Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിഎന്തുകൊണ്ടാണ് റോബർട്ട് വാദ്ര 
ചർച്ച ചെയ്യപ്പെടാതെ പോകുന്നത്?

എന്തുകൊണ്ടാണ് റോബർട്ട് വാദ്ര 
ചർച്ച ചെയ്യപ്പെടാതെ പോകുന്നത്?

കെ എ വേണുഗോപാലൻ

രുമകൻ. മറ്റാരുടെയും മരുമകനല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ സോണിയ ഗാന്ധിയുടെ മരുമകൻ സാക്ഷാൽ റോബർട്ട് വാദ്ര.1997 ലാണ് പ്രിയങ്ക ഗാന്ധിയെ റോബർട്ട് വാദ്ര വിവാഹം കഴിക്കുന്നത്.

അപകട മരണങ്ങൾ ഏറെ നടന്നിട്ടുള്ള ഒന്നാണ് വാദ്രയുടെ കുടുംബം.

2001 ഏപ്രിൽ 16 ന് രാജസ്താനിലെ അൽവാർ ജില്ലയിലെ ബെഹ്‌റോറിന് സമീപം, അവർ സഞ്ചരിച്ചിരുന്ന കാർ ദുരൂഹമായി മറിഞ്ഞുണ്ടായ അപകടത്തിൽ റോബർട്ട് വാദ്രയുടെ സഹോദരി മിഷേൽ വാദ്രയും മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടു.

മിഷേൽ അപകടത്തിൽ ദുരൂഹമായി മരിച്ച് രണ്ട് വർഷത്തിന് ശേഷം, റോബർട്ട് വാദ്രയുടെ സഹോദരൻ റിച്ചാർഡ് വാദ്രയെ മൊറാദാബാദിലെ ഒരു ഹോട്ടൽ മുറിയിൽ 2003 സെപ്തംബർ 20 ന് മരിച്ച നിലയിൽ കണ്ടെത്തി.

2009ൽ റോബർട്ട് വാദ്രയുടെ പിതാവ് രാജേന്ദ്ര വാദ്രയെ ഡൽഹിയിലെ യൂസഫ് സരായ് ഏരിയയിലെ ഗസ്റ്റ് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇത് ആത്മഹത്യയാണെന്ന് പറയപ്പെടുന്നു.

2002 ജനുവരിയിൽ റോബർട്ട് വാദ്ര തന്റെ പിതാവ് രജീന്ദർ വാദ്രയുമായും സഹോദരൻ റിച്ചാർഡ് വാദ്രയുമായും ഉള്ള ബന്ധം വിച്ചേദിച്ചു കൊണ്ട് പത്രങ്ങളിൽ പരസ്യം ചെയ്തിരുന്നു. അവർ പ്രിയങ്കയുമായുള്ള ബന്ധം ദുരുപയോഗം ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് ടിക്കറ്റും ഫ്‌ളാറ്റുകളും ജോലിയും എന്തിനു സ്‌കൂൾ അഡ്മിഷൻ വരെ പണത്തിന് പകരമായി വാഗ്ദാനം ചെയ്തെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഇത്.

വാദ്ര കുടുംബത്തിൽ ആകെ ബാക്കിയുള്ളത് റോബർട്ട് വാദ്രയുടെ അമ്മ മൗറീൻ വാദ്ര മാത്രം. അവരാണെങ്കിൽ റോബർട്ട് വാദ്രയുടെ കമ്പനിയുടെ സൈലന്റ് പാർട്ണറും.

റോബർട്ട് വാദ്രയുടെ ബിസിനസ് വളർച്ച സവിശേഷ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്.

പ്രിയങ്കയുമായി വിവാഹം നടന്ന ഉടനെ, ആ വർഷം തന്നെ, അതായത് 1997-ൽ തന്നെ വാദ്ര ആർടെക്‌സ് എന്ന പിച്ചള കരകൗശലവസ്തുക്കളും ഫാഷൻ ആക്സസറികളും കൈകാര്യം ചെയ്യുന്ന കമ്പനി തുടങ്ങി. പിന്നീട്, ഹോസ്പിറ്റാലിറ്റിയിലേക്കും റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും അദ്ദേഹം കടന്നു.

2007-ൽ റോബർട്ട് വാദ്ര സ്കൈ ലൈറ്റ് റിയാലിറ്റി, നോർത്ത് ഇന്ത്യ ഐടി പാർക്സ് , സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി, റിയൽ എർത്ത് എസ്റ്റേറ്റ്സ്, എയർക്രാഫ്റ്റ് ചാർട്ടർ സ്ഥാപനമായ ബ്ലൂ ബ്രീസ് ട്രേഡിംഗ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചു.

2010-ഓടെ, 29 ഉയർന്ന മൂല്യമുള്ള വസ്തുക്കൾ സ്വന്തമാക്കുന്നതിൽ അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ വിജയിച്ചു. ഡിഎൽഎഫിൽ നിന്ന് 80-കോടി രൂപ വായ്പ ഉപയോഗിച്ചായിരുന്നു ഇത്. ഇതിനുപുറമെ ബെഡാർവാൾസ് ഇൻഫ്രാസ്ട്രക്ചർ, വിആർഎസ് ഇൻഫ്രാസ്ട്രക്ചർ, നിഖിൽ ഇന്റർനാഷണൽ എന്നിവയിൽ നിന്നും ഉയർന്ന മൂല്യമുള്ള വസ്തുക്കൾ അദ്ദേഹത്തിന്റെ കമ്പനികൾ നേടിയെടുത്തു. അവയിൽ ചിലത്:

v ന്യൂഡൽഹിയിലെ 114 സ്യൂട്ട് റൂമുകൾ ഉള്ള ഹിൽട്ടൺ ഗാർഡൻ ഹോട്ടലിന്റെ ഉടമസ്ഥതയുള്ള സാകേത് കോർട്ട്യാർഡ് ഹോസ്പിറ്റാലിറ്റിയുടെ 50 ശതമാനം ഓഹരികൾ 31.7 കോടി രൂപയ്ക്ക് വാങ്ങി.
v 89.41 ലക്ഷം രൂപയ്ക്ക് ഡിഎൽഎഫ് അരാലിയാസ് കോംപ്ലക്സിൽ 10,000 ചതുരശ്ര അടി പെന്റ്ഹൗസ്.
v ഡിഎൽഎഫ് മഗ്നോളിയയിൽ ഏഴ് അപ്പാർട്ട്‌മെന്റുകൾ 5.2 കോടി രൂപയ്ക്ക്.
 ഡിഎൽഎഫ് ക്യാപിറ്റൽ ഗ്രീൻസിൽ 5.06 കോടി രൂപയുടെ അപ്പാർട്ടുമെന്റുകൾ.
v 1.21 കോടി രൂപയ്ക്ക് ഡൽഹിയിലെ അൾട്രാ-പോഷ് ഗ്രേറ്റർ കൈലാഷ്- ഏരിയയിൽ ഡിഎൽഎഫി-ന്റെ ഉടമസ്ഥതയിലുള്ള പ്ലോട്ട്.

ഇതിനൊക്കെ പുറമേ ബിക്കാനീർ, മനേസർ, പൽവാൽ, ഹസൻപൂർ, മേവാത്ത് എന്നിവിടങ്ങളിൽ നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയും വാദ്രയുടെ സ്ഥാപനങ്ങൾ വാങ്ങിക്കൂട്ടി.

റോബർട്ട് വാദ്രാക്ക് എതിരെയുള്ള ആരോപണങ്ങളിൽ ചിലത് …

2011 ഒക്ടോബറിൽ അരവിന്ദ് കെജ്‌രിവാൾ ഉന്നയിച്ചത്, റോബർട്ട് വാദ്ര രാഷ്ട്രീയ ആനുകൂല്യങ്ങൾക്ക് പകരമായി ഡിഎൽഎഫ് ലിമിറ്റഡിൽ നിന്ന് ഈടില്ലാതെ 65 കോടി രൂപ പലിശരഹിത വായ്പയും ഡിഎൽഎഫിന്റെ ഭൂമി ഇടപാടുകളിൽ നിന്ന് വൻ തുക കമ്മീഷനായും വാങ്ങി.

റോബർട്ട് വാദ്ര, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവർക്കും ഡിഎൽഎഫ് കമ്പനിക്കുമെതിരെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കോൺഗ്രസിന്റെ ഭൂപീന്ദർ സിംഗ് ഹൂഡ സർക്കാരിന്റെ കാലത്ത് ഹരിയാനയിലെ അമിപൂർ ഗ്രാമത്തിൽ 2013ൽ നടന്ന 50 ഏക്കർ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണിത്.

2008ൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ ഭൂമി ഇടപാടിൽ നിന്ന് 50 കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം വാദ്ര നേടിയെന്നാണ് ആരോപണം.

റോബർട്ട് വാദ്രയുടെ സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി, ബിക്കാനീറിലെ കോളയാട്ടിൽ പാവപ്പെട്ട ഗ്രാമീണരുടെ പുനരധിവാസത്തിനായുള്ള ഭൂമി കൈക്കലാക്കിയെന്നാരോപിച്ച് 2015 സെപ്തംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

രാജസ്താനിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വാദ്ര 69.55 ഹെക്ടർ ഭൂമി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുകയും വ്യാജ ഇടപാടുകളിലൂടെ ‘അലെജെനറി ഫിൻലീസിന് ‘ അമിത വിലയ്ക്ക് വിൽക്കുകയും ചെയ്തു എന്നാണ് കേസ്.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിയം ഇടപാടിൽ വാദ്രക്കും കൂട്ടാളികൾക്കും കിക്ക്ബാക്ക് ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2009-ൽ ആരോപിച്ചിരുന്നു. ഇ ഡി പറയുന്നതനുസരിച്ച്, ‘കിക്ക്ബാക്കുകളുടെ’ ഭാഗമായി വാദ്ര ലണ്ടൻ ആസ്ഥാനമായുള്ള 12, ബ്രയാൻസ്റ്റൺ സ്‌ക്വയറിൽ 19 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന സ്വത്ത് വാങ്ങിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഈ കേസ് അന്വേഷിക്കുന്നത്.

എല്ലാ ഇന്ത്യൻ വിമാനത്താവളങ്ങളിലെയും സുരക്ഷാ പരിശോധനകളിൽ നിന്ന് നേരത്തെ വാദ്രയെ ഒഴിവാക്കിയിട്ടുണ്ടായിരുന്നു . എല്ലാ വിമാനത്താവളങ്ങളിലും പ്രദർശിപ്പിച്ചിരിക്കുന്ന 32 എൻട്രികളുള്ള പട്ടികയിൽ, “ശ്രീ റോബർട്ട് വാദ്ര’ എന്ന ഒരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള 31 എണ്ണവും പദവികളും സ്ഥാനങ്ങളും നിർവചിച്ചിരിക്കുന്നതാണ് –– രാഷ്ട്രപതി, ഉപ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവ പോലെയുള്ള പദവികൾ.

(റോബർട്ട് വാദ്രയുടെ പേര് ഉൾപ്പെടുത്തിയതിനെച്ചൊല്ലിയുള്ള കോലാഹലങ്ങളെ തുടർന്ന് 2015 ൽ ഈ പട്ടികയിൽ നിന്ന് റോബർട്ട് വാദ്രയുടെ പേര് ഒഴിവാക്കിയിരുന്നു).

റോബർട്ട് വാദ്രക്ക് കോടികൾ വിലമതിക്കുന്ന വലിയൊരു വാഹന വ്യൂഹം ഉള്ളതായും ആരോപണം ഉയർന്നിട്ടുണ്ട്.

1997 ൽ പ്രിയങ്കയുമായുള്ള വിവാഹ സമയത്ത് വെറും 30 ലക്ഷം രൂപ മാത്രം ആസ്തി ഉണ്ടായിരുന്ന റോബർട്ട് വാദ്രയുടെ ഇന്നത്തെ ആസ്തി എന്നത് 2.1 ബില്യൺ ഡോളർ ആണ്.– എന്നുവെച്ചാൽ സുമാർ 17,250 കോടി ഇന്ത്യൻ രൂപ.

വെറുതെയല്ല കോൺഗ്രസ് കുടുംബത്തിലെ തന്നെ അംഗമായ, സോണിയ ഗാന്ധിയുടെ മരുമകനും പ്രിയങ്കയുടെ ജീവിത പങ്കാളിയുമായ റോബർട്ട് വാദ്ര ബി ജെ പിക്ക് കോടികൾ തിരഞ്ഞെടുപ്പു ഫണ്ട് നൽകിയത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × one =

Most Popular