Sunday, December 29, 2024

ad

Homeരാജ്യങ്ങളിലൂടെദക്ഷിണകൊറിയയിൽ പ്രസിഡന്റിനെിരെ ജനകീയ മുന്നേറ്റം

ദക്ഷിണകൊറിയയിൽ പ്രസിഡന്റിനെിരെ ജനകീയ മുന്നേറ്റം

പത്മരാജൻ

നിക്കെതിരെ ഉയർന്നുവരുന്ന ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താൻ ദക്ഷിണകൊറിയൻ പ്രസിഡന്റ്‌ യൂൺ സൂക്‌ യോൾ ഡിസംബർ രണ്ടിന്‌ രാജ്യത്ത്‌ പട്ടാളഭരണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടർന്ന്‌ യൂൺ സൂക്കിന്‌ മണിക്കൂറുകൾക്കുള്ളിൽ തന്റെ പ്രഖ്യാപനം പിൻവലിക്കേണ്ടതായി വന്നു.

‘രാജ്യവിരുദ്ധ’രും ‘ഉത്തരകൊറിയൻ പക്ഷക്കാരു’മായ ആളുകൾ നടത്തുന്ന പ്രതിഷേധത്തിനെ അടിച്ചമർത്താനാണ്‌ താൻ പട്ടാളഭരണം പ്രഖ്യാപിക്കുന്നതെന്നാണ്‌ യൂൺ സൂക്‌ പ്രസ്‌താവിച്ചത്‌. എന്നാൽ മുമ്പും ദക്ഷിണകൊറിയയിൽ പട്ടാളവാഴ്‌ച അടിച്ചേൽപ്പിച്ച ഏകാധിപതികളെല്ലാം ഇതേ ന്യായമാണ്‌ മുന്നോട്ടുവച്ചത്‌. പട്ടാളഭരണം പിൻവലിക്കാനുള്ള പ്രമേയം പാസാക്കാതിരിക്കാനും പ്രസിഡന്റിനെ പാർലമെന്റ്‌ ഇംപീച്ച്‌ ചെയ്യുന്നത്‌ തടയാനുമായി, പാർലമെന്റിനെ തന്നെ പ്രസിഡന്റ്‌ യൂൺ ബന്ദിയാക്കുന്ന സ്ഥിതിയുണ്ടായി. പാർലമെന്റിനെ പട്ടാളം വളയുകയായിരുന്നു. എന്നാൽ ജനമുന്നേറ്റത്തിനു മുന്നിൽ അതെല്ലാം പാഴാവുകയാണുണ്ടായത്‌. ഡിസംബർ മൂന്നിന്‌ പാർലമെന്റംഗങ്ങൾ പാർലമെന്റിനുള്ളിലേക്ക്‌ കടക്കാൻ ജനങ്ങൾ സംരക്ഷണകവചം തീർത്തു. എന്നാൽ ഒരുവിഭാഗം പാർലമെന്റംഗങ്ങൾ സഭയിൽ വരാതെ വിട്ടുനിന്നതിനാൽ 300 അംഗ പാർലമെന്റിൽ 190 പേർ മാത്രമേ പ്രമേയത്തിനനുകൂലമായി വോട്ട്‌ ചെയ്‌തുള്ളൂ. ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസാകണമെങ്കിൽ മൂന്നിൽരണ്ട്‌ അംഗങ്ങൾ (300ൽ 200) പാർലമെന്റിൽ ഹാജരായി പ്രമേയത്തിനനുകൂലമായി വോട്ടുചെയ്യണം. അത്രയും അംഗങ്ങൾ സഭയിൽ എത്താതിരുന്നതുകൊണ്ട്‌ മൂന്നാംതീയതി ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസായില്ല. എന്നിരുന്നാലും ജനരോഷത്തിനു മുന്നിൽ പട്ടാളഭരണം നടപ്പാക്കാനുള്ള പ്രമേയം യൂണിനു അതിനകംതന്നെ പിൻവലിക്കേണ്ടതായും വന്നു.

എന്നാൽ ഡിസംബർ ഏഴിന്‌ വീണ്ടും ഇതേ പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ 204 അംഗങ്ങൾ അനുകൂലമായി വോട്ടുചെയ്‌തതോടെ ഇംപീച്ച്‌മെന്റ്‌ പ്രമേയം പാായി. അതോടെ യൂണിന്‌ താൽക്കാലികമായി പ്രസിഡന്റ്‌ പദവിയിൽനിന്ന്‌ വിട്ടുനിൽക്കേണ്ടതായും വന്നു. പകരം വൈസ്‌ പ്രസിഡന്റിനെ ചുമതലയേൽപ്പിച്ചു. ഡിസംബർ 27ന്‌ അയാൾക്കെതിരെയും ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസായി. 180 ദിവസത്തിനുള്ളിൽ ഭരണഘടനാ കോടതി ഇംപീച്ച്‌മെന്റ്‌ പ്രമേയം അംഗീകരിച്ചാൽ മാത്രമേ ഇംപീച്ച്‌മെന്റ്‌ നടപ്പാവുകയുള്ളൂ. അപ്പോൾ മാത്രമേ പൂർണമായും അധികാരം നഷ്ടപ്പെടുകയുള്ളൂ.

പത്തുലക്ഷത്തിലധികം ജനങ്ങൾ ഒപ്പിട്ട ഇംപീച്ച്‌മെന്റ്‌ പ്രമേയമാണ്‌ 2024 ജൂലൈയിൽ പാർലമെന്റിൽ വന്നത്‌. ഇംപീച്ച്‌മെന്റ്‌ പ്രമേയം ചർച്ചയ്‌ക്കെടുക്കാൻ 50,000 ആളുകൾ ആവശ്യപ്പെട്ടാൽ മതിയെന്നിരിക്കെയാണിത്‌. 2024 നവംബറിൽ വിവിധ യൂണിവേഴ്‌സിറ്റികളിലെ മൂവായിരത്തിലേറെ പ്രൊഫസർമാർ യൂണിന്റെ രാജി ആവശ്യപ്പെട്ട്‌ പരസ്യപ്രസ്‌താവനയിറക്കി. നവംബർ 28ന്‌ തെക്കൻ കൊറിയക്കാരായ 1466 കത്തോലിക്കാ പുരോഹിതർ യൂണിനെ ഇംപീച്ച് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ രംഗത്തുവന്നു. സ്വകാര്യ മൂലധനതാൽപര്യത്തിന്റെ വക്താവും സ്വന്തം കാര്യം കാണാൻ എന്തും ചെയ്യാൻ മടിയില്ലാത്തവനുമായ, യൂൺ സൂക്‌ യോൾ ഈ സാഹചര്യത്തിലാണ്‌ പട്ടാളഭരണം പ്രഖ്യാപിച്ചത്‌. യൂൺ സൂക്കിന്റെ ഭാര്യക്കെതിരെയും ഗുരുതരമായ അഴിമതിയാരോപണങ്ങൾ ഉയരുന്നുണ്ട്‌.

പാർലമെന്റിൽ യൂണിനെ ഇംപീച്ച്‌ ചെയ്യാനുള്ള പ്രമേയം വോട്ടിനിട്ടപ്പോൾ, വോട്ട്‌ രേഖപ്പെടുത്താതെ ഇറങ്ങിപ്പോയ പീപ്പിൾസ്‌ പാർട്ടി അംഗങ്ങളെ ജനങ്ങൾ പാർലമെന്റിന്‌ പുറത്ത്‌ തടഞ്ഞുവയ്‌ക്കുകയുണ്ടായി. യൂണിനെ പിന്തുണയ്‌ക്കുന്ന പീപ്പിൾസ്‌ പാർട്ടിയിലെതന്നെ ചില അംഗങ്ങൾ ഇംപീച്ച്‌മെന്റ്‌ പ്രമേയത്തിന്‌ അനുകൂലമായി വോട്ടുചെയ്‌തതായാണ്‌ മനസ്സിലാക്കേണ്ടത്‌. അഴിമതിയും സ്വേച്ഛാധിപത്യവും ജനവിരുദ്ധ നയങ്ങളുമാണ്‌ യൂൺ സൂക്കിനെതിരെ ജനരോഷമുയരുന്നതിന്‌ കാരണമായത്‌. അഭിപ്രായ സർവെകൾ വെളിപ്പെടുത്തുന്നത്‌ യൂണിന്റെ ജനപിന്തുണ കുത്തനെ ഇടിഞ്ഞതായാണ്‌. വൈസ്‌ പ്രസിഡന്റിനെതിരെ കൂടി ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസായതോടെ ദക്ഷിണകൊറിയ ഗുരുതരമായ രാഷ്‌ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്‌.

അമേരിക്കയുടെ ശിങ്കിടിയായ ഉത്തരകൊറിയക്കെതിരെ ആക്രമണം നടത്താനുള്ള യൂൺ സൂക്കിന്റെ നീക്കംകൂടിയാണ്‌ ജനമുന്നേറ്റത്തിൽ തകർന്നടിഞ്ഞത്‌. അയാൾ കൊണ്ടുവന്ന ജനവിരുദ്ധമായ ബജറ്റ്‌ നിർദേശങ്ങളും നടപ്പാക്കാനാവാതെ പൊളിഞ്ഞുപോയിരിക്കുകയാണ്‌. ദക്ഷിണകൊറിയൻ പ്രസിഡന്റിനേറ്റ തിരിച്ചടിയും അവിടത്തെ ജനമുന്നേറ്റവും യൂണിനെ തുണയ്‌ക്കുന്ന അമേരിക്കയ്‌ക്കും ജപ്പാനും എതിരായ തിരിച്ചടികൂടിയാണ്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + 17 =

Most Popular