Wednesday, January 22, 2025

ad

Homeലേഖനങ്ങൾകൈത്തറിമേഖലയെ തകർച്ചയിൽനിന്ന്‌ രക്ഷിക്കാൻ

കൈത്തറിമേഖലയെ തകർച്ചയിൽനിന്ന്‌ രക്ഷിക്കാൻ

കേരളത്തിലെ പരമ്പരാഗത വ്യവസായമായ കൈത്തറിയെ തകർച്ചയിൽനിന്ന് രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായി 2016 ൽ വന്ന എൽ.ഡി.എഫ്. സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തിയതിന്റെ ഫലമായാണ് കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം പദ്ധതി കൊണ്ടുവന്നത്. ഈ തിരുമാനം, ആദ്യ വർഷം ഏഴാം ക്ലാസ് വരെയുളള കുട്ടികൾക്ക് യൂണിഫോം സൗജന്യമായി നൽകണമെന്നായിരുന്നു. കൈത്തറിയുടെ തകർച്ചയുടെ ഫലമായി തൊഴിലാളികൾ കൊഴിഞ്ഞുപോയതുകൊണ്ട് ഏഴാം ക്ലാസ് വരെയുളള കുട്ടികൾക്ക് പൂർണ്ണമായി നൽകാൻ കഴിയാത്തതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് യൂണിഫോം നൽകുകയും, ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്ക് യൂണിഫോമിന്റെ വില സർക്കാർ നൽകുകയുമാണുണ്ടായത്. തൊട്ടടുത്ത വർഷം ആകുമ്പോഴേക്കും കൊഴിഞ്ഞുപോയ തൊഴിലാളികൾ തിരിച്ചുവരികയും, പുതിയ തൊഴിലാളികൾ കടന്നുവരികയും ചെയ്തതിന്റെ ഫലമായി ഏഴാം ക്ലാസ് വരെയുളള കുട്ടികൾക്ക് യൂണിഫോം ഉൽപ്പാദിപ്പിച്ച് നൽകാൻ സാധിച്ചു. എന്നാൽ തുടർന്നുള്ള വർഷം മുതൽ യൂണിഫോം ഉൽപ്പാദിപ്പിച്ച തൊഴിലാളികൾക്ക് കൂലി നൽകാൻ മാസങ്ങൾ വൈകുന്നതുകൊണ്ടും, റിബേറ്റ് കുടിശ്ശിക ലഭിക്കാത്തതുകൊണ്ടും, മാർക്കറ്റ് ഇൻസന്റീവുമായി ബന്ധപ്പെട്ട കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ കൊണ്ടും, കണ്ണൂരിലെ എൻ.എച്ച്.ഡി.സി ഓഫീസ് ബാംഗ്ലൂരിലേക്ക് മാറ്റിയതുൾപ്പെടെയുളള കാരണങ്ങൾകൊണ്ടും കേരളത്തിൽനിന്ന് 300 കോടിയിലേറെ വിലവരുന്ന ഉൽപന്നങ്ങൾ കയറ്റുമതി ചെയ്ത സ്ഥാനത്ത് 100 കോടി രൂപയിൽ താഴേക്ക് കയറ്റുമതി കുറഞ്ഞു. തൊഴിലാളികൾക്ക് തൊഴിലും കുറഞ്ഞു. കേരളത്തിൽ കൈത്തറിമേഖലയിൽ തൊഴിലാളികൾക്ക് പ്രധാനമായും തൊഴിൽ നൽകുന്നത് പ്രൈമറി സഹകരണ സംഘങ്ങളാണ്. ഇവയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് യഥാസമയം കൂലി കിട്ടാത്തതിനാൽ കൊഴിഞ്ഞുപോക്ക് വീണ്ടും തുടരുകയാണ്. ഇപ്പോൾ കൈത്തറി ഉൽപ്പന്നങ്ങൾക്കുളള ജി.എസ്.ടി 5% ൽ നിന്ന് 12% ആക്കി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇത് ഈ മേഖലയുടെ തകർച്ചയ്ക്ക് ആക്കംകൂട്ടും. ഈയൊരു സാഹചര്യത്തിൽ കേന്ദ്ര-‐സംസ്ഥാന സർക്കാറുകൾ താഴ പറയുന്ന നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഈ പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കാൻ കഴിയൂ.

സ്കൂൾ യൂണിഫോം തുണി ഉത്പാദിപ്പിച്ച തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, യൂണിഫോം തുണി ഉത്പാദന ചെലവിന് സമാനമായി വില പുനർനിർണ്ണയിക്കുക, പരമ്പരാഗത വ്യവസായമായ കൈത്തറി ജി.എസ്.ടി യിൽ നിന്ന് ഒഴിവാക്കുക. എൻ.എച്ച്.ഡി.സി ഓഫീസ് കണ്ണൂരിൽനിന്ന് ബാംഗ്ലൂരിലേക്ക് മാറ്റിയതിന്റെ ഫലമായി നൂൽ കിട്ടാൻ ബുദ്ധിമിട്ടുകയാണ്. എൻ.എച്ച്.ഡി.സി വഴിയല്ലാതെ നൂൽ വാങ്ങുമ്പോൾ ഗുണനിലവാരം കുറയുന്ന നിലയുണ്ട്. എൻ.എച്ച്.ഡി.സി ഓഫീസ് കണ്ണൂരിൽനിന്ന് ബാംഗ്ലൂരിലേക്ക് മാറ്റിയ നടപടി പിൻവലിക്കുക, കേന്ദ്ര ഗവൺമെന്റ് നൽകുന്ന 10% മാർക്കറ്റ് ഇൻസന്റീവ് വർഷങ്ങളായി നൽകുന്നില്ല അടിയന്തിരമായും അത്‌ നൽകാൻ നടപടി സ്വീകരിക്കുക, കേന്ദ്രം നിർത്തൽ ചെയ്ത റിബേറ്റ് പുനഃസ്ഥാപിക്കുക, ഹാന്റ്ലൂമിന് സ്പെഷ്യൽ റിബേറ്റ് അനുവദിക്കുക, ഒരു റിബേറ്റ് നൽകിയാൽ 90 ദിവസത്തിനകം സംഖ്യ നൽകണം, കോവിഡ് കാല ഘട്ടത്തിലെ അടച്ചുപൂട്ടലിന്റെ ഫലമായി, പ്രൈമറി സംഘങ്ങളിൽ കെട്ടിക്കിടക്കുന്ന തുണിത്തരങ്ങൾ സർക്കാർ ഏറ്റെടുത്ത് ആശുപത്രികൾക്കും, സർക്കാർ വകുപ്പുകൾക്കും നൽകി കൈത്തറിമേഖലയെ സംരക്ഷിക്കുക, ചായം, കെമിക്കൽസ് എന്നിവ സമയബന്ധിതമായി ലഭ്യമാക്കുക, തകർന്നുനിൽക്കുന്ന കൈത്തറി പ്രൈമറി സംഘങ്ങൾക്ക് ജില്ലാ ബാങ്ക് കൊടുക്കുന്ന ക്യാഷ് ക്രെഡിറ്റ് സംഖ്യക്ക് ഈടാക്കുന്ന പലിശനിരക്ക് 4 ശതമാനമായി കുറയ്‌ക്കുക, സർക്കാർ ജീവനക്കാരും അധ്യാപകരും ആഴ്ചയിൽ 2 ദിവസം കൈത്തറി വസ്ത്രം ധരിക്കണമെന്ന നിബന്ധന നടപ്പിലാക്കാനുളള നട പടി സ്വീകരിക്കുക, ഹാന്റ്ലൂം മാർക്ക് നിർബന്ധമാക്കുക, തൊഴിലാളികളുടെ കൂലി യഥാസമയം കൊടുക്കാൻ കഴിയുമാറ് ബാങ്കുകളുമായി ധാരണയുണ്ടാക്കുക, കൈത്തറിവ്യവസായത്തിന് പ്രത്യേക വകുപ്പും നിയമവും കൊണ്ടുവരിക, പ്രൊഡക്‌ഷൻ ഇൻസന്റീവ് കുടിശ്ശികയില്ലാതെ അനുവദിക്കുക, കൈത്തറി അഡ്വൈസറി കമ്മറ്റി അടിയന്തിരമായി വിളിച്ചുചേർക്കുക, വ്യവസായവുമായി ബന്ധപ്പെട്ട് നിലവിലുളള തൊഴിലാളികളുടെ ക്ഷേമം ആസൂത്രണം ചെയ്യാൻ കേരളത്തിലെ കൈത്തറി തൊഴിലാളികൾക്കിടയിൽ സർവ്വേ എടുക്കുക. മുമ്പ് നടത്തിയ സർവ്വേ പ്രകാരം, 1.26 ലക്ഷം തൊഴിലാളികളും അവരുടെ കുടുംബങ്ങളും കൈത്തറിയെ ആശ്രയിച്ച് ജീവിച്ചിരുന്ന സ്ഥാനത്ത് ഇന്ന് അത് 50% കുറഞ്ഞു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × five =

Most Popular