Friday, October 18, 2024

ad

Homeസംസ്ഥാനങ്ങളിലൂടെതുടർച്ചയായി നാലാം തവണയും വിജയിച്ച സിപിഐ എം എംഎൽഎയ്‌ക്ക്‌ ഭുവനേശ്വർ ജനതയുടെ വരവേൽപ്‌

തുടർച്ചയായി നാലാം തവണയും വിജയിച്ച സിപിഐ എം എംഎൽഎയ്‌ക്ക്‌ ഭുവനേശ്വർ ജനതയുടെ വരവേൽപ്‌

ഷുവജിത്‌ സർക്കാർ

ഡീഷയിലെ ബോനായ്‌ മണ്ഡലത്തിൽനിന്ന്‌ നാലാംതവണയും തിരഞ്ഞെടുക്കപ്പെട്ട, ഗോത്രവിഭാഗത്തിൽനിന്നുളള ജനകീയനായ എംഎൽഎ ലക്ഷ്‌മൺ മുണ്ടയെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആദരിച്ചു. ഭുവനേശ്വറിലെ ജയ്‌ദേവ്‌ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ മുതിർന്ന കമ്യൂണിസ്റ്റ്‌ നേതാവും മുൻ പൊളിറ്റ്‌ ബ്യൂറോ അംഗവുമായ ബിമൻ ബോസ്‌ മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തെക്കൂടാതെ സിപിഐ എം ജില്ലാ കമ്മിറ്റികളുടെയും, തൊഴിലാളികൾ, കർഷകർ, യുവജനങ്ങൾ, വിദ്യാർഥികൾ, സ്‌ത്രീകൾ, ജീവനക്കാർ എന്നീ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന നിരവധി സംഘടനകളുടെയും നേതൃത്വത്തിൽ ലക്ഷ്‌മൺ മുണ്ടയെ ആദരിച്ചു.

നാഗരിക മഞ്ച ഒഡീഷ ഘടകം സംഘടിപ്പിച്ച പരിപാടിയിൽ സിപിഐ എം ഒഡീഷ സംസ്ഥാന സെക്രട്ടറി അലി കിഷോർ പട്‌നായിക്‌ അധ്യക്ഷത വഹിച്ചു. ബോനായിയിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ നാലാംതവണയും താൻ തിരഞ്ഞെടുക്കപ്പെട്ടത്‌ ഒരു സുപ്രധാന നേട്ടംതന്നെയാണെന്നും പാർട്ടിയുടെ ശക്തമായ പിന്തുണയും ജനങ്ങളുടെ സഹകരണവുമാണ്‌ ഈ വിജയത്തിനു പിന്നിലെന്നും ലക്ഷ്‌മൺ സൂചിപ്പിക്കുകയുണ്ടായി. ബോനായിയുടെ സമഗ്ര വികസനത്തിനായും തൊഴിലാളികൾ, കൃഷിക്കാർ, പൊതുജനങ്ങൾ എന്നിവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയും നിയമസഭയിൽ ശക്തമായി നിലകൊള്ളുമെന്ന്‌ അദ്ദേഹം ഉറപ്പുനൽകി. പോളവാരം പദ്ധതിയുമായി ബന്ധപ്പെട്ട്‌ നടക്കുന്ന സമരങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിയമസഭയ്‌ക്ക്‌ പുറത്തുനിന്നുകൊണ്ട്‌ പോരാടാനുള്ള തന്റെ ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

നിലവിലെ ഇന്ത്യൻ സാഹചര്യം കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്ന്‌ ബിമൻ ബോസ്‌ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ദേശീയാടിസ്ഥാനത്തിലും സംസ്ഥാനത്തും പണിയെടുക്കുന്നവരുടെ ഉപജീവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വഷളാവുകയാണ്‌. ന്യൂനപക്ഷങ്ങൾ, സ്‌ത്രീകൾ, ആദിവാസികൾ, ദളിതർ എന്നിവർക്കുനേരെയുള്ള ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും വർധിച്ചുവരികയാണ്‌. ഈ വിഷമമേറിയ ഘട്ടത്തിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും സിപിഐ എമ്മിനുമുള്ള ഉത്തരവാദിത്തത്തെപ്പറ്റി അദ്ദേഹം ഊന്നിപ്പറഞ്ഞു. സിപിഐ എം എംഎൽഎയും ബോനായിൽനിന്നുള്ള ഗോത്രവർഗ നേതാവുമായ ലക്ഷ്‌മൺ മുണ്ടെയുടെ തുടർച്ചയായ വിജയം സിപിഐ എമ്മിന്റെയും ഒഡീഷയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും പ്രാധാന്യം വർധിപ്പിക്കാൻ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലില്ലായ്‌മ, പണപ്പെരുപ്പം, ഉപജീവനത്തിനുമേലുള്ള കടന്നാക്രമണം തുടങ്ങി ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ബിജെപി ഗവൺമെന്റ്‌ സന്പൂർണ പരാജയമാണെന്ന്‌ ചടങ്ങിൽ പങ്കെടുത്ത മുതിർന്ന പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടു. ഒഡീഷയിലെ സാമുദായിക സൗഹാർദത്തിനും സമാധാനത്തിനും സാമൂഹിക ഐക്യത്തിനും വിനാശകരമായ മത‐ജാതി വിദ്വേഷ പ്രചാരണ പ്രചാരവേലയിലൂടെ സർക്കാർ പൊതുജനങ്ങളുടെ ശ്രദ്ധതിരിക്കുകയാണെന്നും അവർ ആരോപിച്ചു. ജനങ്ങളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും പാർട്ടിയുടെ സ്വാധീനം ബോനായിക്ക്‌ പുറത്തുള്ള മണ്ഡലങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനും സിപിഐ എമ്മിന്റെ സ്വതന്ത്രവും യോജിച്ചതുമായ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്താൻ ഇടതുനേതാക്കൾ ആഹ്വാനം നൽകി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഞ്ഞൂറിൽപരം ആളുകൾ അഭിമാനകരമായ ഈ ചടങ്ങിൽ പങ്കെടുത്തു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 10 =

Most Popular