് യുഎസ് എംബസി നൽകി എന്നതായിരുന്നു ആ വാർത്ത. അമേരിക്കൻ ഗവൺമെന്റിന്റെ നാഷണൽ എൻഡോവ്‌മെന്റ് ഫോർ ഡെവലപ്മെൻറ് ഫണ്ടു നൽകുന്ന ഇൻഫർമേഷൻ ഫോർ ഡെവലപ്മെൻറ് ട്രസ്റ്റ് ആണ് ഈ പരിപാടികളുടെ മുന്നിൽനിന്ന തദ്ദേശീയ സംഘടനയ്ക്ക് പണം നൽകിയത്.

ചൈനയ്ക്ക് നേട്ടമുള്ള വ്യാപാരത്തിന്റെയും വികസനത്തിന്റെയും മണ്ഡലത്തിൽ നിന്നും ഈ ഭൂമിയെ ഇപ്പോഴും അമേരിക്ക ആധിപത്യം പുലർത്തുന്ന ആയുധങ്ങളുടെയും യുദ്ധോത്സുകതയുടെയും വിവരപോരാട്ടത്തിന്റെയും രംഗത്തേക്ക് മാറ്റുവാൻ അമേരിക്ക ആഗ്രഹിക്കുന്നു. ചൈന ആഫ്രിക്കയിൽ നടത്തിയ നിക്ഷേപത്തിനോട് കിടപിടിക്കുന്ന നിക്ഷേപം ആഫ്രിക്കയിൽ നടത്തുന്നതിന് പകരം അമേരിക്ക 2007ൽ ആഫ്രിക്കകമാൻഡ് (AFRICOM) രൂപീകരിച്ചു. പിന്നീടുള്ള 15 വർഷങ്ങൾക്കുള്ളിൽ 34 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന ശൃംഖലയുടെ ഭാഗമായി ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം അമേരിക്ക 29 സൈനിക താവളങ്ങളാണ് സ്ഥാപിച്ചത്. ‘അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കുകയും ”എതിരാളികൾക്കുമേൽ മേധാവിത്വം പുലർത്തുകയും’ ചെയ്യുക എന്നത് ആഫ്രിക്കോമിന്റെ പ്രസ്താപിത ലക്ഷ്യമാണ്. ആഫ്രിക്കൻ സൈന്യങ്ങളും യുഎസ് പ്രത്യേക ഓപ്പറേഷൻ സേനകളും തമ്മിലുള്ള ‘പരസ്പരപ്രവർത്തന ക്ഷമത’ വർദ്ധിപ്പിക്കുവാൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അമേരിക്കൻ സൈനികതാവളങ്ങൾ നിർമ്മിക്കുന്നതും ഈ പറയുന്ന രാജ്യങ്ങളിലെ സൈന്യങ്ങളുമായി ചേർന്ന് അവിടങ്ങളിൽ ലെയ്സൺ ഓഫീസുകൾ സ്ഥാപിക്കുന്നതും, ചൈനയുമായി മുഖ്യ വ്യാപാരമുള്ള രാജ്യങ്ങൾക്കെതിരായി അമേരിക്കൻ അധികാരികൾക്ക് ഉന്നംവയ്ക്കുന്നതിനു വേണ്ടിയാണ്. 2021ൽ ആഫ്രിക്കോം ജനറൽ സ്റ്റീഫൻ ടൗൺസെന്റ് എഴുതിയത്, ആഫ്രിക്ക നേരിടുന്ന സാമ്പത്തിക അവസരത്തെയും നയതന്ത്രപരമായ പ്രത്യാഘാതങ്ങളെയും വിലകുറച്ചു കാണുന്നത് അമേരിക്കയ്ക്ക് ഇനിയും താങ്ങാൻ ആവില് ലഎന്നാണ്. അമേരിക്കൻ ഗവൺമെന്റിന്റെ ഒരു പ്രതിനിധി എന്ന നിലയിൽ ടൗൺസെന്റ് ആഫ്രിക്കൻ ഭൂഖണ്ഡത്തെ കാണുന്നത് തങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക രാഷ്ട്രീയ വിഭവത്തിനായുള്ള ഇടമായാണ്. നേരെമറിച്ച്, പരമാധികാരവും അന്തസ്സും ആഗ്രഹിക്കുന്ന ജനസമൂഹങ്ങൾ ഉള്ള രാജ്യങ്ങളായി ഒരിക്കലും അമേരിക്ക ആഫ്രിക്കയെ കണ്ടിട്ടില്ല. ഇത്തരം പ്രസ്താവനകൾ അതുകൊണ്ടുതന്നെ ഒരുകൊളോണിയൽ മാനസികാവസ്ഥയുടേതാണ്.

പറഞ്ഞതുകൊണ്ട് കാര്യമൊന്നുമില്ല എങ്കിലും ഇതുകൂടി പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞദശകത്തിൽ ആഫ്രിക്കയ്ക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ നടത്തിയ സൈനികവത്കരണം കൊണ്ട്‌ ആഫ്രിക്കയിലെ ജനങ്ങൾക്ക്‌ ഒന്നുംതന്നെ ലഭിച്ചിട്ടില്ല. ള. ആദ്യം അവിടെ ഉണ്ടായത് ലിബിയയിൽ 2018ൽ നടന്ന ദാരുണമായ യുദ്ധമാണ്. നാറ്റോയുടെയും യുഎൻ സുരക്ഷാ കൗൺസിലിന്റെ 1973ലെ പ്രമേയത്തിന്റെയും ആഭിമുഖ്യത്തിനു കീഴിൽ പൗരരെ സംരക്ഷിക്കണം എന്ന യുഎൻ അനുശാസനയെ വളരെ പെട്ടെന്നുതന്നെ ‘മനുഷ്യത്വപരമായ ഇടപെടൽ’ എന്ന പേരിൽ മറികടന്നു; നൂറുകണക്കിന് പൗരരെ അപകടപ്പെടുത്തിക്കൊണ്ടും ലിബിയയിലെ 70ശതമാനം ശുദ്ധജലവും വിതരണം ചെയ്തിരുന് നലോകത്തിലെ തന്നെ ഏ റ്റവും വലിയ ജലസേചനപദ്ധതി അടക്കമുള് ളപ്രമുഖ അടിസ്ഥാന സൗകര്യങ്ങളെയാകെ നശിപ്പിച്ചുകൊണ്ടും ഭീകരമായ അക്രമംവഴി അധികാരമാറ്റത്തിലേക്ക് നീങ്ങുകയുംചെയ്തു. അനന്തരം സാഹേൽ പ്രദേശത്ത് എണ്ണമറ്റ സംഘർഷങ്ങൾ തുടർച്ചയായി ഉണ്ടായി. അവയിൽ ഏറെയും ആക്രമണോത്സുകതയും കൊള്ളയും കള്ളക്കടത്തടക്കമുള്ളവയുടെ ആവിർഭാവത്തോടുകൂടി ഉണ്ടായതായിരുന്നു. അങ്ങനെ മാനവ വികസന സൂചികയിൽ 2010ൽ അമ്പത്തിമൂന്നാം സ്ഥാനത്തുനിന്ന ആ രാജ്യം 2023ൽ 103‐ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇതിനെതുടർന്ന് ബുർക്കിന ഫാസോയിലും മാലിയിലും ഫ്രഞ്ച് ഇടപെടൽഉണ്ടായി. അതായത് ലിബിയയിലെ പാശ്ചാത്യ യുദ്ധത്തെതുടർന്നുണ്ടായ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനു പകരം സഹെലിനെ അസ്ഥിരപ്പെടുത്തുകയും വലിയൊരുഭാഗം ഭൂപ്രദേശം പിടിച്ചെടുക്കുവാൻ അനുവദിക്കുകയുംചെയ്തു. ഫ്രഞ്ച് ഇടപെടൽ സുരക്ഷിതത്വമില്ലായ്മയുടെ സാഹചര്യങ്ങളിൽ ചെറിയൊരു പുരോഗതി ഉണ്ടാക്കി. അതായത്, ആഗോള ഭീകരവാദ സൂചികയിൽ ഈ രാജ്യങ്ങളുടെ റാങ്ക് കൂടുതൽ വഷളാക്കി; 2011 മുതൽ 2023 വരെയുള്ള കാലയളവിൽ ബുർക്കിന ഫാസോ ആഗോള തീവ്രവാദ സൂചികയിൽ 113ൽനിന്ന് 4ലേക്കും മാലി 41ൽനിന്നും 7ലേക്കും അധ:പതിച്ചു .സോമാലിയയിൽ അമേരിക്ക ഇപ്പോഴും തുടരുന്ന ദശകങ്ങൾ നീണ്ട ഇടപെടലിന്റെ പശ്ചാത്തലത്തിൽ ഈ ആഗോള ഭീകരവാദ സൂചികയിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ഇപ്പോഴും ഉയർന്ന നിരയിൽതന്നെ നിൽക്കുന്നു. ഒപ്പം തന്നെ ഒരു തദ്ദേശീയ സംഘർഷം മാത്രമായിരുന്ന ഒന്നിനെ സാർവദേശീയവത്കരിക്കുന്നതിലും കലാപകലുഷിതമായ തീവ്രവാദ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിലും അമേരിക്ക പ്രധാന പങ്കുവഹിച്ചു. സഹെലിന്റെ ഭാഗങ്ങളിൽനിന്നും ഫ്രഞ്ച് സൈനിക സംഘങ്ങൾ അടുത്തകാലത്ത് പിൻവലിഞ്ഞത് ഈ പ്രദേശത്തെ മൊത്തം പാശ്ചാത്യ സൈനികഓ പ്പറേഷനുകളിൽ കുറവുവരുത്തിയിട്ടില്ല; അമേരിക്ക നൈജറിലെ അതിന്റെ പ്രധാന താവളങ്ങൾ ഇപ്പോഴും നിലനിർത്തുന്നു; ഘാനയിൽ ഒരു പുതിയ സൈനികകേന്ദ്രം സൃഷ്ടിച്ചു; സോമാലിയയിൽ ‘സുസ്ഥിരമായ സാന്നിധ്യം’ നിലനിർത്തുവാനുള്ള താല്പര്യം അടുത്തകാലത്ത് പ്രഖ്യാപിക്കുകയും ചെയ്തു.

പാശ്ചാത്യ രാജ്യങ്ങൾ അവരുടെ രക്തരൂക്ഷിതമായ ഇടപെടൽ രീതി തുടരുകയും രാഷ്ട്ര-രാഷ്‌ട്രേതര ഇടപാടുകാർക്ക് ആയുധം വിൽക്കുന്നതിൽനിന്നും ആയുധ കമ്പനികൾ വമ്പൻലാഭം കൊയ്യുകയും ചെയ്യുന്നിടത്തോളം 2030തോടുകൂടി സംഘർഷമുക്തമായ ഒരു ആഫ്രിക്കയെ സാധ്യമാക്കുന്നതിനുവേണ്ടിയുള്ള ‘തോക്കുകളെ നിശബ്ദമാക്കുക’ എന്ന ആഫ്രിക്കൻ യൂണിയന്റെ ക്യാമ്പയിൻ സാക്ഷാത്കരിക്കപ്പെടില്ല എന്നത് വളരെ വ്യക്തമാണ്.

2010നും 2020നും ഇടയിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ സൈനിക ചെലവ് ആകാശംമുട്ടെ ഉയർന്നപ്പോൾ (മാലി 339 ശതമാനവും നൈജർ 288 ശതമാനവും ബുർക്കിന ഫാസോ 238 ശതമാനവും) മിലിറ്ററിസത്തിന്റെയും വികസനരാഹിത്യത്തിന്റെയും ദൂഷിതവലയം ശക്തിപ്പെട്ടു. ആയുധങ്ങൾക്കുവേണ്ടി കൂടുതൽ പണം ചെലവാക്കിയപ്പോൾ പശ്ചാത്തല സൗകര്യത്തിനും വികസനത്തിനും വേണ്ടി ലഭ്യമായ പണം വളരെ കുറഞ്ഞു. വികസനത്തിൽ കുറച്ചുമാത്രം ചെലവഴിച്ചപ്പോൾ കൂടുതൽ സായുധകലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയും അത് കൂടുതൽ മിലിറ്ററി ചെലവഴിക്കലിന് ആഹ്വാനം നൽകാൻ അവസരമൊരുക്കുകയും ചെയ്തു.

മുൻഗാമിയായ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റിയുടെ സ്ഥാപനം മുതലിങ്ങോട്ട് ആഫ്രിക്കൻ യൂണിയൻ ഈവർഷം, അതിന്റെ അറുപതാം വർഷത്തെ അടയാളപ്പെടുത്തുകയാണ്. 1963ല്‍ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി എന്ന സംഘടനയുടെ ഉദ്ഘാടനസമ്മേളനത്തിൽ, സാമ്പത്തിക ഉദ്‌ഗ്രഥനവും സ്‌ഥിരതയും നേടുന്നതിന് ഈ സംഘടന സ്പഷ്ടമായും രാഷ്ട്രീയമായഒന്നായി-അതായത്, വ്യക്തവും അചഞ്ചലവുമായ സാമ്രാജ്യത്വവിരുദ്ധത-നിലകൊള്ളണം എന്നാണ് എൻക്രുമ അതിന്റെ നേതാക്കൾക്ക് താക്കീത് നൽകിയത്. അദ്ദേഹം വിശദീകരിച്ചു: ‘ആഫ്രിക്കൻ ഐക്യം ‘എന്നത്’ എല്ലാത്തിലുമുപരി രാഷ്ട്രീയമായ മാർഗ്ഗങ്ങളിലൂടെ മാത്രം നേടിയെടുക്കാൻ സാധിക്കുന്ന ഒരു രാഷ്ട്രീയ അധികാരമണ്ഡലമാണ്. ആഫ്രിക്കയുടെ സാമൂഹിക സാമ്പത്തികവികസനം ഇപ്പറയുന്ന രാഷ്ട്രീയ അധികാരമണ്ഡലത്തിനുള്ളിൽ നിന്നു മാത്രമേ സാധ്യമാവുകയുള്ളൂ, മറ്റൊരു മാർഗത്തിലും അത് കൈവരുകയില്ല’. എന്നാൽ അപകോളനിവത്കരണ പ്രസ്ഥാനങ്ങളുടെ മികച്ച ശ്രമങ്ങൾ ഉണ്ടായിയെങ്കിലും അവസാനം സാമ്പത്തികതാൽപര്യങ്ങൾ രാഷ്ട്രീയത്തെ പിടിച്ചടക്കി; ഈ സാമ്പത്തികതാൽപര്യങ്ങൾ അധികവും പാശ്ചാത്യ ബഹുരാഷ്ട്ര കോർപ്പറേഷനുകളാലും അവയുടെ ഗവൺമെന്റുകളാലും നയിക്കപ്പെട്ടവയായിരുന്നു (വാൾട്ടർ റോഡ്നി തൻറെ How Europe Underdeveloped Africa, 1972 എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയത്പോലെ). ചില ശ്രമങ്ങൾ നടത്തിയെങ്കിലും (വിദേ ശസൈനികതാവളങ്ങൾ നിരോധിക്കുന്നതിനുള്ള 2016ലെ പ്രമേയം പോലെ) ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുതന്നെ പരമാധികാരത്തെ നിഷ്കാസനം ചെയ്തതടക്കമുള്ള നവകൊളോണിയൽ ഘടനകളിൽനിന്നും ചരിത്രത്തിന്റെ ദുരന്തത്തിൽനിന്നും രക്ഷപ്പെടുവാൻ ആഫ്രിക്കൻ യൂണിയന് സാധിച്ചില്ല. പരമാധികാരത്തെ നിഷ്കാസനം ചെയ്യുന്ന ഈ പ്രക്രിയയിൽ ആഫ്രിക്കൻ ഐക്യം നിഷ്ക്രിയമാക്കപ്പെട്ടു, അതോടൊപ്പം ആഫ്രിക്കൻ ജനതയുടെ പരമാധികാരവും അന്തസ്സും.

എൻക്രുമയുടെ ഈ കാഴ്ചപ്പാട് 2023ലും അതിന്റെ സാക്ഷാത്കാരത്തിൽനിന്നും ഏറെ അകലെയായിരിക്കാം; എങ്കിലും പുത്തൻ ശീതയുദ്ധത്തിന്റെ പാത പിന്തുടരുന്നതിൽ ആഫ്രിക്ക പ്രകടിപ്പിച്ച എതിർപ്പ് (ഉക്രൈനിൽ സമാധാനപരമായ കൂടിയാലോചനകൾക്കുവേണ്ടിയുള്ള അതിന്റെ ഹ്വാനവും അന്താരാഷ്ട്ര പങ്കാളികളുടെ കാര്യത്തിൽ അത്നടത്തിയ പുനർവിന്ന്യാസവും) കാണിക്കുന്നത് പുതിയൊരു ലോകക്രമം സാധ്യമാണെന്നാണ്-ഏകീകൃത പാശ്ചാത്യരാജ്യങ്ങളോട് ആഫ്രിക്ക ബാധ്യതപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ ലോകം. ഈ തന്ത്രപ്രധാനമായ മാറ്റം ആഫ്രിക്കൻ ദേശീയ വിമോചനപണ്ഡിതരുടെ പ്രവർത്തന താല്പര്യങ്ങൾക്ക് പുതുജീവൻ നൽകുകയും പാൻ-ആഫ്രിക്കൻ ബഹു ദേശീയതയുടെയും പ്രാദേശികതയുടെയും നിർണായകമായ പുതിയ പദസഞ്ചയങ്ങളുടെ വികാസത്തിന് അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു. അവ നമ്മളെ ഓർമിപ്പിക്കുന്നത് എൻക്രുമയുടെ വാക്കുകളാണ്: ‘ഒരുസ്വതന്ത്ര ആഫ്രിക്കൻ രാഷ്ട്രത്തിനും സാമ്പത്തിക വികസനത്തിന്റെ സ്വതന്ത്രമായൊരുപടി പിന്തുടരാൻ ഇന്ന് സാധിക്കുകയില്ല…. .ഭൂഖണ്ഡതലത്തിൽ നമുക്കൊരു ഏകീകൃത നയം ഉണ്ടാകാതെ ഈ സ്ഥിതിയിൽ മാറ്റംവരികയില്ല’. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 1 =

Most Popular