Wednesday, November 27, 2024

ad

Homeരാജ്യങ്ങളിലൂടെഅഴിമതിക്കെതിരെ സെർബിയയിൽ പ്രക്ഷോഭം

അഴിമതിക്കെതിരെ സെർബിയയിൽ പ്രക്ഷോഭം

പത്മരാജൻ

യൂറോപ്യൻ രാജ്യമായ സെർബിയയിൽ സർക്കാരിന്റെ അഴിമതിക്കും നിരുത്തരവാദിത്വത്തിനുമെതിരായ ജനകീയപ്രക്ഷോഭം ശക്തമാവുകയാണ്‌. 2024 നവംബർ 1ന്‌ സെർബിയയുടെ വടക്കുഭാഗത്തുള്ള നോവി സാഡ്‌ നഗരത്തിലെ റെയിൽവേ സ്‌റ്റേഷന്റെ മുൻഭാഗത്ത്‌ അടുത്തകാലത്തു പുതുക്കിപ്പണിത മേൽക്കൂര തകർന്നുവീണ്‌ 14 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന്‌ ഗവൺമെന്റിന്റെ അഴിമതിക്കും കൊള്ളയടിക്കുമെതിരെ രാജ്യത്താകെ ജനകീയപ്രക്ഷോഭം ശക്തമായതിനെത്തുടർന്ന്‌ പൊതുമരാമത്തുവകുപ്പ്‌ മന്ത്രി ഗോറൻ വെസിച്ച്‌ മനസ്സില്ലാമനസ്സോടെ രാജിവെച്ചു. എന്നാൽ അതുകൊണ്ടൊന്നും പിൻമാറാൻ ജനങ്ങൾ തയ്യാറല്ല. പ്രസിഡന്റ്‌ അലക്‌സാണ്ടർ വുഡ്‌കിച്ചിന്റെ ഭരണത്തിൽ തങ്ങൾക്ക്‌ വിശ്വാസമില്ലായെന്ന്‌ പ്രക്ഷോഭകർ ഉറച്ചുപറയുന്നു.

നവംബർ 5ന്‌ ഏതാണ്ട്‌ 20000ത്തിനടുത്ത്‌ ആളുകളാണ്‌ നോവി സാഡ്‌ നഗരത്തിൽ നടന്ന വന്പിച്ച പ്രതിഷേധത്തിൽ അണിനിരന്നത്‌. മേൽക്കൂര ഇടിഞ്ഞുവീണതിന്റെ ഭാഗമായി കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്‌ത എല്ലാവർക്കും നീതി ലഭിക്കണമെന്ന ആവശ്യമുയർത്തിക്കൊണ്ട്‌ ജനങ്ങൾ നടത്തിയ ഈ പ്രക്ഷോഭത്തിൽ അണിനിരന്നവരെ പൊലീസ്‌ വിരട്ടിയോടിക്കുകയും കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു. രാജ്യത്തിന്റെ ഭരണം കയ്യാളുന്ന സെർബിയൻ പ്രോഗ്രസീവ്‌ പാർട്ടിയുടെ (എസ്‌എൻഎസ്‌) ഹെഡ് ക്വാർട്ടേഴ്‌സിലേക്കും സിറ്റി ഹാളിലേക്കുമാണ്‌ ജനങ്ങൾ മാർച്ച്‌ ചെയ്‌തത്‌. വർഷങ്ങളായി രാജ്യത്ത്‌ ഭരണത്തിലിരിക്കുന്ന എസ്‌എൻഎസ്‌ പാർട്ടിയുടെ നയങ്ങൾക്കെതിരെ വ്യാപകമായ ജനകീയവികാരമാണ്‌ ഉയർന്നുവന്നിരിക്കുന്നത്‌. തുടർച്ചയായി കോർപറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മുൻഗണന നൽകുകയും രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ ക്ഷേമത്തിന്‌ യാതൊരു വിലയും നൽകാതിരിക്കുകയുമാണ്‌ എസ്‌എൻഎസ്‌ ഗവൺമെന്റ്‌ ചെയ്‌തുവരുന്നത്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 1 =

Most Popular