Wednesday, April 2, 2025

ad

Homeആമുഖംആമുഖം

ആമുഖം

സാങ്കേതിക സാമ്രാജ്യത്വത്തിന്റെ അന്ത്യം എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചാണ് ഈ ലക്കത്തിലെ കവർസ്റ്റോറി ചെയ്തിരിക്കുന്നത്. നിർമിത ബുദ്ധിയെയും അതിന്റെ പുതിയ രൂപമായ ചെെനയിൽനിന്നുള്ള ഡീപ്-സീക്കിനെയും സംബന്ധിച്ചാണ് ലേഖനങ്ങളിൽ വിശകലനം ചെയ്തിരിക്കുന്നത്. പ്രബീർ പുർകായസ്ത, ഡോ. ദീപക് പി, കെ എസ് രഞ്ജിത്ത് എന്നിവരാണ് ഈ വിഷയം കെെകാര്യം ചെയ്തിരിക്കുന്നത്.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും കുത്തകാധിപത്യം പുലർത്തിയിരുന്നത് സമീപകാലംവരെ അമേരിക്ക ആസ്ഥാനമായുള്ള കമ്പനികളായിരുന്നു. ചെെനയും ഈ രംഗത്തേക്ക് കടന്നുവരാൻ തുടങ്ങിയിരിക്കുന്നുവെന്ന വാർത്തകൾ കണ്ടു തുടങ്ങിയതോടെ എങ്ങനെയും അത് തടയുന്നതിനുള്ള നീക്കങ്ങളാണ് അമേരിക്ക നടത്തിയത്. ട്രംപിന്റെ ഒന്നാം വാഴ്ചക്കാലത്ത് ചെെനയിലേക്കുള്ള ചിപ്പിന്റെയും സെമി കണ്ടക്ടറുകളുടെയും മറ്റും കയറ്റുമതി അമേരിക്ക നിരോധിച്ചതുതന്നെ ഡിജിറ്റൽ മേഖലയിലേക്കുള്ള – നിർമിതബുദ്ധിയുടെയും റോബോട്ടിക്സിന്റെയും മറ്റും മേഖലയിലേക്കുള്ള – ചെെനയുടെ കടന്നുവരവിനെയും മുന്നേറ്റത്തെയും തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ, അത്തരം തടസ്സങ്ങളെയാകെ തട്ടിനീക്കിയാണ് ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ചെെനയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റമുണ്ടായത്. ആ മേഖലയിൽ ചെെന കെെവരിച്ച ഒടുവിലത്തെ നേട്ടമാണ്, കുതിച്ചുചാട്ടമാണ് ഡീപ്-സീക് എന്ന നിർമിതബുദ്ധി സംവിധാനം.

ചാറ്റ് ജിപിടിയുടെ വരവോടെയാണ് നിർമിതബുദ്ധിയുടെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്. എന്നാൽ ഇത്തരം ചർച്ചകളിൽ വിസ്മരിക്കപ്പെട്ടതോ മൂടിവയ്ക്കപ്പെട്ടതോ ആയ ഒരു കാര്യമുണ്ട് –അതിലൂടെ പുറത്തുവരുന്ന വിവരങ്ങളിലെ വർഗപരവും രാഷ്ട്രീയവുമായ പക്ഷപാതിത്വമാണിത്. ഇതാണ് ഡീപ്-സീകിന്റെ വരവോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതോടെ വിവര വിനിമയ സാങ്കേതികവിദ്യയുടെ മേഖലയിൽ സാമ്രാജ്യത്വത്തിനുണ്ടായിരുന്ന മേൽക്കെെക്ക് അന്ത്യമാവുകയാണോയെന്ന ചർച്ച ഉയർന്നുവന്നിരിക്കുന്നു. വെെജ്ഞാനിക മേഖലയിൽ മൂലധനം പുലർത്തിയിരുന്ന ആധിപത്യത്തിന് ഇതോടെ ഇളക്കംതട്ടാൻ തുടങ്ങിയിരിക്കുന്നുവെന്നത് വസ്തുതയാണ്. ഇത്തരം വിഷയങ്ങളാകെ സമഗ്രമായി പരിശോധിക്കുകയാണ് ചിന്ത ഈ ലക്കത്തിലെ ലേഖനങ്ങളിലൂടെ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × four =

Most Popular