വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, സ്ത്രീകളുടെ സാമൂഹിക നില, ജനാധിപത്യ പങ്കാളിത്തം എന്നിവയിൽ കൈവരിച്ച മുന്നേറ്റങ്ങൾ കേരളത്തെ രാജ്യത്തിന്റെ മുന്നണിയിൽ എത്തിച്ചു. അവയെ നിലനിർത്താനും അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനും ആവശ്യമായ ഭൗതികവും സാങ്കേതികവുമായ അടിസ്ഥാന സൗകര്യങ്ങൾ ദീർഘകാലം കേരളത്തിൽ പര്യാപ്തമല്ലായിരുന്നു എന്നത് 2000-കളോടെ വ്യക്തമായി.
2010-കളുടെ മധ്യത്തോടെ ഈ അവസ്ഥ ഒരു നയപരമായ വഴിത്തിരിവായി. അടിസ്ഥാന സൗകര്യ വികസനം ഇനി ഒറ്റപ്പെട്ട പദ്ധതികളുടെ കൂട്ടമല്ല; സംസ്ഥാനത്തിന്റെ ദീർഘകാല വികസന തന്ത്രത്തിന്റെ കേന്ദ്രഘടകമായി മാറി.
ഗതാഗത അടിസ്ഥാനസൗകര്യങ്ങൾ
കേരളത്തിന്റെ അടിസ്ഥാന സൗകര്യ പരിവർത്തനത്തിലെ ഏറ്റവും ദൃശ്യവും ജനജീവിതത്തെ നേരിട്ട് ബാധിച്ചതുമായ മേഖല ഗതാഗതമാണ്. ഉയർന്ന ജനസാന്ദ്രത, പരിമിതമായ ഭൂമി, നീളമുള്ള തീരദേശ ഭൂപ്രകൃതി, നഗര–ഗ്രാമ അതിരുകളുടെ മങ്ങലുകൾ—ഇവയെല്ലാം ചേർന്ന് ഗതാഗത ആസൂത്രണത്തെ സങ്കീർണ്ണമാക്കി.
ദേശീയപാത 66-ന്റെ വിപുലീകരണം ഈ പുനർവിചിന്തനത്തിന്റെ കേന്ദ്രചിഹ്നമാണ്.
ഇതിനൊപ്പം, സംസ്ഥാനപാതകളും പ്രധാന ജില്ലാതല റോഡുകളും നവീകരിക്കുന്നതിലൂടെ, ഗതാഗത പരിവർത്തനം നഗരകേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങിയില്ല. ഹിൽ ഹൈവേയും കോസ്റ്റൽ ഹൈവേയും പോലുള്ള പദ്ധതികൾ, മലനാടും തീരദേശവും സംസ്ഥാനത്തിന്റെ മുഖ്യധാരാ സമ്പദ്‌വ്യവസ്ഥയുമായി കൂടുതൽ ആഴത്തിൽ ബന്ധിപ്പിച്ചു.
വർഷങ്ങളായി നിലനിന്നിരുന്ന ലെവൽ ക്രോസിംഗ് തടസ്സങ്ങൾ നീക്കിയതിലൂടെ, ദൈനംദിന യാത്രയിലെ സമയനഷ്ടം വൻതോതിൽ കുറയുകയും, നഗര–പട്ടണങ്ങളുടെ പ്രവർത്തന പ്രവാഹം മാറ്റപ്പെടുകയും ചെയ്തു.
നദികളും കായലുകളും ഉൾപ്പെടുന്ന കേരളത്തിന്റെ പ്രകൃതിദത്ത ജലശൃംഖല, ദീർഘകാലം ഉപയോഗിക്കപ്പെടാത്ത ഒരു സാധ്യതയായിരുന്നു. ഈ സമഗ്ര സമീപനമാണ് ഗതാഗതത്തെ കേരളത്തിന്റെ വികസന തന്ത്രത്തിലെ കേന്ദ്രഘടകമാക്കി മാറ്റുന്നത്.
കൊച്ചി വാട്ടർ മെട്രോ
ജലമാർഗ്ഗങ്ങളെ ദൈനംദിന ഗതാഗതത്തിന്റെ ഭാഗമാക്കുന്ന ഈ പദ്ധതി, ഗതാഗതവും പരിസ്ഥിതിയും നഗരജീവിതവും തമ്മിലുള്ള ബന്ധം പുനർവിചിന്തനം ചെയ്യുന്നു. ദ്വീപുകളെയും തീരദേശ പ്രദേശങ്ങളെയും നഗര കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം, യാത്രാസമയം കുറയ്ക്കുന്നതോടൊപ്പം, കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ഇന്ധന ഉപഭോഗത്തിൽ കാര്യക്ഷമത കൈവരിക്കുകയും ചെയ്യുന്നു.
ഡിജിറ്റൽ അടിസ്ഥാനസൗകര്യം
ഡിജിറ്റൽ കണക്റ്റിവിറ്റിയും അറിവ് അടിസ്ഥാന സൗകര്യങ്ങളും ആധുനിക സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്ര ഘടകങ്ങളായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ ഡിജിറ്റൽ ഇടപെടലുകൾ ഈ ബോധ്യത്തിന്റെ ഫലമാണ്.
ഗവേഷണവും നവീകരണവും കേരളത്തിന്റെ ഡിജിറ്റൽ–അറിവ് അടിസ്ഥാന സൗകര്യങ്ങളുടെ മറ്റൊരു നിർണായക ഘടകമാണ്.
ഊർജം
വൈദ്യുതി ട്രാൻസ്ഗ്രിഡ് പദ്ധതികളും ഗ്യാസ് ശൃംഖലകളും, കേരളത്തിന്റെ ഊർജ്ജ സുരക്ഷയും വ്യവസായ സാധ്യതകളും വർധിപ്പിക്കുന്ന ഇടപെടലുകളാണ്. ദേശീയ ഗ്രിഡുമായി ശക്തമായ ബന്ധം, വ്യവസായ വികസനത്തിനും പുതുക്കിയ ഊർജ്ജ സംയോജനത്തിനും അടിത്തറയിടുന്നു.
കേരളത്തിന്റെ വ്യത്യസ്ത പാത
ചില സംസ്ഥാനങ്ങൾ അടിസ്ഥാന സൗകര്യങ്ങളെ പ്രധാനമായും വലിയ കോർപ്പറേറ്റ് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള ഉപാധിയായി കാണുമ്പോൾ, കേരളം ദൈനംദിന ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾക്ക് മുൻഗണന നൽകി.
ഇൻഫ്രാസ്ട്രക്ച്ചർ 2.0
അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളത്തിന്റെ നേട്ടങ്ങൾ നിലനിർത്തിക്കൊണ്ട്- Infrastructure 2.0 എന്ന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒരു “ലോജിസ്റ്റിക്സ്- ആൻഡ്- വെൽഫെയർ’ ഫ്രെയിമിൽ നിന്ന് “വിജ്ഞാന-പൊതു-അധിഷ്ഠിത ഇന്നോവേഷൻ (knowledge- commons -based innovation) ഫ്രെയിമിലേക്ക് മാറേണ്ടതുണ്ട്. ഇതിനായി താഴെപ്പറയുന്നവ പ്രസക്തമാണ്.
പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള മൂല്യവർദ്ധനവും മൂല്യനിർമ്മാണവും സാധ്യമാക്കുന്നത് വിജ്ഞാന വ്യവസായം, പുതിയ സ്റ്റാർട്ടപ്പുകൾ, പ്രാഥമിക-–ദ്വിതീയ മേഖലകളിലെ പ്രാദേശിക സാമ്പത്തിക വികസനം എന്നിവയിലൂടെയാണ്. l



