Tuesday, September 17, 2024

ad

Homeരാജ്യങ്ങളിലൂടെവേഫിൾ ഹൗസ് തൊഴിലാളികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്

വേഫിൾ ഹൗസ് തൊഴിലാളികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്

ഷിഫ്‌ന ശരത്‌

ഫാസ്റ്റ്ഫുഡ് രംഗത്ത് അമേരിക്കയിലെ ഭീമൻ കമ്പനിയായ വേഫിൾ ഹൗസിൽ തൊഴിലാളികൾ വീണ്ടും സമരമുഖത്തേക്ക്. നിരന്തരമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കൂലി വർദ്ധനയും മറ്റും ജൂൺ മാസത്തിൽ നേടിയെടുത്ത തൊഴിലാളികൾക്ക് ഇപ്പോൾ ഇപ്പോൾ വീണ്ടും സമരം ചെയ്യേണ്ട സാഹചര്യമാണ് വേഫിൾ ഹൗസ് അധികൃതർ സൃഷ്ടിച്ചിരിക്കുന്നത്. എല്ലാദിവസവും തങ്ങളുടെ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ തൊഴിലാളികൾക്ക് നൽകുന്ന ക്രെഡിറ്റ് കാർഡ് ടിപ്പുകൾ ഇനിമേൽ ആഴ്ചയിൽ മാത്രമേ നൽകുകയുള്ളൂ എന്ന വേഫിൾ ഹൗസ് മുതലാളിമാരുടെ തീരുമാനമാണ് തൊഴിലാളികളെ വീണ്ടും സമരമുഖത്തേക്ക് നയിക്കുന്നത്. ആഗസ്റ്റ് 27ന് അറ്റ്ലാന്റയിൽ മൂന്നിടങ്ങളിൽ തൊഴിലാളികൾ സംഘടിക്കുകയും സെന്റണിയൽ പാർക്കിനു പുറത്ത് റാലി നടത്തുകയും ചെയ്തു. യൂണിയൻ ഓഫ് സതേൺ സർവീസ് വർക്കേഴ്സ് (USSW) എന്ന സംഘടനയ്ക്ക് കീഴിലാണ് തൊഴിലാളികൾ സംഘടിച്ചത്. ദക്ഷിണ അമേരിക്കയിൽ കുറഞ്ഞ ശമ്പളത്തിൽ പണിയെടുക്കുന്ന സർവീസ് തൊഴിലാളികളെ അമേരിക്കയിലെ ഏറ്റവും പാർശ്വവൽകൃത തൊഴിലാളി വിഭാഗമായി കണ്ടുകൊണ്ട് അവരെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് യൂണിയൻ ഓഫ് സതേൺ സർവീസ് വർക്കേഴ്സ് അടുത്തകാലത്തായി നടത്തിവരുന്നത്. ജൂൺ മാസത്തിൽ ഈ സംഘടനയുടെ നേതൃത്വത്തിൽ വേഫിൾ ഹൗസിലെ തൊഴിലാളികൾ നടത്തിയ സമരം ചരിത്രപ്രധാനമായതും വേഫിൾ ഹൗസിന്റെ ദശകങ്ങൾനീണ്ട ചരിത്രത്തിലെ ആദ്യത്തെ സമരമായി മാറുകയായിരുന്നു. ഒടുവിൽ കൂലി കൂട്ടിത്തരിക എന്ന തൊഴിലാളികളുടെ ഡിമാൻഡ് അംഗീകരിക്കേണ്ടിവന്നു മുതലാളിമാർക്ക്.

എന്നാൽ ഇപ്പോൾ കൂലിയിൽ ചെറുതായി ഒരു വർധന വരുത്തിയ വേഫിൾ ഹൗസ് മുതലാളിമാർ മറ്റൊരു വഴിക്ക് അതുമുതലാക്കാനുള്ള മാർഗം തിരയുകയാണ്. അതിനുവേണ്ടിയാണ് തൊഴിലാളികളുടെ ക്രെഡിറ്റ് കാർഡ് ടിപ്പുപോലും പിടിച്ചുവയ്ക്കാൻ ശ്രമിക്കുന്നത്. തൊഴിലാളികൾക്ക് തങ്ങളുടെ ദൈനംദിന ചെലവുകൾ നിറവേറ്റുന്നതിന് ഈ ടിപ്പ് വളരെ ഉപയോഗപ്രദമാണ്; അത് പിടിച്ചുവെക്കുകയും ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാത്രം നൽകുകയും ചെയ്യുക എന്നതിനർത്ഥം അവർക്ക് അവരുടെ ഗ്യാസിനും ഭക്ഷണത്തിനുമുള്ള ചെലവുകൾ വഹിക്കാൻ സാധിക്കുകയില്ല എന്നാണ് എന്ന് തൊഴിലാളികൾ പ്രതികരിക്കുന്നു. കൂലിയിൽ വർദ്ധനവ് നേടിയെടുക്കുന്നതിൽ തങ്ങൾ വിജയിച്ചു എങ്കിലും ആ വർദ്ധനവ് പ്രാബല്യത്തിൽ വരുത്തുന്നത് 2026‐-27 മുതൽ മാത്രമാണെന്നും, അത്രയും കാലം കാത്തിരിക്കാൻ തങ്ങൾക്ക് കഴിയില്ല എന്നും അതിനുപറ്റിയ ജീവിതസാഹചര്യമല്ല തങ്ങളുടേതെന്നും, തങ്ങൾ പണിയെടുക്കുന്ന ഈ സ്ഥാപനത്തിന് മതിയായ വരവുണ്ടെന്നും എന്നാൽ അവർ അത് ചെയ്യാത്തതാണെന്നും ആണ് തൊഴിലാളികൾ പലരും പ്രതികരിക്കുന്നത്. നിരന്തരമായി സമരത്തിലും പണിമുടക്കിലും ഏർപ്പെട്ടുകൊണ്ട് തങ്ങൾ കമ്പനിക്കുമേൽ ചുമത്തിയ സമ്മർദ്ദത്തിന്റെ ഭാഗമായാണ് ശമ്പളം വർധിപ്പിച്ചുതന്നതെന്നും എന്നാൽ മറുവശത്ത് വേഫിൾ ഹൗസ് ചെയ്യുന്നത് തങ്ങളുടെ ടിപ്പുകൾ പിടിച്ചുവയ്ക്കുകയാണെന്നും തൊഴിലാളികൾ പറയുന്നു. അതുപോലെതന്നെ തൊഴിലാളികൾ ഭക്ഷണം കഴിച്ചാലും കഴിച്ചില്ലെങ്കിലും അവരിൽനിന്ന് ഓരോ ഷിഫ്റ്റിനും മൂന്ന് ഡോളർവെച്ച് മീൽ ഷിഫ്റ്റ് എന്ന നിലയിൽ കമ്പനി പിടിച്ചുവയ്ക്കുന്നതിനെതിരെയും തൊഴിലിടത്തിൽ സുരക്ഷ ഉറപ്പാക്കാത്തതിന്, അതായത് അപകടകരമായ പ്രകൃതിദുരന്തങ്ങൾ സംഭവിച്ച ഇടങ്ങളിലേക്ക് പോലും പോകുവാൻ തൊഴിലാളികളെ നിർബന്ധിതരാക്കുന്ന അവസ്ഥ മാറ്റിയെടുക്കുന്നതിനും ശമ്പളം അനാവശ്യമായി കട്ട് ചെയ്യുന്നതിനും എല്ലാം എതിരെ തൊഴിലാളികൾ പ്രതികരിക്കുകയാണ് ഇപ്പോൾ. ജൂണിൽ എടുത്ത തീരുമാനമായ ചെറിയ കൂലി വർദ്ധനവിന് പുറമെ മണിക്കൂറിന് 25 ഡോളർ വർധനകകൂടി നടപ്പാക്കിത്തരണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four − one =

Most Popular