Thursday, January 29, 2026

ad

Homeആമുഖംആമുഖം

ആമുഖം

കേരളം അതിവേഗം ഒരു വൻ നഗരമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിൽ തന്നെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിൽ 4 എണ്ണം കേരളത്തിലാണെന്നാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള പല പഠനങ്ങളും സർവേകളും ചൂണ്ടിക്കാണിക്കുന്നത്. നഗരവത്കരണത്തിന്റെ കാര്യത്തിൽ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. നഗരങ്ങളെയും ഗ്രാമങ്ങളെയും വേർതിരിച്ചുകാണാൻ പറ്റാത്തവിധം അതിവേഗത്തിലാണ് കേരളത്തിൽ നഗരവത്കരണം നടക്കുന്നത്.

ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അളവുകോലുകളിൽ പ്രധാനം ആ രാജ്യം എത്രത്തോളം നഗരവത്കൃതമായി എന്നതാണ്. എന്നാൽ നഗരവത്കരണം അതിവേഗത്തിലാകുന്നതോടെ പുതുതായി ഒട്ടേറെ പ്രശ്നങ്ങളും ഉയർന്നുവരുന്നു. അതിൽ ഏറെ പ്രധാനവും ഗൗരവമുള്ളതും മാലിന്യ പ്രശ്നമാണ്. അതുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടു മാത്രമേ നഗരവികസനം വേഗതയിലാക്കാനാകൂ.

നഗരവികസനവുമായി ബന്ധപ്പെട്ടുയർന്നുവരുന്ന പ്രശ്നങ്ങൾ കെെകാര്യം ചെയ്യണമെങ്കിൽ കൃത്യമായ ഒരു നഗരനയം അനിവാര്യമാണ്. അത്തരമൊരു സാഹചര്യത്തിലാണ് കേരള സർക്കാർ നഗരനയ കമ്മീഷനെ നിയമിച്ചത്. കമ്മീഷൻ എല്ലാ വിഭാഗങ്ങളുമായും നഗരസഭകളുമായും ബന്ധപ്പെട്ട് വിശദമായ പഠനം നടത്തിയ ശേഷം 2025 ഫെബ്രുവരിയിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. അത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോൺക്ലേവ് ചേർന്ന് വിശദമായി ചർച്ച നടത്തുകയുമുണ്ടായി.

പ്രാദേശിക സാമ്പത്തിക വികസനത്തിന്റെയും കാലാവസ്ഥാ ദുരന്ത പ്രതിരോധത്തിന്റെയും മാലിന്യസംസ്കരണത്തിന്റെയും ഉൾപ്പെടെ നഗരവൽക്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. മാത്രമല്ല, കഴിഞ്ഞ 5 വർഷം സംസ്ഥാന സർക്കാരും എൽഡിഎഫ് ഭരണം നടത്തുന്ന നഗരസഭകളും വളരെയേറെ പ്രവർത്തനങ്ങൾ ഈ ദിശയിൽ നടത്തിയിട്ടുമുണ്ട്.

ഈ പശ്ചാത്തലത്തിൽ ചിന്തയുടെ ഈ ലക്കം കവർ സ്റ്റോറി നഗരവത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കെെകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്, ഡോ. ജിജു പി അലക്സ്, ഡോ. കെ രാജേഷ്, ഡോ. ഇ നാരായണൻ, ഡോ. എം സതീഷ്- കുമാർ, ഡോ. വെെ വി എൻ കൃഷ്ണമൂർത്തി, എം അനിൽകുമാർ, ആര്യ രാജേന്ദ്രൻ, ഹണി ബെഞ്ചമിൻ, അനൂപ് ഡേവിസ്, ബീന ഫിലിപ്പ് എന്നിവരാണ് ലേഖകർ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + twenty =

Most Popular