Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിഇലക്ഷൻ കാമ്പയിൻ

ഇലക്ഷൻ കാമ്പയിൻ

അമൃത് നഗരവികസന പദ്ധതി

* കേരളത്തിൽ നഗരഗതാഗതത്തില്‍ 38 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 46.24 കോടി അതിനായി ചെലവഴിച്ചു.
* നഗര ഗതാഗതം:
മേല്‍ നടപ്പാതകള്‍ – 17
മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് – 7
അടിപ്പാത–1
ആകാശപ്പാത–1
നടപ്പാത –75.58 കിലോമീറ്റര്‍
* 202.36 കോടിയുടെ 122 പദ്ധതികളാണ് ഈ രംഗത്ത് ആകെ നടപ്പാക്കാനുദ്ദേശിക്കുന്നത്.
* 38 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.
* 80 പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
* 46.24 കോടി രൂപ ചെലവഴിച്ച് 461 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
* ആരോഗ്യരംഗത്ത് എൽഡിഎഫ് സര്‍ക്കാര്‍ നടത്തിയ വലിയൊരു കാല്‍വയ്പാണ് നമ്മുടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയത്.
* ഇന്ന് സംസ്ഥാനത്ത് 461 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ഉണ്ട് .
* ഉച്ചയ്ക്ക് 2 മണിവരെ ഒരു ഡോക്ടര്‍ മാത്രമുണ്ടായിരുന്ന പ്രാഥമിക കേന്ദ്രങ്ങള്‍ക്ക് ഇനി വിട. ഇപ്പോള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ രാവിലെ 9 മണിമുതല്‍ വൈകിട്ട് 6 വരെ മൂന്നുഡോക്ടര്‍മാരും 4 നേഴ്സുമാരും ആണുള്ളത്.
* ഇ–ഹെല്‍ത്ത് സംവിധാനത്തിലൂടെ ഓരോ വ്യക്തിയുടെയും ആരോഗ്യവിവരങ്ങള്‍ സൂക്ഷിക്കുകയും അതിനനുസരിച്ച് ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

നഗരവികസനത്തിന് 
9193.44 കോടി

9193.44 കോടി രൂപയുടെ പദ്ധതികളാണ് നഗരവികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നത്.

* തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി -–1538.19 കോടി രൂപ
* കൊച്ചി സ്മാര്‍ട്ട് സിറ്റി–2076 കോടി രൂപ
* അമൃത് പദ്ധതി–2357.66 കോടി രൂപ
* വൈറ്റില മൊബിലിറ്റി ഹബ്ബ് – 571.59 കോടി രൂപ
* ഇംപാക്ട് കേരള – 550 കോടി രൂപ
* നഗരസഭകളിലെ ഖരമാലിന്യ പരിപാലനം – 2100 കോടി രൂപ

ട്രാന്‍സ്ജെന്‍ഡര്‍ നയം

കാലങ്ങളായി സമൂഹം അകറ്റിനിര്‍ത്തിയിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് അന്തസ്സോടെ തലയുയര്‍ത്തി നടക്കാന്‍ സാധ്യമാകുംവിധം ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പാക്കി; ഇന്ത്യയില്‍ ആദ്യം ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പാക്കുന്ന സംസ്ഥാനവുമായി കേരളം.

* ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ രൂപീകരിച്ചു.
* ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഐഡികാര്‍ഡ്, സ്കോളര്‍ഷിപ്പ്, തുടര്‍ വിദ്യാഭ്യാസം, നൈപുണ്യ വികസന പരിശീലനം.
* ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ സമഗ്ര പുരോഗതിയ്ക്കായി മഴവില്ല് പദ്ധതിക്ക് തുടക്കംകുറിച്ചു.
* ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് 2 ലക്ഷം രൂപവരെ സഹായം. ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് തുടര്‍ ചികിത്സയ്ക്ക് പ്രതിമാസം 3000/– രൂപവീതം ഒരു വര്‍ഷത്തേക്ക് ധനസഹായം.
* പിഎസ്-സി അപേക്ഷാഫോമില്‍ ലിംഗം ഏതെന്ന് എഴുതാന്‍ ടി ജി എന്ന കോളം ഏര്‍പ്പെടുത്തി.
* ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ നടപ്പുവര്‍ഷം 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

ഭിന്നശേഷിക്കാരോടു
പ്രത്യേക കരുതല്‍

* ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ബഡ്സ് സ്കൂളുകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം ഗണ്യമായി വര്‍ധിപ്പിച്ചു.
* ഈ വിഭാഗത്തില്‍പെടുന്ന കുട്ടികള്‍ക്കുള്ള ‘നിരാമയ’ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇന്ത്യയിലാകെ അംഗമായുള്ള ഒരു ലക്ഷം കുട്ടികളില്‍ 47,000 കുട്ടികളെ ചേര്‍ത്തുകൊണ്ട് കേരളം ഒന്നാമതെത്തി.

സ്ത്രീസുരക്ഷയില്‍ തെല്ലുമില്ല വിട്ടുവീഴ്ച

* പിങ്ക് പട്രോള്‍þസ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി.
* 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനിതാ ഹെല്‍പ് ലെെൻ ഡെസ്ക്
* നിര്‍ഭയ വോളന്റിയര്‍മാര്‍: എല്ലാ പഞ്ചായത്തിലും കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും അഞ്ചുപേര്‍ വീതമുള്ള നിര്‍ഭയ വോളന്റിയര്‍മാരെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി നിയോഗിച്ചു.
* അതിക്രമ സാഹചര്യങ്ങള്‍ നേരിടാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സ്വയം പ്രതിരോധ പരിശീലന പദ്ധതി.
* മൊബൈല്‍ കൗണ്‍സിലിങ് കേന്ദ്രങ്ങള്‍
* ഷീ ടാക്സി, പിങ്ക് ഓട്ടോ, ഷീ ഓട്ടോ തുടങ്ങിയ പേരുകളില്‍ എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രാ സംവിധാനം.
* വനിതാ ബറ്റാലിയന്‍: പൊലീസിലെ വനിതാ പ്രാതിനിധ്യം ആദ്യഘട്ടത്തില്‍ 15 ശതമാനമായും പിന്നീട് 25% ആയും വര്‍ധിപ്പിച്ചു. ആദ്യഘട്ടത്തില്‍തന്നെ 451 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
* സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ചു.
* സര്‍ക്കാരാഫീസുകള്‍ മുഴുവന്‍ സ്ത്രീ സൗഹൃദമാക്കി മാറ്റാനുള്ള പ്രത്യേക ജന്‍ഡര്‍ ഓഡിറ്റിങ്.
* സംസ്ഥാന ബജറ്റില്‍ ജന്‍ഡര്‍ ഓഡിറ്റിങ്ങും ജന്‍ഡര്‍ ബജറ്റിങ്ങും നടപ്പാക്കി. ബജറ്റില്‍ 10% തുക സ്ത്രീകള്‍ക്കായുള്ള പ്രത്യേക പ്രോജക്ടുകള്‍ക്കായി മാറ്റിവെയ്ക്കും.
* അടിയന്തിരാവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വണ്‍ഡേ ഹോം, സ്ത്രീകള്‍ക്കു സുരക്ഷിതമായി തങ്ങാന്‍ ഒരിടം നല്‍കുന്ന ‘എന്റെ കൂട്’ പദ്ധതി എന്നിവ ആരംഭിച്ചു.
* അഭയസ്ഥാനമില്ലാത്ത വിധവകള്‍ക്ക് ‘അഭയകിരണം’ ധനസഹായ പദ്ധതി.

കേരളത്തെ പ്രകീര്‍ത്തിച്ച്
റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ

കോവിഡ്കാലത്ത് പൊതുസ്ഥലങ്ങളുടെ ശുചീകരണം, ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കല്‍, ക്വാറന്റൈനില്‍ ഉള്ളവര്‍ക്ക് ആവശ്യമായ സേവനം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേരളം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പ്രസിദ്ധീകരണം.
നേട്ടങ്ങള്‍, ബഹുമതികള്‍

* മാനവ വികസന സൂചികയില്‍ ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി ഐക്യരാഷ്ട്രസഭയുടെ അംഗീകാരം.
* ഇന്റര്‍നെറ്റ് ലഭ്യത പൗരന്റെ അവകാശമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ സംസ്ഥാനം.
* ട്രാന്‍സ്ജന്‍ഡര്‍ നയം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം. ഏറ്റവും ഉയര്‍ന്ന ലിംഗാനുപാദ–ആരോഗ്യ–ജീവിത സൂചിക
* ഉയര്‍ന്ന ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ ആദ്യത്തെ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനം.
* നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പഠനത്തില്‍ വര്‍ഗീയകലാപം ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം.
* ബജറ്റില്‍ പട്ടികജാതി – പട്ടികവര്‍ഗ ഗോത്ര വിഭാഗത്തിന് ജനസംഖ്യാനുപാതികമായ വിഹിതം നീക്കിവെച്ച ഏക സംസ്ഥാനം.

ചരിത്രമെഴുതി ദേവസ്വംബോര്‍ഡ്
ക്ഷേത്രപ്രവേശന വിളംബരംവഴി അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും അബ്രാഹ്മണര്‍ക്ക് ശാന്തിക്കാരാകുകയെന്നത് അപ്രാപ്യമായിരുന്നു. ഭരണഘടനപ്രകാരമുള്ള സംവരണം നടപ്പാക്കി അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ച് ചരിത്രം തിരുത്തിയെഴുതി എല്‍ഡിഎഫ് സര്‍ക്കാര്‍. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡുവഴി ആദ്യഘട്ടത്തില്‍ 142 പേരെ നിയമിച്ചതില്‍ 62 പേര്‍ പിന്നാക്ക വിഭാഗങ്ങളില്‍നിന്നാണ്. മൂന്ന് ദേവസ്വംബോര്‍ഡുകളിലുമായി 815 പേര്‍ക്ക് നിയമനം നല്‍കി.

രാജ്യം 2030ല്‍ 
ലക്ഷ്യമിടുന്ന നേട്ടം 
10 വര്‍ഷം മുമ്പേ
കൈവരിച്ച് കേരളം
സുസ്ഥിര വികസനത്തിന്റെ ഭാഗമായി 2030 ഓടെ, ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ മരണം 10ല്‍ താഴെ എന്ന നിരക്കില്‍ രാജ്യം ലക്ഷ്യമിടുമ്പോള്‍ അതേ ലക്ഷ്യം കേരളം ഇപ്പോള്‍തന്നെ കൈവരിച്ചിരിക്കുകയാണ്. ദേശീയ നവജാത കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കേരളം ഈ നേട്ടം ഇപ്പോഴേ കൈവരിച്ചതായി എടുത്തുപറയുന്നത്. യുപി, രാജസ്താന്‍, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ശിശുമരണനിരക്ക് ദേശീയ ശരാശരിയായ 23നേക്കാള്‍ കൂടുതലാണ്.

സിഎംഎസ് സര്‍വേ പറയുന്നു
കേരളം ഏറ്റവും
അഴിമതി കുറഞ്ഞ സംസ്ഥാനം
ഏറ്റവും അഴിമതിയുള്ള സംസ്ഥാനം കര്‍ണാടകം– (77%) ആന്ധ്രപ്രദേശ് – 73%, തമിഴ്നാട് – 68%, ഗുജറാത്ത് – 45% മഹാരാഷ്ട്ര – 48%, എറ്റവും കുറഞ്ഞ സംസ്ഥാനം കേരളം – 4%

ജലഗതാഗതം

* തുറമുഖ വികസനത്തിനായി മാരിടൈം ബോര്‍ഡിന് രൂപം നല്‍കി.
* തിരുവനന്തപുരത്തെയും കാസര്‍കോടിനെയും ബന്ധിപ്പിക്കുന്ന ദേശീയ ജലപാത.
* കൊല്ലം മുതല്‍ കോഴിക്കോടുവരെയുള്ള 328 കി.മീ. ജലപാത ഇന്‍ലാന്‍ഡ് വാട്ടര്‍വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഏറ്റെടുത്ത് വികസിപ്പിക്കുന്നു.
* കൊല്ലം മുതല്‍ കോവളംവരെയും കോഴിക്കോടുമുതല്‍ നീലേശ്വരംവരെയുമുള്ള വികസനം നടന്നുവരുന്നു.
* സംസ്ഥാനത്തെ 12 തുറമുഖങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് 584 കോടി രൂപയുടെ നബാര്‍ഡ് പദ്ധതി.

നാടെങ്ങും നല്ല റോഡുകള്‍

റോഡുകളുടെയും പാലങ്ങളുടെയും മറ്റു നിര്‍മാണങ്ങളുടെയും ഗുണമേന്മയിലുണ്ടായ മാറ്റങ്ങള്‍ നാടെങ്ങും കാണാം. നിര്‍മാണരീതിയിലും വികസന സമീപനത്തിലും നവീനാശയങ്ങള്‍ നടപ്പാക്കുന്നതിന് ‘പുതിയ കാലം പുതിയ നിര്‍മാണം’ എന്ന മുദ്രാവാക്യംതന്നെ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചു.

* റോഡുകളുടെ നവീകരണത്തിനായി 140 മണ്ഡലത്തിനും ഒരേ പരിഗണന നല്‍കി. മൊത്തം ഇതുവരെ 6021.80 കോടി രൂപയുള്ള നിര്‍മാണത്തിന് ഭരണാനുമതി നല്‍കി.
* കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന ദേശീയ പാതയിലെ കരമന – കളിയിക്കാവിള ഭാഗത്തെ രണ്ടാം റീച്ച് പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു.
* കേരളത്തിലെ എല്ലാ സംസ്ഥാന പാതകളും ജില്ലാ റോഡുകളും ബിഎം&ബിസിയായി ഉയര്‍ത്തിവരുന്നു. ഇത്തരത്തില്‍ 4,093 കി.മീ. റോഡ് ബിഎം&ബിസി നിലവാരത്തില്‍ സംസ്ഥാന ബജറ്റ് വിഹിതം ഉപയോഗിച്ച് നവീകരിച്ചു.
* തടസ്സപ്പെട്ടുകിടന്ന കൊല്ലം, ആലപ്പുഴ എന്‍എച്ച് ബൈപാസുകളുടെ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു. മുടങ്ങിക്കിടന്നിരുന്ന കൊല്ലം ബൈപാസ് പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു.
* കാസര്‍കോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാലവരെ 1251 കി.മീ. നീളത്തില്‍ മലയോര ഹൈവേ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 3500 കോടി രൂപ വിനിയോഗിച്ച് പ്രവൃത്തി ഏറ്റെടുക്കാന്‍ ബജറ്റില്‍ അംഗീകാരം.
* തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ തീരദേശ ഹൈവേയ്ക്ക് കിഫ്ബിയില്‍നിന്നും 6500 കോടി രൂപ.
* 2018–19 വര്‍ഷങ്ങളിലുണ്ടായ പ്രളയവും കനത്ത മഴയും വെള്ളപ്പൊക്കവുംമൂലം തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കി.

ജല മെട്രോ

കൊച്ചി മെട്രോയുടെ തുടര്‍ച്ചയായി സോളാര്‍ ബോട്ടുകള്‍ ഉപയോഗിച്ച് കായലിലൂടെ ഗതാഗത സൗകര്യം ഉണ്ടാക്കുന്നതാണ് ജല മെട്രോ പദ്ധതി. 76 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടില്‍ 78 ബോട്ടുകള്‍ക്ക് സഞ്ചരിക്കാനാകും. ദ്വീപുകളില്‍ അധിവസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ പ്രയോജനമാണ് ഇതിലൂടെ ഉണ്ടാകുന്നത്. കുറഞ്ഞസമയത്തിനുള്ളില്‍ കുറഞ്ഞ ചെലവില്‍ ദ്വീപു നിവാസികള്‍ക്ക് നഗരത്തില്‍ എത്താന്‍ കഴിയും. 744 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഈ സര്‍ക്കാരിന്റെ മറ്റൊരു സ്വപ്നപദ്ധതിയാണ്, ജലമെട്രോ പൂര്‍ത്തീകരിക്കപ്പെടുന്നതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. 2021 ആദ്യം സര്‍വീസ് ആരംഭിക്കും. 100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളാണ് തുടക്കത്തില്‍ സര്‍വീസ് നടത്തുക.

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × two =

Most Popular