Wednesday, October 23, 2024

ad

Homeകവര്‍സ്റ്റോറിപുരോഗതിയുടെ 
75 വർഷങ്ങൾ

പുരോഗതിയുടെ 
75 വർഷങ്ങൾ

ക്രിസ് നാഷ്

ബീജിങ്ങിലെ ജനങ്ങളും ഈ നഗരത്തിലേക്ക് വരുന്ന സന്ദർശകരും വർണശബളമായ ഒരു ലെെറ്റ് ഷോ അനുഭവിച്ചുവരികയാണ്. ചെെനയുടെ തലസ്ഥാനമായ ബീജിങ്ങിൽ 2800 കേന്ദ്രങ്ങളിലായി നടക്കുന്ന ലെെറ്റ് ഷോ രാത്രിയിൽ അതിന്റെ സൗന്ദര്യം പരിപൂർണമായും പ്രസരിപ്പിക്കുന്നു. ഒക്ടോബർ ഒന്നുമുതൽ ഏഴുവരെ എല്ലാ വർഷവും ചെെനയിൽ അവധിയാണ്. 1949 ഒക്ടോബർ ഒന്നിന് നിലവിൽ വന്ന പുതിയ ചെെനയുടെ വാർഷികാചരണമായ ഈ ആഴ്-ച സുവർണവാരം എന്നാണ് അറിയപ്പെടുന്നത്. 2024ൽ അതിന്റെ 75–ാം വാർഷികമാണ് ആചരിക്കുന്നത്. ഈ കാലയളവിൽ ചെെന ആർജിച്ച ചില നേട്ടങ്ങളെ കുറിച്ചു പറയാനാണ് ഞാൻ ഈ ലേഖനത്തിലൂടെ തുനിയുന്നത്. എന്തുകൊണ്ടെന്നാൽ ഈ നേട്ടങ്ങൾ സ്തുത്യർഹമാണെന്നു മാത്രമല്ല അവ ആഗോളതലത്തിൽ നമുക്കെല്ലാം പ്രധാനപ്പെട്ടവയുമാണുതാനും.

സമ്പദ്ഘടനയെകുറിച്ചു പരാമർശിച്ചുകൊണ്ടുതന്നെ നമുക്ക് തുടങ്ങാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ ചെെനയ്ക്ക് ലോകത്തിലെ ഏറ്റവും വലുതും വിജയപ്രദവുമായ സമ്പദ്ഘടനയായിരുന്നു ഉണ്ടായിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഉണ്ടായ പ്രശ്നങ്ങൾ ചെെനയിലെ ജനങ്ങളുടെ ജീവിതത്തിൽ വിനാശകരമായ പരിവർത്തനമാണുണ്ടാക്കിയത്. 1949ൽ ചെെന ആഗോള ജിഡിപിയുടെ കേവലം 4 ശതമാനം മാത്രമാണ് ഉൽപ്പാദനം നടത്തിയിരുന്നത്. ജനസംഖ്യയിൽ 80 ശതമാനത്തിലേറെപ്പേരും കാർഷികവൃത്തിയിലാണ് ഏർപ്പെട്ടിരുന്നതെങ്കിലും രാജ്യം ഭക്ഷ്യസ്വയം പര്യാപ്തമല്ലായിരുന്നു. 1949ൽ ചെെനയുടെ പ്രതിശീർഷ വെെദ്യുതി ഉൽപ്പാദനം വെറും 7.9 കിലോവാട്ട് ആയിരുന്നു. അന്ന് അമേരിക്കയുടെ പ്രതിശീർഷ വെെദ്യുതി ഉൽപ്പാദനം 1144.6 കിലോവാട്ട്, അതായത് 141 ഇരട്ടി ആയിരുന്നു. 1949ൽ ചെെനയിലെ ജനങ്ങളുടെ ശരാശരി ആയൂർദെെർഘ്യം 35 വയസ്സ് ആയിരുന്നു. അവിടെ നിന്ന് ഈ എഴുപത്തഞ്ചുവർഷങ്ങൾക്കുള്ളിൽ ചെെനയുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴാണ് അവ എത്രമാത്രം തിളക്കമാർന്നതും സ്തുത്യർഹവുമാണെന്ന കാര്യം നാമറിയുന്നത്.

ആഗോള ജിഡിപിയിൽ ഇന്ന് ചെെനയുടെ സംഭാവന 19 ശതമാനമാണ്. വികസ്വര രാജ്യങ്ങൾക്കാകമാനം ചെെനയുടെ പുരോഗതികൊണ്ട് നേട്ടങ്ങളുണ്ട്. 1990കൾ വരെ വികസ്വരരാജ്യങ്ങൾ പല കാര്യങ്ങൾക്കും പാശ്ചാത്യ രാജ്യങ്ങളെയാണ് ആശ്രയിച്ചത്. എന്നാൽ 2007 ഓടെ ചെെനയുടെ നേതൃത്വത്തിൽ, വികസ്വര രാജ്യങ്ങൾ ആഗോളവളർച്ചയിൽ മുന്നേറ്റമുണ്ടാക്കി. അതേസമയം വികസിത പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക വളർച്ച പിന്നാക്കം പോയി. ചെെനീസ് സമ്പദ്ഘടനയുടെ വളർച്ചയുടെ ഫലമായി കുറഞ്ഞ വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളുടെ സാമ്പത്തികവളർച്ച കുതിച്ചുയർന്നു. ബെൽറ്റ് ആൻഡ് റോഡ് ഇനിഷേ-്യറ്റീവ്, ചെെനയുൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണയ്ക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്, ന്യൂ ഡവലപ്പ്മെന്റ് ബാങ്ക് എന്നിവയുടെ സഹായം സാമ്പത്തികമായി വികസിച്ചു വരുന്ന പല രാജ്യങ്ങൾക്കും വൻതോതിൽ സഹായകമായി. ഈ മാർഗത്തിലൂടെ ചെെന ആഗോള സാമ്പത്തികവളർച്ചയ്ക്ക് ഇന്ധനമേകുകയാണ്.

ആധുനിക കാലഘട്ടത്തിന്റെ പ്രധാനപ്പെട്ട പാഠങ്ങളിലൊന്നാണ് സാമ്പത്തികവളർച്ച കെെവരിക്കേണ്ടത് പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിർത്തിക്കൊണ്ടായിരിക്കണം എന്നത്. ആവാസവ്യവസ്ഥയ്ക്ക് യാതൊരു കോട്ടവും തട്ടാതെയുള്ള പരിസ്ഥിതി സൗഹൃദ നയങ്ങളാണ് ചെെന ഊർജസ്വലമായി നടപ്പാക്കുന്നത്. കഴിഞ്ഞ പത്തുവർഷക്കാലമായി രാജ്യമൊട്ടാകെയുള്ള എന്റെ യാത്രയിൽ പരിസ്ഥിതി മലിനീകരണത്തിന്റെ ഒരനുഭവവും ഗ്രാമീണ ചെെനയിൽ ഉണ്ടായിട്ടില്ല. ഗ്രാമീണർ അത്ര മാത്രം പാരിസ്ഥിതിക അവബോധമുള്ളവരാണ്. എന്നു മാത്രമല്ല മനോഹരമായ ഭൂഭാഗങ്ങൾ അവയുടെ സൗന്ദര്യം നിലനിർത്തിക്കൊണ്ട് സംരക്ഷിക്കുന്നതിൽ ഗ്രാമീണർ വലിയ താൽപ്പര്യമാണെടുക്കുന്നതെന്ന് എനിക്ക് നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. യുന്നാൻ പ്രവിശ്യയിലെ എർഹായി തടാകത്തിനു സമീപമുള്ള ദാലിയിൽ ടൂറിസം വികസിച്ചുവന്നപ്പോൾ ലാഭം വൻതോതിൽ കുന്നുകൂട്ടിയ ഹോട്ടലുടമകൾ തടാകത്തിലെ വെള്ളത്തിന്റെ ഗുണനിലവാരത്തിനു ഭംഗം വരുത്തിയതറിഞ്ഞ് ചെെനീസ് പ്രസിഡന്റ് അവിടെയെത്തി. തടാകം മലിനമാക്കിയ ഹോട്ടലുകാരോട് ഹോട്ടൽ അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയുണ്ടായി. ആ പ്രദേശം കൃത്യമായി ഒരു പ്രാദേശിക നേതാവ് എനിക്കു കാട്ടിത്തന്നു.

കഴിഞ്ഞ എഴുപത്തഞ്ചുവർഷക്കാലമായി ചെെനീസ് ശാസ്ത്രജ്ഞർ ജെെവ വെെവിധ്യം കാത്തുസൂക്ഷിക്കുന്നതിന് നിർണായകമായ സംഭാവനകളാണ് നൽകിയത്. ഉദാഹരണത്തിന് ഭീമൻ കരടികളുടെ എണ്ണം വർധിപ്പിക്കുന്നതിനുവേണ്ടി അവയ്ക്കനുയോജ്യമായ പരിസ്ഥിതി സൃഷ്ടിച്ചുകൊണ്ടും കൃത്രിമബീജ സങ്കലനം നടത്തിക്കൊണ്ടും ലക്ഷ്യപ്രാപ‍്തിയിലെത്തി. ചെെനയിലെ പ്രശസ്തനായ നെല്ല് ബ്രീഡിങ് വിദഗ്ധൻ യുവാൻ ലോങ്പിങ് ലോക ഭക്ഷ്യസുരക്ഷയ്ക്ക് അമൂല്യമായ സംഭാവനയാണ് നൽകിയത്. 1970ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത മുന്തിയ ഇനം നെല്ല്, ഉൽപ്പാദനരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചു.

ഒരു ചെെനീസ് വനിത ഫാർമസിസ്റ്റായ ടൂ യൗയോ മലേറിയക്കെതിരെ വികസിപ്പിച്ചെടുത്ത ആർട്ടെമിസിനിൻ (artemisinin) എന്ന ഔഷധം ലോകമൊട്ടാകെ, വിശേഷിച്ച് വികസ്വര രാജ്യങ്ങളിൽ ലക്ഷക്കണക്കിനാളുകളുടെ ജീവനാണ് രക്ഷിച്ചത്. ആ കണ്ടുപിടിത്തത്തിന്റെ പേരിൽ അവർക്ക് നൊബേൽ സമ്മാനം ലഭിച്ചിരുന്നുവല്ലോ.

ആവാസവ്യവസ്ഥയെയും വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളയും ജന്തുക്കളെയും സംരക്ഷിക്കുന്നതിനും വേണ്ടി നിരവധി ദേശീയ പാർക്കുകൾ ചെെന സ്ഥാപിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിട്ട ടിബെറ്റൻ മാനുകളുടെ എണ്ണം ത്രീ റിവർ സോഴ്സ് നാഷണൽ പാർക്കിൽ 70,000 ആയി വർധിച്ചിട്ടുണ്ട്. അതുപോലെ ഹിമപ്പുലികളുടെ എണ്ണം 1200 ആയി വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. നാഷണൽ പാർക്കിൽ വടക്കുകിഴക്കൻ കടുവകളുടെ എണ്ണം ആരംഭ കാലത്ത് 27 ആയിരുന്നത് 42 ആയും വടക്കുകിഴക്കൻ പുലികളുടേത് 70 ആയിരുന്നത് 80 ആയും വർധിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മറ്റൊരു ജീവിയാണ് എന്ന പേരുള്ള വാലില്ലാകുരങ്ങ്. ഹെെനാൻ ട്രോപ്പിക്കൽ റെയിൽ ഫോറസ്റ്റ് നാഷണൽ പാർക്കിൽ 40 വർഷം മുൻപ് രണ്ടു ഗ്രൂപ്പുകളിലായി 10 എണ്ണത്തിൽ താഴെ ഉണ്ടായിരുന്ന സ്ഥാനത്ത് ഹെെനാൻ ഇപ്പോൾ ഏഴു ഗ്രൂപ്പുകളിലായി 42 എണ്ണമുണ്ട്. വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട ഏറ്റവും ചെറിയ ജല സസ്തനികളിൽ ഒന്നാണ് ഫിൻലെസ് പോർപോയ്സ്. ലോക വന്യജീവി ഫണ്ടിന്റെയും ചെെനീസ് ഗവൺമെന്റിന്റെയും യാങ്സെ നദിയുടെ തീരത്ത് അധിവസിക്കുന്ന ജനതയുടെയും സംയുക്ത സഹകരണത്തോടെ -ഫിൻലെസ് പോർ പോയ്സിനെ വീണ്ടെടുക്കാൻ സാധിച്ചതിന്റെ ഉജ്വലമായ അന്താരാഷ്ട്ര വിജയകഥ ചെെനയ്ക്ക് പറയാനുണ്ട്. 2023ൽ നടത്തിയ ഒരു സർവെ അനുസരിച്ച് അവയുടെ എണ്ണം 23 ശതമാനം വർധിച്ചിട്ടുണ്ട്. ലോകമൊട്ടാകെ കടുത്ത വംശനാശ ഭീഷണി നേരിടുന്ന മറ്റ് അഞ്ചുതരത്തിലുള്ള നദീ തിമിംഗലങ്ങളെക്കൂടി ഈ മാതൃകയിൽ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ചെെനയുടെ എഴുപത്തഞ്ചുവർഷത്തെ നേട്ടങ്ങളിലൂടെ നാം സഞ്ചരിക്കുമ്പോൾ വിദ്യാഭ്യാസരംഗത്തെ പുരോഗതികളെ നാം എടുത്തുപറയേണ്ടതുണ്ട്. 1949ൽ ചെെനയിലെ നിരക്ഷരതാ നിരക്ക് 80 ശതമാനമായിരുന്നു. പുതിയ ഗവൺമെന്റിന്റെ ഉടനടി മുൻഗണന വിദ്യാഭ്യാസം എന്നതായി മാറി. 1952ലും 1956ലും 1958ലും ചെെനീസ് ഗവൺമെന്റ് നടത്തിയ സൗജന്യ വിദ്യാഭ്യാസ കാമ്പയിനോട് 15 കോടി ജനങ്ങളാണ് ആവേശത്തോടെ പ്രതികരിച്ചത്. 1978 ൽ 60 ശതമാനം പ്രൈമറി വിദ്യാർഥികൾ മാത്രമേ ജൂനിയർ ഹെെസ്കൂളിലേക്ക് പഠിക്കാൻ പോയുള്ളൂ. എന്നാൽ ഇപ്പോൾ 90 ശതമാനവും ഹെെസ്കൂൾ വിദ്യാഭ്യാസം നേടുന്നുണ്ട്. നഴ്സറി സ്കൂൾ മുതൽ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്ന കുട്ടികൾക്കുവേണ്ടി വിദ്യാഭ്യാസ ഫണ്ട് സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. അതുമൂലം ഒരു വിദ്യാർഥിക്കുപോലും സാമ്പത്തിക ബുദ്ധിമുട്ടുകാരണം പഠിത്തം അവസാനിപ്പിക്കേണ്ടി വരുന്നില്ല. സർവകലാശാല വിദ്യാഭ്യാസത്തിനും ചെെനീസ് ഗവൺമെന്റിന്റെ ദേശീയ വിദ്യാഭ്യാസത്തിനുള്ള ഊന്നലിന്റെ മെച്ചം ലഭിക്കുന്നുണ്ട്. ചെെനയിലെ യൂണിവേഴ്സിറ്റികൾ ലോകത്തിലെ ഏറ്റവും മികച്ച 100 യൂണിവേഴ്സിറ്റികളുടെ റാങ്കിങ്ങിനുള്ളിൽ വരുന്നുണ്ട്. ചിലത് ലോക റാങ്കിങ്ങിൽ 1000നുള്ളിൽ വരുന്നവയാണ്. ചെെനയിലെ ഏഴ് സർവകലാശാലകൾ ലോകത്തെ ഏറ്റവും മികച്ച 100 യൂണിവേഴ്സിറ്റികളുടെ റാങ്കിങ്ങിനുള്ളിൽ വരുന്നവയാണ്. ചെെനീസ് വിദ്യാർഥികൾ പാശ്ചാത്യസർവകലാശാലകളിലെ പ്രവേശനം ലക്ഷ്യമിട്ടു പഠിക്കുമ്പോൾ, ഈ വർഷം ആദ്യമായി ഞങ്ങളുടെ ക്യാമ്പസുകൾ ബീജീങ്ങിലെ മികച്ച യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലക്ഷ്യമിട്ട് പഠിക്കുന്നു വിദേശ വിദ്യാർഥികൾക്ക് ആഥിധേയത്വമേകുകയാണ്.

ഇൗ 75 വർഷക്കാലത്തിനുള്ളിൽ ചെെനയുടെ അന്താരാഷ്ട്ര സംഭാവനകൾ വിലയിരുത്തേണ്ടത് സങ്കുചിത ദേശീയവാദത്തിന്റെ അടിസ്ഥാനത്തിലാകരുത്. ഉദാഹരണത്തിന്, ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ഈ കാലയളവിലെ ചെെനയുടെ പട്ടിണി കുറച്ചുകൊണ്ടുവരുന്നതിനുള്ള പ്രതിബദ്ധതമൂലം ആഗോള പട്ടിണി നിരക്കിൽ 70 ശതമാനത്തിലേറെ കുറവുവന്നു എന്നാണ്. പ്രവർത്തന മികവ് വൻതോതിലുള്ള ഫോട്ടോ വോൾട്ടെയിക് സെൽ സൗരോർജ സാങ്കേതികവിദ്യയുടെ നിർമാണത്തിലും വിതരണത്തിലും ഇൻസ്റ്റാൾ ചെയ്യുന്നതിലുമുള്ള ചെെനയുടെ വെെദഗ്ധ്യം ലോകത്തിനുതന്നെ ബദൽ ഊർജപദ്ധതികൾ കണ്ടെത്തുന്നതിനും സ്ഥാപിക്കുന്നതിനും ഏറെ സഹായകമായിട്ടുണ്ട്. 2024ന്റെ ആദ്യ നാലുമാസങ്ങൾക്കുള്ളിൽ മാത്രം ചെെനയുടെ 43 ശതമാനം ഫോട്ടോ വോൾട്ടെയിക് സെൽ സൗരോർജ സാങ്കേതികവിദ്യ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടു. ശത്രുതയുടെയും മത്സരബുദ്ധിയുടെയും കാലയളവുകളെ നിഷ്-പ്രഭമാക്കിക്കൊണ്ട് ചെെനയും ലോകവുമായി സമാധാനത്തിന്റെ സുദീർഘമായ കാലഘട്ടമാണ് ചരിത്രത്തിലടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. അടുത്ത തവണ ഒറ്റച്ചക്രവാഹനം പോലെ സാധാരണയായി എന്തെങ്കിലും നിങ്ങളുപയോഗിക്കുമ്പോൾ ഓർക്കുക, അത് ചെെനയുടെ കണ്ടുപിടിത്തമാണെന്നും പരമ്പരാഗത വ്യാപാര വീഥികളിലൂടെ ലോകമെങ്ങും വ്യാപിച്ചതാണെന്നും. സമീപഭാവിയിൽ ചെെന ആധുനികവത്കരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ലോകത്തിനുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. ആ നേട്ടങ്ങൾ മനുഷ്യരാശിക്കൊന്നാകെ ഒരു മിഷന്റെ നേതൃത്വത്തിൽ പകർന്നുനൽകുന്നതിനെക്കുറിച്ചും വികസന നേട്ടം ലോകത്തിനൊന്നാകെ ലഭിക്കുന്നതിനെക്കുറിച്ചും ചിന്തിക്കാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + eleven =

Most Popular