Wednesday, January 22, 2025

ad

Homeസംസ്ഥാനങ്ങളിലൂടെഅരുണാചൽപ്രദേശിൽ കുടിയിറക്കലിനെതിരെ ആദിവാസി പ്രക്ഷോഭം

അരുണാചൽപ്രദേശിൽ കുടിയിറക്കലിനെതിരെ ആദിവാസി പ്രക്ഷോഭം

നിരഞ്‌ജന ദാസ്‌

രുണാചൽപ്രദേശിലെ നിർദ്ദിഷ്ട മെഗാ പ്രൊജക്ടിനെതിരെ തദ്ദേശീയ ജനത നടത്തുന്ന പ്രതിഷേധം ശക്തമാവുകയാണ്‌. ഈ മേഖലയിൽ താമസിക്കുന്ന തദ്ദേശീയ സമൂഹങ്ങളിൽനിന്ന്‌, പ്രത്യേകിച്ച്‌ ആദിവാസി സമൂഹത്തിൽനിന്ന്‌, പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ നിരവധി സംഘടിത പ്രതിഷേധങ്ങളും ചെറുത്തുനിൽപ്പു സമരങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്‌. അതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ്‌ അരുണാചൽപ്രദേശ്‌ സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്‌ . സിയാങ്‌ നദിയും അതിന്റെ ചുറ്റുമുള്ള ആവാസവ്യവസ്ഥകളും തദ്ദേശീയ സമൂഹങ്ങളുടെ ഉപജീവനമാർഗങ്ങൾ, സംസ്‌കാരം, സ്വത്വം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. വികസനം രാജ്യത്തിന്‌ ആവശ്യമാണ്‌; എന്നാൽ അത്‌ വലിയൊരു വിഭാഗം ജനങ്ങളുടെ ഉപജീവനത്തിനും പരിസ്ഥിതിക്കാകെയും ഭീഷണിയായി മാറരുത്‌. ജനങ്ങളുടെ ഇത്തരം ആശങ്കകൾക്ക്‌ പരിഹാരം കാണാതെ, അവരുടെ നിലനിൽപിനെത്തന്നെ ബാധിക്കുന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെയാണ്‌ ഇപ്പോൾ പ്രതിഷേധം ശക്തമായിരിക്കുന്നത്‌. ജനങ്ങളുടെ അഭിപ്രായങ്ങൾക്കൊന്നും ചെവികൊടുക്കാതെ സംസ്ഥാനത്തെ ബിജെപി സർക്കാർ അവിടെ സായുധസേനയെ വിന്യസിക്കാൻ തീരുമാനിച്ചത്‌ പ്രതിഷേധം കൂടുതൽ ശക്തമാക്കി. കുടിയിറക്കുമെന്ന്‌ ഭീഷണിപ്പെടുത്തുന്ന ബിജെപി ഗവൺമെന്റ്‌ തദ്ദേശീയരായ ജനങ്ങൾക്ക്‌ മതിയായ നഷ്ടപരിഹാരം നൽകുന്നതിനുള്ള ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. എന്നുമാത്രവുമല്ല, പദ്ധതി നിർമാണത്തിന്‌ അനുമതി നൽകുന്നതിന്‌ എംഒഎ (മെമ്മോറാണ്ടം ഓഫ്‌ എഗ്രിമെന്റ്‌) ഒപ്പിടുന്നതിനുമുമ്പ്‌ പ്രദേശത്തെ ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തുകയോ പൊതുജനാഭിപ്രായം ആരായുകയോ ചെയ്‌തിട്ടില്ല.

സിയാങ് തദ്ദേശീയ കർഷകഫോറം (എസ്‌ഐഎഫ്‌എഫ്‌), ഓൾ അപ്പർ സിയാങ്‌ ഡിസ്‌ട്രിക്ട്‌ സ്റ്റുഡന്റ്‌സ്‌ യൂണിയൻ (എയുഎസ്‌ഡിഎസ്‌യു), സിയാങ് പീപ്പിൾസ്‌ ഫോറം, ലോവർ സിയാങ്‌ ഡാം അഫക്ടഡ്‌ പീപ്പിൾസ്‌ ഫോറം തുടങ്ങിയ സംഘടനകൾ നിർദ്ദിഷ്ട അണക്കെട്ടുമായി ബന്ധപ്പെട്ട്‌ ഉണ്ടാകാനിടയുള്ള സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക ആഘാതങ്ങൾ ഉയർത്തിക്കാട്ടി സമാധാനപരമായ പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ, നിവേദനം നൽകൽ എന്നിങ്ങനെ ചെറുത്തുനിൽപ്പിന്റേതായ എല്ലാ വഴികളിലൂടെയും മുന്നോട്ടുപോകുകയാണ്‌. എന്നാൽ സംസ്ഥാനത്തെ ബിജെപി ഗവൺമെന്റ്‌ ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായ ഈ പദ്ധതി തുടരുകയാണ്‌. പദ്ധതി ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കുകയാണ്‌. ഇത്‌ തികച്ചും ജനാധിപത്യവിരുദ്ധവും സർവാധികാരവാഴ്‌ചയുടെ പ്രതിഫലനവുമാണ്‌. വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചുറച്ചിരിക്കുകയാണ്‌ കർഷകരുൾപ്പെടെയുള്ള ജനങ്ങളും ഈ സംഘടനകളും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 2 =

Most Popular