Tuesday, November 5, 2024

ad

Homeകവര്‍സ്റ്റോറിചരിത്രപരമായ നേട്ടത്തിന്റെ വർഷങ്ങൾ

ചരിത്രപരമായ നേട്ടത്തിന്റെ വർഷങ്ങൾ

ഇലക്ഷൻ കാമ്പയിൻ

നത് വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ കേരളം ചരിത്രപരമായ നേട്ടം കൈവരിച്ച രണ്ട് വർഷങ്ങളാണ് കടന്നുപോയതെന്നും, കടബാധ്യതയുടെയും കമ്മിയുടെയും കാര്യത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവ് വരുത്തിയെന്നതും മലയാള പത്രങ്ങൾ കൂടാതെ ടൈംസ് ഓഫ് ഇന്ത്യയിലെയും ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെയും ലേഖനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളം ധനദൃഢീകരണത്തിന്റെ പാതയിലാണ് (fiscal consolidation) എന്നും ഈ ലേഖനങ്ങൾ കണക്കുകൾ സഹിതം പറഞ്ഞുറപ്പിച്ചു.

തനത് നികുതി വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ കേരളത്തിന് നേട്ടങ്ങളുടെ വർഷങ്ങളാണ്. 2013-–14 മുതലുള്ള കേരളത്തിന്റെ തനത് നികുതി വരുമാനത്തിന്റെ വാർഷിക വളർച്ച നിരക്ക് നോക്കുക.

2013–14, 2015-–16 കാലങ്ങളിൽ 10 ശതമാനമോ അതിൽ താഴെയോ ആണ് തനത് നികുതി വരുമാനത്തിന്റെ വളർച്ച. കോവിഡും പ്രളയവും കാരണമുള്ള തളർച്ചയ്ക്കുശേഷം 2021-–22 ലും 2022-–23 ലും കേരളം നേടിയത് സമീപകാല ചരിത്രത്തിലെ ഏറ്റവും കൂടിയ തനത് വരുമാന വളർച്ചയാണ് – 22 ഉം 23 ഉം ശതമാനം.

2011-–12 മുതൽ 2016-–17 സാമ്പത്തിക വർഷം വരെയുള്ള അഞ്ചുവർഷം (യുഡിഎഫിന്റെ ഭരണകാലം) കൊണ്ട് തനത് നികുതി വരുമാനത്തിൽ ഉണ്ടായ വർദ്ധനവ് വെറും 16,000 കോടി രൂപ മാത്രം (2011-–12 ൽ 25,700 കോടി രൂപ 2016–-17 ൽ 42100 കോടി രൂപ). അതുകഴിഞ്ഞുള്ള 5 വർഷം പ്രളയവും കോവിഡും കാരണമുള്ള സാമ്പത്തിക പ്രതിസന്ധി നികുതി വരുമാനത്തെ സാരമായി ബാധിച്ചു. എന്നാൽ കഴിഞ്ഞ രണ്ടു വർഷം കൊണ്ട് മാത്രം ഈ സർക്കാർ സമാഹരിച്ച തനത് വരുമാനം 24,300 കോടി രൂപയാണ്.

2020-–21 ൽ ഏകദേശം 47,600 കോടി രൂപ മാത്രമായിരുന്ന തനത് നികുതി വരുമാനം രണ്ടു വർഷം കൊണ്ട് 71900 കോടി രൂപയിലധികമായി വർദ്ധിച്ചു. ഏകദേശം 51 ശതമാനം വർദ്ധനവ്. തനത് നികുതി വരുമാനത്തിലെ വാർഷിക വളർച്ച നിരക്ക് 23 ശതമാനത്തിലും അധികമാണ്.

വർഷം തനത്‌ നികുതി വളർച്ചാ നിരക്ക്‌
2011‐12 18.4
2012-13 16.9
2013-14 6.4
2014-15 10.1
2015-16 10.7
2016-17 8.2
2017-18 10.2
2018-19 9
2019-20 -0.6
2020-21 -5.3
2021-22 22.4
2022-23 23.4

മൊത്തം റവന്യൂ വരുമാനത്തിൽ തനത് വരുമാനത്തിന്റെ അനുപാതം 2020–-21 ൽ 56 ശതമാനം ആയിരുന്നത് 2022–-23 ൽ 65.6 ശതമാനമായി വർദ്ധിച്ചു. 2023-–24 ൽ ഇത് 70 ശതമാനത്തിലും അധികമാവും.

അതായത് മൊത്തം റവന്യൂ വരുമാനത്തിൽ കേന്ദ്ര അനുപാതം കുറഞ്ഞു കുറഞ്ഞു വരുന്നു.

രാജ്യത്തെ ഏതാണ്ട് മുഴുവൻ ഉൽപ്പന്നങ്ങൾക്കുമേലും നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങളിൽ നിന്നും കവർന്നെടുത്ത് ജി.എസ്.ടി നടപ്പിലാക്കിയതിനു ശേഷവും തനത് നികുതി വരുമാനത്തിൽ ഇത്രയും വർദ്ധനവ് ഉണ്ടാക്കാൻ കഴിഞ്ഞത് ഒരു ചെറിയ കാര്യമായി നാം കാണുന്നില്ല. l

കേരളം കടക്കെണിയിലല്ല

കേരളം കടക്കെണിയിലാണ് എന്നതു പരക്കെ പ്രചരിപ്പിക്കപ്പെടുന്ന ഒരാഖ്യാനമാണ്. ജിഎസ്ഡിപി-യുടെ അനുപാതമായി കേരളത്തിന്റെ കടഭാരം 38 ശതമാനമാണ്. എല്ലാ സംസ്ഥാനങ്ങളുടെയും കടഭാരം ജിഎസ്ഡിപിയുടെ വിഹിതമായി നോക്കിയാൽ 27 ശതമാനമല്ലെയുള്ളൂ? അപ്പോൾ കേരളം ഒരു കടക്കെണിയിലാണ് എന്നതാണ് വാദം.

കേരളത്തിന്റെ കടഭാരം ജിഎസ്ഡിപിയുടെ അനുപാതമായി ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്നു നിന്നത് മൂന്നു വർഷങ്ങളിലാണ്: 2002–-03, 2003–-04, 2004-–05. ഈ മൂന്ന് വർഷങ്ങളിലും ജിഎസ്ഡിപി-യുടെ ഏകദേശം 40% ആയിരുന്നു കേരളത്തിന്റെ കടഭാരം.കൃത്യമായി പറഞ്ഞാൽ 39.5%, 40.5%, 39.6%. എല്ലാ സംസ്ഥാനങ്ങൾക്കും 31%- – 32% മാത്രം കടഭാരം ഉണ്ടായിരുന്ന വർഷങ്ങളായിരുന്നു ഇവ. ഇത്രയും കടഭാരം പിന്നീടങ്ങോട്ട് ഒരിക്കലും കേരളത്തിൽ ഉണ്ടായിട്ടില്ല. എന്നിട്ടും കേരളം കെണിയിലായോ?

ഇല്ല. 2004-–2005 നു ശേഷം വരുമാനം വർദ്ധിപ്പിച്ച് കടഭാരം കുറച്ചുകൊണ്ടുവരികയായിരുന്നു കേരളം. അങ്ങിനെ 2011 ആയപ്പോൾ കടഭാരം ജിഎസ്ഡിപി-യുടെ 31.8% മാത്രമായി ചുരുങ്ങി. 2019-–20 ആയപ്പോൾ ഇത് വലിയ മാറ്റമില്ലാതെ ജിഎസ്ഡിപി-യുടെ 32.02% ആയി നിന്നു. 2006ന് ശേഷം 2019 ആയപ്പോൾ സ്ഥിതി വളരെ മെച്ചപ്പെട്ടു എന്നർത്ഥം. വെറും നാല് വർഷം മുൻപുള്ള കാര്യമാണിത്!

2022-–23ലെ കണക്കനുസരിച്ച്, കേരളത്തിന്റെ കടഭാരം ജിഎസ്ഡിപിയുടെ 36.4% ആയിരുന്നു. ചിലർ ഇത് 37.2% ആയിരുന്നു എന്ന് പറയാറുണ്ടെങ്കിലും അത് ശരിയല്ല. കേന്ദ്രം തന്ന ജിഎസ്ടി കോമ്പൻസേഷനെ കൂടി വായ്പയുടെ ഗണത്തിൽ പെടുത്തിയാണ് 37.2% എന്ന് പറയുന്നത്. പക്ഷേ അതു വായ്പയല്ലല്ലോ. എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി എടുത്താൽ കിട്ടുന്ന കടഭാരം ജിഡിപിയുടെ 27.5%. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ഈ മാറ്റമുണ്ടായത് കോവിഡ് വർഷങ്ങളിലാണ്.

ഇന്ത്യയിൽ എഫ്ആർബിഎം നിയമത്തിൽനിന്ന് വ്യതിചലിച്ച് സംസ്ഥാനങ്ങൾക്ക് 2020-–21ൽ 5% ധന കമ്മിയും 2021-–22ൽ 4% ധന കമ്മിയും 2022-–23ൽ 3.5% ധന കമ്മിയും ആവാം എന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. അങ്ങനെ കൂടുതൽ വായ്പയെടുത്ത് കൊണ്ട് കേരളം ധനക്കമ്മി 2020–-21ൽ 4.6 ശതമാനവും 2021-–22ൽ 4.1 ശതമാനവുമാക്കി മാറ്റി.

ഇങ്ങനെ ഉയർത്തിയ ചെലവ് ഉപയോഗിച്ചുകൊണ്ടാണ് കേരളം ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധം പടുത്തുയർത്തിയത്. സാമ്പത്തിക ഉത്തേജനത്തിനായി ഒരു പാക്കേജ് നടപ്പിലാക്കിയത്. അതാണ് കേരളത്തിന്റെ സമ്പദ്ഘടനയുടെ വേഗത്തിലുള്ള വീണ്ടെടുപ്പിന് സഹായകമായത്. ഈ രണ്ട് വർഷങ്ങളിൽ വായ്പയെടുത്ത് ജനക്ഷേമത്തിനായി പണം ചെലവഴിച്ചതുകൊണ്ടാണ് കേരളത്തിന്റെ കടഭാരം 2020-–21ൽ 38.5% ആയും 2021-–22ൽ 37% ആയും ഉയർന്നത്. എന്നാൽ 2025–-26 ആകുമ്പോൾ ധന കമ്മി 3 ശതമാനമായി കുറയ്ക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട് കടഭാരവും മെല്ലെ കുറയുകയും 2025-–26 ആകുമ്പോൾ 34%ത്തിനടുത്ത് എത്തുകയും ചെയ്യും. അനാവശ്യ ഭയം ഈ വിഷയത്തിൽ ഉണ്ടാവേണ്ടതില്ല എന്ന് സാരം. അപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ അവരെങ്ങനെ കടഭാരം കുറച്ചു നിർത്തി “മാനേജ്’ചെയ്തു? ഉത്തരം ലളിതമാണ്. ജനക്ഷേമത്തിനുവേണ്ടി കൂടുതൽ പണം ചെലവഴിച്ചില്ല; കോവിഡ് വർഷങ്ങളിൽ അവർ പൊതുചിലവ് കേരളത്തെ പോലെ വർദ്ധിപ്പിച്ചില്ല.

അതു മാത്രമല്ല. പല സംസ്ഥാനങ്ങളും അവർക്കുണ്ടായിരുന്ന വരുമാനം ചെലവഴിക്കാതെ, കടപ്പേടിയിൽ പെട്ട് ട്രഷറി ബില്ലുകളിൽ സുരക്ഷിതമായി നിക്ഷേപിച്ചു വയ്ക്കുകയും ചെയ്തു. 2021 മാർച്ച് 31ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുംകൂടി 2.05 ലക്ഷം കോടി രൂപ ഇങ്ങനെ ട്രഷറി ബില്ലുകളിൽ നിക്ഷേപിച്ച് വച്ചിരിക്കുകയായിരുന്നു. സാധാരണ മനുഷ്യർ നിസ്സഹായരായി കൂട്ടപ്പലായനം നടത്തേണ്ട സ്ഥിതിയും. കേരളം ഉയർത്തി പിടിക്കുന്ന രാഷ്ട്രീയം ഇതല്ല.

കേരളം കടം കയറി മുടിഞ്ഞു എന്നു പ്രചരിപ്പിക്കുകയും കട പരിധി ഏകപക്ഷീയമായി വെട്ടിക്കുറക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ കടം എത്രയാണ്? ദേശീയ വരുമാനത്തിന്റെ 60 ശതമാനം. ഐഎംഎഫിന്റെ 2023 ലെ ഒരു റിപ്പോർട്ടിൽ പറയുന്നത്, ഇന്ത്യയുടെ 2027–-28ലെ കടഭാരം ജിഡിപി-യുടെ 100% കടന്നേക്കാം എന്നാണ്. ഇവരാണ് 36 ശതമാനം കടമുള്ള കേരളം തകർന്നു എന്ന ആഖ്യാനം പ്രചരിപ്പിക്കുന്നത്. .l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + twelve =

Most Popular