നിലവിൽ കേരളത്തിൽ മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും മനുഷ്യരാശിയോളം പഴക്കമുള്ള ഒരു സാമൂഹിക പ്രശ്നമാണ് മനുഷ്യ-വന്യമൃഗ സംഘർഷം. എന്നാൽ കുറച്ച് നാളായി കേരളത്തിൽ മനുഷ്യ-വന്യമൃഗ സംഘർഷം ഒരു സാമൂഹികപ്രശ്നം എന്നതിലുപരി അതിവൈകാരികമായി ചർച്ച ചെയ്യപ്പെടുന്ന പ്രവണത കണ്ടുവരുന്നു.
ഇന്ത്യാ മഹാരാജ്യത്തെ ജനസംഖ്യ ദിനംപ്രതി കൂടിക്കൂടി വരുന്ന കണക്കാണ് നമുക്ക് മുന്നിലുള്ളത്. ലോക ഭൂവിസ്തൃതിയുടെ 2.4% മാത്രമേ നമ്മുടെ രാജ്യത്തിന് വലുപ്പമുള്ളൂ എങ്കിലും ലോക ജനസംഖ്യയുടെ 18% ആണ് ഇന്ത്യ പേറിയിരിക്കുന്നത്. ഇപ്രകാരമുള്ള ജനസാന്ദ്രത വന്യജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് പലതരത്തിലുള്ള ആഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. മുൻകാലങ്ങളിൽ മനുഷ്യനും വന്യമൃഗങ്ങളും തമ്മിൽ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിലും ഇരുകൂട്ടരും സഹവർത്തിത്വത്തോടെയാണ് കഴിഞ്ഞിരുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിൽ നെഗറ്റീവ് ഇടപെടൽ ഉണ്ടാകുന്നതാണ് മനുഷ്യ-വന്യമൃഗ സംഘർഷം. ഇതിന്റെ അനന്തര ഫലങ്ങൾ മനുഷ്യരിലും വന്യജീവികളിലും വിഘാതങ്ങൾ സൃഷ്ടിക്കാറുണ്ട്.
വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് കടന്നു വരുന്നതും സംഘർഷത്തിന് ഹേതുവായി പറയുന്നതും വിവിധ കാരണങ്ങളാണ്. വന്യമൃഗ ഇടനാഴികളുടേയും വനമേഖലയുടേയും ശിഥിലീകരണം, കാലാവസ്ഥാ വ്യതിയാനം, മാലിന്യ നിക്ഷേപം, കാട്ടുതീ, വനമേ ഖലകളിലെ അശാസ്ത്രീയമായ ടൂറിസം പ്രവർത്തന ങ്ങൾ / റോഡ് നിർമ്മാണം തുടങ്ങിയവ, ജനസാന്ദ്രത, വനമേഖലയിലെ ജലത്തിന്റേയും ആഹാരത്തിന്റേയും ലഭ്യതക്കുറവ്, തെറ്റായ ഭൂവിനിയോഗം, വനമേഖല യോട് ചേർന്നു കിടക്കുന്ന ഭൂപ്രദേശത്തെ കൃഷിരീതി, ഭൂപ്രദേശത്തിന്റെ കിടപ്പ്, കളകളുടെ ആധിക്യം, വന്യമൃഗങ്ങളെ ആകർഷിക്കാൻ ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്നത്, വനമേഖലയോട് ചേർന്നു പ്രവർത്തിക്കുന്ന അനധികൃത ഫാമുകൾ, പരിപാലിക്കാത്ത തോട്ടങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാലാണ് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് കടന്നുവരുന്നത്. ഇപ്രകാരം ശാസ്ത്രീയമായി വിവിധ കാരണങ്ങളുണ്ടെങ്കിലും മനുഷ്യരെപ്പോലെ തന്നെ വന്യ മൃഗങ്ങളും സുരക്ഷിതത്വവും സുഭിക്ഷതയും ലഭ്യമാകുന്ന പ്രദേശങ്ങളിൽ അതിജീവനത്തിനായി തെരഞ്ഞെടുക്കാറുള്ളത് സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ വരൾച്ചയും ഭക്ഷണ ദൗർലഭ്യവും സംരക്ഷണക്കുറവും നേരി ുന്ന അവസരങ്ങളിൽ കർണ്ണാടക, തമിഴ്‍നാട് വനപ്രദേശങ്ങളിൽ നിന്നും സസ്യഭുക്കുകളും മാംസഭുക്കുകളുമായിട്ടുള്ള മൃഗങ്ങൾ കൂട്ട മായി നമ്മുടെ കാടുകളിലേക്ക് ദേശാടനം ചെയ്ത് വരാറുള്ളത് പതിവാണ്. ഈ പ്രവണത സം സ്ഥാന വനമേഖലയിൽ, പ്രത്യേകിച്ച് വേനൽക്കാലത്ത്, വന്യമൃഗങ്ങളുടെ എണ്ണത്തിലും സാന്ദ്രതയിലും പ്രാദേ ശികമായ വർദ്ധനവുണ്ടാക്കുന്നു.
ഒന്നോ രണ്ടോ ദശാബ്ദക്കാലം മുമ്പു വരെ വന്യജീവികൾ സ്വൈ ര്യമായി വിരഹിച്ചിരുന്ന തുടർച്ചയായ വനപ്രദേശങ്ങൾക്കിടയിലെ വന്യമൃഗ ഇടനാഴികൾ ശിഥിലമായതുമൂലം വന്യജീവികൾ ജനവാസമേഖലയിലേക്ക് എത്തിപ്പെടുന്നതിനും സംഘ ർഷാവസ്ഥ സൃഷ്ടിക്കുന്നതിനുമുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. സ്വൈ രവിഹാരം തടസ്സപ്പെടുത്തുന്ന രീതി യിൽ മനുഷ്യരിൽ നിന്നും ആവർത്തിച്ചുണ്ടാകുന്ന ദുരനുഭവങ്ങളും വന്യജീവികളോടുള്ള ആക്രമണ ങ്ങളും വന്യജീവികളുടെ ആക്രമണ സ്വഭാവത്തെ സാരമായി ബാധി ക്കാറുണ്ട്. ഇക്കാരണങ്ങളാലാണ് വയനാട്,നിലമ്പൂർ, മൂന്നാർ തുട ങ്ങിയ പ്രദേശങ്ങളിൽ വന്യജീവി കളുടെ ദേശാടനക്കാലത്ത് വന്യ ജീവി സംഘർഷങ്ങൾ കൂടുത ലായുണ്ടാകുന്നതും, എന്നാൽ താര തമ്യേനേ വന്യജീവി സാന്ദ്രത കൂടുത ലുള്ള പറമ്പിക്കുളം, തേക്കടി മുതലായ മേഖലകളിൽ ഇത്തരം സംഘർഷ ങ്ങൾ അധികം ഉണ്ടാകാത്തതും.
വന്യമൃഗങ്ങൾ
കേരളത്തിൽ അനവധി ഇനങ്ങളിൽപ്പെട്ട വന്യമൃഗങ്ങളുണ്ടെങ്കിലും മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾക്ക് പ്രധാന കാരണമാകുന്നത് ആന, കാട്ടുപന്നി, കാട്ടുപോത്ത്, കടുവ, കുരങ്ങുകൾ, പുള്ളിപ്പുലി, മ്ലാവ് എന്നീ സസ്തനികളും ഉരഗവർഗ്ഗത്തിൽപ്പെട്ട പാമ്പുകളുമാണ്. വന്യജീവി സംഘർഷങ്ങളിൽ സംഭവിച്ച മനുഷ്യ ജീവഹാനിയുടെ കണക്കുകൾ പരിശോധിച്ചാൽ ബഹുഭൂരിപക്ഷം മരണങ്ങളും വനത്തിൽ നിന്നും വിദൂര പ്രദേശങ്ങളിലും ജനവാസ മേഖലകളിലും വച്ച് പാമ്പുകടിയേറ്റ് സംഭവിച്ചതാണെന്ന് കാണാവുന്നതാണ്. മറ്റ് മൃഗങ്ങൾ ഓരോന്നും എങ്ങനെ, എന്തുകൊണ്ട് മനുഷ്യ-വന്യമൃഗ സംഘർഷത്തിന് കാരണമാകുന്നു എന്നത് വെവ്വേറ വിശകലനം ചെയ്യുന്നതായിരിക്കും അതിനുള്ള പരിഹാരം ചർച്ച ചെയ്യുന്നതിനുള്ള ക്രിയാത്മകരീതി. എങ്കിലും വിസ്താരഭയത്താൽ വളരെ സംക്ഷിപ്തമായ ഒരു വിവരണത്തിനു മാത്രമേ ഇവിടെ ശ്രമിക്കുന്നുള്ളൂ.
ആന
കാട്ടാനകൾമൂലം മനുഷ്യജീവനും കൃഷിദേഹണ്ഡങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. വനാതി
ർത്തി പ്രദേശങ്ങളിലാണ് കാട്ടാനകളിറങ്ങി അപകടങ്ങളുണ്ടാകുന്നത്. ആനകളുടെ പരമ്പരാഗത സഞ്ചാരമാർഗ്ഗത്തിലുണ്ടായ തടസ്സങ്ങൾ, വനമേഖലകളിലേക്കുള്ള കുടിയേറ്റം, കാലാവസ്ഥാവ്യതി
യാനം, വനമേഖലയിലെ ജല
ദൗർലഭ്യം, അധിനിവേശ സസ്യങ്ങളുടെ വ്യാപനം എന്നിവ കൂടാതെ ആനകളെ ജനവാസമേഖലയിലേക്ക് ആകർഷിക്കുന്ന കൃഷിരീതി മുതലായവമൂലം കാട്ടാനകൾ ജനവാസമേഖലകളിൽ എത്തിച്ചേരാറുണ്ട്. ജനവാസമേഖലയോടു ചേർന്നുള്ള വനാതിർത്തിയിൽ സൗരോർജ്ജവേലികൾ, ആനക്കിടങ്ങുകൾ മുതലായവ നിർമ്മിച്ച് കാട്ടാനകൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് തടയാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു. കാടിറങ്ങുന്ന കാട്ടാനകളെ വിവിധ മാർഗ്ഗങ്ങളുപയോഗിച്ച് തിരികേ കാട്ടി
ലേക്ക് തുരത്തുന്നതിന് RRT കൾ ഉൾപ്പെടെ വിവിധ സംവിധാനങ്ങളും നിലവിലുണ്ട്.
പുലി / കടുവ
ഇവമൂലം കൃഷിനാശം ഉണ്ടാകാറില്ലെങ്കിലും കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്ക് അപകടം ഉണ്ടാകുന്നുണ്ട്. അപൂർവ്വമായി മനുഷ്യരും ഇവയുടെ മുന്നിൽപ്പെട്ട് അപകടത്തിൽപ്പെടുന്നു. കന്നുകാലികളെ മേയുവാനായി വനത്തിലേക്ക് കയറ്റിവിടുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. കേരളവുമായി വനാ
തിർത്തി പങ്കിടുന്ന അയൽ സംസ്ഥാനങ്ങളിൽ വേനൽ കാഠിന്യം ഏറുമ്പോഴാണ് കേരളത്തിൽ കടുവ, പുലി എന്നിവയുടെ സാന്നിദ്ധ്യം മനുഷ്യവാസമേഖലയിൽ കൂടുതലായും കണ്ടുവരുന്നത്.
കാട്ടുപോത്ത്, മ്ലാവ്
കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയ സസ്യഭുക്കുകളുടെ സാന്നിദ്ധ്യം വനാതിർത്തിയോടു ചേർന്നുള്ള മനുഷ്യവാസമേഖലയിൽ കണ്ടുവരുന്നുണ്ട്. ഇവ മൂലം മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും അപകടമുണ്ടാകുന്ന സംഭവങ്ങൾ വളരെ വിരളമാണ്. എന്നാൽ ഈ മൃഗങ്ങൾ കാരണം കൃഷിനാശം ചെറിയതോതിൽ ഉണ്ടാകുന്നുണ്ട്.
കാട്ടുപന്നി
ജനവാസമേഖലകളിൽ കാട്ടുപന്നിമൂലമുള്ള അപകടങ്ങൾ കൂടുതലായി അനുഭവപ്പെടുന്നുണ്ട്. വനാ
തിർത്തികൾക്കും വളരെ അകലെ നഗരപ്രദേശങ്ങളിൽപ്പോലും കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ട്. പൊതു
വിടങ്ങളിലെ മാലിന്യം, പരിചരിക്കപ്പെടാത്ത കൃഷിഭൂമികളും പറമ്പു
കളും, ഇരപിടിയൻ മൃഗങ്ങളുടെ അഭാവം തുടങ്ങിയവ ഇവയുടെ ക്രമാതീതമായ എണ്ണപ്പെരുപ്പത്തിന് കാരണമായി കാണുന്നത്. റോഡുകളിൽ കാട്ടുപന്നി കുറുകേച്ചാടിയുണ്ടാകുന്ന വാഹനാപകടങ്ങളിൽ ജനങ്ങൾക്ക് പരിക്കും ജീവഹാനിയും സംഭവിക്കുന്നുണ്ട്. കൂടാതെ മറ്റു വന്യജീവികളെ അപേക്ഷിച്ച് വനമേഖലകളിൽ നിന്നും വിദൂര സ്ഥലങ്ങളിൽപ്പോലും കൃഷിനാശം ഇവകാരണം സംഭവിക്കുന്നുണ്ട്.
കാട്ടുപന്നികളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംര ക്ഷണം നൽകാൻ അപകടകാരികളായ കാട്ടുപന്നികളെ ഉപാധികളോടെ കൊന്നു ഇല്ലായ്മ ചെയ്യുവാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകിയിട്ടുള്ളതാണ്.
കുരങ്ങുകൾ
പൊതുവേ വന്യജീവികളെ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നതും തടയുന്നതിനായി നിർമ്മിക്കുന്ന ഒരുവിധ പ്രതിരോധ നിർമ്മിതികൾകൊണ്ടും നിയന്ത്രിക്കാൻ കഴിയാത്ത വിഭാഗമാണ് കുരങ്ങുകൾ. സൗ
രോർജ്ജവേലിയും ആനക്കിടങ്ങും മതിലുമൊക്കെ ചാടിക്കടന്ന് ഇവ ജനവാസമേഖലകളിലെത്തി കൃ
ഷിനാശവും ശല്യങ്ങളുമുണ്ടാക്കു
ന്നു. നാടൻ കുരങ്ങുകൾ പൊതുവേ ഉൾവനങ്ങളേക്കാൾ ജനവാസമേഖലകൾ കൂടുതലായി ഇഷ്ടപ്പെ
ടുന്നു. ചന്തക്കുരങ്ങുകൾ, അമ്പലക്കുരങ്ങുകൾ എന്നിങ്ങനെ വിവിധ സംഘങ്ങളായി ഇവ ജനവാസമേഖലകളിൽ കാണപ്പെടുന്നു. പൊ
തുവേ മനുഷ്യന് പരുക്കോ അപകടങ്ങളോ ഇവ ഉണ്ടാക്കാറില്ലെങ്കിലും കൃഷിനാശം ഉൾപ്പെടെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് ഇവ കാരണമാകുന്നുണ്ട്. ജനവാസമേഖലകളിൽ ഇവയുടെ സാന്നിദ്ധ്യവും എണ്ണപ്പെരുപ്പവും നിയന്ത്രിക്കാനായി വനം വകുപ്പ് വിശദമായ പദ്ധതി തയ്യാറാക്കിവരുന്നു.
വനം വകുപ്പ് കാലാകാലമായി വിവിധ മനുഷ്യ-വന്യമൃഗ സംഘർഷ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നുണ്ട്. എന്നാൽ ഈ പ്ര ശ്നത്തിന് ശാശ്വത പരിഹാരമാർഗ്ഗം നന്നേ കുറവാണ്. നിലവിൽ വനംവകുപ്പ് സംഘർഷ ലഘൂകരണത്തിനായി ദീർഘകാല പ്രവർത്തികളും ഹ്രസ്വകാല പ്രവർത്തികളും ചെയ്തുവരുന്നുണ്ട്. ഇവയിൽ പ്രധാനപ്പെട്ട പ്രവർത്തികൾ ഏതൊക്കെയാണെന്ന് നോക്കാം.
• കേരളത്തിലെ വന്യജീവി സംഘർഷം ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെ സഹകരണത്തോടുകൂടി കൈകാര്യം ചെയ്യുക എന്നത് ലക്ഷ്യമിട്ട് വന്യജീവി സംഘർഷത്തെ 2024 മാർച്ച് 7 നു സർക്കാർ “സംസ്ഥാന സവിശേഷ ദുരന്ത മായി” പ്രഖ്യാപിക്കുകയുണ്ടായി.
• സംസ്ഥാനാതിർത്തി കടന്നെ ത്തി സംഘർഷമുണ്ടാക്കുന്ന വന്യജീവികളെ നിരീക്ഷിച്ച് പരസ്പരം വിവരങ്ങൾ കൈമാറുക, മനുഷ്യ-വന്യമൃഗ സംഘർഷ സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുക, കേരളം, തമിഴ്‍നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങൾ ചേർന്ന് അന്തർ സംസ്ഥാനകോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നു.
• ഏതെങ്കിലും മേഖലയിൽ വന്യമൃഗത്തിന്റെ സാന്നിദ്ധ്യം ശ്ര ്ധയിൽപ്പെട്ടാൽതദ്ദേശവാസികളെ ജാഗരൂകരാക്കുന്നതിലേക്കായി ഏർളി വാർണിംഗ് സിസ്റ്റം, എസ് എംഎസ് അലർട്ട് സിസ്റ്റം, തുടങ്ങിയ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. ക്യാമറാ ട്രാപ്പുകൾ, റിയൽ ടൈം മോണിറ്ററിംഗ് സിസ്റ്റം, വൈൽഡ് വാച്ച് മൊബൈൽ ആപ്ലിക്കേൻ, ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്ന കാട്ടാനകളെ ശബ്ദവും വെളിച്ചവും ഉണ്ടാക്കി കാട്ടിലേക്ക് തിരികെ വിടുന്നതിന് ആധുനിക അനി ഡേർസ് അലാറം സിസ്റ്റം തുടങ്ങി യവ മനുഷ്യ-വന്യമൃഗ സംഘർ ഷം ലഘൂകരിക്കുന്നതിന് ഉപയോഗപ്പെടുത്തിവരുന്നു.
• വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ആകർഷിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനും അവയ്ക്ക് ആവശ്യ മായ ജല-ഭക്ഷണ ലഭ്യത വനത്തിനുള്ളിൽ തന്നെ സജ്ജീകരിക്കുന്നതിനുമായി “മിഷൻ ഫുഡ്, ഫോഡർ & വാട്ടർ” പദ്ധതി നടപ്പിലാക്കി വരുന്നു.
• “മിഷൻ സോളാർ ഫെൻസിംഗ് 2024” ലൂടെ നിലവിൽ നിർമ്മിച്ചിരുന്ന സോളാർ ഫെൻസിംഗുകൾ പ്രവർത്തനക്ഷമമാക്കുന്നതിലേക്കായി ഒരു കർമ്മ പദ്ധതി നടപ്പിലാക്കുകയു ണ്ടായി. ഈ പദ്ധതി പ്രകാരം 2024-–25 വർഷത്തിൽ 848 കി.മീ. സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണികൾ ചെയ്ത് പ്രവർത്തനയോഗ്യമാക്കി.
• സന്നദ്ധ പുനരധിവാസ പദ്ധതിയായ നവകിരണം പദ്ധതി പ്രകാരം 818 അർഹതപ്പെട്ട കുടുംബ ങ്ങൾക്ക് പാക്കേജ് പ്രകാരമുള്ള തുക നൽകി മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിലേക്കായി വനാന്തരങ്ങളി ൽ നിന്ന് മാറിതാമസിക്കുവാനുള്ള സാഹചര്യം ഒരുക്കുകയുണ്ടായി.
• ജനവാസ മേഖലയോടു ചേർന്നുള്ള വനപ്രദേശങ്ങളിൽ അടിക്കാടുകൾ വെട്ടിമാറ്റി (വിസ്ത ക്ലിയറൻസ്) സഞ്ചാരപാത വ്യക്തമാക്കുന്നു.
• സ്വകാര്യ റിസോർട്ടുകളിൽ വന്യമൃഗങ്ങളെ ആകർഷിക്കുന്ന പ്രവണത ഇല്ലാതാക്കുന്നതിനുള്ള ബോധവൽക്കരണം നടത്തിവരുന്നുണ്ട്.
• സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനും നിവാരണ പ്രവർത്തനങ്ങൾ ഫലപ്രദമായി തത്സമയം ഏകോപിപ്പിക്കുന്നതിനുമായി ഡിവിഷൻ തലത്തിൽ 36 കൺട്രോൾ റൂമുകളും (Divisional Forest Emergency Operation Centre – DFEOC), വനം വകുപ്പ് ആസ്ഥാനത്ത് സംസ്ഥാനതല കൺട്രോൾ റൂമും (State Forest Emergency Operation Centre – SFEOC) 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നു.
• വന്യജീവി സംഘർഷ നിവാരണത്തിനായി 280 ജനജാഗ്രതാ സമിതി കൾ രൂപീകരിക്കുകയും സംസ്ഥാനത്തുടനീളം 28 RRT കളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം അറുപതിൽപ്പരം പ്രൈമറി റെസ്പോൺസ് ടീമുകളും പ്രവർത്തിച്ചുവരുന്നു. മനുഷ്യ-വന്യ ജീവി സംഘർഷ സാദ്ധ്യത യുളള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്റ്റാഫുകൾ നിരന്തര പെട്രോളിംഗും, രാത്രികാല പരിശോധനയും ശ ക്തമാക്കിയിട്ടുണ്ട്.
• ജനവാസമേഖലകളിൽ മനുഷ്യജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊന്ന്- ഇല്ലായ്മ ചെയ്യുന്ന ഉത്തരവ് നൽകുന്നതിനുളള അധി കാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരെ ഓണററി വൈൽഡ്ലൈഫ് വാർഡന്മാരായും സെക്രട്ടറിമാരെ അധികാരപ്പെട്ട ഓഫീസർമാരായും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനവാസമേഖലകളിൽ മനുഷ്യന്റെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊന്ന്- ഇല്ലായ്മ ചെയ്യുന്നതിന് ഡിവിഷൻ, സർക്കിൾ തലങ്ങളിൽ അംഗീകൃത ഷൂട്ടർമാരുടെ പാനൽ തയ്യാറാക്കിയിട്ടുണ്ട്.
• പാമ്പുകൾ മൂലമുള്ള അപകടം ഒഴിവാക്കുന്നതിന് “സർപ്പ” എന്ന മൊബൈൽ ആപ്ലിക്കേഷനും സർപ്പയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി ഉടനടി സ്ഥലത്തെത്തി അപകടസാദ്ധ്യത ഒഴിവാക്കുന്നതിന് പരിശീലനം ലഭിച്ച സന്നദ്ധ സേവകരുടെ സംഘവും നിലവിലുണ്ട്. ഈ പ്രോഗ്രാം പ്രകാരം 2024ൽ 16,453 പാമ്പുകളെ റസ്ക്യൂ ചെയ്തിട്ടുള്ളതാകുന്നു.
• ഇതോടൊപ്പം തന്നെ വന്യജീവികളുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതർക്കും, പരിക്ക്, കൃഷിനാശം തുടങ്ങിയ കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകി വരുന്നുണ്ട്.
സർപ്പ
പാമ്പുകളെ പൊതുവെ മനുഷ്യന് ഭയമാണ്. മനുഷ്യവാസം ഉള്ളതും ഇല്ലാത്തതുമായ എല്ലാതരം ആവാ
സവ്യവസ്ഥകളിലും വിവധയിനം പാമ്പുകൾ കാണപ്പെടുന്നുണ്ട്. ഇന്ത്യയില്‍ 340-ല്‍പ്പരം പാമ്പിനങ്ങളുണ്ട്, കേരളത്തിൽ 130-ല്‍പ്പരവും. ഇവയിൽ ബഹുഭൂരിപക്ഷവും വിഷമില്ലാത്തവയാണ്. കേരളത്തിലെ പാമ്പുകളിൽ പത്തോളം ഇനങ്ങള്‍ മാത്രമാണ് മനുഷ്യന് അപകടകരമാകാവുന്ന വിഷമു
ള്ളവ. ഇന്ത്യയില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങൾക്ക് പ്രധാനമായും നാലിനം പാമ്പുകളാണ് -കാരണം. മൂര്‍ഖൻ (Spectacled Cobra), ശംഖുവരയൻ അഥവാ വെള്ളിക്കെട്ടൻ (Common Krait), അണലി അഥവാ ചേനത്തണ്ടൻ (Russell’s Viper), ചുരുട്ടമണ്ഡലി (Saw Scaled Viper) എന്നിവയാണവ. ഇവ “ബിഗ്ഫോര്‍” എന്നറിയപ്പെടുന്നു.
പാമ്പുകളും മനുഷ്യരുമായുള്ള സംഘര്‍ഷങ്ങൾക്ക് മനുഷ്യരാശിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പാമ്പുകളുടെ സാന്നി ദ്ധ്യം മൂലം മനുഷ്യനുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും, മനുഷ്യന് മൂലം പാമ്പുകള്ക്കുണ്ടാകുന്ന ജീവഹാനി ഒഴിവാക്കി അവയ്ക്ക് പരമാവധി സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുമായി കേരള സര്‍ക്കാർ വനം-വന്യജീവി വകുപ്പ് മുഖാന്തിരം അഞ്ച് വർഷങ്ങ ൾക്ക് മുമ്പ് ശ്രമങ്ങൾ ആരംഭിച്ചു. ജനവാസ മേഖലകളില്‍ അപകടകരമായി കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടുന്നതിനും അവയ്ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയില്‍ വിട്ടയയ്ക്കുന്നതിനും പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ അംഗീകരിച്ച് 2020 ഓഗസ്റ്റ് മാസം മുതൽ രക്ഷാപ്രവര്‍ത്തനങ്ങൾ ഏകോ പിപ്പിക്കുന്നതിനായി “സര്‍പ്പ’ എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തായിരുന്നു പദ്ധതി ക്ക് തുടക്കമിട്ടത്. Snake Awa reness, Rescue and Protection App എന്നതിന്റെ ചുരുക്കെഴുത്തായ SARPA എന്ന മൊബൈൽ ആപ്പിന്റെ പേര് തന്നെയാണ് പദ്ധതിക്കും നൽകിയിരിക്കുന്നത്. കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസും, അതിനു പിന്നാലെ അശാസ്ത്രീയമായ രീതി യിൽ പാമ്പുപിടിത്തം നടത്തിയ സക്കീർ ഹുസൈൻ എന്ന പാമ്പുപിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരണപ്പെട്ടതും ഈ പദ്ധതി ദ്രുതഗതിയിൽ നടപ്പിലാക്കുന്നതിന് കാരണമായി. ഇത്തരം ഒരു ഉദ്യമത്തിന് രാജ്യത്ത് തുടക്കം കുറിച്ച സംസ്ഥാനമാണ് കേരളം.
ജനങ്ങളുടെ സുരക്ഷയും അതോ ടൊപ്പം പാമ്പുകളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ഒരു മൊബൈൻ ആപ്ലിക്കേഷൻ വികസിപ്പിച്ച് പൂര്‍ണ്ണസജ്ജമായി പ്രവര്‍ത്തനക്ഷമമാക്കുക എന്ന അഭിമാനകരമായ നേട്ടമാണ് സംസ്ഥാന സര്‍ക്കാർ കേരള വനം വകുപ്പ് മുഖേന കൈവരിച്ചത്. സര്‍പ്പയുടെ സേവനങ്ങള്‍ നാല് വര്‍ഷങ്ങൾ പൂർത്തിയാക്കുമ്പോൾ അമ്പതിനായിരത്തിൽപ്പരം പാ മ്പുകളെ സുരക്ഷിതമായി പിടികൂടി അനുയോജ്യ സ്ഥലങ്ങളില്‍ സ്വതന്ത്രമാക്കാനായതും പാമ്പുകൾ മൂലമുളള അപകടങ്ങൾ ഗണ്യമായി കുറയ്ക്കാനായതും ഈ മേഖലയിൽ കൈ വരിച്ച വലിയ നേട്ടമാണ്.
പാമ്പുകളെ പിടികൂടുന്നതിനായി പരമ്പരാഗതമായി പിന്തുടർന്നു പോന്നിരുന്ന രീതികൾ അശാസ്ത്രീയവും പാമ്പുകൾക്കും അതിനെ കൈകാര്യം ചെയ്യുന്നവർക്കും ഒരുപോലെ അപകടകരവുമായിരുന്നു. സുരക്ഷാ ഉപകരണങ്ങളോടുകൂടി ശാസ്ത്രീയമായ ബാഗ് & പൈപ്പ് രീതിയിലാണ് സർപ്പ വോളന്റീയർമാരേയും വകുപ്പ് ജീവനക്കാരേയും പരിശീലിപ്പിക്കുന്നത്. ഈ രീതി പാമ്പുകളുടേയും അതിനെ കൈകാര്യം ചെയ്യുന്നവരുടേയും സുരക്ഷ ഒരുപോലെ ഉറപ്പുവരുത്തുന്നു. 2025 മാർച്ച് വരെ ഇത്തരത്തിൽ 5,343 പേർക്ക് ശാസ്ത്രീയമായ സ്നേക്ക് റെസ്ക്യൂവിൽ പരിശീലനം നൽകുകയും അതിൽ 3061 പേർക്ക് സർട്ടിഫിക്കേഷൻ നൽകുകയും ചെയ്തിട്ടുണ്ട്.
പ്രവര്‍ത്തനങ്ങളുടെ ഏകോപനം
സംസ്ഥാനത്താകെയുള്ള സര്ട്ടിഫിക്കേഷൻ ലഭിച്ച റെസ്ക്യൂവര്‍മാരുടെ വിവരങ്ങളും റെസ്ക്യൂ പ്രവര്‍ത്തനങ്ങളും സര്‍പ്പ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി
യാണ് നിയന്ത്രിച്ച് വരുന്നത്. മനുഷ്യ-–പാമ്പ് സംഘര്‍ഷ സാഹചര്യങ്ങളിൽ ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കുക, ജനവാസ മേഖലകളിലെ ആവാസവ്യവസ്ഥയിൽ ജീ
വിക്കുന്ന ഉരഗവര്‍ഗങ്ങള്‍ക്ക് സംര
ക്ഷണം നല്‍കുക തുടങ്ങി ബഹു
വിധ ലക്ഷ്യങ്ങളോടെയാണ് സര്‍പ്പ എന്ന സംവിധാനം പ്രവര്‍ത്തിച്ചുവരുന്നത്. ഒരോ ജില്ലയിലെയും റെസ്ക്യൂ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എല്ലാ ജില്ലയ്ക്കും വാട്ട്
സാപ്പ് ഗ്രൂപ്പുകള്‍ നിലവിലുണ്ട്. ഓരോ ജില്ലയിലും സര്‍പ്പ ജില്ലാ കോര്‍ഡിനേറ്റര്‍മാരായി സാമൂ
ഹിക വനവല്‍ക്കരണ വിഭാഗം റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോര്‍ഡിനേറ്ററെ സഹായിക്കുന്നതിനായി സന്നദ്ധരായവരിൽ നിന്നും ജില്ലാ ഫെസിലിറ്റേറ്റര്‍മാരെ തെ
രഞ്ഞെടുക്കുകയും സംസ്ഥാനത്തെ എല്ലാ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കും ഫെസിലിറ്റേറ്റര്‍മാര്‍ക്കുമായി ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. നേരിട്ട് ഫോണില്‍ വിളിക്കുന്നതും സര്‍പ്പ ആപ്പ് വഴി വിവരം ലഭിക്കുന്നതുമായ എല്ലാ റെസ്ക്യൂ പ്രവര്‍ത്തനങ്ങളിലും സമയബന്ധിതമായി ഇടപെട്ട് പരിഹാരം കാണുന്നതിന് ഇത്തരം സജ്ജീകരണങ്ങള്‍ സഹായകമാകുന്നു. ഓരോ ജില്ലയിലും പ്രവർ
ത്തിച്ചുവരുന്ന DFEOC (Divisional Forest Emergency Operation Centre) കളും ഇത്തരം പ്രവർത്ത
നങ്ങളുടെ ഏകോപനത്തിൽ സജീവ
മായി ഇടപെടുന്നുണ്ട്. അവശ്യഘട്ടങ്ങളില്‍ സാങ്കേതിക സഹായം നല്‍കുന്നതിനും മറ്റുമായി ടെക്നി
ക്കൽ ടീമിനും മാസ്റ്റർ ട്രെയിനര്മാര്ക്കുമായി പ്രത്യേകം വാട്ട്സാപ്പ് ഗ്രൂപ്പുകളുമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ഏകോപനത്തിനും നിയന്ത്രണത്തിനുമായി ഒരു അസിസ്റ്റന്റ്- ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ സര്‍പ്പയുടെ സംസ്ഥാന നോഡൽ ഓഫീസറായി ചീഫ് വൈൽഡ്ലൈഫ് വാര്‍
ഡൻ നിയോഗിച്ചിട്ടുണ്ട്.
ബോധവത്കരണം
അംഗീകൃത റെസ്ക്യൂവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും പാമ്പുകളെ സംബന്ധിച്ചും സുരക്ഷിതമായ റെസ്ക്യൂ രീതികളെ സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനായി സ്നേക്ക് റെസ്ക്യൂ മാനുവല്‍ തയാറാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട പാമ്പ് വര്‍ഗങ്ങൾ, സുരക്ഷിതമായി പാമ്പുകളെ പിടികൂടുന്ന രീതികള്‍, പാമ്പുകളെ കണ്ടാലും പാമ്പുകടി ഏറ്റാലും ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പ്രധാനകാര്യങ്ങൾ, അംഗീകൃത റെസ്ക്യൂവര്‍മാരുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ, കേരളത്തിൽ കാണപ്പെടുന്ന പാമ്പുകൾ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാനുവൽ തയാറാക്കിയിരിക്കുന്നത്. സ്നേക്ക് റെസ്ക്യൂ മാനുവലിലെ വിവരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും, മൊഴിമാറ്റം വരുത്തി പ്രചാരം നല്‍കി നടപ്പിൽ വരുത്തു
ന്നതിനുമായി മറ്റ് സംസ്ഥാനങ്ങൾക
്കും ഈ മാനുവൽ പങ്കുവച്ചിട്ടുണ്ട്.
പാമ്പുകളെ റെസ്ക്യൂ ചെയ്യുന്നതിലുപരിയായി സ്കൂള്‍, കോളേജ്, റെസിഡെന്‍ഷ്യൽ അസോസിയേഷന് എന്നിവിടങ്ങളിലായി വിവധ ബോധവല്‍ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിലും തല്പരരായ റെസ്ക്യവര്മാർ ഉദ്യമിക്കുന്നുണ്ട്. ഇതിനോടകം തന്നെ നൂറിലധികം ബോധവല്കരണ പരിപാടികൾ വരെ സംഘടിപ്പിച്ച സന്നദ്ധ പ്രവര്‍ത്തകരുണ്ട്. പൊതുജനങ്ങളിലെ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി കാലാനുസൃതമായ സന്ദേശങ്ങളും ചെറുവീഡിയോ ക്ലിപ്പുകളും റീലുകളും തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലു ത്തുന്നുണ്ട്.
സുപ്രധാന നേട്ടങ്ങള്‍
പാമ്പ് കടിയേറ്റവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴിയും മറ്റും സമയബന്ധിതമായി എത്തിക്കുക വഴി കടിയേറ്റ അനവധി പേരുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കുന്നതിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ മനുഷ്യര്‍ക്ക് പാമ്പ് കടിയേറ്റ നിരവധി സാഹചര്യങ്ങളില്‍ നമ്മുടെ അംഗീകൃത റെസ്ക്യുവര്‍മാരുടെ അവസരോചിത ഇടപെടല്‍ നിര്‍ണായകമായിരുന്നു. 2019-ല്‍ സംസ്ഥാനത്ത് 123 പേർ പാമ്പുകടിയേറ്റ് മരണപ്പെട്ട സാഹചര്യത്തില്‍ നിന്നും 2024-ല്‍ 30 മരണങ്ങളായി ചുരുക്കാന്‍ സാധിച്ചുവെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും സുപ്രധാനമായ നേട്ടം. ലോകത്തെ പാമ്പുകടി മരണത്തിന്റെ തലസ്ഥാനമാണ് നമ്മുടെ രാജ്യമെന്നതും 60,000-ലേറെ പേര്‍ ഓരോ വര്‍ഷവും ഇന്ത്യയിൽ പാമ്പുകടിയേറ്റ് മരണപ്പെടുന്നുവെന്നതും ഈ നേട്ടത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. പാമ്പുകടിയേറ്റ വ്യക്തിയുടെ വിവരം കൃത്യസമയത്ത് അറിഞ്ഞ് ശരിയായ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തിന് ചികിത്സയ്ക്കായി സ്വന്തം രക്തം ദാനം ചെയ്ത് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് എത്തിച്ച ‘സര്‍പ്പ’ വോളന്റിയര്‍മാരുടെ സന്നദ്ധ സേവനം നിസ്തുലവും പ്രശംസനീയവുമാണ്.
സംസ്ഥാനത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന, വന്യജീവി സംഘർഷങ്ങൾ മുഖേനയുള്ള മരണങ്ങളിൽ ഭൂരിഭാഗവും പാമ്പുകടിയേറ്റുള്ള മരണങ്ങളാണ് എന്നതിനാൽ പാമ്പുകടിയേറ്റുള്ള മരണങ്ങളും അപകടങ്ങളും കുറച്ചുകൊണ്ടുവരികയും ക്രമേണ ഇല്ലായ്മ ചെയ്യു യും വേണ്ടത് സംസ്ഥാന വനം വകുപ്പിന്റെ പ്രത്യേക പരിഗണനയിലുള്ള വിഷയമാണ്. പാമ്പുകടിമൂലമുള്ള മരണം പൂർണ്ണമായും ഒഴിവാക്കുന്നതിന് പൊതുജനങ്ങളുടേയും നിരവധി വകുപ്പുകളുടേയും ഏകോ പനവും സജീവമായ ഇടപെടലും ആവശ്യമാണ്.
പത്തിന തീവ്രയജ്ഞ മിഷനുകൾ
നിലവിലെ മനുഷ്യ വന്യജീവി സംഘർഷത്തിന്റെ വ്യാപ്തിയും, കാരണങ്ങളുടെയും പരിഹാരമാർഗങ്ങളുടെയും സങ്കീർണതയും കണക്കിലെടുക്കുമ്പോൾ ശാസ്ത്രീയവും ആസൂത്രിതവുമായ നിരന്തര പ്രവർത്തനങ്ങൾ കൃത്യമായ ലക്ഷ്യങ്ങൾക്കായി നടപ്പിലാക്കേണ്ടതുണ്ടെന്ന് കാണുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടങ്ങളും വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റു ഏജൻസികളുടെയും ഏകോപന സാധ്യതയും കാലാവസ്ഥ വ്യതിയാനമുൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും മുന്നിൽക്കണ്ട്, മനുഷ്യ വന്യജീവി സംഘർഷപരിഹാരത്തിനായി ചുവടെ വിവരിക്കുന്ന പത്ത് വ്യത്യസ്ത പദ്ധതികൾ ആ
സൂത്രണം ചെയ്തു നടപ്പിലാക്കി വരികയാണ്.
1. മിഷൻ ഫുഡ്, ഫോഡർ & വാട്ടർ (Mission FFW / Mission Food,
Fodder & Water)
വന്യമൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണ-ജലലഭ്യത വനത്തിനുള്ളിൽ തന്നെ ഉറപ്പുവരുത്തുന്നതിനാണ് ഈ യജ്ഞം ലക്ഷ്യമിടുന്നത്. വനാന്തരങ്ങളിലെ കുളങ്ങളിലും ചെക്ക്ഡാമുകളിലും മറ്റു ജലസംഭരണികളിലും ജലസംഭരണശേഷി വർദ്ധിപ്പിച്ച് വന്യജീവികൾക്ക് ജലലഭ്യത ഉറപ്പാക്കിയും, വനമേഖലകളിൽ പടർന്ന് പിടിച്ചിട്ടുള്ള സെന്ന പോലുള്ള അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്ത് തദ്ദേശീയ ഫലവൃക്ഷങ്ങളുടെ വ്യാപനത്തെ പ്രോത്സാ
ഹിപ്പിച്ചും വനത്തിനുള്ളിൽ ഭക്ഷണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്.
പദ്ധതിയുടെ ഒന്നാം ഘട്ടമായി 2025 ഫെബ്രുവരി 1 മുതൽ സം സ്ഥാനത്തെ വനമേഖലകളിലെ വയലുകൾ, ചെക്ക്ഡാമുകൾ, കുളങ്ങൾ, പുൽമേടുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയുടെ വിവരശേഖരണം നടത്തുകയും രണ്ടാം ഘട്ടത്തിൽ പരിപാലന പ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടും മാനവശേഷിയും സമാഹരിച്ച് പ്രവൃത്തികൾ പുരോഗമിച്ചു വരികയുമാണ്. മെയ് മാസം മുതൽ ആരംഭിക്കാൻ ഉ ദ്ദേശിക്കുന്ന മൂന്നാം ഘട്ടത്തിൽ അധിനിവേശ സസ്യങ്ങളുടെ ഉന്മൂലനത്തിനായിരിക്കും പ്രാധാന്യം നൽകുക. കൺട്രോൾ ബേണിംഗ് (control burning) നടത്തി പുതിയ പുൽനാമ്പുകൾ മുളപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ യജ്ഞം ഊന്നൽ നൽകുന്നുണ്ട്.
2. ഗോത്രഭേരി (Mission Tribal Knowledge)
മനുഷ്യ-വന്യജീവി സഹർവത്തിത്വത്തിനും സംഘർഷ ലഘൂകരണത്തിനും കേരളത്തിലെ ഗോത്രവിഭാഗങ്ങൾ സ്വീകരിച്ചു വരുന്ന അ
ലിഖിതവും പുറം ലോകത്തിനു അപരിചിതവുമായ പരമ്പരാഗത അറിവുകളും അടവുകളുമുണ്ട്. ഇത്തരം അറിവുകളുടെ ശേഖരണത്തിനും അവയുടെ ഫലപ്രാപ്തി സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾക്കും പ്രായോഗികമായവയുടെ ഉപയുക്തതയ്ക്കും പ്രചാരണത്തിനുമായി കേരള വന ഗവേഷണ കേന്ദ്രവുമായി ചേർന്ന് ഗോത്രഭേരി അഥവാ MIssion Tribal Kno
wledge എന്ന തീവ്രയജ്ഞ പദ്ധ
തിക്കും വനം വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്.
പട്ടിക-വർഗ വികസന വകുപ്പിന്റെ കൂടി സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതിയുടെ തുടക്കമായി വിവിധ മേഖലകളിൽ സെമിനാറുകൾ സംഘടിപ്പിച്ചു ഗോത്രവിഭാഗങ്ങളിൽ നിന്നും ആ വശ്യമായ അറിവ് ശേഖരിച്ച് ആയത് വിശകലനം ചെയ്ത് വേണ്ട തുടർന ടപടികൾ കൈക്കൊ ണ്ടുവരികയാണ്.
3. മിഷൻ സോളാർ ഫെൻസിംഗ് (Mission Solar Fencing)
ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ കടക്കുന്നത് തടയാൻ ഫലപ്രദമായ ഒരു മാർഗമാണ് സൗരോർജ്ജ വേലികൾ. എന്നാൽ വനമേഖലയിലെ അടിക്കാടുകളുടെ വളർച്ച, മരങ്ങൾ മറിഞ്ഞു വീഴുക, ആനപോലുള്ള മൃഗങ്ങൾ കാരണമുണ്ടാകുന്ന കേടുപാടുകൾ, പരിചരണക്കുറവ്, കാലപ്പഴക്കം, ഇടിമിന്നൽ പോലുള്ള പ്രകൃതിശക്തികളാൽ ഉപകരണങ്ങൾ കേടാകൽ തുടങ്ങിയ കാരണങ്ങളാൽ സൗരോർജ്ജവേലികൾ എല്ലായ്-പ്പോഴും പ്രവർത്തനക്ഷമമായിരിക്കണമെന്നില്ല. വനം വകുപ്പ് ഇതുവരെ സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികളുടെ അവസ്ഥ വിലയിരുത്തി ആവശ്യമായ അറ്റകുറ്റ പണികൾ നടത്തി പ്രവർത്തനക്ഷമമാക്കാൻ മിഷൻ സോളാർ ഫെൻസിംഗ് എന്ന തീവ്രയജ്ഞ പരിപാടി നടത്തി വരികയാണ്. മേൽപ്പറഞ്ഞ വിവിധ കാരണങ്ങളാൽ പ്രവർത്തനരഹിതമായിരുന്ന 848 കിലോമീറ്റർ സൗരോർജ വേലികൾ മിഷൻ ഫെൻസിങ് 2024 ന് കീഴിൽ പൂർണ്ണ പ്രവർത്തനക്ഷമാക്കാൻ സാധി
ച്ചിട്ടുണ്ട്. സൗരോർജ വേലികളുടെ തൽസ്ഥിതി വിലയിരുത്തി അവയുടെ കാര്യക്ഷമമായ പ്രവർത്തനത്തിനാവശ്യമായ അറ്റകുറ്റ പണികൾ സന്നദ്ധ സംഘടനകളുടേയും EDC, VSS അംഗങ്ങളുടേയും പഞ്ചാ
യത്തിന്റേയും എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടേയും സഹകരണത്തോടെപ്രവർത്തനക്ഷമമാക്കുക
യാണ് പദ്ധതിയുടെ ലക്ഷ്യം. 2024 ന്റെ അവസാന പാദത്തിൽ തുട
ക്കമിട്ട ഈ പദ്ധതി തുടർപ്രവ
ർത്തനമായി എല്ലാ സൗരോർ
ജ്ജവേലികളും പ്രവ
ർത്തനക്ഷമമാക്കി പരിചരണം ഉറപ്പു വരുത്തുകയും അതിലൂടെ മനുഷ്യ-–വന്യമൃഗ സംഘർഷം ഒഴിവാക്കുകയുമാണ് ഉദ്ദേശി
ക്കുന്നത്.
4. മിഷൻ പ്രൈമറി
റെസ്പോൺസ് ടീം
(Mission Primary Response Team)
മനുഷ്യ-വന്യജീവി സംഘർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നയിടങ്ങളിൽ RRT സംഘം എത്തിച്ചേരുന്നതിന് മുമ്പു തന്നെ ചിട്ടയായ സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ അടയന്തരമായി തുടക്കം കുറിക്കുവാൻ തദ്ദേശവാസികളിൽ നിന്നും സന്നദ്ധരായവരെ ഉൾപ്പെടുത്തി Primary Response Team (PRT) കൾ രൂപീകരിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തി സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കുന്ന PRT കളിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ള SARPA വോളന്റീയർമാർ, പഞ്ചാ
യത്തുതല BMC അംഗങ്ങൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, വി.എസ്.
എസ്. / ഇ.ഡി.സി. അംഗങ്ങൾ, ജൈവ വൈവിധ്യപരിപാലന സമിതി അംഗങ്ങൾ തുടങ്ങിയവരുണ്ടാകും. ജനജാഗ്രത സമിതിയുടെ നിർദ്ദേശാനുസരണമായിരിക്കും ഇവരെ ഉൾപ്പെടുത്തി PRT കൾക്കു രൂപം നൽകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള സന്നദ്ധസേനാ അംഗങ്ങളുടെ പങ്കാളിത്തവും സഹകരണവും PRT യിൽ ഉറപ്പുവരുത്തുന്നതാണ്. PRT യിലെ അംഗങ്ങൾ തദ്ദേശീയരായതിനാൽ സ്ഥലത്തെ ഭൂപ്രകൃതി, തടസ്സങ്ങൾ, പകരസാധ്യതകൾ (alternatives), സാമൂഹിക സ്ഥിതി തുടങ്ങിയവയെക്കുറിച്ചുള്ള അവരു
ടെ അറിവും പരിചയവും സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും. ഘട്ടം
ഘട്ടമായി മനുഷ്യ-–വന്യമൃഗ സം
ഘർഷം നിലവിലുള്ള എല്ലാ മേഖലകളിലും PRT കൾ രൂപീകരിച്ച് പ്രവർത്തിക്കുന്നതായിരിക്കും.
5. Mission Real Time Monitoring
ആധുനിക സാങ്കേതിക വിദ്യയുടെ കൃത്യമായ ഉപയോഗം വനം–-വന്യജീവി പരിപാലനത്തിന് വളരെ സഹായകമാകും. മനുഷ്യ-–വനജീവി സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കുവാൻ വന്യമൃഗ സാന്നിധ്യം മുൻകൂട്ടി അറിയുന്നതിനും ജനങ്ങ
ൾക്ക് മുന്നൊരുക്കങ്ങൾ സ്വീകരിച്ചു സുരക്ഷിതരായിരിക്കാനും സഹായിക്കുന്ന അടിസ്ഥാന വിവരംകൈ
മാറൽ സംവിധാനങ്ങൾ നിലവിൽ സംസ്ഥാനത്തെ വനമേഖലകളിൽ നടപ്പിലാക്കി വരുന്നുണ്ട്. മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ വ്യാപകമായ ഇടങ്ങളിൽ ഏറ്റവും കാര്യക്ഷമമായി ഇത്തരത്തിലുള്ള നൂതന സാങ്കേതിക വിദ്യയിലൂന്നിയുള്ള നിരീക്ഷണ പരിപാടികളും മറ്റിതര സംരക്ഷണ സംവിധാനങ്ങളും നടപ്പിലാക്കാനാണ് മിഷൻ Real Time Monitoring ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കുകയും വന്യമൃഗങ്ങളുടെ നീക്കം മുൻകൂട്ടിയറിഞ്ഞ് മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുക എന്
നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
6. Mission Sensitization to Public
മനുഷ്യ-–വന്യമൃഗ സംഘർഷവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ പല വിവരങ്ങളും ബോധപൂർവ്വമോ അല്ലാതെയോ പ്രചരിപ്പിച്ച് സംഘ
ർഷ ബാധിതമേഖലകളിലെ ജന
ങ്ങളെ പരിഭ്രാന്തരാക്കുകയും സംഘ
ർഷ സാഹചര്യങ്ങളിൽ അനാവശ്യ അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യാറുണ്ട്. ഇതിന് പരിഹാരമായി മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംബന്ധിച്ച് പ്രാദേശിക സംഘർഷ സാഹചര്യങ്ങൾക്ക് അനുസൃതമായ വിജ്ഞാന അവബോധ പരിപാടികൾ സംഘടിപ്പിക്കുകയും പൊതുജനങ്ങളെ വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും അവബോധമുള്ളവരാക്കി മാറ്റുക എന്നതും ഈ പദ്ധതി ലക്ഷ്യമിടുന്നു. സോഷ്യൽ ഫോറസ്ട്രിവിഭാഗം, ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വനം സോഷ്യല്‍ മീഡിയാ സെൽ എന്നീ വിഭാഗങ്ങളാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുക. പൊതുജനങ്ങൾക്കായുള്ള ബോധവത്ക്കരണ പരിപാടികൾക്കൊപ്പം ബന്ധപ്പെട്ട മറ്റു സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും ഉചിതമായ അവബോധ പ്രവർത്തനങ്ങൾ ഈ മിഷന്റെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
7. Mission Science on
uman Wildlife Conflict
മനുഷ്യ–-വന്യമൃഗ സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി ‘Mission Science on Human Wildlife Conflict’ എന്ന പദ്ധതിക്ക് വനം വകുപ്പ് രൂപം നൽകിയിട്ടുണ്ട്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI), ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TBGRI), വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സലീം അലി സെന്റർ (SACON), കേരള കാർഷിക സർവകലാശാല, കേരള വെറ്ററിനറി & ആനിമൽ സയൻസ് സർവ്വകലാശാല (KVASU)തുടങ്ങിയ വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണം, പഠനം എന്നിവ നടത്തുകയും കാലാവസ്ഥാവ്യതിയാനം മൂലമുള്ള വന്യമൃഗങ്ങളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങള്‍, സംഘര്‍ഷത്തിന് കാരണമാകുന്ന വിവിധ കാരണങ്ങള്‍ എന്നിവ സംബന്ധിച്ച് പഠനം നടത്തുന്നതിന് മുന്‍കൈയെടുക്കുകയും, പഠന ഗവേഷണ പരിപാടികളുടെ കണ്ടെത്തലുകൾ ഉദ്യോഗസ്ഥരിലേക്കും പൊതുജനങ്ങളിലേക്കും കൃത്യമായി എത്തിക്കുന്നതിനുമുള്ള നടപടികളും വന പരിപാലനത്തിന് പഠന ഫലങ്ങളുടെ അടിസ്ഥാനത്തിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാക്കുക എന്നിവയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
8. Mission Bonnet Macaque
കേരളത്തിലെ പല ഭാഗങ്ങളിലും വര്‍ദ്ധിച്ചു വരുന്ന നാടന്‍ കുരങ്ങുകളുടെ ശല്യം ശാസ്ത്രീയമായി പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്. നിലവിൽ ഈ വിഷയം സംബന്ധിച്ച് പഠനങ്ങൾ കുറവാണ്. നഗര പ്രദേശമുൾപ്പെടെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നാടൻ കുരങ്ങുകളുടെ സാന്നിദ്ധ്യവും അതുമൂലമുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. നാടൻ കുരങ്ങുകൾ മൂലമുണ്ടാകുന്ന സംഘർഷങ്ങളുടെ കാരണങ്ങളും, പൊതുവായും പ്രാദേശിക പ്രത്യേകതകൾക്ക് അനുസരിച്ച് പ്രത്യേകമായും പ്രതിവിധിയായി സ്വീകരിക്കാവുന്ന നടപടികൾ ഉൾക്കൊള്ളിച്ചും വിശദമായ പഠനറിപ്പോർട്ട് തയാറാ
ക്കി അതനുസരിച്ച് നാടൻ കുരങ്ങുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പ്രായോഗികമായി ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഒന്നാം പട്ടികയിൽ ഉൾപ്പെടുന്ന വന്യജീവി എന്ന നില
യിൽ കേന്ദ്ര സർക്കാരിന്റെ അനുമതി തേടുന്നതുൾപ്പെടെ, നിയമാനുസൃതമായി കൈക്കൊള്ളാവുന്ന നടപടികളിലേക്കും ഈ പദ്ധതി ഉത്തരം തേടുന്നതായിരിക്കും.
9. Mission Wild Pig
ജനവാസമേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകാരികളായ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനും സംഘർഷം ഒഴിവാക്കുന്നതിനും നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അധി
കാര വികേന്ദ്രീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ ആവശ്യമായ പരിശീലനങ്ങളും സാ
ങ്കേതിക സഹായങ്ങളും വനം വകുപ്പ് പഞ്ചായത്തുകൾക്ക് നൽകും. പഞ്ചായത്തുകള്‍ എം-പാനൽ ചെ
യ്തിട്ടുള്ള ഷൂട്ടേഴ്സിന് വകുപ്പിന്റെ സാങ്കേതിക സഹായം ലഭ്യമാക്കു
ന്നതും ലളിതവും കൂടുതൽ ഫലപ്രദ
വുമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുക എന്നതും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
10. Mission SARPA
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ മൂലമുള്ള മരണങ്ങളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്നത്വനത്തിനു പുറത്ത്, പാമ്പു കടിയേറ്റാണ്. ഈ തിരിച്ചറിവാണ് 2020 മുതൽ ജനവാ
സമേഖലകളിൽ നിന്നും പാമ്പുകളെ സുരക്ഷിതമായി പിടികൂടി അപ
കടങ്ങൾ ഒഴിവാക്കുക ലക്ഷ്യമാക്കി SARPA എന്ന മൊബൈൽ ആപ്പും, പരിശീലനം ലഭിച്ച സന്നദ്ധ പ്രവർ
ത്തകരുടെ സേവനവും രുക്കുന്നതിന് വനം വകുപ്പിനെ പ്രേരിപ്പിച്ചത്. 2019 ൽ പാമ്പുകടിയേറ്റ് 123 ജീവൻ പൊ
ലിഞ്ഞ അവസ്ഥയിൽ നിന്നും 2024 ൽ 30 മരണം എന്ന് കുറയ്ക്കാൻ ഈ പരിശ്രമത്തിന് കഴിഞ്ഞിട്ടുണ്ട്. പാമ്പുകടിയേറ്റ് ഒരു മരണം പോലും ഉണ്ടാവരുത് എന്നതാണ് സർപ്പയും വനം വകുപ്പും ലക്ഷ്യമിടുന്നത്. സം
സ്ഥാന ദുരന്തനിവാരണ അതോറിറ്റി (SDMA), തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ വകുപ്പുകളുടെ ഏകോപനവും സഹകരണവും ഈ ലക്ഷ്യം നേടുവാൻ ആവശ്യ
മാണ്. പ്രാദേശികമായി കൂടുതൽ ഫലപ്രദമായ ആന്റിവെനം നിർമിക്കു
ന്നതിനുള്ള ശ്രമങ്ങളിലേക്കും സർപ്പ ശ്രദ്ധ കേന്ദ്രീകരിക്കും. l