Friday, December 13, 2024

ad

Homeകവര്‍സ്റ്റോറിചേലക്കരയുടെ വികസനം 
പൂർത്തീകരിക്കാൻ യു ആർ പ്രദീപിനെ 
വിജയിപ്പിക്കുക

ചേലക്കരയുടെ വികസനം 
പൂർത്തീകരിക്കാൻ യു ആർ പ്രദീപിനെ 
വിജയിപ്പിക്കുക

കെ രാധാകൃഷ്ണൻ

1996ലാണ് എൽഡിഎഫിനെ പ്രതിനിധീകരിച്ച് ചേലക്കരയിൽനിന്ന് നിയമസഭയിലേക്ക് ആദ്യമായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. 2016 മുതൽ 21 വരെ യു ആർ പ്രദീപായിരുന്നു ചേലക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. ചേലക്കര നിവാസികൾക്കൊപ്പം ഞങ്ങൾ നടത്തിയ യാത്ര ചേലക്കരയുടെ വികസനരംഗത്തെ ചരിത്രമാണ്.

അന്നത്തെ ചേലക്കരയുടെ അവികസിത മുഖം ചേലക്കരക്കാർക്കെല്ലാം അറിവുള്ളതാണ്. ബോധപൂർവമായ ഇടപെടലുകളിലൂടെ ചേലക്കരയുടെ പരാധീനതകളെയും പരിമിതികളെയും മറികടന്നാണ് ഇന്നത്തെ ചേലക്കര സൃഷ്ടിക്കപ്പെട്ടത്. വികസനത്തിന്റെ സമാനതകളില്ലാത്ത മുന്നേറ്റത്തിൽ ചേലക്കരയുടെ സമസ്ത മേഖലകളും അഭൂതപൂർവമായ പുരോഗതിയിലേക്കാണ് നയിക്കപ്പെട്ടത്.

മായന്നൂരിൽ ഭാരതപ്പുഴയ്ക്ക് കുറുകെ പാലം ഉയർന്നപ്പോൾ ചേലക്കരക്കാർക്കാകെ അത് ഉൽസവമായിരുന്നു. അതിനുമുൻപ് കടത്തുവഞ്ചി മാത്രമായിരുന്നു ഇരുകരകളിലെയും ജനങ്ങളുടെ യാത്രയ്ക്കുള്ള ഏക ആശ്രയം. പാലം ഉയർന്നതോടെ പതിറ്റാണ്ടുകളായി ചേലക്കരക്കാർ സ്വപ്നം കണ്ട കാര്യം യാഥാർത്ഥ്യമാകുകയായിരുന്നു.

വിദ്യാഭ്യാസ രംഗത്തെ നിർമ്മാണ പ്രവർത്തനം
1 ചേലക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ബ്ലോക്കിന്റെ നിർമ്മാണം, തിരുവില്വാമല 3.1 കോടി
2 ആറ്റൂർ GUPSന്‌ പുതിയ കെട്ടിട നിർമ്മാണം 2.56 കോടി
3 പാഞ്ഞാൽ ഗവൺമെന്റ്‌ ഹയർ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിട നിർമ്മാണം 2.2 കോടി
4 പാമ്പാടി ഗവൺമെന്റ്‌ ഹയർ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിട നിർമ്മാണം 2 കോടി
5 ഗവ. എൽ.പി.എസ്‌ മുള്ളൂർക്കര 2 കോടി
6 ഗവ. VHSS, ദേശമംഗലം 2 കോടി
7 ഗവ. യു.പി.എസ്‌. കിള്ളിമംഗലം 2 കോടി
8 ചേലക്കര ഗവ. LPS കിച്ചൺ, ഡൈനിംഗ്‌, ടോയ്‌ലറ്റ്‌ എന്നിവയുടെ നിർമ്മാണം 1.5 കോടി
9 ഗവ. ഐ.ടി.ഐ ദേശമംഗലം കെട്ടിട നിർമ്മാണം 1.50 കോടി
10 ചേലക്കര കരിയർ ഡവലപ്‌മെന്റ്‌ സെന്റർ നിർമ്മാണം 1.12 കോടി
11 ബഡ്‌സ്‌ സ്‌കൂൾ പാഞ്ഞാൽ, കെട്ടിട നിർമ്മാണം 1 കോടി
12 മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ അഡ്‌മിനിസ്‌ട്രേഷൻ കെട്ടിടത്തിന്റെ മേൽക്കൂര നിർമ്മാണവും കളിസ്ഥലവും 69 ലക്ഷം
13 ചേലക്കര പോളിടെക്‌നിക്ക്‌ വിവിധ പ്രവൃത്തികൾ 68.97 ലക്ഷം
14 വരവൂർ ഐ.ടി.ഐ വിവിധ പ്രവൃത്തികൾ 75.85 ലക്ഷം
15 ചേലക്കര ഗവൺമെന്റ്‌ പോളിടെക്‌നിക്ക്‌ കോളേജ്‌ ഓപ്പൺ ഓഡിറ്റോറിയം നിർമ്മാണം 2 കോടി
16 SMT സ്‌കൂൾ പുതിയ കെട്ടിട നിർമ്മാണം 2 കോടി
17 ചെറുതുരുത്തി ജി.എച്ച്‌.എസ്‌.എസ്‌ കെട്ടിട നിർമ്മാണം 1 കോടി
18 പഴയന്നൂർ ജി.എൽ.പി.എസ്‌ കെട്ടിട നിർമ്മാണം 1 കോടി
19 കുത്താന്പുള്ളി ജി.യു.പി.എസ്‌ കെട്ടിട നിർമ്മാണം 1 കോടി
20 തിരുവില്വാമല ജി.എൽ.പി.എസ്‌ കെട്ടിട നിർമ്മാണം 1 കോടി
21 പൈങ്കുളം ഗവ. യു.പി സ്‌കൂളിന്‌ ബസ്‌ വാങ്ങൽ 25 ലക്ഷം
22 ദേശമംഗലം, പാഞ്ഞാൽ എന്നിവിടങ്ങളിലെ ഹയർ സെക്കന്ററി സ്‌കൂളുകൾക്ക്‌ ലാബ്‌ സൗകര്യം ഒരുക്കൽ 1 കോടി
23 ചേലക്കര ഗവ. കോളേജിലെ വനിതാ ഹോസ്റ്റൽ കെട്ടിട നിർമ്മാണം 1.52 കോടി
24 കിള്ളിമംഗലം ഗവ. ആർട്‌സ്‌ & സയൻസ്‌ കോളേജിന്റെ ട്രസ്‌, റൂഫ്‌ പ്രൊട്ടക്‌ഷൻ വർക്ക്‌ 61 ലക്ഷം
25 തൊഴുപ്പാടം ഗവ. എൽ.പി സ്‌കൂൾ ഒന്നാം നില നിർമ്മാണം 1 കോടി
26 കീഴില്ലം എ.എൽ.പി. സ്‌കൂൾ പുതിയ കെട്ടിട നിർമ്മാണം 34.36 ലക്ഷം
27 വള്ളത്തോൾ നഗർ ജി.എൽ.പി സ്‌കൂൾ കെട്ടിട നിർമ്മാണം 24 ലക്ഷം
28 ചെറുതുരുത്തി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ ചുറ്റുമതിൽ നിർമ്മാണം 20 ലക്ഷം

ഹയർസെക്കൻഡറി വിദ്യാലയങ്ങൾ, ഭൗതിക സാഹചര്യങ്ങളാൽ ആരെയും അതിശയിപ്പിക്കുന്ന സ്കൂളുകൾ, മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, മൂന്ന് സ്വകാര്യ എഞ്ചിനീയറിങ് കോളേജുകൾ, ആയുർവേദ മെഡിക്കൽ കോളേജ്, ഐടിഐകൾ, പോളിടെക്നിക്, കിള്ളിമംഗലം ആർട്സ് ആൻഡ് സയൻസ് കോളേജ്, ഐഎച്ച്ആർഡി കോളേജ്, ലോക സാംസ‍്കാരിക ഭൂപടത്തിലിടം നേടിയ കലാമണ്ഡലം തുടങ്ങിയവ ചേലക്കരയുടെ വികസന ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലുകളാണ്. അവ നാടിന്റെ വിദ്യാഭ്യാസ, സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലുണ്ടാക്കിയ മാറ്റം സമാനതകളില്ലാത്തതാണ്.

15‐ാം ധനകമ്മീഷൻ ഫണ്ട്‌ 2022‐23
ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള
നവീകരണ പ്രവർത്തനങ്ങൾ

1 എഫ്‌.എച്ച്‌.സി. എളനാട്‌                                                              55.5 ലക്ഷം
2 എഫ്‌.എച്ച്‌.സി. ദേശമംഗലം                                                          55.5 ലക്ഷം
3 എഫ്‌.എച്ച്‌.സി. തിരുവില്വാമല                                                     55.5 ലക്ഷം
4 സബ്‌ സെന്റർ പൊറ്റ എളനാട്‌                                                      55.5 ലക്ഷം
5 എഫ്‌.ഡബ്ല്യു.സി മെയിൻ സെന്റർ                                                 55.5 ലക്ഷം
6 എഫ്‌.ഡബ്ല്യു.സി വള്ളത്തോൾ നഗർ                                               55.5 ലക്ഷം
7 എഫ്‌.ഡബ്ല്യു.സി വെച്ചൂർ, എളനാട്‌                                               55.5 ലക്ഷം
8 എഫ്‌.ഡബ്ല്യു.സി മുള്ളൂർക്കര                                                        55.5 ലക്ഷം
9  എഫ്‌.ഡബ്ല്യു.സി വരവൂർ                                                            55.5 ലക്ഷം
അന്തിമഹാകാളൻകാവ്‌, കുറുമല, തലശ്ശേരി, കല്ലേപ്പാടം, കുത്താന്പുള്ളി, കുമരപ്പനാൽ, തളി, വാഴക്കാട്‌, സൗത്ത്‌ കൊണ്ടാഴി, ദേശമംഗലം മെയിൻ സെന്റർ, വരവൂർ, തോന്നൂർക്കര, പങ്ങാരപ്പിള്ളി, പാറമേൽപ്പടി, കിള്ളിമംഗലം, എളനാട്‌, പഴയന്നൂർ, തൃക്കണായ എന്നീ എഫ്‌.ഡബ്ല്യു.സികളുടെ അറ്റകുറ്റപ്പണികൾക്കായി 7 ലക്ഷം രൂപ വീതം ആകെ 1.33 കോടി രൂപ ചെലവഴിച്ചു

ചേലക്കരയുടെ വികസനചരിത്രത്തിലെ പൊൻതൂവലുകളായ മിനി സിവിൽ സ്റ്റേഷനുകൾ, മുഖഛായ തന്നെ മാറിയ സർക്കാർ ആശുപത്രികൾ, ഉന്നത നിലവാരത്തിലുള്ള റോഡുകൾ, ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്ന അടിയണകളും തടയണകളും, കാർഷിക മേഖലയിലെ ക്രിയാത്മകവും സാർത്ഥകവുമായ ഇടപെടലുകൾ, ടൂറിസം ഇടനാഴിയിൽ ചേലക്കരയുടെ സാന്നിധ്യം… എന്നിവയൊക്കെ ചേലക്കരയുടെ നേട്ടങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കുമ്പോൾ ഒരു നാടാകെയാണ് അഭിമാനം കൊള്ളുന്നത്.

തീരദേശ റോഡ്‌
1 ചീരക്കുഴി കനാൽ റോഡ്‌ 8 ലക്ഷം
2 കല്ലേപ്പാടം കുന്നന്പിള്ളി റോഡ്‌ 50 ലക്ഷം
3 പൈങ്കുളം സെന്റർ തൊഴുപ്പാടം റോഡ്‌ 93.8 ലക്ഷം
4 മുല്ലക്കൽ കടവ്‌ റോഡ്‌ 28 ലക്ഷം
5 പൊരുതിക്കോട്‌ റോഡ്‌ നിർമ്മാണം 50 ലക്ഷം
6 നെടുന്പുര കനാൽ റോഡ്‌ 56.50 ലക്ഷം

ജനപ്രതിനിധിയായി ചേലക്കരയുടെ വികസനത്തിനൊപ്പം ഞാൻ ആരംഭിച്ച യാത്ര 34 വർഷം പിന്നിടുകയാണ്. ഇ കെ നായനാർ മന്ത്രിസഭയിൽ അംഗമാകാനും വി എസ് മന്ത്രിസഭയുടെ കാലത്ത് സ്പീക്കറാകാനും നവകേരള സൃഷ്ടിക്കായി പരിശ്രമിക്കുന്ന പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമാകാനും ആലത്തൂർ പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്-സഭയിലംഗമാകാനും ചേലക്കര തോന്നൂർക്കരയിലെ സാധാരണക്കാരനായ എനിക്ക്- സാധിച്ചത് നാടുനൽകിയ കലവറയില്ലാത്ത സ്നേഹത്തിന്റെയും പിന്തുണയുടെയും കൂടി പിൻബലത്തിലാണ്.

ജൽജീവൻ മിഷൻ
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണ പദ്ധതി
1 ചേലക്കര 9.87 കോടി
2 പാഞ്ഞാൽ 7.72 കോടി
3 വള്ളത്തോൾനഗർ 7.14 കോടി
4 മുള്ളൂർക്കര 7.02 കോടി
5 തിരുവില്വാമല 6.40 കോടി
6 കൊണ്ടാഴി 6.68 കോടി
7 ദേശമംഗലം 5.38 കോടി
8 വരവൂർ 5.67 കോടി

കർഷകരും തൊഴിലാളികളും സാധാരണക്കാരുമടങ്ങുന്ന ചേലക്കര നിയോജക മണ്ഡലത്തിന്റെ സർവതല സ്പർശിയായ വികസനത്തിന് ജനപ്രതിനിധി എന്ന നിലയിൽ കഠിനാധ്വാനം ചെയ്തിട്ടുള്ള വ്യക്തിയാണ് മുൻ എംഎൽഎ കൂടിയായ യു ആർ പ്രദീപ്.

എൽഡിഎഫ‍് സാമാജികരുടെ കാലത്ത് ചേലക്കരയ്ക്കുണ്ടായ വികസന നേട്ടങ്ങൾ നിരവധിയാണ്. അവയിൽ ചിലതാണ് താഴെ പരാമർശിക്കുന്നത്. ഈ മണ്ഡലത്തിന്റെ വികസനത്തിൽ കഴിവും താൽപര്യവുമുള്ള പ്രദീപിന്റെ വിജയം ഉറപ്പാക്കാൻ ചേലക്കരക്കാർ എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. വികസന സ്വപ്നങ്ങൾ കൂടുതൽ സാക്ഷാത്കരിക്കാൻ എൽഡിഎ-ഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ വിജയം നമുക്കുറപ്പാക്കാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 2 =

Most Popular